Home Blog Page 232

തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

0

രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.

അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്ന ചിത്രങ്ങൾക്ക് ശേഷം 32 വർഷങ്ങളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഒത്തുചേരലാണ് വീണ്ടും സംഭവിക്കാനായി ഒരുങ്ങുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ 2 സൂപ്പർ മെഗാതാരങ്ങൾ ഒന്നിക്കുമ്പോൾ സോഷ്യൽ മീഡിയയും ആളിക്കത്തുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൽ മൊയ്‌ദീൻ ഭായി എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് എത്തുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിൽ രജനികാന്ത് എത്തുന്നതോടെ ചിത്രത്തിന് ഇതുവരെ ഉണ്ടായിരുന്നതിനെക്കാൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചാണ് രജനികാന്തിനെ പോസ്റ്ററിൽ കാണുന്നത്. താടിയും മുടിയും മീശയും സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും. ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. അർധരാത്രിയോടെയാണ് പോസ്റ്റർ പുറത്ത് വന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സംഗീതം – എ ആർ റഹ്മാൻ, ഛായാഗ്രഹണം – വിഷ്ണു രംഗസാമി, എഡിറ്റർ – പ്രവീണ് ഭാസ്‌കർ

വെട്രിമാരൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ‘വിടുതലൈ-ഭാഗം 1’ ന് ZEE5-ൽ റെക്കോർഡ് സ്ട്രമിങ് മിനിറ്റ്

0

സൂരിയെ നായകനാക്കി വെട്രിമാരൻ അണിയിച്ചൊരുക്കിയ തമിഴ് ചിത്രമാണ് വിടുതലൈ പാർട്ട്-1. ഏപ്രിൽ 28ന് ചിത്രം ZEE5 -ൽ റിലീസ് ചെയ്തിരുന്നു.

ചിത്രത്തിന് ZEE5-ൽ മികച്ച അഭിപ്രായവും റെക്കോർഡ് സ്ട്രമിങ് മിനിറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഒരു തമിഴ് ചിത്രത്തിന് ഇതദ്യമായാണ് 200 മില്യൺ സ്ട്രമിങ് മിനിറ്റ് ZEE5-ൽ നിന്ന് ലഭിച്ചിരിക്കുന്നത്.

ഒരു വെട്രിമാരൻ ചിത്രമെന്നതിനൊപ്പം ഹാസ്യനടനായ സൂരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ‘വിടുതലൈ’യുടെ പ്രത്യേകതയാണ്. മക്കൾ സെൽവൻ വിജയ് സേതുപതി, ഗൗതം വാസുദേവ് മേനോൻ, ഭവാനി ശ്രീ, രാജീവ് മേനോൻ, തമിഴ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.ചിത്രം വിടുതലൈ ഇപ്പോൾ ZEE5- ൽ ഹിറ്റ് ചാർട്ട് ലിസ്റ്റിൽ ആണ് ഉള്ളത്.

ജയമോഹൻ എഴുതിയ ‘തുണൈവൻ’ എന്ന ചെറുകഥയെയാണ് വെട്രിമാരൻ ‘വിടുതലൈ’യായി വളർത്തിയത്. ശക്തമായ തിരക്കഥയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

വിടുതലൈ ഭാഗം 1 ഈ വർഷത്തെ ZEE5 ഇന്റെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ്, കൂടാതെ ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വേൾഡ് ഡിജിറ്റൽ പ്രീമിയർ ZEE5-ൽ മാത്രം ആണ് പ്രേക്ഷകർക്ക് കാണാൻ പറ്റുന്നത്.

ZEE5-ലെ വിടുതലൈയുടെ 200 മില്യൺ സ്ട്രമിങ് മിനിറ്റ് ഇനിയും കൂടും എന്നും ചിത്രത്തിന് വൻ പ്രേക്ഷക പ്രീതി ആണ് നേടിയിരിക്കുന്നത് എന്നും ZEE5 ഇന്റെ ചീഫ് ബിസിനസ് ഓഫീസർ പറഞ്ഞു

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്ന ചിത്രം വൈറലാവുകയാണ്. ഒരു പ്രധാന ജീവിതയാത്ര ആരംഭിക്കുന്ന സൂചനകൾ പോസ്റ്ററിൽ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് മെയ് 10ന് കൊച്ചിയിൽ ആരംഭിച്ചിരുന്നു. മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു.

സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാറിന്റെ വാക്കുകൾ “ഒരുപാട് നിഗൂഢതകൾ നിറഞ്ഞതാണ് പോസ്റ്റർ. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഹൃദയം. ഞങ്ങൾ ഇത് രണ്ടാം വട്ടമാണ് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത്. ഈ പോസ്റ്ററിൽ അദ്ദേഹത്തിന്റെ ലുക്ക് തന്നെയായിരിക്കും ചർച്ചാവിഷയം.”

സംവിധായകൻ ഡീനോ ഡെന്നീസിന്റെ വാക്കുകൾ ഇങ്ങനെ “ഞാൻ മുൻപ് പറഞ്ഞതുപോലെ മമ്മൂട്ടി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഈ പോസ്റ്റർ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതാണ്. ഞാൻ എപ്പോഴും പറയാൻ ആഗ്രഹിച്ച ഒരു കഥയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാണുമ്പോൾ വളരെ ത്രിലിങ്ങ് അനുഭവമാണ് തോന്നുന്നത്. ടീസർ എത്രയും വേഗം നിങ്ങളുമായി ഷെയർ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്”

സഹ നിർമാതാവ് ജിനു വി എബ്രഹാമിന്റെ വാക്കുകൾ ഇങ്ങനെ “ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഓരോ ചുവടുവയ്പ്പും മനോഹരമായിരുന്നു. ഈ പോസ്റ്റർ റിലീസും അതോടൊപ്പം ചേർത്ത് വായിക്കപ്പെടുന്നു. കാരണം ഞങ്ങൾ മമ്മൂട്ടി സാറിന്റെ പോസ്റ്റർ ലോകമെമ്പാടും റിലീസ് ചെയ്യകയാണ്. ഇതുവരെയുള്ള പ്രതികരണങ്ങൾ ഗംഭീരമാണ്. എത്രമാത്രമാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്ന് മനസ്സിലാകുന്നു.

ടോവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’, ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘കാസർഗോൾഡ്’ തുടങ്ങിയ ചിത്രങ്ങളുള്ള 2023-ലെ യൂഡ്‌ലീയുടെ മലയാളം സിനിമയിലേക്ക് ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ‘ബസൂക്ക’. പി ആർ ഒ – ശബരി , ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ

സ്റ്റാർ സിങ്ങർ സീസൺ 9 ഒഡിഷനുകൾ ആരംഭിച്ചു

0

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ, സ്റ്റാർ സിങ്ങർ ഒൻപതാം സീസൺ ഏഷ്യാനെറ്റിൽ ഉടൻ ആരംഭിക്കുന്നു. ഇതിനായുള്ള ഒഡിഷനുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു. 16 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവർക്ക് ഒഡിഷനുകളിൽ പങ്കെടുക്കാം.

ഇന്ന് രാവിലെ തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ വച്ച് ആദ്യ ഓഡിഷൻ ആരംഭിച്ചു. തുടർന്ന് ജൂൺ 3ന് കോഴിക്കോട് ചേവായൂർ പ്രസന്റേഷൻ ഹയർ സെക്കണ്ടറി സ്‌കൂളിലും, ജൂൺ 4ന് കണ്ണൂർ ശ്രീ നാരായണ കോളേജിലും, ജൂൺ 5ന് പാലക്കാട് വിക്ടോറിയ കോളേജിലും, ജൂൺ 7ന് എറണാകുളം മെർമെയ്‌ഡ്‌ ഹോട്ടലിലും വച്ച് തുടർന്നുള്ള ഒഡിഷനുകൾ നടക്കുന്നതായിരിക്കും.

ആദ്യ ദിനം തന്നെ ഗംഭീര സ്വീകരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. 16 വയസ്സിന് മുകളിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുത്ത് അവരുടെ ആലാപനത്തിലും വിനോദത്തിലുമുള്ള വൈദഗ്ദ്ധ്യം അടിസ്ഥാനമാക്കി വിജയിയെ നിർണ്ണയിക്കുകയാണ് സ്റ്റാർ സിങ്ങറിന്റെ രീതി. സീസൺ 1 മുതൽ 7 വരെ, വിജയിയെ തിരഞ്ഞെടുത്തിരുന്നത് അവരുടെ പ്രകടനവും ഒപ്പം തന്നെ പ്രേക്ഷകരുടെ SMS വോട്ടിങ്ങും അടിസ്ഥാനമാക്കിയായിരുന്നു. എന്നാൽ സീസൺ 8 മുതൽ വോട്ടിങ്‌ നടക്കുന്നത് സ്റ്റാർ നെറ്റ്‌വർക്കിന്റെ ഔദ്യോഗിക OTT പ്ലാറ്റ്‌ഫോമായ Disney+ Hotstar-ൽ ആണ്. മലയാള സംഗീത രംഗത്തെ പ്രമുഖരായ വിധികർത്താക്കളുടെ ഒരു പാനലാണ് മത്സരത്തിന്റെ ഓരോ ഘട്ടത്തിലും മത്സരാർത്ഥികൾക്ക് പ്രകടനത്തിന്റെ സ്കോറുകളും വിലയിരുത്തലുകളും നൽകുന്നത്. ഇക്കുറിയും പ്രഗത്ഭരായ സംഗീതജ്ഞരായിരിക്കും വിധികർത്തകളായി എത്തുന്നത്.

MG രാധാകൃഷ്ണൻ, KS ചിത്ര, ശരത്ത്, MG ശ്രീകുമാർ, G വേണുഗോപാൽ, ഔസേപ്പച്ചൻ, M ജയചന്ദ്രൻ, ഉഷ ഉതുപ് തുടങ്ങി ഒട്ടനവധി പ്രമുഖർ വിധികർത്താക്കളായെത്തിയ ഈ ഷോ മലയാളത്തിന് നിരവധി യുവ ഗായകരെ സമ്മാനിച്ചു. തുടർന്ന് 2009ൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഏഷ്യാനെറ്റിൽ സ്റ്റാർ സിങ്ങർ ജൂനിയർ ആരംഭിച്ചു. ഇതുവരെ 3 വിജയകരമായ സീസണുകൾ കഴിഞ്ഞു.

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

0

കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇരുവരും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിന് വൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ചിത്രം 2023 പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബർ 19ന് റിലീസിനെത്തും.

തുടക്കം മുതൽതന്നെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവിലെ വിവരപ്രകാരം കൂടുതൽ തുകയുമായി മുന്നിൽ നിൽക്കുന്നത് ഗോകുലം ഗോപാലനാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാവും കേരളത്തിൽ ലിയോ പ്രദർശനത്തിന് എത്തിക്കുന്നത്.

സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന “ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വിജയുടെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”യിൽ ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിർ അഭിനയിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ അഭിനയിക്കുന്നു. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.

പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ കേരളത്തിലെ വൻ വിജയത്തിന് ശേഷം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലന്റെ അടുത്ത ചിത്രം “ലിയോ” ആകാനുള്ള സാധ്യതകൾ ഏറെയാണ്. അന്യ ഭാഷയിലെ പ്രമുഖ ചിത്രങ്ങൾ കേരളത്തിൽ എത്തിക്കുന്ന പ്രധാന വിതരണക്കാരാണ് ശ്രീ ഗോകുലം മൂവീസ്. മറ്റ് അന്യഭാഷയിൽ നിർമാതാക്കൾക്ക് കേരളത്തിലെ വിതരണവകാശം ശ്രീ ഗോകുലം മൂവീസിന്റെ നൽകാൻ പ്രത്യേക താല്പര്യവുമുണ്ട്. ഇതിന് പ്രധാനമായി രണ്ട് കാരണങ്ങളാണുള്ളത്. കേരളത്തിൽ വിതരണാവകാശം ഏറ്റെടുക്കുമ്പോൾ പോലും ചിത്രത്തിന് കേരളത്തി ൽ വമ്പൻ പ്രൊമോഷനാണ് നൽകുന്നത്. ഇത് താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും സന്തോഷം നൽകുന്ന കാര്യം കൂടിയാണ്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ പ്രൊമോഷൻ പരിപാടികൾ ആദ്യം തുടങ്ങിയത് കേരളത്തിൽ നിന്നായിരുന്നു. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകർക്കും നൽകിയ വരവേൽപ്പ് തമിഴ്നാട്ടിൽ പോലും ചർച്ചയായിരുന്നു.
ശ്രീ ഗോകുലം മൂവീസിനെ വിതരണം ഏൽപ്പിക്കുവാൻ അന്യ ഭാഷാ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം സാമ്പത്തിക കാര്യങ്ങളിലുളള കൄത്യനിഷ്ഠയാണ്.
ലൈക്ക പ്രൊഡക്ഷൻസിറ്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലൻറ്റെ ശ്രീ ഗോകുലം മൂവീസാണ്, അതുകൊണ്ട് തന്നെ ലൈക്കയുടെ അണിയറയിൽ ഒരുങ്ങുന്ന, ഷങ്കർ- കമൽ ഹസൻ ചിത്രം ഇൻഡ്യൻ-2, രജനികാന്ത് ചിത്രം ലാൽ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തിൽ എത്തിക്കാനാണ് സാദ്ധ്യത.
ശക്തമായ ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കും, ഊർജ്ജസ്വലരായ ടീമുമാണ് ശ്രീ ഗോകുലം മൂവീസിൻറ്റെ പിൻബലം.വരും നാളുകളിൽ മലയാളത്തിൽ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് പുറമേ, നിരവധി അന്യഭാഷ ബിഗ് ബഡ്ജ്റ്റ് ചിത്രങ്ങളും ഗോകുലം ഗോപാലൻ കേരളത്തിലെത്തിക്കുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം

ആറാട്ട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹിപ്പോ പ്രൈം നെറ്റ്‌വർക്കും മീഡിയ സ്കൂളിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് നവാഗതനായ സെന്തിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ടിങ് വർക്ക്ഷോപ്പ് ക്രൗൺപ്ലാസ യിൽ പുരോഗമിക്കുന്നു

0

ആറാട്ട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹിപ്പോ പ്രൈം നെറ്റ്‌വർക്കും മീഡിയ സ്കൂൾ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു.
പൂർണമായും പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് നിർമിക്കുന്ന ചിത്രം എറണാകുളത്തും പരിസർ പ്രദേശങ്ങളുമായി ജൂണിൽ ചിത്രീകരണം ആരംഭിക്കും

ആക്ടിങ് വർക്ക് ഷോപ്പിൽ പങ്കെടുത്ത എല്ലാവർക്കും സിനിമയിൽ അവസരം ലഭിക്കുമെന്നു നിർമാതാവും hippo prime network & media സ്കൂൾ ന്റെ മാനേജിങ് ഡയറക്ടറുമായ ശ്രീ ശക്തി പ്രകാശ് ഉറപ്പു നൽകി.
സ്ഥിരോത്സാഹവും കഠിനപ്രയത്നവും നിരന്തരമായ പരിശ്രമവുമുള്ളവർ ഒരു ദിവസം അവരുടെ ലക്ഷ്യത്തിലെത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

നിരവധി ചാനലുകളിൽ പ്രോഗ്രാം പ്രൊഡ്യൂസറും മുഖ്യധാരയിലുള്ള സംവിധായകരുടെ സഹസംവിധായകനായും പ്രവർത്തിപരിചയമുള്ള സെന്തിൽ സ്വതന്ത്രസംവിധായകനാകുന്ന സിനിമകൂടിയാണിത്. സഹനിർമ്മാതാവ് ബിനോയ്, എക്സിക്യൂട്ടീവ് ഡയറക്ടർ ബിനീഷ് മഠത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. പ്രശസ്തയായ അഭിനേത്രി ആശ ദേവിയുടെ നേതൃത്വത്തിലായിരുന്ന അഭിനയകളരി വളരെ മികച്ചൊരു അനുഭവമാണെന്ന് അഭിനയ വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എം.ഡി അദീബ് അഹമ്മദിനെ നിയമിച്ചു

0

കൊച്ചി; ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ മിഡിൽ ഈസ്റ്റ് കൗൺസിലിൽ  ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI) ചെയർമാനായി നിയമിച്ചു. ഡൽഹിയിൽ ബുധനാഴ്ച നടന്ന ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിലിന്റെ ആറാമത്തെ യോഗത്തിലാണ് അദീബ് അഹമ്മദിനെ ചെയർമാനായി തിരഞ്ഞെടുത്തത്. യോ​ഗത്തിൽ  FICCI സെക്രട്ടറി ജനറൽ ശൈലേഷ് പതക്, സീനിയർ ഡയറക്ടറും, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ റീജിയൻ ഹെഡുമായ ​ഗൗതം ഘോഷ്, ജോയിന്റ് ഡയറക്ടറും, ആഫ്രിക്ക, മിഡിൽ  ഈസ്റ്റ്, സൗത്ത് ഏഷ്യ ഹെഡുമായ ദീപ്തി പന്ത്, തുടങ്ങിയവരും പങ്കെടുത്തു.

തുടർന്ന് നടന്ന യോ​ഗത്തിൽ  ഇരുമേഖലകളിലെയും വ്യാവസായിക രം​ഗത്ത്  വർദ്ധിച്ചുവരുന്ന നിക്ഷേപ അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. അതോടൊപ്പം അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള  ആസൂത്രണവും, അത് നടപ്പിലാക്കുന്നതിനായി   ബിസിനസ്സ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള രാജ്യത്തിൻ്റെ അംബാസഡർമാരെ കണ്ടെത്തുകയും ചെയ്തു.

സാമ്പത്തിക സേവന രം​ഗത്തും,  ഹോസ്പിറ്റാലിറ്റി  ബിസിനസ്സ് രം​ഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ സംരംഭകനാണ് അദീബ് അഹമ്മദ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള   ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് മേഖലകളിലെ പത്തോളം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ എൻബിഎഫ്‌സി രംഗത്ത്  ലുലു ഫിൻസെർവ്, ക്രോസ്-ബോർഡർ പേയ്‌മെന്റ് കമ്പനിയായ ലുലു ഫോറെക്‌സ് എന്നിവയുൾപ്പെടെ 40 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.  കൂടാതെ ആഡംബര ഹോസ്പിറ്റാലിറ്റി രം​ഗത്തും സജീവമാണ്.  നിരവധി വർഷങ്ങളായി ഇന്ത്യൻ വ്യാവസായ രം​ഗത്ത് നിറഞ്ഞുനിൽക്കുന്ന അദീബ് അഹമ്മദ്  ജിസിസി രാജ്യങ്ങളും, ഇന്ത്യയും തമ്മിലുള്ള  വ്യാവസായിക സാമൂഹിക ബന്ധം മെച്ചപ്പെടുത്താൻ സജീവമായി പിൻതുണയും നൽകി വരുന്നുണ്ട്.

ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉച്ചകോടി സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ ഡെവലപ്‌മെന്റ് പാർട്ണർഷിപ്പ് ജോയിന്റ് സെക്രട്ടറി സതീഷ് ശിവനും ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ എന്നിവരും പങ്കെടുത്ത ചർച്ചയും  നടന്നു. അതോടൊപ്പം ഒമാനിലെ ഓയിൽ സാധ്യതകളെക്കുറിച്ചുള്ള സെമിനാറും നടത്തി.

ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം സമീപകാലത്ത് 150 ബില്യൺ ഡോളറിനെ മറികടന്ന് പുതിയ ഉയരങ്ങൾ കൈവരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 10% ത്തിലധികം   ജിസിസി രാജ്യങ്ങൾ ഏറ്റെടുത്തതോടെ ,  ഇന്ത്യൻ കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനമായി ഉയരുകയും ചെയ്തു. കൂടാതെ, ജിസിസിയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി മൊത്തം ഇറക്കുമതി അളവിന്റെ 18 ശതമാനത്തിലധികവുമായി മാറി.

ഇന്ത്യയും വിവിധ ജിസിസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ FICCI മിഡിൽ ഈസ്റ്റ് കൗൺസിൽ വ്യാപാരം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടത്തുന്ന  വേദിയാണ്.കഴിഞ്ഞ 12 മാസങ്ങളിൽ, വിവിധ മേഖലകളിലെ പരസ്പര സഹകരണം പര്യവേക്ഷണം ചെയ്യുന്നതിനായി യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികളുമായും ബിസിനസ് ചേംബറുമായും കൗൺസിൽ നിരവധി പരിപാടികളും ചർച്ചകളും നടത്തിയിട്ടുണ്ട്.

കേരളത്തില്‍ മണ്‍സൂണ്‍ ജൂണ്‍ നാലിന് എത്തും

0

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ടാംഘട്ട മൺസൂൺ പ്രവചനം പ്രകാരം ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. ജൂൺ 1 ന് മുമ്പ് മണ്‍സൂണ്‍ എത്താനുള്ള സാധ്യത കുറവാണെന്നും ജൂൺ 4 ഓടെ മൺസൂൺ കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ഇപ്പോഴത്തെ കണക്കനുസരിച്ച്  രാജ്യത്ത് വടക്കുപടിഞ്ഞാറൻ ഭാഗത്ത് മഴ  സാധാരണയിലും കുറവാകും. ,” കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു 

നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചു കൊണ്ട് ജപ്പാൻ ടീസർ എത്തി

0

ടൻ കാർത്തിയുടെ 25-മത്തെ സിനിമയായ  ജപ്പാൻ്റെ ടീസർ താരത്തിൻ്റെ ജൻമദിനം പ്രമാണിച്ച് നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് ഇന്ന് പുറത്ത് വിട്ടു. ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചു കൊണ്ടാണ് ടീസർ എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാൻ്റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടു. ” ആരാണു ജപ്പാൻ ? അവന് കുംബസാരത്തിൻ്റെ ആവശ്യമില്ല. ദൈവത്തിൻ്റെ അതിശയ സൃഷ്ടികളിൽ അവനൊരു ഹീറോയാണ് .” എന്നാണ് ടീസറിലൂടെ വെളിപ്പെടുത്തുന്നത്.

രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു , എസ്.ആർ.പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ‘ ജപ്പാൻ ‘. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ ജപ്പാൻ’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വെക്കുകയാണ്. അല്ലു അർജുൻ്റെ ‘ പുഷ്പ ‘ യിൽ ‘ മംഗളം സീനു ‘ എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനിൽ എന്നതും ശ്രദ്ധേയമാണ്. അതു പോലെ ‘ ഗോലി സോഡ ‘, ‘ കടുക് ‘ എന്നീ സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഛായഗ്രാഹകൻ വിജയ് മിൽടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. അനൽ – അരസ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. സംവിധായകൻ രാജു മുരുകൻ – കാർത്തി – ഡ്രീം വാരിയർ പിക്ചേഴ്സ് കൂട്ടു കെട്ടിൽ നിന്നും വരുന്ന സിനിമയാണ് ‘ ജപ്പാൻ ‘ എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. തൂത്തുക്കുടിക്കൊപ്പം, കേരളത്തിലുമാണ് ‘ ജപ്പാൻ ‘ ചിത്രീകരിക്കുന്നത്. ദീപാവലിക്ക് ‘ ജപ്പാൻ ‘ റിലീസ് ചെയ്യും.

സി. കെ.അജയ് കുമാർ, പി ആർ ഒ

മഞ്ജുവാര്യർ,സൈജു ശ്രീധരൻ ചിത്രം.”ഫൂട്ടേജ് “ആരംഭിച്ചു

0

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂർ ചിമ്മിനി ഡാം സമീപം ആരംഭിച്ചു.മഞ്ജു വാര്യർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കോ പ്രൊഡ്യൂസർ-
രാഹുല്‍ രാജീവ്,സൂരജ് മേനോന്‍,
ലൈൻ പ്രൊഡ്യൂസര്‍-
അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്,
സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു ഛായാഗ്രഹണം-ഷിനോ സ്,എഡിറ്റര്‍-സൈജു ശ്രീധരന്‍,പ്രൊഡക്ഷൻ
കണ്‍ട്രോളർ-കിഷോര്‍ പുറക്കാട്ടിരി,കലാസംവിധാനം-അപ്പുണ്ണി സാജന്‍,
മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-രോഹിത് കൃഷ്ണൻ,സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍,
വി എഫ് എക്‌സ്-
മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്,സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍,
പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്,പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി,ജിതിൻ ജൂഡി,
ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്.
പി ആർ ഒ-എ.എസ് ദിനേശ്.

വെട്രിമാരൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ‘വിടുതലൈ-ഭാഗം 1’ ZEE5-ൽ റിലീസ് ചെയ്തു

0

സൂരിയെ നായകനാക്കി വെട്രിമാരൻ അണിയിച്ചൊരുക്കിയ തമിഴ് ചിത്രമാണ് വിടുതലൈ പാർട്ട്-1. ഒരു വെട്രിമാരൻ ചിത്രമെന്നതിനൊപ്പം ഹാസ്യനടനായ സൂരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ‘വിടുതലൈ’യുടെ പ്രത്യേകതയാണ്. മക്കൾ സെൽവൻ വിജയ് സേതുപതി, ഗൗതം വാസുദേവ് മേനോൻ, ഭവാനി ശ്രീ, രാജീവ് മേനോൻ, തമിഴ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.ചിത്രം വിടുതലൈ ഇപ്പോൾ ZEE5- ൽ സ്ട്രീം ചെയ്യുന്നു.

മക്കൾ പടയെ തുരത്താൻ നിയോഗിക്കപ്പെട്ട പ്രത്യേക പോലീസ് സംഘത്തിലേക്ക് പുതിയതായി ചേരാനെത്തിയ കുമരേശൻ (സൂരി) എന്ന കഥാപാത്രം വളരെ മികച്ച രീതിയിൽ ആണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.

പച്ചയായ മനുഷ്യരുടെ ജീവിതം അതുപോലെ വെള്ളിത്തിരയിലെത്തിക്കുന്ന സംവിധായകൻ്റെ ചിത്രങ്ങൾക്ക് ശക്തമായ രാഷ്ട്രീയ വീക്ഷണവും ഉണ്ടാകാറുണ്ട്. അതിൽ നിന്നും വ്യതിചലിക്കാത്ത സ്വഭാവമാണ് ‘വിടുതലൈ’യും പ്രകടിപ്പിക്കുന്നത്.

പോലീസ് ക്രൂരതയ്‌ക്ക് പിന്നിലെ നൈതികതയെ ഏറ്റവും അസ്വാസ്ഥ്യകരമായ, പതറാത്ത രീതിയിൽ വിടുതലൈ ചോദ്യം ചെയ്യുന്നു. പോലീസ് ക്രൂരതകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനു പുറമേ, 1990 കളിലെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ അവസ്ഥയും കഥ ചർച്ച ചെയ്യുന്നു.
ജയമോഹൻ എഴുതിയ ‘തുണൈവൻ’ എന്ന ചെറുകഥയെയാണ് വെട്രിമാരൻ ‘വിടുതലൈ’യായി വളർത്തിയത്. ശക്തമായ തിരക്കഥയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

ZEE5 ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫീസർ മനീഷ് കൽറ പറയുന്നു,വിടുതലൈ ഭാഗം 1 ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ്, കൂടാതെ ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വേൾഡ് ഡിജിറ്റൽ പ്രീമിയർ ZEE5-ൽ മാത്രമായി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

ബോക്‌സ് ഓഫീസിലെ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം, മികച്ച ഹോം OTT പ്ലാറ്റ്‌ഫോമായ ZEE5 വഴി ഡയറക്‌ടേഴ്‌സ് കട്ട് ഓഫ് വിടുതലൈ നിങ്ങളുടെ സ്‌ക്രീനുകളിൽ എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ZEE5-ലെ വിടുതലൈയുടെ വേൾഡ് ഡിജിറ്റൽ പ്രീമിയർ വഴി ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾക്ക് ഇനി ചിത്രം ആസ്വദിക്കാം.

മാസ് നായകൻ ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രം ‘ദേവര’; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ കാണാം

0

പ്രേക്ഷകരുടെ ഇഷ്ടതാരം മാസ് നായകൻ ജൂനിയർ എൻടിആറിന്റെ ആരാധകർ കാത്തിരുന്ന ദിനം വന്നെത്തിയിരിക്കുന്നു. NTR30 എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടൈറ്റിൽ ജൂനിയർ എൻടിആർ അനൗൺസ് ചെയ്തു. ‘ദേവര’ എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്. ചിത്രത്തിന്റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്കിൽ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എൻടിആറിനെയാണ് കാണാൻ കഴിയുക. നാളെ തന്റെ ജന്മദിനത്തിൽ ഇന്റർനെറ്റിനെ ജൂനിയർ എൻടിആർ ഇളക്കി മറിക്കുമെന്ന് ഉറപ്പാണ്.

ആൽഫാ മാൻ ലുക്കിൽ എൻടിആർ കസറിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദൈവം എന്ന അർത്ഥം വരുന്ന ‘ദേവര’ ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ.

യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാഹ്നവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര.

മിക്കിളിനേനി സുധാകറും കോസരാജു ഹരികൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്