Home Blog Page 18

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

0

പ്രിൻസ് പിക്‌ചേഴ്‌സും നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയുമായി കൈകോർക്കുന്ന പുതിയ ഫാമിലി എന്റർടെയ്‌നർ ഒരുങ്ങുന്നു. സിങ്കം 2, സർദാർ എന്നിവയുൾപ്പെടെ നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ പിന്നിലുള്ള നിർമ്മാണ സ്ഥാപനമായ പ്രിൻസ് പിക്‌ചേഴ്‌സ്, അവരുടെ അടുത്ത വമ്പൻ ചിത്രം പ്രഖ്യാപിച്ചു. നടൻ കാർത്തിയെയും സംവിധായകൻ മോഹൻ രാജയെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഗ്രാൻഡ് ഫാമിലി എന്റർടെയ്‌നർ ആണ് ഇത്തവണ പ്രിൻസ് പിക്ചേഴ്സ് ഒരുക്കുന്നത്. എസ് ലക്ഷ്മൺ കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

ഫാമിലി , ഇമോഷൻ, ഹീറോയിസം എന്നിവയുടെ ഒരു മഹത്തായ ആഘോഷം ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ശക്തമായ കുടുംബ മൂല്യങ്ങൾ, മനസ്സ് നിറക്കുന്ന വിനോദം, പ്രേക്ഷകരെ പ്രചോദിപ്പിക്കുന്ന ഹീറോയിസം എന്നിവ വലിയ സ്‌ക്രീനിൽ എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രോജക്ട് ആണ് പ്രിൻസ് പിക്ചേഴ്സ് ഇതിലൂടെ എത്തിക്കുന്നത്. കാർത്തി, മോഹൻ രാജ എന്നിവർ തമ്മിലുള്ള ഒരു പുതിയ സഹകരണത്തെ കൂടിയാണ് ഈ ചിത്രം അടയാളപ്പെടുത്തുന്നത്.

കരിയറിൽ നിരവധി തവണ ഫാമിലി സൂപ്പർ ഹിറ്റുകൾ നൽകിയിട്ടുള്ള നടൻ കാർത്തി, ഫാമിലി എൻ്റർടെയിനർ എന്ന വിഭാഗത്തിലെ ചിത്രങ്ങളിലേക്ക് ഇതിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന രീതിയിൽ, ഈ ചിത്രം എല്ലാവരുടെയും പ്രിയപ്പെട്ട നടനെ തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സന്തോഷ് സുബ്രഹ്മണ്യം, വേലായുധം, തനി ഒരുവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ മോഹൻ രാജ, ഈ പ്രഖ്യാപനത്തോടെ സിനിമാ മേഖലയിലെ തന്റെ 25-ാം വാർഷികം ആഘോഷിക്കുന്നു. ആരാധകരിൽ നിന്നും സിനിമാ വ്യവസായത്തിൽ നിന്നും വലിയ പ്രതീക്ഷകൾ ഉൾക്കൊള്ളുന്ന ഈ സംവിധായകന്റെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ്.

ചിത്രത്തിൽ ഒരു വലിയ താരനിരയും ശക്തമായ സാങ്കേതിക സംഘവും ഉണ്ടാകും എന്നും, ചിത്രീകരണം ഉടൻ ആരംഭിക്കും എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. അഭിനേതാക്കൾ, അണിയറപ്രവർത്തകർ, റിലീസ് പ്ലാനുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. “ഒരു പുതിയ യാത്ര ആരംഭിക്കുന്നു.” എന്നാണ് ഈ ചിത്രം പ്രഖ്യാപിച്ച് കൊണ്ട് പ്രിൻസ് പിക്ചേഴ്സ് കുറിച്ചത്. പിആർഒ : ശബരി

ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം തുടങ്ങി: സമയവും ഓൺലൈൻ ബുക്കിംഗ് വിവരങ്ങളും അറിയാം

0

തൃശ്ശൂർ: ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് തിരക്കില്ലാതെ സുഗമമായി ദർശനം നടത്തുന്നതിനുള്ള വെർച്വൽ ക്യൂ സംവിധാനത്തിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന വെർച്വൽ ക്യൂ ദർശനത്തിന്റെ ഉദ്ഘാടനം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നിർവ്വഹിച്ചു.

തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് കെ. രഘുനാഥൻ പിള്ള എന്ന ഭക്തനാണ് ആദ്യ വെർച്വൽ ക്യൂ ദർശനം നേടിയത്. മഴയും പ്രതികൂല കാലാവസ്ഥയും മറികടന്ന് ആദ്യ മണിക്കൂറിൽ (രാവിലെ 7 മുതൽ 8 വരെ) നൂറിലേറെ ഭക്തർ വെർച്വൽ ക്യൂ വഴി ശ്രീഗുരുവായൂരപ്പനെ തൊഴുതുമടങ്ങി.

വെർച്വൽ ക്യൂ ദർശനം: സമയക്രമം

ഹൈക്കോടതി നിർദ്ദേശപ്രകാരം ആരംഭിച്ച വെർച്വൽ ക്യൂ സംവിധാനം നിലവിൽ ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്:

  • ദിവസങ്ങൾ: ചൊവ്വാഴ്ച, വ്യാഴാഴ്ച
  • രാവിലെ: 7:00 AM മുതൽ 1:00 PM വരെ (ഓരോ മണിക്കൂർ വീതമുള്ള സ്ലോട്ടുകൾ)
  • വൈകീട്ട്: 4:00 PM മുതൽ 5:00 PM വരെ
  • പ്രവേശന പരിധി: ഓരോ മണിക്കൂറിലും 300 പേർക്ക് പ്രവേശനം (പ്രതിദിനം 2,400 പേർ).

ഭക്തർ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ

  1. റിപ്പോർട്ടിംഗ് സമയം: ഓൺലൈനിൽ ബുക്ക് ചെയ്ത രസീതിയുമായി അനുവദിച്ച സമയത്തിന് 30 മിനിറ്റ് മുൻപ് ക്ഷേത്രത്തിൽ റിപ്പോർട്ട് ചെയ്യണം.
  2. പ്രത്യേക വരി: കിഴക്കേ നടയിലെ ക്യൂ കോംപ്ലക്സിന്റെ (Queue Complex) വടക്കേ അറ്റത്തുള്ള പ്രത്യേക വരിയിലൂടെയാണ് വെർച്വൽ ക്യൂ പ്രവേശനം.
  3. തിരിച്ചറിയൽ രേഖ (ID Card): ബുക്കിംഗിനായി ഉപയോഗിച്ച അതേ അസ്സൽ (Original) തിരിച്ചറിയൽ രേഖ സുരക്ഷാ ജീവനക്കാരുടെ പരിശോധനയ്ക്കായി കൈയിൽ കരുതണം.

വെർച്വൽ ക്യൂ ഓൺലൈൻ ബുക്കിംഗ് എങ്ങനെ?

ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഭക്തർക്ക് സൗജന്യമായി വെർച്വൽ ക്യൂ സ്ലോട്ടുകൾ ബുക്ക് ചെയ്യാം. ഓഗസ്റ്റ് മാസത്തെ ബുക്കിംഗ് പൂർത്തിയായതായും സെപ്റ്റംബർ മാസത്തേക്കുള്ള സ്ലോട്ടുകൾ വൈകാതെ വെബ്സൈറ്റിൽ ലഭ്യമാകുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

ഡിജിറ്റൽ സദ്യയൊരുക്കി ലുലു കണക്ട്; വമ്പൻ ഓഫറുകളുമായി ഓണം വിൽപ്പന തുടങ്ങി

0

കൊച്ചി: ഓണക്കാലത്തെ ഷോപ്പിംഗ് കൂടുതൽ ആഘോഷമാക്കാൻ ലുലു കണക്ടിൽ ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും ഒരുക്കി ഓണം വിൽപ്പന തുടങ്ങി. മികച്ച വിലക്കിഴിവുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, സമ്മാനങ്ങൾ എന്നിവയ്ക്കു പുറമേ ലുലു കണക്ട് ആദ്യമായി അവതരിപ്പിക്കുന്ന ‘ഡിജിറ്റൽ സദ്യ’ എന്ന ആശയവും ഓണക്കാല വിൽപ്പനയിലെ പ്രത്യേകതയാണ്.

ആറ് ഇനം ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ ഉൾപ്പെടുന്ന 43,499 രൂപ വിലവരുന്ന മിനി ടെക് സദ്യ 24,999 യ്ക്കും, 20 ഇനങ്ങളുള്ള 96,999 രൂപ വിലവരുന്ന ഫാമിലി ടെക്സദ്യ 49,999 രൂപയ്ക്കും, 43 ഇഞ്ച് എൽ.ഇ.ഡി ടി.വി ഉൾപ്പെടെ പ്രീമിയം ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ അടങ്ങിയ 1,65,499 രൂപയുടെ ഗ്രാൻഡ് ടെക്സദ്യ 99,999 രൂപയ്ക്കും ലഭിക്കുന്ന തരത്തിൽ പ്രത്യേക ടെക് പാക്കേജുകളായിട്ടാണ് ഡിജിറ്റൽ സദ്യ അവതരിപ്പിച്ചിരിക്കുന്നത്.

സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, ഹോം അപ്ലയൻസുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ഓണക്കാല പ്രത്യേക വിലക്കിഴിവുകളും ലഭ്യമാണ്. പഴയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൈമാറി പുതിയവ സ്വന്തമാക്കാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ഓണം ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യചിത്രവും ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ശബരീഷ് വർമ്മ, ദേവരാജ്, റ്റിസ്, ‘ബാലൻ’ സിനിമയിലൂടെ ശ്രദ്ധേയയായ ജോളി (അമ്മാമ) എന്നിവരെ അണിനിരത്തിയ പരസ്യം ‘മലയാളി കണക്ട് ആകുന്നു ലുലുവിനൊപ്പം’ എന്ന പ്രമേയത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ലുലുവിന്റെ ‘സൗഭാഗ്യോത്സവം’ ക്യാമ്പയിന്റെ ഭാഗമായി ലുലു കണക്ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ്, സെലിബ്രേറ്റ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കിയിരിക്കുന്നത്. 20 കിയ സിറോസ് കാറുകൾ ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നതോടൊപ്പം ട്രോളി ഫ്രീ ഷോപ്പിംഗ്, എൽ.ഇ.ഡി ടി.വികൾ, സ്മാർട്ട്ഫോണുകൾ, സ്വർണനാണയങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു.

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളുടെ ജീവിതശൈലിയും ആവശ്യങ്ങളും കണക്ട് ചെയ്യുന്ന ഓഫറുകളും ടെക് പാക്കേജുകളും സമ്മാന പദ്ധതികളുമാണ് ഇത്തവണത്തെ ലുലു കണക്റ്റിൽ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഓണക്കാലത്ത് മികച്ച സാങ്കേതികവിദ്യയും മികച്ച മൂല്യവും ഒരുമിച്ച് ഉപഭോക്താക്കൾക്ക് സമ്മാനിക്കുകയെന്നതാണ് ഇത്തവണത്തെ ക്യാമ്പയിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ അതിഥികൾക്കും ബ്രാൻഡ് പ്രതിനിധികൾക്കുമൊപ്പം ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സി.ഇ.ഒ. എം.എനിഷാദ് , പ്രൊജക്റ്റ് ഡയറക്ടർ ബാബു വർഗീസ് , മാൾസ് ഡയറക്ടർ ഷിബു ഫിലിപ് , ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസ്സിം, റീജണൽ ഡയറക്ടർ സുധീഷ് ചേരിയിൽ, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനാടത്ത്, ലുലു കണക്ട് സെൻട്രൽ ബെയിങ് മാനേജർ പ്രിൻസ് ഫിലിപ്സ് എന്നിവർ സംബന്ധിച്ചു.

