പി​വി​ആ​ർ തി​യ​റ്റ​റു​ക​ളി​ൽ മ​ല​യാ​ള സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കും; മഞ്ഞുരുകിയത് യൂസഫലിയുടെ ഇടപെടലിൽ

കൊ​ച്ചി: ഒടുവിൽ സമവായത്തിലെത്തി. പി​വി​ആ​ർ ഐ​നോ​ക്സി​ന്‍റെ തി​യ​റ്റ​റു​ക​ളി​ൽ മ​ല​യാ​ള സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സ​ഫ​ലി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് നിർണായകമായ തീരുമാനം കൈക്കൊണ്ടത്. സി​നി​മ​യു​ടെ പ്രൊ​ജ​ക്‌​ഷ​ൻ ചെ​യ്യു​ന്ന ക​ണ്ട​ന്‍റ് മാ​സ്റ്റ​റിം​ഗ് യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​ർ ശൃം​ഖ​ല​യാ​യ പി​വി​ആ​ർ ഐ​നോ​ക്സി​ന്‍റെ തി​യ​റ്റ​റു​ക​ളി​ൽ മ​ല​യാ​ള സി​നി​മാ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നി​ല്ല. ഇത് വിവാദമായി മാറുകയും ചെയ്തിരുന്നു,.

എന്നാൽ ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് മ​ല​യാ​ള ചി​ത്ര​ങ്ങ​ളു​ടെ ബു​ക്കി​ങ്ങും പ്ര​ദ​ർ​ശ​ന​വും പി​വി​ആ​ർ നി​ർ​ത്തി​യ​ത്. ഇ​തോ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​തും വി​ഷു റി​ലീ​സി​ന് ഒ​രു​ങ്ങി​യി​രു​ന്ന​തു​മാ​യ സി​നി​മ​ക​ൾ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് സം​വി​ധാ​യ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

കൊ​ച്ചി ന​ഗ​ര​ത്തി​ൽ 22 സ്ക്രീ​നു​ക​ളും സം​സ്ഥാ​ന​മൊ​ട്ടാ​കെ 44 സ്ക്രീ​നു​ക​ളും പി​വി​ആ​റി​നു​ണ്ട്. സം​വി​ധാ​യ​ക​രു​ടെ​യും നി​ർ​മാ​താ​ക്ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളു​മാ​യി ഓ​ൺ​ലൈ​നിൽ ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

admin:
Related Post