പുരാവസ്തു തട്ടിപ്പു വീരൻ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു; അന്ത്യം പെൻഷൻ വാങ്ങാൻ ക്യൂ നിൽക്കെ

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു. പെന്‍ഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് ത്രേസ്യാമ്മ (68) കുഴഞ്ഞുവീണ് മരിച്ചത്.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനായി വരിനില്‍ക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ട്രഷറി ജീവനക്കാര്‍ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിട്ട. അധ്യാപികയാണ് ത്രേസ്യാമ്മ. മക്കള്‍: മാനസ്, നിമിഷ.

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ തടവിലാണ്. മോശയുടെ അംശവടി മുതൽ ശബരിമലയിലെ ചെമ്പോല തിട്ടൂരം വരെ തന്റെ പക്കൽ ഉണ്ടെന്നായിരുന്നു മോൻസൺ മാവുങ്കലിന്റെ വാദങ്ങൾ. പുരാവസ്തു തട്ടിപ്പിൽ പലരിൽ നിന്നായി കോടികൾ തട്ടിയതോടെയാണ് മോൻസണിന്റെ തട്ടിപ്പ് പുറംലോകം അറിയുന്നത്. സിനിമാതാരങ്ങളുടെ വാഹനങ്ങൾ മുതൽ നീണ്ട വാഹനനിരയും പൊലീസ് ഉന്നതരുമായും അടുപ്പവും മോൻസൺ പുലർത്തിയിരുന്നു.

admin:
Related Post