Home Blog Page 224

ജയം രവി – നയൻതാര ചിത്രം ‘ഇരൈവൻ’; ട്രെയിലർ റിലീസായി

0

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌ സംവിധാനം ചെയ്യുന്ന ഇരൈവൻ ചിത്രത്തിന്റെ ട്രെയിലർ റിലീസായി. സെപ്റ്റംബർ 28ന് ചിത്രം തീയേറ്ററിൽ റിലീസിനായി ഒരുങ്ങുന്നത്. പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തീയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാവും ഇരൈവൻ. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സൈക്കോ ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം എത്തുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. പ്രേക്ഷകർക്ക് ഗംഭീരമായ വിരുന്ന് തീയേറ്ററിൽ ഒരുക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. ക്യാമറ – ഹരി പി വേദനത്, എഡിറ്റർ – മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ – ജാക്കി, ആക്ഷൻ – ഡോൺ അശോക് , പബ്ലിസിറ്റി ഡിസൈനർ – ഗോപി പ്രസന്ന,  പി ആർ ഒ – ശബരി.

ചന്ദ്രമുഖി 2′; ട്രെയിലർ റിലീസ് ചെയ്തു

0

രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ ട്രെയിലർ റിലീസായി. ചന്ദ്രമുഖി എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് . പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബർ 19 വിനായക ചതുർഥി ദിനത്തിൽ ലോകമെമ്പാടും തിയറ്റർ റിലീസ് ചെയ്യും. മുൻനിര പ്രൊഡക്ഷൻ ഹൗസായ ‘ലൈക്ക പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. 18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടർച്ചയാണ് ‘ചന്ദ്രമുഖി 2’. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്.

പി.വാസുവിന്റെ 65-മത്തെ ചിത്രമായ ‘ചന്ദ്രമുഖി 2’ ലൈക്ക പ്രൊഡക്ഷൻസാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികൾക്ക് ഓസ്‌കാർ ജേതാവ് എം.എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച ഈ ചിത്രത്തിൽ വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി​ഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം തന്നെ കണ്ടന്റ് ഓറിയന്റഡായ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകി അവ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസാണ് ‘ലൈക്ക പ്രൊഡക്ഷൻസ്’.

വസ്ത്രാലങ്കാരം: പെരുമാൾ സെൽവം, നീത ലുല്ല, ദോരതി, മേക്കപ്പ്: ശബരി ഗിരി, സ്റ്റിൽസ്: ജയരാമൻ, ഇഫക്റ്റ്സ്: സേതു, ഓഡിയോഗ്രഫി: ഉദയ് കുമാർ, നാക് സ്റ്റുഡിയോസ്, ആക്ഷൻ: കമൽ കണ്ണൻ, രവിവർമ, സ്റ്റണ്ട് ശിവ, ഓം പ്രകാശ്, പിആർഒ: ശബരി.

‘ഏക്‌ ദം ഏക്‌ ദം’; ടൈഗര്‍ നാഗേശ്വര റാവുവിലെ ആദ്യ ഗാനത്തിന്റെ പ്രോമോ പുറത്ത്

0
https://youtu.be/uN6Hi-Xnd4g?si=oQT5e0QMcz-ovaHp

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗര്‍ നാഗേശ്വര റാവുവിലെ ആദ്യ ഗാനത്തിന്റെ പ്രോമോ പുറത്തിറങ്ങി. ‘ഏക്‌ ദം ഏക്‌ ദം’ എന്ന ഗാനത്തിന്റെ പ്രോമോ സൂചിപ്പിക്കുന്നത് ആലാപനശൈലിയാലും ഈണത്താലും നൃത്തച്ചുവടുകളാലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒന്നായിരിക്കും ഈ ഗാനം എന്നാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ മലയാള പതിപ്പ് രചിച്ചിരിക്കുന്നത് ദീപക് റാമും ആലാപനം സന്തോഷ്‌ ഹരിഹരനുമാണ്.

വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.

നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌.

നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്

നദികളിൽ സുന്ദരി യമുന സെപ്റ്റംബർ പതിനഞ്ചിന്

0

പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ജയസൂര്യ നായകനായ ‘വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി  അവതരിപ്പിക്കുന്ന ‘നദികളില്‍ സുന്ദരി യമുന’ സെപ്റ്റംബർ പതിനഞ്ചിന് തീയറ്ററുകളിൽ എത്തുന്നു. മലയാളികൾ ഒന്നടങ്കം സുന്ദരിയായ ആ യമുനയെ കാണുവാനുള്ള ആകാംക്ഷയിലാണ്. കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് ചിത്രത്തിലെ നായകൻമാരായി എത്തുന്നത്. സിനിമാറ്റിക്ക ഫിലിംസ് എൽ എൽ  പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. ‘സരിഗമ’യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തീയറ്റര്‍ റിലീസിനു ശേഷമുള്ള ഒ.ടി.ടി റൈറ്റ്സ് പ്രമുഖ ഒ.ടി.ടി. കമ്പനിയായ HR OTT-യാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം: അജയന്‍ മങ്ങാട്, മേക്കപ്പ്: ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍: സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: പ്രിജിന്‍ ജെസ്സി, പ്രോജക്ട്  ഡിസൈന്‍: അനിമാഷ്, വിജേഷ് വിശ്വം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ്: വിപിൻ നായർ, ഫിനാന്‍സ് കണ്‍ട്രോളര്‍: അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍: മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്: പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, എ എസ് ദിനേശ്,ആതിര ദില്‍ജിത്ത്, ഫോട്ടോ: സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പ്രൊമോഷന്‍ സ്റ്റില്‍സ്: രോഹിത് കെ സുരേഷ്.

വന്‍ വിജയത്തിലേക്ക് കുതിച്ചുകൊണ്ട് ഖുഷി; പുതിയ ഡയലോഗ് ടീസര്‍ പുറത്ത്

0

പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത വിജയ്‌ ദേവരക്കൊണ്ട, സാമന്ത ചിത്രം ഖുഷിയിലെ പുതിയ ഡയലോഗ് ടീസര്‍ പുറത്ത്. പത്തു സെക്കന്റ്‌ ദൈര്‍ഘ്യമുള്ള ടീസറില്‍ സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പറയുന്ന നായകനെ കാണാം. പോയ വാരം റിലീസായ ഖുഷി മികച്ച അഭിപ്രായത്തോടെ വിജയത്തിലേക്ക് കുതിക്കുകയാണ്. ആദ്യ വീക്ക് എന്‍ഡില്‍ 70 കോടിയോളം രൂപയാണ് ചിത്രം തീയറ്ററുകളില്‍നിന്ന് കളക്റ്റ് ചെയ്തത്.

ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ‘ഖുഷി’ നിര്‍മ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ്. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഖുഷി’. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.

ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയിന്‍, കോ റൈറ്റര്‍: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിര്‍വാണ, സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂര്‍ണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആര്‍.ഒ: ജിഎസ്കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ

കാസർഗോൾഡ്; ‘താനാരോ’ വീഡിയോ ഗാനം പുറത്തിറങ്ങി

0

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന “കാസർഗോൾഡ് ” എന്ന ചിത്രത്തിന്റെ ”താനാരോ” വീഡിയോ സോങ്ങ് പുറത്തിറങ്ങി. മുഖരി എന്റർടൈയ്മെന്റസും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’ . സിദ്ദിഖ്, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം,
സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കോ-പ്രൊഡ്യൂസർ-സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ സംഭാഷണമെഴുതുന്നു.
വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്, വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ, പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ-ശബരി.

ചതയദിന പാട്ടുമായി ‘മഹാറാണി’; ലിറിക്കല്‍ വീഡിയോ പുറത്ത്

0
https://youtu.be/SrQCJ7d97GM

സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ ‘മഹാറാണി’യിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ‘ചതയദിന പാട്ട്’ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന ഗാനം നാടന്‍ പ്രയോഗങ്ങളാല്‍ സമ്പുഷ്ടമാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നുകൊണ്ട് കപില്‍ കപിലന്‍ ആലപിച്ച ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയിലൂടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. രസകരമായൊരു കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും മഹാറാണി എന്ന സൂചനയാണ് ലിറിക്കല്‍ വീഡിയോ നല്‍കുന്നത്.. ‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു.

