HomeNewsകേരളത്തിന്‍റെ 29ാമത് ​ഗവർണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളത്തിന്‍റെ 29ാമത് ​ഗവർണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്‍റെ 29ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിരുവനന്തപുരം രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി സ്ഥലംമാറിപ്പോയ ഒഴിവിലേക്കാണ് ഓം പ്രകാശ് മാഥൂർ എത്തിയിരിക്കുന്നത്. സിക്കിം ഗവർണറായി സേവനം അനുഷ്കരിച്ചു വരവെയാണ് അദ്ദേഹം കേരളത്തിന്റെ പുതിയ ഗവർണറായി നിയമിതനാകുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ സ്വീകരണവും നൽകിയിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പുതിയൊരു യാത്ര ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം ആദ്യ പ്രതികരണത്തിൽ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular