HomeNewsകനത്ത മഴ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; താലൂക്കുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന...

കനത്ത മഴ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; താലൂക്കുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 1, ശനി) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കൺട്രോൾ റൂമുകൾ

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി താലൂക്ക് ആസ്ഥാനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:

  • ജില്ലാ കൺട്രോൾ റൂം (കളക്ടറേറ്റ്): 94465 62236
  • കോട്ടയം താലൂക്ക്: 85479 85727
  • ചങ്ങനാശേരി താലൂക്ക്: 94960 14587
  • മീനച്ചിൽ താലൂക്ക്: 94966 86325
  • കാഞ്ഞിരപ്പള്ളി താലൂക്ക്: 94952 65800
  • വൈക്കം താലൂക്ക്: 94961 74871

ശ്രദ്ധിക്കുക: അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ മേൽപ്പറഞ്ഞ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

RELATED ARTICLES
- Advertisment -

Most Popular