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം മറ്റനേകം അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

ഛായാഗ്രഹണം – എസ്. ലോകനാഥന്‍, സംഗീതം – ഗോവിന്ദ് വസന്ത, ഗാനരചന – രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി, പശ്ചാത്തലസംഗീതം – ഗോപി സുന്ദര്‍, എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – ഹിരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക, പ്രശാന്ത്‌ ഈഴവന്‍, മനോജ് പന്തായില്‍, ക്രിയേറ്റീവ് കണ്‍ട്രോളര്‍ – ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടര്‍ – സജു പൊറ്റയില്‍ക്കട, ആര്‍ട്ട്‌ ഡയറക്ടര്‍ – സുജിത് രാഘവ്, മേക്കപ്പ് – ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റില്‍സ് – അജി മസ്കറ്റ്, ശബ്ദലേഖനം – എം.ആര്‍. രാജാകൃഷ്ണന്‍, സംഘട്ടനം – മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, നൃത്തം – ദിനേശ് മാസ്റ്റര്‍, പി.ആര്‍.ഒ – ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – ഒബ്സ്ക്യുറ എന്റര്‍ടൈന്‍മെന്റ്സ്

ഇൻസ്റ്റാഗ്രാമിനൊപ്പം അല്ലു അർജുൻ ; പുഷ്പ 2 വിന്റെ ലൊക്കേഷൻ റീൽ പുറത്തുവിട്ടു

0

ഇൻസ്റ്റാഗ്രാമിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ റീലില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. തന്റെ സ്വകാര്യജീവിതത്തിലേക്കും പുഷ്പ 2- ദ റൂളിന്റെ ബ്രഹ്മാണ്ഡ സെറ്റുകളിലേക്കും എത്തിനോക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരവസരം ഒരുക്കുകയാണ് താരം ഈ ഇൻസ്റ്റാഗ്രാം റീലിലൂടെ.

കഴിഞ്ഞ ദിവസം പുഷ്പ-ദ റൈസിലെ പുഷ്പരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരില്‍ മികച്ച നടനുള്ള അറുപത്തിയൊമ്പതാമത് ദേശീയ അവാർഡ് നേടിയതോടെ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അർജുൻ ഇന്ത്യന്‍ സിനിമാലോകത്തെ സംസാരവിഷയമാണ്. അമാനുഷികപരിവേഷമുള്ള മാസ് കഥാപാത്രങ്ങളെ സൂപ്പര്‍ ഹിറ്റ്‌ കൊമേര്‍ഷ്യല്‍ ചിത്രങ്ങളില്‍ അവതരിപ്പിച്ചതിനു പേരുകേട്ട നടൻ ഇപ്പോള്‍ ദേശീയ അവാര്‍ഡിലൂടെ പ്രേക്ഷകരെയും സിനിമാലോകത്തെയും വിസ്മയിപ്പിചിരിക്കുകയാണ്. ഇപ്പോഴിതാ ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടായ @instagram-ലൂടെ തന്റെ സ്വകാര്യജീവിതത്തിലേക്കും പുഷ്പ 2- ദ റൂളിന്റെ ബ്രഹ്മാണ്ഡ സെറ്റുകളിലേക്കും എത്തിനോക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരവസരം ഒരുക്കുക്കിയിരിക്കുയാണ് താരം. തന്റെ വീട്ടിലേക്കും, ഓഫീസിലേക്കും, സഞ്ചരിക്കുന്ന കാറിലേക്കുപോലും പ്രേക്ഷകര്‍ക്ക് എത്തിനോക്കാനുള്ള അവസരമാണ് താരം ഒരുക്കിയിരിക്കുന്നത്. സെറ്റില്‍ എത്തുന്നതോടെ സൗമ്യനായ താരത്തില്‍നിന്ന് പരുക്കനായ പുഷ്പരാജായി അല്ലു അര്‍ജുന്‍ മാറുന്ന കാഴ്ച വിസ്മയജനകമാണ്. സംവിധായകന്‍ സുകുമാര്‍ അല്ലു അര്‍ജുന്‍ അഭിനയിക്കുന്ന ഒരു രംഗം സംവിധാനം ചെയ്യുന്ന ഗംഭീര ദൃശ്യവും റീലില്‍ കാണാം.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2: ദ റൂളിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകമനസ്സുകളില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പതിന്മടങ്ങ്‌ വര്‍ദ്ധിച്ചിരുന്നു. മലയാളി താരം ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

തിരുവോണ നാളിൽ സുന്ദരിയായ ‘യമുന’യെ തേടി മലയാളികൾ..! ആരാണ് നദികളിൽ സുന്ദരിയായ ആ യമുന..?

0

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ‘വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി  അവതരിപ്പിക്കുന്ന ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിൻ്റെ പ്രേക്ഷകർക്ക് ഓണാശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റർ ഇന്ന് പുറത്തിറങ്ങിയിരുന്നു. പോസ്റ്റർ ഇറങ്ങിയതോടെ മലയാളികൾ ആ സുന്ദരിയായ യമുനയെ തേടിയുള്ള അന്വേഷണത്തിലാണ്. ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രത്യക്ഷപ്പെടുന്ന പോസ്റ്ററിൽ നായികയുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല. സിനിമാറ്റിക്ക ഫിലിംസ് എൽ എൽ  പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍.  സെപ്റ്റംബര്‍ 15-ന് ചിത്രം തീയറ്ററുകളിലെത്തും. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. ‘സരിഗമ’യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തീയറ്റര്‍ റിലീസിനു ശേഷമുള്ള ഒ.ടി.ടി റൈറ്റ്സ് പ്രമുഖ ഒ.ടി.ടി. കമ്പനിയായ HR OTT-യാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം: അജയന്‍ മങ്ങാട്, മേക്കപ്പ്: ജയന്‍ പൂങ്കുളം,കോസ്റ്റ്യും ഡിസൈന്‍: സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: പ്രിജിന്‍ ജെസ്സി, പ്രോജക്ട്  ഡിസൈന്‍: അനിമാഷ്, വിജേഷ് വിശ്വം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ്:വിപിൻ നായർ, ഫിനാന്‍സ് കണ്‍ട്രോളര്‍: അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍: മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്: പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോ: സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ്: യെല്ലോടൂത്ത്, പ്രൊമോഷന്‍ സ്റ്റില്‍സ്: രോഹിത് കെ സുരേഷ്

34 വർഷങ്ങൾക്ക് ശേഷം ആ ഹിറ്റ്‌ ഗാനം വീണ്ടും വെള്ളിത്തിരയിൽ; ‘വെള്ളാരപൂമല’ പുനരാവിഷ്ക്കരിച്ച് നദികളിൽ സുന്ദരി യമുന ടീം

0

വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘വരവേല്‍പ്പ്’ എന്ന ചിത്രത്തിലെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത ‘വെള്ളാരപ്പൂമല മേലെ’ എന്ന ഗാനത്തിന്റെ പുനരാവിഷ്ക്കാരമാണ് ഈ ഗാനം. കൈതപ്രത്തിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ ഈണം പകര്‍ന്ന് യേശുദാസ്‌ ആലപിച്ച ഗാനം 34 വര്‍ഷങ്ങള്‍ക്കുശേഷം പുനരാവിഷ്കരിക്കപ്പെടുമ്പോള്‍ സംഗീതസംവിധായകന്‍ അരുണ്‍ മുരളീധരനാണ് പുതിയ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഗായകന്‍ ഉണ്ണി മേനോനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍.പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. സെപ്റ്റംബര്‍ 15-ന് ചിത്രം തീയറ്ററുകളിലെത്തും. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം.ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു.

സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. ‘സരിഗമ’യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തീയറ്റര്‍ റിലീസിനു ശേഷമുള്ള ഒ.ടി.ടി റൈറ്റ്സ് പ്രമുഖ ഒ.ടി.ടി. കമ്പനിയായ HR OTT-യാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം: അജയന്‍ മങ്ങാട്, മേക്കപ്പ്: ജയന്‍ പൂങ്കുളം,കോസ്റ്റ്യും ഡിസൈന്‍: സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: പ്രിജിന്‍ ജെസ്സി, പ്രോജക്ട് ഡിസൈന്‍: അനിമാഷ്, വിജേഷ് വിശ്വം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ്:വിപിൻ നായർ, ഫിനാന്‍സ് കണ്‍ട്രോളര്‍: അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍: മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്: പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോ: സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ്: യെല്ലോടൂത്ത്, പ്രൊമോഷന്‍ സ്റ്റില്‍സ്: രോഹിത് കെ സുരേഷ്

കനലെരിയുന്ന മുഖവുമായി അരുൺ; അർജുൻ അശോകന്‍റെ ജന്മദിനത്തിൽ ‘ചാവേറി’ലെ ക്യാരക്ടർ ലുക്ക് പുറത്ത്

0

സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ഏവരും ആവേശപൂർവ്വം കാത്തിരുന്ന ചിത്രമാണ് ‘ചാവേർ’. ഇപ്പോഴിതാ അർജുന്‍റെ ജന്മദിനം പ്രമാണിച്ചുകൊണ്ട് ചിത്രത്തിൽ താരം അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തകർന്നുവീണൊരു കെട്ടിടത്തിന്‍റെ ഭിത്തിയിൽ വരച്ചുചേർത്തിരിക്കുന്ന രീതിയിലാണ് അരുണിന്‍റെ മുഖം പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. തെയ്യക്കോലം കെട്ടിയാടാനായി ഇരിക്കുന്നൊരാളും ഒരു നായയും പോസ്റ്ററിലുണ്ട്.

ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളുമായി ത്രില്ലും സസ്പെൻസും നിറച്ചുകൊണ്ടെത്തുന്ന സിനിമയാണ് ചാവേർ എന്നാണ് പുറത്തുവരുന്ന സൂചനകള്‍. പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ട‍ർ ലുക്കുകളുമായി എത്തിയ സിനിമയുടെ റിലീസ് അനൗൺസ്‍മെന്‍റ് പോസ്റ്റർ സോഷ്യൽമീഡിയയിൽ അടുത്തിടെ സജീവ ചർച്ചയായിരുന്നതാണ്.

സിനിമയുടേതായി ഇറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററും ഏവരും ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. അതിന് പിന്നാലെ എത്തിയിരിക്കുന്ന ഈ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. ചാവേറി’ൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അശോകൻ എന്ന കഥാപാത്രത്തിന്‍റെ ലുക്കും സോഷ്യൽ മീഡിയ മുമ്പ് ഏറ്റെടുത്തിരുന്നു. ടിനു പാപ്പച്ചന്‍റെ മുൻ ചിത്രങ്ങളെക്കാൾ ഏറെ വ്യത്യസ്തമായ പ്രമേയം സംസാരിക്കുന്ന ചിത്രമായിരിക്കും ‘ചാവേർ’ എന്നാണ് ലഭിക്കുന്ന സൂചനകള്‍.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്‌: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

ലാലു അലക്സും ദീപക് പറമ്പോളും പ്രധാന വേഷത്തിലെത്തുന്ന ഫാമിലി എന്‍റര്‍ടെയ്നര്‍ ‘ഇമ്പം’; ഫസ്റ്റ് ലുക്ക്

0

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു മുഴുനീള ഫാമിലി എന്റര്‍ടൈനറായ ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ഛായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരില്‍, സംഗീതം: പി.എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാര്‍, ആര്‍ട്ട്: ആഷിഫ് എടയാടന്‍, കോസ്ട്യൂം: സൂര്യ ശേഖര്‍, മേക്കപ്പ്: മനു മോഹന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍: അബിന്‍ എടവനക്കാട്, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, സൗണ്ട് റെക്കോർഡിങ്: രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്ടര്‍: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: വിനു വിശ്വൻ, ആക്ഷൻ: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, ഡിസൈന്‍സ് : രാഹുൽ രാജ്, പി.ആർ.ഓ: പി.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്: സ്നേക്ക് പ്ലാൻ്റ് എൽ.എൽ.പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.