Home Blog Page 225

നിവിൻ പോളിയെ കാണാൻ ഒഴുകിയെത്തി ജനസാഗരം; ഇരിങ്ങാലക്കുടയിൽ ഓണാഘോഷത്തിൽ താരമായി നിവിൻ പോളി

0

ഇരിങ്ങാലക്കുടയിൽ മുനിസിപ്പൽ മൈതാനിയിൽ നടന്ന വിപുലമായ ഓണാഘോഷ ചടങ്ങിൽ താരമായത് നിവിൻ പോളി. മന്ത്രി ആർ ബിന്ദു, നടി മമിത ബൈജു, സംവിധായകൻ ഹനീഫ് അദേനി തുടങ്ങിയവരും പങ്കെടുത്ത ചടങ്ങിൽ നിവിൻ പോളിയെ കാണുവാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്. കൂടാതെ ബോസ്സ് & കോ വിജയമാഘോഷിക്കുവാൻ ഇരിങ്ങാലക്കുട ചെമ്പകശ്ശേരി തീയറ്ററിൽ എത്തിയ നിവിന് കുടുംബപ്രേക്ഷകർ അടക്കമുള്ളവർ വമ്പൻ സ്വീകരണമാണ് നൽകിയത്.
അതേ സമയം ഈ ഓണക്കാലത്ത് പ്രേക്ഷകർക്ക് മനോഹരമായ വിരുന്ന് സമ്മാനിച്ച നിവിൻ പോളി ചിത്രം രാമചന്ദ്രബോസ്സ് & കോ വിജയകരമായി പ്രദർശനം തുടരുകയാണ്. നിവിൻ പോളി – ഹനീഫ് അദേനി കൂട്ടുകെട്ടിൽ എത്തിയ ചിത്രം ഉള്ളം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് –  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖിൽ യശോധരൻ, വി എഫ് എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ – ശബരി.

വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം “സൈന്ധവ്”; ‘മനസ്സ്’ ആയി ആര്യ എത്തുന്നു

0

നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “സൈന്ധവ്” എന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുങ്ങുന്നത്. എട്ട് പ്രധാന താരങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ശ്യാം സിങ് റോയ് എന്ന ചിത്രത്തിലൂടെ സിനിമയോടുള്ള തന്റെ സ്നേഹം വെങ്കട് ബൊയാനപ്പള്ളി കാണിക്കുകയും ചെയ്തിരുന്നു.

ചിത്രത്തിന്റെ ഏറ്റവും പ്രധാന അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. തമിഴ് സൂപ്പർ താരം ആര്യ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. മനസ്സ് എന്ന കഥാപാത്രമായിട്ടാണ് ആര്യ എത്തുന്നത്. കയ്യിൽ ഒരു മെഷീൻ ഗണുമായി ഫോർമൽ ഔട്ട്ഫിറ്റിൽ മനോഹരമായി ആര്യയെ കാണാം.

സ്വാതന്ത്ര്യ ദിനത്തിൽ ചിത്രത്തിലെ മറ്റ് താരങ്ങളെ പരിചയപ്പെടുത്തുന്നതിനായി ഒരു ഗ്ലിമ്പ്സ് വീഡിയോ റിലീസ് ചെയ്‌തിരുന്നു. വെങ്കിടേഷ്, നവാസുദീൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ താരങ്ങൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

വെങ്കടേഷിന്റെ 75ആം ചിത്രമായി ഒരുങ്ങുന്ന സൈന്ധവ് യാതൊരു കോമ്പ്രോമൈസ് ഇല്ലാതെയാണ് ഷൂട്ടിങ്ങ് നടക്കുന്നത്. വളരെ ഇമോഷണൽ ആയുള്ള ക്ലൈമാക്സ് രംഗം 16 ദിവസങ്ങൾ കൊണ്ട് ഷൂട്ടിങ്ങ് പൂർത്തിയാക്കി. 8 പ്രധാനപ്പെട്ട താരങ്ങളാണ് ഈ ഷെഡ്യുളിൽ അഭിനയിച്ചത്. രാം- ലക്ഷ്മൺ മാസ്റ്ററുടെ നേതൃത്വത്തിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചു. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗമാണ് ചിത്രീകരിച്ചത്. ചിത്രം വരുന്ന രീതിയിൽ അണിയറപ്രവർത്തകർ സന്തോഷത്തിലാണ്.

നവാസുദിൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം പരിചയപ്പെടുത്തിയിരുന്നു. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. മ്യുസിക് – സന്തോഷ് നാരായണൻ, സഹ നിർമാതാവ് – കിഷോർ തല്ലുർ, ക്യാമറ – എസ് മണികണ്ഠൻ, എഡിറ്റർ – ഗാരി ബി എച് , പ്രൊഡക്ഷൻ ഡിസൈനർ – അവിനാശ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ – പ്രവീൺ. ഡിസംബർ 22 ക്രിസ്മസ് ആഴ്ചയിൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ – ശബരി

ഇന്റർനാഷണൽ ക്വാളിറ്റിയിൽ പ്രേക്ഷകർ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു സയൻ ഫിക്ഷൻ ; ‘എലൂബ്’, അമാനുഷിക കഴിവുകളുള്ള നായകന്റെ കഥ !

0

അമാനുഷിക കഴിവുകളുള്ള നായകന്റെ കഥയുമായ് ഒരു സയൻ ഫിക്ഷൻ ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്നു. ‘എലൂബ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മലയാള ചിത്രം നവാഗതനായ ജിം ആണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ കഥക്ക് മാജിത് യോർദൻ, ലുഖ്മാൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫാന്റസിയോടൊപ്പം സാഹസികതയും ആകസ്മികതയും വിനോദവും ചേർത്തൊരുക്കി, പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ഈ സയൻ ഫിക്ഷനിലൂടെ ഒരു സൂപ്പർ ഹീറോയുടെ കഥയാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്. പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന സിനിമയാണ് ‘എലൂബ്’ എന്നാണ് അറിയാൻ കഴിഞ്ഞത്.

ഊട്ടി, ഓഷ്യ, ഡൽഹി, എന്നിവിടങ്ങൾ പ്രധാന ലൊക്കേഷനുകളായി എത്തുന്ന ചിത്രം മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ സ്റ്റുഡിയോസാണ് നിർമ്മിക്കുന്നത്. കാസ്റ്റിംഗ് ഡീറ്റെയിൽസുകൾ ഉടൻ പുറത്തുവിടും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം 2024 ഡിസംബറിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

‘My Hero Academia’, ‘Pokemon’, ‘One Piece Film: Gold’ എന്നീ ആനിമെകൾക്ക് മ്യൂസിക് ചെയ്ത ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകനായ യൂകി ഹയാഷിയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. യൂകി ഹയാഷി ആദ്യമായി മലയാളത്തിൽ സംഗീതം ഒരുക്കുന്ന ഇന്ത്യൻ സിനിമ എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്.

‘അതിരൻ’, ‘സൂഫിയും സുജാതയും’, ‘ടീച്ചർ’ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം വിജി എബ്രഹാമാണ് കൈകാര്യം ചെയ്യുന്നത്. ‘ഫിലിപ്സ് ആന്റ് ദ മങ്കിപെൻ’, ‘കമ്മാര സംഭവം’, ‘ഹോം’, ‘വിലായത്ത് ബുദ്ധ’ എന്നീ സിനിമകൾ ചെയ്ത ബഗ്ലാൻ ആണ് ‘എലൂബ്’ന്റെയും പ്രൊഡക്ഷൻ ഡിസൈൻ. ലൈൻ പ്രൊഡ്യൂസർ ഷാജി കാവനാട്ട്.

വസ്ത്രാലങ്കാരം: അഫ്സൽ മുഹമ്മദ് സാലീ, മേക്കപ്പ്: റോഷൻരാജഗോപാൽ, കളറിംങ്: റെഡ് ചില്ലീസ്കളർ, കളറിസ്റ്റ്: മക്കരാണ്ട് സുർത്തെ, എക്യുപ്മെന്റ് എഞ്ചിനീർ: ചന്ദ്രകാന്ത് മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുധർമ്മൻ വള്ളിക്കുന്ന്, പിആർഒ: എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്സ്.

കൗമാര വിദ്യാർഥികളുടെ കഥയുമായി ‘ രംഗോലി ‘സെപ്തംബർ 1 മുതൽ കേരളത്തിലും

0

തമിഴ് സിനിമയിൽ വളരെ അപൂർവമായി മാത്രമേ സ്കൂൾ പാശ്ചാത്തലത്തിൽ കൗമാരക്കാരെ കുറിച്ചും, അവരുടെ പ്രണയത്തെയും , കുടുംബത്തെയും ജീവിതത്തെയും അനാവരണം ചെയ്യുന്ന ഇതിവൃത്തത്തിലുള്ള സിനിമകൾ ഉണ്ടാകാറുള്ളൂ. അങ്ങനെ അപൂർവമായി എത്തുന്ന പരീക്ഷണ സിനിമകൾ എല്ലാം തന്നെ പ്രേക്ഷക മനസ്സുകളിൽ സ്ഥാനം പിടിച്ചു പറ്റിയിട്ടുമുണ്ട്. ആ കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി എത്തുന്നു. നവാഗതരെ അണിനിരത്തി വാലി മോഹൻദാസ് രചനയും സംവിധാനവും നിർവഹിച്ച രംഗോലി !. ‘ മാനഗരം ‘, ദൈവ തിരുമകൾ ‘ എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഹമരീഷ് ‘ രംഗോലി ‘ യിലൂടെ നായകനായി എത്തുന്നു. പുതുമുഖങ്ങളായ പ്രാർത്ഥനാ സന്ദീപ്, , അക്ഷയാ ഹരിഹരൻ , സായ്ശ്രീ പ്രഭാകരൻ എന്നിവരാണ് നായിക തുല്യമായ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആടുകളം മുരുകദാസ്, അമിത് ഭാർഗവ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സാധാരണ സർക്കാർ സ്കൂളിൽ നന്നായി പഠിക്കുന്ന ഒരു പയ്യൻ. അവന് അവൻ്റെ മാതാപിതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി നാട്ടിലെ സമ്പന്നതയുടെ മുഖ മുദ്രയായ സ്വകാര്യ സ്കൂളിൽ ചേർന്ന് പഠിക്കേണ്ടി വരുന്നു. പുതിയ അന്തരീക്ഷത്തിൽ അവനു നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളിലൂടെയാണ് ‘ രംഗോലി ‘ യുടെ കഥ തുടങ്ങുന്നത്. സമകാലീന വിദ്യാർത്ഥി സമൂഹം നേരിടുന്ന പ്രതിസന്ധികൾ മറയില്ലാതെ പറയുകയാണ് സംവിധായകൻ. ഒരു റൊമാൻ്റിക് ഫാമിലി എൻ്റർടൈനറാണ് ‘ രംഗോലി ‘ എന്നാണ് അണിയറക്കാർ ചിത്രത്തെ കുറിച്ച് വിശേഷിപ്പിക്കുന്നത്. ഗോപുരം സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധായകൻ സുന്ദരമൂർത്തിയാണ്. പ്രഗത്ഭ സംവിധായകരായ ലോകേഷ് കനകരാജ്, വെങ്കട്ട് പ്രഭു താരങ്ങളായ അരുൺ വിജയ്, അഥർവ, വാണി ഭോജൻ,ജി. വി. പ്രകാശ് കുമാർ എന്നിവർ ചേർന്നു പുറത്തിറക്കിയ ചിത്രത്തിൻ്റെ ട്രെയിലറിന് ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സ് ‘ രംഗോലി ‘ യെ സെപ്റ്റംബർ – 1 ന് നാളെ കേരളത്തിൽ റിലീസ് ചെയ്യും.

സി.കെ.അജയ് കുമാർ, പി ആർ ഒ

കരുമേഘങ്കൾ കലൈകിൻട്രനസെപ്റ്റംബർ-1 ന് റിലീസ് !

0

വ്യത്യസ്തങ്ങളായ, ജീവിത ഗന്ധിയായ പ്രമേയങ്ങൾക്ക് ദൃഷ്യാവിഷ്ക്കാരം നൽകി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ സംവിധായകനാണ് തങ്കർ ബച്ചാൻ. ഛായഗ്രാഹകൻ കൂടിയായ അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ‘ അഴകി ‘,’ സൊല്ല മറന്ത കഥൈ ‘ പള്ളിക്കൂടം ‘ അമ്മാവിൻ കൈപേശി ‘ , തെൻട്രൽ ‘ എന്നീ സിനിമകൾ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയവയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാരതി രാജ, ഗൗതം വാസുദേവ് മേനോൻ, യോഗി ബാബു, അദിതി ബാലൻ എന്നീ പ്രഗൽഭരെ പ്രാധാന അഭിനേതാക്കളാക്കി തങ്കർ ബച്ചാൻ ശക്തമായൊരു പ്രമേയത്തിൻ്റെ ചലച്ചിത്ര ആവിഷ്ക്കാരവുമായി എത്തുന്നു . ‘ കരുമേഘങ്കൾ കലൈകിൻട്രന ‘ എന്നാണ് പുതിയ സിനിമയുടെ പേര്. സെപ്റ്റംബർ -1 ന് ഈ സിനിമ ലോകമെമ്പാടും റിലീസ് ചെയ്യും.

” രക്ത ബന്ധങ്ങളുടെ മഹത്വം വിളിച്ചോതുന്ന ഒരു ഇതിവൃത്തമാണ് ‘കരുമേഘങ്കൾ കലൈകിൻട്രന ‘ യുടേത്. അത് കാണികൾക്ക് രസിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നു. ഇതിൽ അതിഭാവുകത്വമില്ലാത്ത ജീവിതവും വൈകാരികതയുമുണ്ട് , നർമ്മവുമുണ്ട്. ഒരോ മക്കളും , കുടുംബവും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണിത്. ഭാരതിരാജാ, ഗൗതം വാസദേവ് മേനോൻ, അദിതി ബാലൻ എന്നിവർ കഥയിൽ ലയിച്ച് മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്.” എന്ന് തങ്കർ ബച്ചാൻ തൻ്റെ സിനിമയെ കുറിച്ച് പറഞ്ഞു.

ചിത്രത്തിൻ്റെ അണിയറയിൽ ഒട്ടേറെ പ്രഗത്ഭർ അണി നിരക്കുന്നുണ്ട്. സംവിധായകൻ എസ്. എ. ചന്ദ്രശേഖർ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹാന, സഞ്ജീവി, സംവിധായകൻ ആർ. വി. ഉദയ കുമാർ, പിരമിഡ് നടരാജൻ, ഡൽഹി ഗണേഷ് എന്നീ അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഏകാമ്പരമാണ് ക്യാമറാമാൻ, ബി.ലെനിൻ എഡിറ്റിംഗ് നിർവഹിക്കുന്നു. ‘ കവി പേരരശ് ‘ വൈരമുത്തുവും സംഗീത സംവിധായകൻ ജീ. വി. പ്രകാശ് കുമാറും ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മുരളി സിൽവർ സ്റ്റാർ പിക്ചേഴ്സാണ് ‘ കരുമേഘങ്കൾ കലൈകിൻട്രന ‘ കേരളത്തിൽ റിലീസ് ചെയ്യുന്നത് .

സി.കെ.അജയ് കുമാർ, പി ആർ ഒ

ആവണിക്ക് തിരി തെളിഞ്ഞു

0

ഒരു പക്കാ നാട്ടിൻപുറം പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ത്രികോണ പ്രണയകഥ ആവണിക്ക് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ തിരിതെളിഞ്ഞു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺകർമ്മം നിർവ്വഹിച്ചതും പി ജി ശശികുമാര വർമ്മ (മുൻ രാജപ്രതിനിധി, പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ്) യായിരുന്നു. തിരുച്ചെന്തൂർ യാഗസാമ്രാട്ട് ബ്രഹ്മശ്രീ എൻ വെങ്കിടേശ്വര അയ്യർ ആണ് ആദ്യ ക്ളാപ്പടിച്ചത്. ബ്രഹ്മശ്രീ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി (ദേശീയ ചെയർമാൻ, അഖില താന്ത്രി പ്രചാരക് സഭ), ജെ വിക്രമൻസ്വാമി കുരിയൻവിള (ശ്രീ ഭഗവതി മുടിപ്പുര ക്ഷേത്രാചാര്യൻ, പാറശ്ശാല) എന്നിവർ ചടങ്ങിനെ സാന്നിധ്യം കൊണ്ട് ധന്യമാക്കി.
സൂരജ്സൺ, അഭിരാമി ഗിരീഷ്, ദേവൻ, ടി ജി രവി, ജയശങ്കർ, ശൈലജ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും അണിചേരുന്നു. കോഴിക്കോട് ബാലുശ്ശേരിയും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ .
ബാനർ – ദേവദാസ് ഫിലിംസ്, സംവിധാനം- രാജമോഹൻ, നിർമ്മാണം – കല്ലയം സുരേഷ്, തിരക്കഥ – മിത്തൽ പുത്തൻവീട്, ഛായാഗ്രഹണം – ലാൽ കണ്ണൻ, എഡിറ്റിംഗ് – അനന്തു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, ഗാനരചന – എം ആർ ജയഗീത, രാജൻ കാർത്തികപ്പള്ളി, കല്ലയം സുരേഷ്, ഉണ്ണി കുളമട, സംഗീതം – ബിനോജ് ബിനോയി, ആലാപനം – കെ എസ് ചിത്ര, നജിം അർഷാദ്, വിനിത, സീതാലക്ഷ്മി, കല- അർക്കൻ എസ് കർമ്മ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രദീപ് കടയങ്ങാട്, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യും – അരവിന്ദ് കെ ആർ, അസ്സോസിയേറ്റ് ഡയറക്ടർ – ബോബൻ ഗോവിന്ദൻ, ഫിനാൻസ് കൺട്രോളർ – സണ്ണി താഴുത്തല, കോറിയോഗ്രാഫി – രേവതി ചെന്നൈ, ഡിസൈൻസ് – മനു ഡാവിഞ്ചി, സ്റ്റിൽസ് – അജേഷ് ആവണി, പി ആർ ഓ – അജയ് തുണ്ടത്തിൽ ……

മുകൾപ്പരപ്പ് സിനിമയുടെ ട്രൈയ്ലർ പുറത്തിറങ്ങി

0

ഓൺലൈനിൽ എത്തും മുമ്പേ പ്രിവ്യൂവിലും മീഡിയ മീറ്റുകളിലും ചർച്ചയായി കഴിത്തിരുന്ന മുകൾപ്പരപ്പ് സിനിമയുടെ ട്രൈയ്ലർ മനോരമ മ്യൂസിക്കിന്റെ യു ട്യൂബ് ചാനലിലൂടെ പുറത്ത്. തെയ്യം, പ്രണയം, പ്രകൃതി എന്നീ ഘടകങ്ങളുടെ അൺ യൂഷ്വൽ വിഷ്വൽ കട്ടിംഗുകൾക്കൊണ്ട് സിനിമയിലേക്കു കൃത്യവും വ്യക്തവുമായ സൂചന നൽകുന്നുണ്ട് ഈ ട്രയ്ലർ ! കൊച്ചിയിലെ മീഡിയ പ്ളസ് സാരഥിയും ഫിലിം എഡിറ്ററുമായ ലിൻസൺ റാഫേലാണ് മുകൾപ്പരപ്പിന്റെ ഗംഭീര ട്രെയ്ലർ ഒരുക്കിയത്.

സിബി പടിയറ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 1 ന് റിലീസ് ചെയ്യും. ജെ പി തവറൂൽ ആണ് നിർമ്മാണം .

മാമുക്കോയയുടെ അവസാന ചിത്രമാണിത്. തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റിനു ശേഷം സുനിൽ സൂര്യ ഇതിൽ നായകനാകുന്നു. അപർണ ജനാർദ്ദനനാണ് നായിക. അലൻ വർഗീസ് പശ്ചാത്തല സംഗീതവും തീം സോങും ഒരുക്കിയിരിക്കുന്ന മുകൾപ്പരപ്പ് ട്രെയിലർ ഓണ നാളുകളിൽ മലയാളികൾക്ക് ഒരു വേറിട്ട ദൃശ്യ അനുഭവമാകും. തീർച്ച.

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ‘കുറുക്കൻ’ മനോരമമാക്‌സിൽ

0

ഒരു നീണ്ട ഇടവേളക്ക് ശേഷം ശ്രീനിവാസനും, വിനീത് ശ്രീനിവാസനും ഒരുമിക്കുന്ന ‘കുറുക്കൻ’ ആഗസ്റ്റ് 25 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. വിനീത് ശ്രീനിവാസൻ ആദ്യമായി പോലീസ് വേഷത്തിലുത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പരുക്കനായ ആ പോലീസ് കഥാപാത്രം പ്രേക്ഷർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.

ഷൈൻ ടോം ചാക്കോ, അജു വർഗീസ്, സരയു മോഹൻ, അൻസിബ, സുധീർ കരമന, മറീന മൈക്കിൾ, തുടങ്ങി ഒരു കൂട്ടം പ്രേക്ഷകപ്രിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. രസകരമായ നർമ്മ മുഹൂർത്തങ്ങളൂം, അപ്രതീക്ഷിതമായ വഴിതിരിവുകളും നിറഞ്ഞ ‘കുറുക്കൻ’ കുടുംബ പ്രേക്ഷകരുടെ അഭിരുചികൾക്ക്‌ അനുസരിച്ച് ഒരുക്കിയിരിക്കുന്ന ചിത്രമാണ്.

‘കുറുക്കൻ’ കൂടാതെ ഈ ഓണക്കാലത്ത് 400ൽ അധികം സൂപ്പർഹിറ്റ് മലയാളം സിനിമകൾ ആസ്വദിക്കുവാൻ, മനോരമമാക്‌സ് പ്രത്യേക ഓഫർ ഒരുക്കിയിട്ടുണ്ട്. വെറും 99 രൂപക്ക്, ഒരു മാസത്തെ മനോരമമാക്സ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്രേക്ഷകർക്ക് നേടാൻ സാധിക്കും. സെപ്്റംബർ 10ന് മുൻപ് ഈ ഓഫർ പ്രയോജനപ്പെടുത്തേണ്ടതാണ്. ഈ ഓണത്തിന് 4K ഡോൾബി ക്വാളിറ്റിയിൽ ഉള്ള നിരവധി സിനിമകൾ ആസ്വദിക്കാൻ ഇപ്പോൾ തന്നെ മനോരമമാക്സ് ഡൗൺലോഡ് ചെയ്യാം.

സിനിമ മോഹം ഉപേക്ഷിച്ചത് എന്തിന്? ‘ഡെവിൾ കുഞ്ഞുവിൻ്റെ കഥകളുമായി ‘റീൽ സ്‌റ്റോറി’

0

ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ രസകരമായ ജീവിത കഥകൾ പങ്കുവെക്കുന്ന മനോരമമാക്‌സിലെ ‘ദി റീൽ സ്‌റ്റോറി’ – യുടെ മൂന്നാമത്തെ എപ്പിസോഡ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ‘ദാറ്റ് ഡെവിൾ കുഞ്ഞു’ എന്നറിയപ്പെടുന്ന അനഘ കെ ആണ് മൂന്നാം എപ്പിസോഡിലെ താരം.

സിനിമ മോഹങ്ങൾ ഉപേക്ഷിച്ച്, തൻ്റെ മുറിയുടെ സംരക്ഷണത്തിൽ റീലുകൾ മാത്രം ചെയ്യുവാൻ തീരുമാനമെടുത്തത്തിന് പിന്നിലുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് അനഘ ഈ എപ്പിസോഡിൽ പറയുന്നു. കൂടാതെ സോഷ്യൽ മീഡിയയിൽ സ്ത്രീകൾ നേരിടുന്ന സൈബർ അറ്റാക്കിനെ കുറിച്ചും, അനഘ വിശദമായി ഈ എപ്പിസോഡിൽ തുറന്ന് പറയുന്നുണ്ട്.

പലരെയും പോലെ വിമർശനങ്ങളിൽ തളർന്ന് പോവുകയല്ല അനഘ ചെയ്തത്. എല്ലാ കുത്തുവാക്കുകളെയും എതിർപ്പുകളെയും അവഗണിച്ച്, സോഷ്യൽ മീഡിയയിൽ, അനഘ തൻ്റെതായ സ്ഥാനം നേടിയെടുത്തു. വൈകാരികവും, പ്രചോദനാത്മകവുമായ ഈ എപ്പിസോഡ്, പ്രേക്ഷകർക്ക് വ്യക്തിപരമായി ചേർത്ത് വെക്കാവുന്ന ഒരു അനുഭവമായിരിക്കും.

‘ദി റീൽ സ്റ്റോറി’ എല്ലാ വ്യാഴാഴ്ചകളിലും ഓരോ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. മനോരമമാക്സ് ഡൗൺലോഡ് ചെയ്‌ത്‌ സൗജന്യമായി ഈ എപ്പിസോഡുകൾ ആസ്വദിക്കാവുന്നതാണ്.

മോഹൻലാൽ ചിത്രം ‘വൃഷഭ’; ആദ്യ ഷെഡ്യുൾ പൂർത്തിയായി

0

മോഹൻലാൽ, റോഷൻ മേക്ക പ്രധാന വേഷങ്ങളിലെത്തി സഹ്‌റ എസ് ഖാനെയും ഷാനയ കപൂറിനെയും പാൻ-ഇന്ത്യ ലെവലിൽ ലോഞ്ച് ചെയ്യുന്ന വൃഷഭയുടെ ആദ്യ ഷെഡ്യുൾ പൂർത്തിയായി. മൈസൂരിൽ ആയിരുന്നു ചിത്രത്തിന്റെ ഷെഡ്യുൾ പൂർത്തിയായത്. 2023 ജൂലൈ 22ന് ആരംഭിച്ച ചിത്രത്തിന്റെ ഷെഡ്യുൾ മോഹൻലാൽ, റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ എന്നിവരുടെ ഡ്രമാറ്റിക്ക് രംഗങ്ങൾ ചിത്രീകരിക്കപ്പെട്ടു. ചിത്രം മികച്ച രീതിയിൽ തന്നെ എത്തണമെന്നുള്ളതുകൊണ്ട് കഠിനപ്രയത്നത്തിലാണ് അണിയറപ്രവർത്തകർ.

ചിത്രത്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി നിക്ക് തുർലോ എത്തിയതിന് ശേഷം ആക്ഷൻ സംവിധായകനായി പീറ്റർ ഹെയ്ൻ കൂടി എത്തുന്നതോടെ ചിത്രം വലിയ സ്കെയിലിലേക്ക് നീങ്ങുകയാണ്. ബാഹുബലി, പുലിമുരുഗൻ, ശിവാജി, ഗജിനി, എന്തിരൻ, പുഷ്‌പ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലെല്ലാം പീറ്റർ ഹെന്റെ സാന്നിധ്യം പ്രകടമായിരുന്നു.

സംവിധായകൻ നന്ദ കിഷോറിന്റെ വാക്കുകൾ ഇങ്ങനെ “മൈസൂരിൽ സമാപിച്ച ഞങ്ങളുടെ ആദ്യ ഷെഡ്യൂളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ നേടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ടൈറ്റ് ഷൂട്ടിംഗ് ഷെഡ്യൂളിന്റെ ദൈനംദിന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്ത എന്റെ മുഴുവൻ പ്രൊഡക്ഷൻ ടീമിനും നന്ദി പറയുന്നു. പ്രധാന അഭിനേതാക്കളായ മോഹൻലാൽ സാർ, റോഷൻ, ഷാനയ, ശ്രീകാന്ത്, രാഗിണി എന്നിവർ തിരക്കേറിയ സമയപരിധികൾ നിറവേറ്റാൻ രാപ്പകലില്ലാതെ പ്രയത്നിച്ചു. പുലിമുരുകനു ശേഷം മോഹൻലാൽ സാറും പീറ്റർ ഹെയ്നും വീണ്ടുമൊന്നിക്കുന്നതാണ് ഹൈലൈറ്റ്. വൃഷഭയ്ക്കായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിൽ ഒന്ന് ഇരുവരും നടത്തിയെടുക്കുകയും ചെയ്‌തു.

ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. 2024ൽ 4500ഓളം സ്ക്രീനുകളിൽ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ എന്നിവർ ചിത്രം നിർമിക്കുന്നു. പി ആർ ഒ – ശബരി

വൈവിദ്ധ്യമാർന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ്

0

അനുദിനം വളരുന്ന ആത്മബന്ധവുമായി 30 സംവത്സരങ്ങൾ പൂർത്തിയാക്കുന്ന , മലയാളികളുടെ പ്രിയ ചാനൽ ഏഷ്യാനെറ്റ് , വിസ്മയിപ്പിക്കുന്നതും പുതുമയാർന്നതുമായ ഓണപരിപാടികളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ , ഓണം സ്പെഷ്യൽ സ്റ്റാർ സിങ്ങർ, സ്റ്റാർട്ട് മ്യൂസിക് തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു.

ഓഗസ്റ്റ് 28 , ഉത്രാടം ദിനത്തിൽ രാവിലെ 9 മണിക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ചലച്ചിത്രം “ഭീഷ്മപർവ്വവും ” ഉച്ചക്ക് 12 മണിക്ക് അനശ്വരനടന്മാരായ ഇന്നസെന്റിന്റെയും മാമുക്കോയയുടെയും സിനിമ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ പ്രശസ്തസംവിധായകരായ പ്രിയദർശനും സത്യൻ അന്തിക്കാട് ചേർന്ന് പങ്കുവയ്ക്കുന്ന ” ഒപ്പം എന്നും എപ്പോഴും ” , ഒരു മണിക്ക് സുരേഷ് ഗോപി , കെ എസ് ചിത്ര , സുരാജ് വെഞ്ഞാറമൂട് , രമേഷ് പിഷാരടി , മധു ബാലകൃഷ്ണൻ , നവ്യ നായർ , ഹരീഷ് കണാരൻ , നിത്യ മാമൻ , ശ്രുതി ലക്ഷ്മി , മാളവിക , അന്ന പ്രസാദ് , കലാഭവൻ ജോഷി , ദേവി ചന്ദന തുടങ്ങിയവർ പങ്കെടുത്ത, സിങ്കപ്പൂർ മലയാളി അസോസിയേഷനും ഏഷ്യാനെറ്റും ചേർന്ന് ഒരുക്കിയ മെഗാ സ്റ്റേജ് ഇവന്റ് ” സിങ്കപ്പൂർ ഓണം നൈറ്റ് 2023 “ഉം , തുടർന്ന് സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ വൈകുന്നേരം 4 മണിക്ക് പ്രണയത്തിന്റെയും നഷ്ടത്തിന്റെയും കണ്ടെത്തിയ കുടുംബ രഹസ്യങ്ങളുടെയും ഒരു യാത്രയുമായി വിജയരാഘവൻ ശ്രേദ്ധേയമായി കഥാപാത്രത്തെ അവതരിപ്പിച്ച ” പൂക്കാലവും ” രാത്രി 7.30 ന് ഫഹദ് ഫാസിൽ , മുകേഷ് , വിനീത് , ശാന്തി കൃഷ്ണ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ” പാച്ചുവും അത്ഭുതവിളക്കും ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഓഗസ്റ്റ് 29 , തിരുവോണദിനത്തിൽ രാവിലെ 9 മണിക്ക് മോഹൻലാൽ , പൃഥ്വിരാജ് , ലാലു അലക്സ് , മീന , കല്യാണി പ്രിയദർശൻ , കനിഹ എന്നിവർക്കൊപ്പം വൻതാരനിര അണിനിരന്ന സൂപ്പർഹിറ്റ് ഫാമിലി എന്റെർറ്റൈനെർ “ബ്രോ ഡാഡി “യും ഉച്ചക്ക് 12.30 ന് പ്രത്യേക പരിപാടി ” അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ് ചിത്രയും ” , 1.30 ന് പ്രശസ്തചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂടും ബിഗ്ഗ് ബോസ്സിലെ അഞ്ചുസീസണുകളിലെ പ്രധാന മത്സരാർത്ഥികളും ചേർന്നൊരുക്കുന്ന ഓണവിരുന്ന് ” സുരാജും ബോസ്സായ താരങ്ങളും ” ഉച്ചതിരിഞ്ഞു 3 മണിക്ക് മലയാളടെലിവിഷൻ ചരിത്രത്തിൽ സുവർണലിപികളാൽ എഴുതിച്ചേർത്ത , മലയാളസിനിമയ്ക്ക് ഒരുപിടി താരങ്ങളെ സമ്മാനിച്ച “സിനിമാല ” യിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്ന പ്രത്യേക പരിപാടിയും സംപ്രേക്ഷണം ചെയ്യുന്നു. തുടർന്ന് സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ വൈകുന്നേരം 4 മണിക്ക് സൈജു കുറുപ്പും നവ്യ നായരും പ്രധാനകഥാപാത്രങ്ങളായ ഫാമിലി എന്റെർറ്റൈനെർ “ജാനകി ജനേയും ” രാത്രി 7 മണിക്ക് മലയാളികൾ നേരിട്ട് കണ്ട മഹാപ്രളയത്തിന്റെ ഭീകരത അഭ്രപാളിയിലൊതുക്കി മാനവികതയുടെ അടയാളം പോലെ സൂക്ഷിച്ചുവയ്ക്കാവുന്ന , താരസമ്പന്നമായ സൂപ്പർഹിറ്റ് ചലച്ചിത്രം ” 2018 ” ഉം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .

വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ഓഗസ്റ്റ് 26 ന് വൈകുന്നേരം 4 മണിക്ക് ജോജു ജോർജ് , അർജ്ജുൻ അശോക് , ശ്രുതി രാമചന്ദ്രൻ , നിഖില വിമൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ” മധുരവും ” , ഓഗസ്റ്റ് 27 ന് ഉച്ച തിരിഞ്ഞു 3.30 ന് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ആക്ഷേപഹാസ്യ സിനിമ ” പുരുഷപ്രേതം ” ഉം സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ ഓഗസ്റ്റ് 26 , 27 തീയതികളിൽ രാത്രി 7 .30 ന് ഓണം സ്പെഷ്യൽ സ്റ്റാർ സിംഗറും 9 മണിക്ക് ഓണാഘോഷങ്ങളുമായി സ്റ്റാർട്ട് മ്യൂസിക്കും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

ഓണവിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഓണകലവറ , ഓണരുചിമേളം , ജനപ്രിയപരമ്പരകൾ , സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ തുടങ്ങി നിരവധി ഓണപരിപാടികളും, സംഗീത വിരുന്നുകളും ഈ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റ് മൂവിസിലും ഏഷ്യാനെറ്റ് പ്ലസിലും ഓണനാളുകളിൽ നിരവധി സൂപ്പര്ഹിറ് ചലച്ചിത്രങ്ങളും ഓണപരിപാടികളും സംപ്രേക്ഷണം ചെയ്യുന്നു.

ജി വി പ്രകാശ് കുമാറിൻ്റെ ‘ അടിയേ ‘ ആഗസ്റ്റ് 25- ന്

0

യുവ താരവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാറിനെ നായകനാക്കി വിഘ്നേഷ് കാർത്തിക് അണിയിച്ചൊരുക്കിയ പുതിയ സിനിമയായ ‘ അടിയേ ‘ ആഗസ്റ്റ് 25 – ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നു. മലയാളിയായ ഗൗരി ജീ കിഷൻ ആണ് നായിക. സംവിധായകൻ വെങ്കട്ട് പ്രഭു, മധു മഹേഷ്, പ്രേം, ആർ ജെ, വിജയ്, ബയിൽവാൻ രംഗനാഥൻ എന്നിവരാണ് അഭിനേതാക്കൾ. ആദ്യം മറ്റൊരു നായികയെയാണ് ഈ ചിത്രത്തിനായി തിരഞ്ഞെടുത്തത്. എന്നാൽ ഏറെ അഭിനയ സാധ്യതയുള്ള നായികാ കഥാപാത്രമായത് കൊണ്ട് അഭിനയ സിദ്ധിയുള്ള നടിക്ക് വേണ്ടിയുളള അന്വേഷണം ചെന്നെത്തിയത് ഗൗരി കിഷനിൽ. കഥാപാത്രങ്ങൾ സെലക്ടീവായി മാത്രം സ്വീകരിച്ച് അഭിനയിക്കുന്ന ഗൗരിക്ക് ഇതിലെ നായിക വേഷം തൻ്റെ കരിയറിലെ വഴിത്തിരിവാകും എന്ന ആത്മവിശ്വാസമാണ്.

” യുവ കമിതാക്കളുടെ പ്രണയവും, കുസൃതിയും, നർമ്മവും ,വൈകാരികതയും ഇഴ ചേർന്നതും , പാരലൽ യൂനിവേഴ്സ് ആൾട്ടർനെറ്റ് എന്നിവ കലർന്നതുമായ ഒരു കഥയാണ് തൻ്റെ സിനിമയുടേത് എന്ന് സംവിധായകൻ പറയുന്നു.

“ഇതൊരു പതിവ് സിനിമയല്ല… വ്യത്യസ്തമായ കലാസൃഷ്ടിയാണ്. പുതിയ അനുഭവം ആഗ്രഹിക്കുന്നവർ ഈ സിനിമ തീർച്ചയായും കാണണം. ” നായകൻ ജി വി പ്രകാശ് കുമാർ ആവശ്യപ്പെട്ടു. 

‘ അടിയേ ‘ യുടെ ട്രെയിലർ നടൻ ധനുഷാണ് പുറത്തിറക്കിയത്. ഒരു കോടിയോളം കാഴ്ചക്കാരെ ആകർഷിച്ചു കൊണ്ട് യു ട്യൂബിൽ തരങ്ങമ്മായിരിക്കയാണ് ട്രെയിലർ. അതു കൊണ്ടു തന്നെ ചിത്രത്തിൻ്റെ വിജയത്തെ കുറിച്ച് ശുഭാപ്തി വിശ്വാസമാണ് യുടെ അണിയറ പ്രവർത്തകർക്ക്. മാൽവി & മാൻവി മൂവി മേക്കേഴ്‌സിൻ്റെ ബാനറിൽ പ്രേംകുമാർ നിർമ്മിക്കുന്ന ‘ അടിയേ ‘ യുടെ സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ്. ഗോകുൽ ബിനോയ് ഛായഗ്രഹണം നിർവഹിക്കുന്നു. റംബോ വിമൽ സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുന്നു. സിൽവർ സ്ക്രീൻ പിക്ചർസ് മുരളിയാണ് ‘ അടിയേ ‘ കേരളത്തിൽ റിലീസ് ചെയ്യുന്നത്.

സി. കെ. അജയ് കുമാർ.