HomeNewsഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം തുടങ്ങി: സമയവും ഓൺലൈൻ ബുക്കിംഗ് വിവരങ്ങളും അറിയാം

ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം തുടങ്ങി: സമയവും ഓൺലൈൻ ബുക്കിംഗ് വിവരങ്ങളും അറിയാം

തൃശ്ശൂർ: ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് തിരക്കില്ലാതെ സുഗമമായി ദർശനം നടത്തുന്നതിനുള്ള വെർച്വൽ ക്യൂ സംവിധാനത്തിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന വെർച്വൽ ക്യൂ ദർശനത്തിന്റെ ഉദ്ഘാടനം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നിർവ്വഹിച്ചു.

തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് കെ. രഘുനാഥൻ പിള്ള എന്ന ഭക്തനാണ് ആദ്യ വെർച്വൽ ക്യൂ ദർശനം നേടിയത്. മഴയും പ്രതികൂല കാലാവസ്ഥയും മറികടന്ന് ആദ്യ മണിക്കൂറിൽ (രാവിലെ 7 മുതൽ 8 വരെ) നൂറിലേറെ ഭക്തർ വെർച്വൽ ക്യൂ വഴി ശ്രീഗുരുവായൂരപ്പനെ തൊഴുതുമടങ്ങി.

വെർച്വൽ ക്യൂ ദർശനം: സമയക്രമം

ഹൈക്കോടതി നിർദ്ദേശപ്രകാരം ആരംഭിച്ച വെർച്വൽ ക്യൂ സംവിധാനം നിലവിൽ ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്:

  • ദിവസങ്ങൾ: ചൊവ്വാഴ്ച, വ്യാഴാഴ്ച
  • രാവിലെ: 7:00 AM മുതൽ 1:00 PM വരെ (ഓരോ മണിക്കൂർ വീതമുള്ള സ്ലോട്ടുകൾ)
  • വൈകീട്ട്: 4:00 PM മുതൽ 5:00 PM വരെ
  • പ്രവേശന പരിധി: ഓരോ മണിക്കൂറിലും 300 പേർക്ക് പ്രവേശനം (പ്രതിദിനം 2,400 പേർ).

ഭക്തർ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ

  1. റിപ്പോർട്ടിംഗ് സമയം: ഓൺലൈനിൽ ബുക്ക് ചെയ്ത രസീതിയുമായി അനുവദിച്ച സമയത്തിന് 30 മിനിറ്റ് മുൻപ് ക്ഷേത്രത്തിൽ റിപ്പോർട്ട് ചെയ്യണം.
  2. പ്രത്യേക വരി: കിഴക്കേ നടയിലെ ക്യൂ കോംപ്ലക്സിന്റെ (Queue Complex) വടക്കേ അറ്റത്തുള്ള പ്രത്യേക വരിയിലൂടെയാണ് വെർച്വൽ ക്യൂ പ്രവേശനം.
  3. തിരിച്ചറിയൽ രേഖ (ID Card): ബുക്കിംഗിനായി ഉപയോഗിച്ച അതേ അസ്സൽ (Original) തിരിച്ചറിയൽ രേഖ സുരക്ഷാ ജീവനക്കാരുടെ പരിശോധനയ്ക്കായി കൈയിൽ കരുതണം.

വെർച്വൽ ക്യൂ ഓൺലൈൻ ബുക്കിംഗ് എങ്ങനെ?

ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഭക്തർക്ക് സൗജന്യമായി വെർച്വൽ ക്യൂ സ്ലോട്ടുകൾ ബുക്ക് ചെയ്യാം. ഓഗസ്റ്റ് മാസത്തെ ബുക്കിംഗ് പൂർത്തിയായതായും സെപ്റ്റംബർ മാസത്തേക്കുള്ള സ്ലോട്ടുകൾ വൈകാതെ വെബ്സൈറ്റിൽ ലഭ്യമാകുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular