HomeEntertainmentഡാൻസിനിടെ ഇടുപ്പിന് പരിക്ക്: രശ്മിക മന്ദാനയ്ക്ക് ആറാഴ്ചത്തെ വിശ്രമം

ഡാൻസിനിടെ ഇടുപ്പിന് പരിക്ക്: രശ്മിക മന്ദാനയ്ക്ക് ആറാഴ്ചത്തെ വിശ്രമം

ഹൈദരാബാദ്: പ്രമുഖ നടി രശ്മിക മന്ദാനയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്. പുതിയ ചിത്രത്തിലെ കഠിനമായ ഡാൻസ്-ആക്ഷൻ രംഗ ചിത്രീകരണത്തിനിടെ താരം വീഴുകയായിരുന്നു. അപകടത്തിൽ ഇടുപ്പിലെ ഞരമ്പിന് പൂർണ്ണമായി ക്ഷതമേറ്റതായാണ് (Complete hip tendon detachment) വിവരം.

‘രണബാലി’, ‘മൈസ’ എന്നിവയിലൊന്നിന്റെ സെറ്റിൽ വെച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പരിക്കേറ്റതിനെ തുടർന്ന് ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചു. അണിയറപ്രവർത്തകർ ഉടനടി താരത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നടിമാർക്കിടയിൽ ഇത്തരത്തിലുള്ള പരിക്ക് വളരെ അപൂർവ്വമാണെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി. കഠിനമായ പരിശീലനങ്ങളിൽ ഏർപ്പെടുന്ന കായികതാരങ്ങളിലാണ് സാധാരണയായി ഇത്തരത്തിൽ ഇടുപ്പിലെ ഞരമ്പുകൾക്ക് ഗുരുതര ക്ഷതമേൽക്കുന്നത്.

വിശദമായ പരിശോധനകൾക്ക് ശേഷം രശ്മികയോട് ആറാഴ്ചത്തെ പൂർണ്ണ വിശ്രമത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന് കൃത്യമായ ഫിസിയോതെറാപ്പിയും പുനരധിവാസ പരിശീലനവും (Rehabilitation Programme) പൂർത്തിയാക്കിയ ശേഷമേ താരത്തിന് ചിത്രീകരണത്തിലേക്ക് മടങ്ങിയെത്താൻ സാധിക്കൂ.

RELATED ARTICLES
- Advertisment -

Most Popular