Home Blog Page 226

കെട്ടുകാഴ്ച്ചയ്ക്ക് മൂകാംബിക സന്നിധിയിൽ തുടക്കം … സുരേഷ് തിരുവല്ലയുടെ നാലാമത് സംവിധാന ചിത്രം 

0

കുടുംബ ബന്ധങ്ങളുടെ വിശാലവും സങ്കുചിതവുമായ അനുഭവതലങ്ങളെ ചിരിയുടെയും ചിന്തയുടെയും പിൻബലത്തിൽ കണ്ണിചേർത്ത് അവതരിപ്പിക്കുന്ന പുതിയ ചിത്രം കെട്ടുകാഴ്ച്ച സുരേഷ് തിരുവല്ല രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നു. സുരേഷ് തിരുവല്ല ഒരുക്കുന്ന നാലാമത് ചിത്രമാണ് കെട്ടുകാഴ്ച്ച. കുപ്പിവള, ഓർമ്മ, നാളേയ്ക്കായ് തുടങ്ങിയവയായിരുന്നു മുൻകാല ചിത്രങ്ങൾ. പുതുമയുള്ള മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം തീർത്തുമൊരു ഫാമിലി എന്റർടെയ്നറായിരിക്കും. ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു.
പുതുമുഖം അർജുൻ വിജയ് ആണ് നായകൻ. സലിംകുമാർ , ഡോ.രജിത്കുമാർ, മുൻഷി രഞ്ജിത്, രാജ്‌മോഹൻ, എന്നിവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ അണിചേരുന്നു.
ബാനർ – സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം – സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിജയൻ പള്ളിക്കര, ഛായാഗ്രഹണം – ഇന്ദ്രജിത്ത്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ – ഡി മുരളി, ഗാനരചന – ജയദാസ് ആറ്റുകാൽ, സുരേഷ്ബാബു നാരായൺ, സംഗീതം – രാജു വലിയശാല, സുരേഷ്ബാബു നാരായൺ, ആലാപനം – രവിശങ്കർ, ആർദ്ര, സ്നേഹ, ജബൽ, സെൽബി, കല- അഖിലേഷ്, ചമയം – സന്തോഷ് വെൺപകൽ, കോസ്റ്റ്യും – സൂര്യ ശ്രീകുമാർ, പശ്ചാത്തലസംഗീതം – രാജീവ് ശിവ, സ്‌റ്റുഡിയോ – ചിത്രാഞ്‌ജലി തിരുവനന്തപുരം, ഡിസൈൻസ് – സാന്റോ വർഗ്ഗീസ്, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഓ – അജയ് തുണ്ടത്തിൽ ….

ചന്ദ്രമുഖി 2′; രണ്ടാം ഗാനം ‘മൊരുണിയെ’ റിലീസ് ചെയ്തു

0

രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ൽ രണ്ടാം ഗാനം റിലീസായി. മൊരുണിയെ എന്ന ഗാനം റിലീസായതോടെ ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും ചെയ്തു. ചന്ദ്രമുഖി എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം പോലെ തന്നെ രണ്ടാം ഗാനവും പ്രതീക്ഷിച്ചതിൻ മുകളിലാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. വിവേകാണ് ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബർ 19 വിനായക ചതുർഥി ദിനത്തിൽ ലോകമെമ്പാടും തിയറ്റർ റിലീസ് ചെയ്യും. മുൻനിര പ്രൊഡക്ഷൻ ഹൗസായ ‘ലൈക്ക പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. 18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടർച്ചയാണ് ‘ചന്ദ്രമുഖി 2’. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്.

പി.വാസുവിന്റെ 65-മത്തെ ചിത്രമായ ‘ചന്ദ്രമുഖി 2’ ലൈക്ക പ്രൊഡക്ഷൻസാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികൾക്ക് ഓസ്‌കാർ ജേതാവ് എം.എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച ഈ ചിത്രത്തിൽ വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി​ഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം തന്നെ കണ്ടന്റ് ഓറിയന്റഡായ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകി അവ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസാണ് ‘ലൈക്ക പ്രൊഡക്ഷൻസ്’.

വസ്ത്രാലങ്കാരം: പെരുമാൾ സെൽവം, നീത ലുല്ല, ദോരതി, മേക്കപ്പ്: ശബരി ഗിരി, സ്റ്റിൽസ്: ജയരാമൻ, ഇഫക്റ്റ്സ്: സേതു, ഓഡിയോഗ്രഫി: ഉദയ് കുമാർ, നാക് സ്റ്റുഡിയോസ്, ആക്ഷൻ: കമൽ കണ്ണൻ, രവിവർമ, സ്റ്റണ്ട് ശിവ, ഓം പ്രകാശ്, പിആർഒ: ശബരി.

മെഗാസ്റ്റാർ ചിരഞ്ജീവി 157 പ്രഖ്യാപിച്ചു

0

വർഷങ്ങൾക്ക് ശേഷം ചിരഞ്ജീവി ഒരു ഫാന്റസി ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്നത് പ്രതീക്ഷകൾ കൂട്ടുന്നു. ബിംബിസാര എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് കാലുകുത്തിയ വസിഷ്ഠയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. UV ക്രിയേഷൻസിന്റെ ബാനറിൽ വംശി, പ്രമോദ്, വിക്രം ചിത്രം നിർമിക്കുന്നു. ‘ജഗദേക വീരുഡു അതിലോക സുന്ദരി’ പോലെയുള്ള മറ്റൊരു ഫാന്റസി എന്റർടെയ്‌നറിൽ ചിരഞ്ജീവിയെ കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതാണ് ഈ പ്രഖ്യാപനം.

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പിറന്നാൾ ദിനമായ ഇന്ന് സംവിധായകൻ വസിഷ്ഠ ചിത്രത്തിന്റെ യുണിവേഴ്‌സ് പുറത്തുവിട്ടു. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, ആകാശം, അഗ്നി, വായു എന്നിവ നിറയുന്നതാണ് അന്നൗൺസ്‌മെന്റ് പോസ്റ്ററിൽ കാണുന്നത്. പ്രേക്ഷകർ ചിന്തിക്കുന്നതിലും അപ്പുറമാണ് ചിത്രത്തിൽ ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റർ.

ഒരു ഫാന്റസി ചിത്രത്തിൽ മെഗാസ്റ്റാർ ചിരഞ്ജീവി കൂടി എത്തുന്നതോടെ പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറമാണ് സിനിമ സഞ്ചരിക്കാൻ ഒരുങ്ങുന്നത്. UV ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം വൻ ബഡ്ജറ്റിൽ തന്നെയാണ് നിർമ്മിക്കപ്പെടുന്നത്. പി ആർ ഒ – ശബരി

നിവിൻ പോളി ചിത്രം രാമചന്ദ്രബോസ് & കോ’യുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

0

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളിയുടെ പക്കാ ഫാമിലി എൻ്റർടൈനർ റോളുമായി എത്തുന്ന ഹനീഫ് അദേനി ചിത്രം ‘രാമചന്ദ്രബോസ് & കോ’യുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ആഗസ്റ്റ് 25ന് ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. ഏറെ രസകരവും സ്റ്റൈലിഷുമായ രംഗങ്ങൾ ട്രെയിലറിൽ ഏറെയുണ്ട്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് –  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ,നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖിൽ യെശോധരൻ , വി എഫ് എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ – ശബരി.

ബോസിനും കൂട്ടർക്കും സെൻസർ ബോർഡിൻ്റെ U/A സർട്ടിഫിക്കറ്റ്; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക്

0

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘രാമചന്ദ്രബോസ് & കോ’ ഓണം റിലീസായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. ചിത്രത്തിന് സെൻസർ ബോർഡ് U/A സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ഈ ഓണാവധിക്കാലത്ത് എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആഘോഷിക്കുവാനുള്ള ചേരുവകളും പാകത്തിന് ചേർത്ത് എത്തുന്ന ചിത്രം നിവിൻ പോളിക്ക് വീണ്ടും ഒരു ഓണക്കപ്പ് നേടിക്കൊടുക്കുവാനുള്ള ഒരുക്കത്തിലാണ്. 2017ൽ അൽത്താഫിൻ്റെ സംവിധാനത്തിൽ എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, 2019ൽ പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളും ആ വർഷങ്ങളിൽ മികച്ച വിജയം കുറിച്ച് നിവിന് ഓണക്കപ്പ് നേടിക്കൊടുത്ത ചിത്രങ്ങളാണ്. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെ കഥയാണ് ചിത്രം പറയുന്നത്.  പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് –  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ,നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖിൽ യെശോധരൻ , വി എഫ് എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ – ശബരി.

കുട്ടിക്കളിയല്ല റീൽസ്! ഇത്തിക്കരയിൽ നിന്നും കൊച്ചിയിലെത്തിയ ഒരു റീൽ വിജയഗാഥ

0

ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ രസകരമായ ജീവിത കഥകൾ പങ്കുവെക്കുന്ന മനോരമമാക്‌സിലെ ‘ദി റീൽ സ്‌റ്റോറി’ യുടെ രണ്ടാം എപ്പിസോഡ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ബിച്ചു എന്നറിയപ്പെടുന്ന ഇത്തിക്കരക്കാരൻ പ്രണവിൻ്റെ ‘റീൽ’ കഥകളാണ് ഈ എപ്പിസോഡിൽ ഉള്ളത്.

നേരമ്പോക്കിന് വേണ്ടി ടിക്ടോക്കിൽ വീഡിയോ ചെയ്‌ത്‌ തുടങ്ങിയ ബിച്ചുവിന്, ഇന്ന് സ്വന്തമായി ഒരു വലിയ ടീം തന്നെയുണ്ട്. തൻ്റെ ടീമിൻ്റെ സഹായത്തോടെ, വലിയ പരിശ്രമങ്ങൾക്ക് ശേഷമാണ് ഓരോ റീലും പോസ്റ്റ് ചെയ്യുന്നത്. റീൽസ് വെറുതെ അപ്‌ലോഡ് ചെയ്യുക മാത്രമല്ല ബിച്ചു ചെയ്യുന്നത്. അതിൽ നിന്നും വരുമാനവും ബിച്ചു കണ്ടെത്തുന്നുണ്ട്.

“ദി റീൽ സ്റ്റോറി” യുടെ രണ്ടാം എപ്പിസോഡിൽ ബിച്ചു, താൻ കടന്ന് വന്ന വഴികളെ കുറിച്ചും, ഇൻഫ്ലുൻസർ ആകാൻ നേരിട്ട വെല്ലുവിളികളെ കുറിച്ചും പ്രേക്ഷകരോട് വെളിപ്പെടുത്തുന്നു. പുറമേ നിന്ന് കാണും പോലെ എളുപ്പമല്ല റീൽസ് ചെയ്യാനും, അവ വൈറൽ ആക്കാനും എന്ന് ബിച്ചു തുറന്ന് പറയുന്നു.

“ദി റീൽ സ്റ്റോറി” എല്ലാ വ്യാഴാഴ്ചകളിലും ഓരോ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. മനോരമമാക്സ് ഡൗൺലോഡ് ചെയ്‌ത്‌ സൗജന്യമായി ഈ എപ്പിസോഡുകൾ ആസ്വദിക്കാവുന്നതാണ്.

ജെന്റിൽമാൻ -2 വിന്  ബ്രഹ്മാണ്ഡ തുടക്കം. ഒപ്പം കീരവാണിയെ ആദരിച്ചു!

0

ചെന്നൈ : മെഗാ പ്രൊഡ്യൂസർ കെ. ടി . കുഞ്ഞുമോൻ നിർമിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെന്റിൽമാൻ -2 വിന് കഴിഞ്ഞ ശനിയാഴ്ച തുടക്കമായി. ചെന്നൈ എഗ്മൂർ രാജാ മുത്തയ്യ ഹാളിൽ കേന്ദ്ര സഹമന്ത്രി എൽ മുരുഗൻ, ഐറിൻ കുഞ്ഞുമോൻ, ഫിലിം ചേംബർ പ്രസിഡൻ്റ് രവി കൊട്ടാരക്കര, ജപ്പാൻ കോൺസൽ ടാഗ മസായുകി , ബംഗ്ലാദേശ് ഹൈ കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആരിഫർ റഹ്മാൻ എന്നിവർ ചേർന്ന് ആയിരങ്ങളെ സാക്ഷിയാക്കി ഭദ്രദീപം കൊളുത്തിയാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്. തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ആയിരങ്ങൾ പങ്കെടുത്ത ബ്രഹ്മാണ്ഡ ഉത്സവം തന്നെയായിരുന്നു ജെന്റിൽമാൻ-II വിൻ്റെ ലോഞ്ചിംഗ് ചടങ്ങുകൾ. ഈ ചടങ്ങിൽ വെച്ച് തന്നെ ഓസ്‌ക്കാർ ജേതാവായ സംഗീത സംവിധായകൻ പദ്മശ്രീ എം എം കീരവാണിയെ അണിയറ പ്രവർത്തകർ ആദരിച്ചതും ശ്രദ്ധേയമായി. വിശിഷ്ട അതിഥിയായിരുന്ന കേന്ദ്ര സഹ മന്ത്രി എൽ. മുരുകൻ, വൈരമുത്തു, കുഞ്ഞു മോൻ,  എന്നിവർ ചേർന്ന് കീരവാണിക്ക്  ആറടി ഉയരമുളള പുഷ്പ ഹാരവും  വർണ്ണ  തലപ്പാവും അണിയിച്ചു . ചടങ്ങിൽ ചലച്ചിത്ര സംഘടനാ ഭാരവാഹികളും രാഷ്ട്രീയ പ്രമുഖരും പങ്കെടുത്ത് കീരവാണിക്ക് ആശംസകൾ നേർന്നു .എബി കുഞ്ഞു മോൻ, അജയ് കുമാർ എന്നിവർ ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു. എപ്പോഴും വൻകിട താരങ്ങളെ ആശ്രയിക്കാതെ വളർന്നു വരുന്ന യുവ നടീ നടൻമാരിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് , അവരെ തൻ്റെ സിനിമയിലെ നായക നായികമാരാക്കി, പ്രഗൽഭരായ സാങ്കേതിക വിദഗ്ദ്ധരെ അണിനിരത്തി ബ്രഹ്മാണ്ഡ കാൻവാസിൽ ജനപ്രിയ സിനിമകൾ നിർമ്മിച്ച് വിജയം കൊയ്യുന്ന സിദ്ധാന്തമാണ് കെ.ടി. കുഞ്ഞു മോൻ്റെത്. ‘ വസന്തകാലപറവൈ ‘, ‘സൂര്യൻ ‘, ‘ ജെൻ്റിൽമാൻ ‘ , ‘ കാതലൻ ‘, ‘ കാതൽ ദേശം ‘, ‘ രക്ഷകൻ ‘ തുടങ്ങിയ സിനിമകൾ ഉദാഹരണങ്ങളാണ്. അതു കൊണ്ടു തന്നെ താരങ്ങളെ പോലെ ഒട്ടനവധി ആരാധകരുള്ള ട്രെൻഡ് സെറ്റർ നിർമ്മാതാവാണ് കെ ടി കെ എന്ന് സിനിമാക്കാർ ഓമനിച്ച് വിളിക്കുന്ന വിളിക്കുന്ന മെഗാ പ്രൊഡ്യൂസർ ‘ ജെന്റിൽമാൻ ‘ കെ.ടി.കുഞ്ഞുമോൻ. 

എ. ഗോകുൽ കൃഷ്ണയാണ് ‘ ജെന്റിൽമാൻ-II ‘ സംവിധാനം ചെയ്യുന്നത്. വിഷ്ണു വർദ്ധന്റെ അസോസിയേറ്റ് ആയിരുന്ന ഗോകുൽ കൃഷ്ണ നേരത്തേ നാനിയെ നായകനാക്കി ‘ ആഹാ കല്യാണം ‘ എന്ന ജനപ്രിയ സിനിമയും സോണി ലിവ് നു വേണ്ടി ‘ മീം ബോയ്സ് ‘ എന്ന വെബ് സീരീസും അണിയിച്ചൊരുക്കിയിട്ടുണ്ട്. യുവ നടൻ ചേതൻ ‘ ജെന്റിൽമാൻ-II ‘ വിൽ നായകനാവുന്നു . മലയാളികളായ നയൻതാരാ ചക്രവർത്തി, പ്രിയ ലാൽ എന്നിവരാണ് നായികമാർ. തെന്നിന്ത്യൻ താരം സുമൻ, ഇന്ത്യൻ നെറ്റ് ബോൾ ക്യാപ്റ്റനും ബാസ്കറ്റ് ബോൾ പ്ലേയറുമായ പ്രാച്ചികാ തെഹ് ലാൻ എന്നിവർ മർമ്മ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിൽ ‘ മാമാങ്കം ‘ എന്ന സിനിമയിലെ പ്രാച്ചികയുടെ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ എന്ന ഗാനരംഗം പ്രസിദ്ധമാണ്. ‘ദതോ ‘ രാധാരവി, ‘ കാന്താരാ ‘ യിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച അച്യുത കുമാർ, അവിനാഷ്, ശ്രീരഞ്ജനി, സിതാര, സുധാറാണി, സത്യപ്രിയ, കാളി വെങ്കട്, മുനീഷ് രാജ, ബഡവാ ഗോപി, പ്രേം കുമാർ, ജോർജ് വിജയ് എന്നിങ്ങനെ അഭിനേതാക്കളുടെ നീണ്ട നിര ‘ ജെന്റിൽമാൻ-II ‘ വിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനേതാക്കളുടെ നിര ഇനിയുമുണ്ടത്രേ. വൈരമുത്തുവിന്റെ ആറു ഗാനങ്ങൾക്ക് എം എം കീരവാണി സംഗീതം ഒരുക്കുന്നു. മൂന്ന് ഗാനങ്ങളുടെ കമ്പോസിങ് പൂർത്തിയായി. മറ്റു മൂന്ന് ഗാനങ്ങളുടെ 

കമ്പോസിങ് സെപ്റ്റംബറിൽ ഹൈദരാബാദിൽ പൂർത്തിയാകും. കലാ സംവിധാനം – തോട്ടാ ധരണി, ക്യാമറാ – അജയൻ വിൻസൻ്റ് , എഡിറ്റിംഗ് – സതീഷ് സൂര്യ, സംഘട്ടനം – ദിനേശ് കാശി, പ്രോജക്ട് ഡിസൈനർ & മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് സി. കെ. അജയ് കുമാർ എന്നിവരാണ് അണിയറ ശില്പികൾ  സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബർ മധ്യത്തോടെ ആരംഭിക്കും. ജെന്റിൽമാൻ ഫിലിം ഇൻ്റർ നാഷണലിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ സിനിമ അതി നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്  ചെന്നൈ, ഹൈദരാബാദ് , മലേഷ്യ , ദുബായ് എന്നിവിടങ്ങളിൽ ചിത്രീകരിക്കുമെന്ന് അണിയറക്കാർ സൂചിപ്പിച്ചു. 

ആർ ഡി എക്സിൻ്റെ ഒടിടി അവകാശം കരസ്ഥമാക്കി നെറ്റ്ഫ്ളിക്സ്; ചിത്രം ആഗസ്റ്റ് 25ന് തീയറ്ററുകളിൽ എത്തും

0

വേറിട്ട പ്രമേയങ്ങൾ നിറഞ്ഞ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ  സമ്മാനിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്‌സ് ഓണം റിലീസായി ആഗസ്റ്റ് 25ന് തീയറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സ് കരസ്ഥമാക്കിയിരിക്കുകയാണ്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേരുന്ന ചിത്രം ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് സമ്മാനിക്കുമെന്ന് ഉറപ്പാണ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ നായകൻമാർ.

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

എഡിറ്റർ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം – സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ – സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ  – റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – ശബരി.

കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍

0

ജമ്മു: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ജമ്മുവിലെ ആദ്യ ഷോറൂമാണിത്. കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍രമേഷ് കല്യാണരാമന്‍കല്യാണ്‍ ഡവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍. കാര്‍ത്തിക് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ലോകോത്തര നിലവാരത്തിലുള്ള ആഡംബരപൂര്‍ണമായ ഷോപ്പിംഗ് അനുഭവവും വിപുലമായ ആഭരണ രൂപകല്‍പ്പനകളുമാണ് ബ്രാന്‍ഡിന്‍റെ പുതിയ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇരുന്നൂറാമത് ഷോറൂമിന്‍റെ ഉദ്ഘാടനത്തിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ഹൃത്വിക് റോഷന്‍ പറഞ്ഞു. മൂന്നു പതിറ്റാണ്ട് നീളുന്ന പാരമ്പര്യമുള്ള കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയിലെ ആഭരണ വ്യവസായരംഗമാകെ വിപ്ലവകരമായ മാറ്റത്തിന് വിധേയമാക്കി. വിശ്വാസംസുതാര്യതഉപയോക്തൃകേന്ദ്രീകൃതമായ സേവനം എന്നിവയില്‍ അടിസ്ഥാനമിട്ട ജനപ്രീതിയാര്‍ജ്ജിച്ച ഈ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുകയെന്നത് അഭിമാനകരമാണ്. താരതമ്യമില്ലാത്ത ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള കല്യാണ്‍ ജൂവലേഴ്സിന്‍റെ പ്രതിബദ്ധതയുടെ നിദാനമാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഡംബരപൂര്‍ണമായ ഷോറൂം. ഈ ജൂവലറി ബ്രാന്‍ഡിന് ഉപയോക്താക്കള്‍ ഹൃദയപൂര്‍ണമായി സ്വാഗതം ചെയ്യുമെന്നും പിന്തുണനല്കുമെന്നുമുള്ള കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും ഹൃത്വിക് റോഷന്‍ പറഞ്ഞു.

പ്രൗഢിയാര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ കാന്‍ഡിയറിന്‍റെ ഇന്ത്യയിലെ മൂന്നാമത്തെ എക്സ്പീരിയന്‍സ് സെന്‍ററിനും ജമ്മുവില്‍ തുടക്കമിട്ടു. ഫിജിറ്റല്‍ മാതൃകയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ആശയത്തിന് തുടക്കം കുറിച്ചത് 2022 സെപ്റ്റംബറിലാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനൊപ്പം അടുത്ത തലമുറ ഉപയോക്താക്കള്‍ക്കായി സവിശേഷമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് എക്സ്പീരിയന്‍സ് സെന്‍റര്‍.

ഇരുന്നൂറാമത് ഷോറൂം ഉദ്ഘാടനം ചെയ്യുന്ന ഈ അവസരത്തില്‍ വിശ്വാസ്യതയും സുതാര്യതയും മുഖമുദ്രയാക്കി മൂന്നു ദശാബ്ദം നീണ്ട യാത്രയുടെ ഭാഗമായിരുന്ന ഉപയോക്താക്കള്‍പാര്‍ട്ട്നര്‍മാര്‍ജീവനക്കാര്‍ എന്നിവരോടുള്ള നന്ദി അറിയിക്കുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സവിശേഷമായ ആഭരണങ്ങള്‍ നിര്‍മ്മിക്കുക എന്നതു മാത്രമല്ലരാജ്യത്തെങ്ങുമുള്ള ഉപയോക്താക്കളുമായി എന്നും തിളങ്ങുന്ന നിധി പോലെയുള്ള ബന്ധം കാത്തുസൂക്ഷിക്കുക എന്ന പ്രതിബദ്ധതയുടെ കൂടി നിദര്‍ശനമാണ് ഇരുന്നൂറാമത് ഷോറൂം എന്ന ഈ നാഴികക്കല്ല്.  രാജ്യമെങ്ങുമുള്ള ഉപയോക്താക്കള്‍ക്ക് സേവനത്തെ അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനായി വലിയ മുന്നേറ്റങ്ങളാണ് നടത്തിയിട്ടുള്ളത്. ബ്രാന്‍ഡിന്‍റെ അടിസ്ഥാനങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടു പോകുമ്പോള്‍ ഉപയോക്തൃ കേന്ദ്രീകൃതമായ സമീപനമാണ് തുടര്‍ന്നുള്ള വളര്‍ച്ചയുടെയും കേന്ദ്രബിന്ദുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ അവസരത്തില്‍ ഉപയോക്താക്കള്‍ക്ക് ആഭരണങ്ങള്‍ വാങ്ങുന്നതിനൊപ്പം പരമാവധി നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനായി څസെലിബ്രേറ്റിംഗ് 200 ഷോറൂംസ് എന്നچ കാമ്പെയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 25 ശതമാനം വരെ ഇളവ് സ്വന്തമാക്കാം. സ്റ്റഡഡ് ആഭരണങ്ങള്‍ക്ക് കല്ലിന്‍റെ മൂല്യത്തിന്‍റെ 25 ശതമാനവും ഇളവ് ലഭിക്കും. കൂടാതെ കല്യാണ്‍ ജൂവലേഴ്സില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ നറുക്കെടുപ്പ് കൂപ്പണ്‍ ലഭിക്കും. ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളായ 200 ഉപയോക്താക്കള്‍ക്ക് രണ്ടു ഗ്രാമിന്‍റെ സ്വര്‍ണനാണയങ്ങള്‍ നല്കും.

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ബിഹാറിലെ പാറ്റ്നഅറാ എന്നിവിടങ്ങളിലും കല്യാണ്‍ ജൂവലേഴ്സ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നുണ്ട്.

കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ശുദ്ധത ഉറപ്പ് നല്‍കുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ കല്യാണ്‍ ജൂവലേഴ്സിന്‍റെ നാലുതല അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്‍റനന്‍സും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

കല്യാണിന്‍റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ വിവാഹാഭരണങ്ങള്‍ അടങ്ങിയ മുഹൂര്‍ത്ത്കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങളുടെ നിരയായ മുദ്രടെംപിള്‍ ജൂവലറികള്‍ ഉള്‍ക്കൊള്ളുന്ന നിമാഹ്നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോസോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാഅണ്‍കട്ട് ഡയമണ്ടുകളായ അനോഖിപ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വവിവാഹ ഡയമണ്ടുകളായ അന്തരനിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീരപ്രഷ്യസ് സ്റ്റോണ്‍സ് ആഭരണങ്ങളായ രംഗ്ഈയിടെ പുറത്തിറക്കിയ നിറമുള്ള കല്ലുകളും ഡയമണ്ടുകളുമുള്ള ആഭരണങ്ങളായ ലൈല എന്നിവയെല്ലാം കല്യാണിന്‍റെ ഷോറൂമുകളില്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

ആറന്മുള വള്ളംകളി യെ ആസ്പദ മാക്കിയുള്ള ആദ്യ മ്യൂസിക്കൽ വിഡിയോ ആൽബം

0

മിമിക്രി ടീവി താരവും യുവ സിനിമ ഡയറക്ടറും ആയ ശ്യാം ആനന്ദ്.. മ്യൂസിക് ചെയിതു പാടിയ കേരള ചരിത്രത്തിലെ ആറന്മുള വള്ളം കളി യെ ആസ്പദ മാക്കിയുള്ള ആദ്യ മ്യൂസിക്കൽ വിഡിയോ ആൽബം…. ഇമ്മടെ ഉത്രിട്ടാതി…

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷമായി ‘മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ് 2023’

0

മലയാള സിനിമയുടെ നിറപ്പകിട്ടാർന്ന ലോകത്ത്, തലയെടുപ്പോടെ നിൽക്കുന്ന അവാർഡ് ഷോയാണ് ‘മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ്’. മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷം എന്ന സ്ഥാനം ഉറപ്പിച്ചുകൊണ്ട്, 2023-ൽ അവാർഡ് വേദി, പോയ വർഷങ്ങളേക്കാൾ ഗംഭീരമാകാൻ ഒരുങ്ങുകയാണ്.

1 കോടിയിലധികം ടെലിവിഷൻ കാഴ്ചക്കാരുള്ള ഈ മെഗാ ഷോ, മലയാള സിനിമയുടെ കടുത്ത ആരാധകർക്കുള്ള മനസ്സറിഞ്ഞ സമർപ്പണമാണ്. അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ്) യുടെ പങ്കാളിത്തത്തോടെ നടക്കുന്ന മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ് 2023ൽ, കേരളത്തിലെ പ്രമുഖ സൂപ്പർതാരങ്ങൾ ഉൾപ്പെടെ 120-ലധികം കലാകാരന്മാർ അണിനിരക്കുന്നു.

സൂപ്പർ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം സംവിധായകൻ ഫാസിലും ഒരുമിച്ച പ്രൊമോഷണൽ വീഡിയോ, സോഷ്യൽ മീഡിയയിൽ അക്ഷരാർത്ഥത്തിൽ കൊടുങ്കാറ്റായി മാറി. അതിനാൽതന്നെ, ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ അവാർഡ് ഷോയുടെ സംപ്രേക്ഷണത്തിനായി കാത്തിരിക്കുന്നത്.

‘മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ്’ മികച്ച പ്രകടനം നടത്തുന്നവരെ ആദരിക്കുക മാത്രമല്ല ചെയ്യുന്നത്. അതിലുമപ്പുറം മറ്റെവിടെയും കാണാൻ കഴിയാത്ത, താര സമ്പന്നവും വൈവിധ്യം നിറഞ്ഞതുമായ വിനോദപരിപാടികൾ അവാർഡ് ഷോയുടെ പ്രത്യേകതയാണ്. ചടുലമായ നൃത്തചുവടുകൾ മുതൽ, രസകരമായ കോമഡി സ്‌കിറ്റുകളും, മറ്റ് ആകർഷകമായ വിരുന്നുകളും പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും.

‘മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ് 2023’-ന് സ്പോൺസർമാരിൽ നിന്ന് വലിയ പിന്തുണ തന്നെയാണ് ലഭിച്ചിരിക്കുന്നത്. പ്രെസെൻറ്റിങ് സ്പോൺസർ സ്‌ഥാനം കെ. എൽ. എം ആക്‌സിവ ഫിൻ‌വെസ്റ്റും, ടൈറ്റിൽ സ്പോൺസർ സ്ഥാനം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സും നിർവഹിക്കുന്നു. കോ- പവേർഡ് സ്‌പോൺസർമാർ – ഇംപെക്സ്, മഞ്ച്. കൂടാതെ മെഡിമിക്‌സ്, സൈലം പി.എസ്.സി, ഓക്‌സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ട്, എ.വി.ടി പ്രീമിയം ടീ, കിവി പ്രീമിയം ഐസ്ക്രീം, നമ്പീശൻസ് ജിൻജലി ഓയിൽ, ക്വാളിറ്റി ഫുഡ് പ്രോഡക്ട്സ്, പിട്ടാപ്പിള്ളിൽ ഏജൻസിസ്‌, ഫിയാമ, തുടങ്ങിയവർ പാർട്ട്ണർമാർ ആകുന്നു.

ഈ അസാധാരണമായ ആഘോഷം നിങ്ങൾക്കും സാക്ഷ്യം വഹിക്കാം, ഓഗസ്റ്റ് 19, 20 തീയതികളിൽ വൈകുന്നേരം 6:30 മുതൽ mazhavil മഴവിൽ മനോരമയിൽ. മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു

തൃക്കാക്കര ഭാരത് മാതാ കോളജിനെ ഇളക്കിമറിച്ച് ആർ ഡി എക്സ് ടീം, ഷെയിനിനും നീരജിനും പെപ്പെയ്ക്കും വമ്പൻ വരവേൽപ്പ് നൽകി കാമ്പസ്

0

ഓണത്തിന് തിയറ്ററിൽ എത്തുന്നതിനു മുമ്പേ റോബർട്ടിനും ഡോണിക്കും സേവ്യറിനും ഗംഭീര വരവേൽപ്പ് നൽകി കോളേജ് കാമ്പസ്. തൃക്കാക്കര ഭാരത് മാതാ കോളേജിലാണ് ആർ ഡി എക്സ് ടീം പ്രമോഷന്റെ ഭാഗമായി എത്തിയത്. വമ്പൻ വരവേൽപ്പ് ആയിരുന്നു കോളേജ് കാമ്പസിൽ ആർ ഡി എക്സ് ടീമിന് ലഭിച്ചത്. നീരജ് മാധവും ആന്റണി വർഗീസും ഷെയിൻ നിഗവും കാമ്പസിനെ ഇളക്കിമറിച്ചു. താരങ്ങൾ അവരുടെ സോഷ്യൽ മീഡിയയിൽ കോളേജിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കുടുംബപ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ എന്റർടെയിൻ ചെയ്യിക്കാൻ കഴിയുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഓഗസ്റ്റ് 25ന് ഓണം റിലീസായി തീയേറ്ററിൽ എത്തും. അന്യഭാഷാചിത്രങ്ങളോട് കിട പിടിക്കുന്ന മാസ് ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും ചിത്രമെന്ന് ടീസർ ഉറപ്പു നൽകുന്നു.

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

എഡിറ്റർ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം – സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ – സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ – റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – ശബരി.