പടം അടിക്കുറിപ്പ് :

ലുലു കണക്ട് ഓണം ക്യാമ്പയിന്റെ ഭാഗമായി അവതരിപ്പിച്ച മലയാളി കണക്ട് ആകുന്നു എന്ന ലോഗോ പ്രകാശനം സിനിമ താരങ്ങളായ രാജിക , ടെസ് ,ദേവരാജ് , ശബരീഷ് വർമ , ലുലു ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം.എ നിഷാദ്, ബാബു വർഗീസ് , സാദിഖ് കാസിം, സുധീഷ് ചെറിയിൽ, ഷിബു ഫിലിപ് എന്നിവർ ചേർന്ന് നിർവഹിച്ചപ്പോൾ.

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

0

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്.

കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് എന്ന ശക്തി കിട്ടുന്നത് ആണ് ചിത്രത്തിൻ്റെ കഥാതന്തു എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. അസാധാരണമായ കേൾവി ശക്തി ഒരു സാധാരണക്കാരന് ലഭിക്കുന്നതോടെ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ അവതരിപ്പിക്കുക എന്നാണ് ടീസർ പറയുന്നത്. മാത്രമല്ല, ഗംഭീര സാങ്കേതിക പൂർണ്ണതയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്. കേന്ദ്ര കഥാപാത്രത്തിന് കേൾവി സംബന്ധമായ സൂപ്പർ പവർ ലഭിക്കുന്നത് കൊണ്ട് തന്നെ, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം മാജിക് സൃഷ്ടിക്കും ചിത്രമെന്ന ഫിലിം ടീസർ നൽകുന്നു.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ നടക്കുന്ന ചിത്രത്തിൻ്റെ റിലീസ് ഉൾപ്പെടെയുള്ള വിവരങ്ങളും വൈകാതെ പുറത്ത് വിടും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏറെ കൗതുകമുണർത്തുന്നതും വ്യത്യസ്തവുമായ ലുക്കിലാണ് ഫസ്റ്റ് ലുക്കിൽ ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവരെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരുടെ കരിയറിലെ തീർത്തും വ്യത്യസ്തവും അവർ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതുമായ കഥാപാത്രങ്ങളെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലം, കഥാപാത്രങ്ങൾ എന്നിവയെ കുറിച്ച് പ്രേക്ഷകരിൽ ആകാംഷയും കൗതുകവും നിലനിർത്തിക്കൊണ്ടാണ് ടീസർ പുറത്ത് വന്നിരിക്കുന്നത്.

ചിത്രത്തിൻ്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. നേരത്തെ ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു.
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ കൂടാതെ, കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് – ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ – ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്‌സ്‌ക്യൂറ, പിആർഒ – ശബരി

ഡാൻസിനിടെ ഇടുപ്പിന് പരിക്ക്: രശ്മിക മന്ദാനയ്ക്ക് ആറാഴ്ചത്തെ വിശ്രമം

0

ഹൈദരാബാദ്: പ്രമുഖ നടി രശ്മിക മന്ദാനയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്. പുതിയ ചിത്രത്തിലെ കഠിനമായ ഡാൻസ്-ആക്ഷൻ രംഗ ചിത്രീകരണത്തിനിടെ താരം വീഴുകയായിരുന്നു. അപകടത്തിൽ ഇടുപ്പിലെ ഞരമ്പിന് പൂർണ്ണമായി ക്ഷതമേറ്റതായാണ് (Complete hip tendon detachment) വിവരം.

‘രണബാലി’, ‘മൈസ’ എന്നിവയിലൊന്നിന്റെ സെറ്റിൽ വെച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പരിക്കേറ്റതിനെ തുടർന്ന് ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചു. അണിയറപ്രവർത്തകർ ഉടനടി താരത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നടിമാർക്കിടയിൽ ഇത്തരത്തിലുള്ള പരിക്ക് വളരെ അപൂർവ്വമാണെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി. കഠിനമായ പരിശീലനങ്ങളിൽ ഏർപ്പെടുന്ന കായികതാരങ്ങളിലാണ് സാധാരണയായി ഇത്തരത്തിൽ ഇടുപ്പിലെ ഞരമ്പുകൾക്ക് ഗുരുതര ക്ഷതമേൽക്കുന്നത്.

വിശദമായ പരിശോധനകൾക്ക് ശേഷം രശ്മികയോട് ആറാഴ്ചത്തെ പൂർണ്ണ വിശ്രമത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന് കൃത്യമായ ഫിസിയോതെറാപ്പിയും പുനരധിവാസ പരിശീലനവും (Rehabilitation Programme) പൂർത്തിയാക്കിയ ശേഷമേ താരത്തിന് ചിത്രീകരണത്തിലേക്ക് മടങ്ങിയെത്താൻ സാധിക്കൂ.

24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി ഐ ആം ഗെയിം ട്രെയ്‌ലർ; ദുൽഖർ സൽമാൻ ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

0

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റ്. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ട്രെയ്‌ലർ റിലീസ് ചെയ്ത് 24 മണിക്കൂറിനകം 5 മില്യൺ കാഴ്ചക്കാരെ ആണ് യൂട്യൂബിൽ നിന്ന് നേടിയത്. മലയാളി പ്രേക്ഷകരും ദുൽഖർ സൽമാൻ ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.

വലിയ സ്വീകരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്ത് വന്ന ട്രെയ്‌ലർ പാൻ ഇന്ത്യൻ ശ്രദ്ധയാണ് നേടുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിക്കുന്ന ട്രെയ്‌ലർ വലിയ പ്രതീക്ഷകളാണ് ചിത്രത്തെ കുറിച്ച് സമ്മാനിക്കുന്നത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം, മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാൻ്റസി ത്രില്ലർ ആയാവും എത്തുക. ആരാധകരും സിനിമാ പ്രേമികളും ഇന്നേവരെ കാണാത്ത തരത്തിൽ മെഗാ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നതും ഏവരെയും ആവേശം കൊള്ളിക്കുന്നുണ്ട്.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം മലയാള സിനിമാ പ്രേമികൾ ഏറ്റവും ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്താനൊരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് എന്നിവക്കും സമൂഹ മാധ്യമങ്ങളിൽ വമ്പൻ പ്രതികരണമാണ് ലഭിച്ചത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ജിംഷി ഖാലിദിൻ്റെ ദൃശ്യങ്ങളുമാണ് ട്രെയിലറിൻ്റെ പ്രധാന ഹൈലൈറ്റ്. ചിത്രത്തിന് സംഘട്ടനം ഒരുക്കിയത് അൻപറിവ്‌ മാസ്റ്റേഴ്സ് ആണ്. ട്രെയിലറിലെ സംഘട്ടനത്തിനും വലിയ കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്.

മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലറിൽ, ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി

കനത്ത മഴ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; താലൂക്കുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു

0

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 1, ശനി) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കൺട്രോൾ റൂമുകൾ

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി താലൂക്ക് ആസ്ഥാനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:

  • ജില്ലാ കൺട്രോൾ റൂം (കളക്ടറേറ്റ്): 94465 62236
  • കോട്ടയം താലൂക്ക്: 85479 85727
  • ചങ്ങനാശേരി താലൂക്ക്: 94960 14587
  • മീനച്ചിൽ താലൂക്ക്: 94966 86325
  • കാഞ്ഞിരപ്പള്ളി താലൂക്ക്: 94952 65800
  • വൈക്കം താലൂക്ക്: 94961 74871

ശ്രദ്ധിക്കുക: അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ മേൽപ്പറഞ്ഞ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ ഓഗസ്റ്റ് 6 ന്

0

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ ടീസർ ഓഗസ്റ്റ് 6 ന് റിലീസ് ചെയ്യും. 1 മിനിറ്റും 35 സെക്കൻഡുമാണ് ടീസറിൻ്റെ ദൈർഘ്യം. മാസ് ടീസർ ആണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്.

ജദാൽ എന്ന മാസ് കഥാപാത്രമായാണ് നാനി ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ നാനിയുടെ ലുക്ക് വലിയ ശ്രദ്ധയാണ് നേടിയെടുത്തത്. കുറച്ച് നാൾ മുമ്പ്, ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്ന ബോളിവുഡ് താരം രാഘവ് ജൂയലിന്റെ ക്യാരക്ടർ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വന്നിരുന്നു. വിക്രം മാലിക് എന്ന് പേരുള്ള നെഗറ്റീവ് ക്യാരക്ടർ ആയാണ് രാഘവ് ഈ ചിത്രത്തിലെത്തുന്നത്.

നേരത്തെ ചിത്രത്തിലെ ആദ്യ ഗാനമായ “ആയാ ഷേർ” പുറത്തു വരികയും ആഗോള തലത്തിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. ഈ ഗാനത്തിൽ നാനി കാഴ്ചവച്ച ഐക്കണിക് ഹുക്ക് സ്റ്റെപ്പും ആഗോള തലത്തിൽ വൈറലായി മാറി. അനിരുദ്ധ് രവിചന്ദറാണ് ഈ ഗാനത്തിന് സംഗീതം നൽകിയത്. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’.

നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് ‘ദ് പാരഡൈസ്’ എത്തുക എന്നാണ് റിപ്പോർട്ട്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണം നേടിയെടുത്തിരുന്നു. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്.

ബോളിവുഡ് താരം രാഘവ് ജൂയാൽ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക എന്നാണ് റിപ്പോർട്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ആണ് ചിത്രമെത്തുക.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

0

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ ആദ്യ ടീസർ നാളെ എത്തുന്നു. നാളെ വൈകുന്നേരം 5 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്.

നേരത്തെ ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ നടക്കുന്ന ചിത്രത്തിൻ്റെ റിലീസ് ഉൾപ്പെടെയുള്ള വിവരങ്ങളും വൈകാതെ പുറത്ത് വിടും.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏറെ കൗതുകമുണർത്തുന്നതും വ്യത്യസ്തവുമായ ലുക്കിലാണ് ഫസ്റ്റ് ലുക്കിൽ ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവരെ അവതരിപ്പിച്ചത്. സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരുടെ കരിയറിലെ തീർത്തും വ്യത്യസ്തവും അവർ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതുമായ കഥാപാത്രങ്ങളെയാണ് ഇതിൽ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

ചിത്രത്തിൻ്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലം, കഥാപാത്രങ്ങൾ എന്നിവയെ കുറിച്ച് പ്രേക്ഷകരിൽ ആകാംഷയും കൗതുകവും നിലനിർത്തിക്കൊണ്ടാണ് ചിത്രത്തിൻ്റെ അപ്ഡേറ്റുകൾ പുറത്ത് വരുന്നത് എന്നതും ശ്രദ്ധേയമാണ്.

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ കൂടാതെ, കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പിക്ടോറിയൽ വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് – ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ – ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്‌സ്‌ക്യൂറ, പിആർഒ – ശബരി

ഗുരുവായൂരിൽ നവീകരിച്ച ‘കൗസ്തുഭം’ റെസ്റ്റ് ഹൗസ് സമർപ്പിച്ചു; ഭക്തർക്ക് കുറഞ്ഞ നിരക്കിൽ മികച്ച താമസം

0

ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നവീകരിച്ച ‘കൗസ്തുഭം’ റെസ്റ്റ് ഹൗസിന്റെ സമർപ്പണം നടന്നു. റെസ്റ്റ് ഹൗസ് അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.

സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ കലവറയില്ലാത്ത പിന്തുണ നൽകി വരികയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. “തന്റെ പിതാവ് 40 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത കൗസ്തുഭം റെസ്റ്റ് ഹൗസ് ഇപ്പോൾ നവീകരണം പൂർത്തിയാക്കി ഭക്തർക്കായി സമർപ്പിക്കാൻ സാധിച്ചത് വലിയൊരു മഹാഭാഗ്യമായി കരുതുന്നു,” എന്നും മന്ത്രി കൂട്ടിച്ചേർത്തു.

നവീകരിച്ച മന്ദിരത്തിൽ ക്ഷേത്രം തന്ത്രിയും ദേവസ്വം സമിതി അംഗവുമായ ബ്രഹ്മശ്രീ പി. സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കൗസ്തുഭം റെസ്റ്റ് ഹൗസിന്റെ നവീകരണ പ്രവൃത്തികൾ വിജയകരമായി പൂർത്തിയാക്കിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിയിലെ സാങ്കേതിക വിദഗ്ധരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്, ചിത്രം കേരളത്തിലും കർണാടകത്തിലും എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

0

ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ യുടെ ട്രെയ്‌ലർ പുറത്ത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രം ഓഗസ്റ്റ് 7 ന് ആഗോള റിലീസായി എത്തുന്നു. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബുഷൻ പാർട്ണർ. സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്.

ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിന്റെ മൂഡ് കൃത്യമായും പ്രേക്ഷകരിലെത്തിക്കുന്ന ട്രെയ്‌ലറിന്റെ ഹൈലൈറ്റ് അനിരുദ്ധ് ഒരുക്കിയ പശ്‌ചാത്തല സംഗീതമാണ്. അതിനൊപ്പം വമ്പൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ ഭാഗമാണെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്.

റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സഞ്ജന കൃഷ്ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. വയലൻസിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിൽ വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയിരിക്കുന്നു എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.

അഡീഷണൽ സ്ക്രീൻപ്ലേ: അരുൺ രഞ്ജൻ, സംഭാഷണം: അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം: മുകേഷ് ജി, ചിത്രസംയോജനം: ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ: ഹരീഷ് അരുൺ എം, കലസംവിധാനം: കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ: പെരുമാൾ ശെൽവം, ചമയം: വിനോദ് സുകുമാരൻ, സ്റ്റിൽസ്: അമീർ, ശബ്ദലേഖനം: സിങ്ക് സിനിമാസ്, ഓഡിയോഗ്രാഫി: വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ്: വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ്: രംഗ, വിഷ്വൽ ഇഫക്ട്സ്: പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി രമേശ് കുച്ചിരായർ, കെ.ടി.എസ്. സ്വാമിനാഥൻ. പിആർഒ – ശബരി

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

0

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ട്രെയ്‌ലർ പുറത്ത്. മലയാളി പ്രേക്ഷകരും ദുൽഖർ സൽമാൻ ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.

പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിക്കുന്ന ചിത്രമായിരിക്കും ഐ ആം ഗെയിം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം, മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ആയാവും എത്തുകയെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു. ആരാധകരും സിനിമാ പ്രേമികളും ഇന്നേവരെ കാണാത്ത തരത്തിൽ മെഗാ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം മലയാള സിനിമാ പ്രേമികൾ ഏറ്റവും ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്താനൊരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് എന്നിവക്കും സമൂഹ മാധ്യമങ്ങളിൽ വമ്പൻ പ്രതികരണമാണ് ലഭിച്ചത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ജേക്സ് ബിജോയ് ആണ് ഈ മെഗാ ബഡ്ജറ്റ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ പശ്ചാത്തല സംഗീതവും ജിംഷി ഖാലിദിൻ്റെ ദൃശ്യങ്ങളുമാണ് ട്രെയിലറിൻ്റെ മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് അൻപറിവ്‌ മാസ്റ്റേഴ്സ് ആണ്.

മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറിൽ, ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി