HomeMoviesഹാപ്പി ബര്‍ത്ത്ഡേ ഫഹദ്; താരത്തിന് പിറന്നാളാശംസകള്‍ അറിയിച്ചുകൊണ്ട്‌ പുഷ്പ 2 അണിയറപ്രവര്‍ത്തകര്‍

ഹാപ്പി ബര്‍ത്ത്ഡേ ഫഹദ്; താരത്തിന് പിറന്നാളാശംസകള്‍ അറിയിച്ചുകൊണ്ട്‌ പുഷ്പ 2 അണിയറപ്രവര്‍ത്തകര്‍

അല്ലു അര്‍ജുന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘പുഷ്പ’യിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫഹദ് ഫാസിലിന് പിറന്നാളാശംസകള്‍ അറിയിച്ചുകൊണ്ട്‌ പുഷ്പ 2 അണിയറപ്രവര്‍ത്തകര്‍. പുഷ്പയിലും, ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന പുഷ്പ 2വിലും ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന വില്ലനായ പോലീസുകാരന്റെ വേഷം അവതരിപ്പിക്കുന്ന ഫഹദിന് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ആശംസ അറിയിച്ചത്. ഒന്നാം ഭാഗത്തില്‍ ഏറെ പ്രശംസ നേടിയ ഫഹദിന്‍റെ പോലീസ് റോള്‍ രണ്ടാം ഭാഗത്തിലും തീ പാറിക്കുന്നത് കാണാനാണ് പ്രേക്ഷകരിപ്പോള്‍ കാത്തിരിക്കുന്നത്. മാമന്നനാണ് ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ 2: ദ റൂൾ’ ആദ്യഭാഗമായ ‘പുഷ്പ 1: ദി റൈസ്’ എന്ന ചിത്രത്തിന് ശേഷം അല്ലു അർജുന്‍റെ ടൈറ്റിൽ കഥാപാത്രവും ഫഹദ് ഫാസിലിന്‍റെ ഇൻസ്‌പെക്ടർ ഭൻവർ സിംഗ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും പോസ്റ്ററും ഏറെ ജനശ്രദ്ധ നേടിയിരുന്നു.

രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്.
അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular