Home Blog Page 167

ഇന്നത്തെ യുവ തലമുറ  റൊമാൻ്റിക്കാണ് ” മിസ് യു  ട്രെയിലർ ലോഞ്ചിൽ കാർത്തി

0

സാധാരണയായി ഒരു താരം മറ്റൊരു താരത്തിൻ്റെ സിനിമയുടെ ചടങ്ങുകളിൽ പങ്കെടുക്കുന്ന പതിവില്ല. പ്രത്യേകിച്ച് തമിഴ് സിനിമാ രംഗത്ത്. ഇതിന് വിരുദ്ധമായ ഒന്നായിരുന്നു കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന സിദ്ധാർത്ഥിൻ്റെ റൊമാൻ്റിക് കംബാക്ക് ചിത്രമായ ‘ മിസ് യു ‘ വിൻ്റെ ഓഡിയോ – ട്രെയിലർ ലോഞ്ച്. നടൻ കാർത്തിയായിരുന്നു വിശിഷ്ട അതിഥിയായി എത്തി ട്രെയിലർ ലോഞ്ച് നടത്തിയത്. ട്രെയിലർ പുറത്തിറക്കി സംസാരിച്ച താരം ഇന്നത്തെ പിള്ളേർക്ക് പ്രണയ കഥാ ചിത്രങ്ങളാണ് ഇഷ്ടം. എന്നാൽ അത് മനസിലാക്കാതെ ആക്ഷൻ സിനിമകൾ നിർമ്മിക്കുന്നാത്തിലാണ് എല്ലാവരുടെയും ശ്രദ്ധ എന്ന് അഭിപ്രായപ്പെട്ടു.

കാർത്തിയുടെ വാക്കുകൾ…

” ഇന്നത്തെ നമ്മുടെ പിള്ളേർ അധികവും ഉപയോഗിക്കുന്ന വാക്കുകളാണ് ‘ ലൗ യൂ ‘ , ‘ മിസ് യു ‘ എന്നിവ. അതിൽ തന്നെ വളരെ ആകർഷകമായ വാക്കായ ‘ മിസ് യു ‘ വിനെയാണ് ടൈലറ്റിൽ ആയി സ്വീകരിച്ചിരിക്കുന്നത്. ആൺ കുട്ടികൾ സോഷ്യൽ മീഡിയായിൽ ചെയ്യുന്ന പോസ്റ്റുകളൊക്കെ ലൗ പോസ്റ്റുകളാണ്. പക്ഷെ നമ്മൾ എടുത്തു കൊണ്ടിരിക്കുന്നതൊക്കെ ആക്ഷൻ സിനിമകളാണ് . വീണ്ടും ഒരു ആക്ഷൻ സിനിമ എടുത്ത്, അതിൽ ഒരു ലൗ ഫെയിലിയർ പാട്ടും , മദ്യപാന രംഗവുമായി ഈ സിനിമ ഞാൻ പഠിക്കുന്ന കാലത്ത് കണ്ട് ആസ്വദിച്ച സിനിമ പോലെ തോന്നുന്നു  ഇതിൻ്റെ ട്രെയിലർ കാണുമ്പോൾ.

 ‘ ഇളയ ദളപതി ‘ വിജയ് സാറിൻ്റെ ‘ തുള്ളാത മനമും തുള്ളും ‘ എന്ന സിനിമ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ്. അതിലെ പാട്ടുകൾ, പ്രണയം, അതിനെ ചുറ്റി പറ്റിയുള്ള വിഷയങ്ങൾ എന്നിങ്ങനെ അത് ഇപ്പോൾ കണ്ടാലും ഉത്സാഹവും ഉന്മേഷവും നൽകും. അതു പോലുള്ള സിനിമകൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കയാണ്. എന്നാൽ അത്തരം സിനിമകൾ ഇപ്പോൾ എടുക്കുന്നില്ല. സിദ്ധാർഥ് ‘ ബോയ്സ് ‘ സിദ്ധാർത്ഥ് ആയതു കൊണ്ട് ഇപ്പോഴും പ്രേമിച്ചു കൊണ്ടിരിക്കുന്നു. കാഴ്ചയിലും  ചെറുപ്പമായതു കൊണ്ട് അദ്ദേഹത്തിന് അതു വലിയ സൗകര്യമാണ്. ഈ സിനിമ എൻ്റെ യൗവ്വന കാലത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഒന്നായിരിക്കും. എന്നെ പോലെ തന്നെ പ്രേക്ഷകരെയും… സിദ്ധാർത്ഥ് ഒരു സിനിമ തിരഞ്ഞെടുക്കുന്നുവെങ്കിൽ അതിൽ എന്തെങ്കിലും പ്രത്യേകത ഇല്ലാതിരിക്കില്ല.

‘ മിസ് യു ‘ നായിക ആഷിക രംഗനാഥ് എൻ്റെ നായികയായി ‘ സർദാർ 2 ‘ – ൽ അഭിനയിക്കുന്നുണ്ട്. വളരെ സിൻസിയറായ നടിയാണ് അവർ.  ‘ മിസ് യു ‘വിൽ അവരെ കാണാൻ അതീവ സുന്ദരിയായിട്ടുണ്ട്.  അവർക്ക് എൻ്റെ ആശംസകൾ. ഇത് യൂത്തിൻ്റെ സിനിമയാണ്. റൊമാൻ്റിക് എൻ്റർടൈനറായ ‘ മിസ് യു ‘  വൻ വിജയമാകട്ടെ  എന്ന് ആശംസിക്കുന്നു. “

സിദ്ധാർത്തിനെയും സംഘത്തെയും പ്രശംസിച്ചു കൊണ്ട് കാർത്തി പറഞ്ഞു.

കാർത്തി പുറത്തിറക്കിയ ‘ മിസ് യു ‘ വിൻ്റെ ട്രെയിലർ ഒറ്റ ദിവസം കൊണ്ട് ഒരു മില്യനിലേറെ കാഴ്ച്‌ക്കാരെ ആകർഷിച്ചു കൊണ്ടു യൂ ട്യൂബിൽ തരംഗമായി മുന്നേറുകയാണ്.അതു തന്നെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിച്ചിരിക്കയാണ്. സിദ്ധാർത്ഥ് റൊമാൻ്റിക് ഹീറോ ആയി തിരിച്ചെത്തുന്ന റൊമാൻ്റിക് ഫീൽ ഗുഡ് സിനിമയായിരിക്കും എൻ. രാജശേഖർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ മിസ് യു ‘ എന്നാണ് അണിയറശില്പികൾ പറയുന്നത്. 7 മൈൽ പെർ സെക്കൻ്റ്സിൻ്റെ ബാനറിൽ മലയാളിയായ സാമുവൽ മാത്യുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിബ്രാനാണ് സംഗീതം. ശരത് ലോഹിത്ഷാ,പൊൻവണ്ണൻ, ജെ പി, നരേൻ, കരുണാകരൻ, ബാല ശരവണൻ, അനുപമ കുമാർ, രമ, ഷഷ്ടിക എന്നിങ്ങനെ പ്രഗൽഭരായ അഭിനേതാക്കൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബർ 13 ന്  റെഡ് ജെയിൻ്റ് മൂവീസ് ചിത്രം റിലീസ് ചെയ്യും.

– സി. കെ. അജയ് കുമാർ.

ചിരഞ്ജീവി- ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

0

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് എസ്എൽവി സിനിമാസിൻ്റെ ബാനറിൽ സുധാകർ ചെറുകുറിയാണ്. യുനാനിമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ തെലുങ്ക് താരം നാനി ആണ് ചിത്രം അവതരിപ്പിക്കുന്നത്. നാനി നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ദസറ ഒരുക്കികൊണ്ട് അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ശ്രീകാന്ത് ഒഡേല. ചിരഞ്ജീവിയുടെ കടുത്ത ആരാധകനായ ശ്രീകാന്ത് ഒഡേല ഒരുക്കാൻ പോകുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്.

ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ തീവ്രത അറിയിക്കുന്ന ഔദ്യോഗിക പോസ്റ്ററാണ് അണിയറ പ്രവർത്തകർ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ശക്തമായ സ്വഭാവവും പ്രമേയവും സൂചിപ്പിക്കുന്ന ചുവന്ന തീമിലുള്ള പോസ്റ്റർ ചിത്രത്തിൽ വയലൻസിനുള്ള പ്രാധാന്യവും സൂചിപ്പിക്കുന്നുണ്ട്. അതിനൊപ്പം പോസ്റ്ററിൽ കാണപ്പെടുന്ന “അക്രമത്തിൽ അയാൾ തന്റെ സമാധാനം കണ്ടെത്തുന്നു” എന്ന വാക്കുകൾ, ചിരഞ്ജീവി അവതരിപ്പിക്കുന്ന ഉഗ്രവും ആകർഷകവുമായ കഥാപാത്രത്തെ കൂടുതൽ അടിവരയിടുന്നുണ്ട്. ആവേശകരമായ ഒരു മെഗാ മാസ്സ് സിനിമാനുഭവമാണ് ഈ കൂട്ടുകെട്ട് വാഗ്ദാനം ചെയ്യുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായിരിക്കും ഇത്.

നാനി നായകനാകുന്ന ‘ദി പാരഡൈസ്’ എന്ന തന്റെ രണ്ടാമത്തെ ചിത്രം പൂർത്തിയാക്കിയതിന് ശേഷം, ശ്രീകാന്ത് ഒഡേല ഈ ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വൈകാതെ പുറത്തു വിടും. രചന- സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാണം- സുധാകർ ചെറുകുറി ബാനർ- എസ്എൽവി സിനിമാസ്, അവതരണം- യുനാനിമസ് പ്രൊഡക്ഷൻസ്, നാനി, പിആർഒ- ശബരി

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ടീസർ ഡിസംബർ 4-ന് വൈകുന്നേരം 7 മണിക്ക് റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് സെപ്റ്റംബർ ഏഴിനാണ് റിലീസ് ചെയ്തത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ‘ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ .

കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിച്ച ഈ സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ്. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. 2025 ജനുവരിയിൽ ചിത്രം ആഗോള റിലീസായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ- ശബരി.

‘പുഷ്പ 2’ ഡിസംബർ 5ന് തിയേറ്ററുകളിൽ

0

കേരളത്തിൽ ‘പുഷ്പ2’ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് കോടിയിലേറെ പ്രീ സെയിൽസ്. തെലുങ്കിലെ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിംഗാണ് അല്ലു അർജുന് കേരളത്തിൽ നിന്ന് ലഭിച്ചുകൊണഅടിരിക്കുന്നത്. ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ അഞ്ചിനാണ് ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ 12,000 സ്ക്രീനുകളിൽ എത്താനൊരുങ്ങുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്‍റെ അഡ്വാൻസ്ഡ് ടിക്കറ്റ് ബുക്കിംഗിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘പുഷ്പ 2: ദ റൂൾ’ ഓരോ അപ്‍ഡേറ്റുകളും സിനിമാപ്രേമികള്‍ ആഘോഷപൂർവ്വമാണ് ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയുന്നു. പുഷ്പ വൈൽഡ് ഫയറാണെന്ന മുന്നറിയുപ്പുമായാണ് ട്രെയിലർ എത്തിയിരുന്നത്. അതിനുപിന്നാലെ ‘കിസ്സിക്’ പാട്ടെത്തിയിരുന്നു. അതിന് ശേഷം കിസ്സിക് പാട്ടും ഏവരുടേയും പ്രിയം നേടി. ഒടുവിൽ ‘പീലിങ്സ്’ സോങ് സിനിമാപ്രേമികളെ ആവേശം കൊള്ളിക്കാനായി എത്തിക്കഴിഞ്ഞിട്ടുമുണ്ട്.

ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2’ എത്താൻ ഇനി ഏതാനും ദിനങ്ങൾ മാത്രമാണുള്ളത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.

പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂൾ’ ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.

സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

0

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ‘എന്ന് സ്വന്തം പുണ്യാളൻ ‘ എന്ന ചിത്രത്തിൻ്റെ റിലീസ് അപ്ഡേറ്റ് പുറത്ത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരിയിൽ റിലീസ് ചെയ്യും. റിലീസ് അപ്‌ഡേറ്റിനൊപ്പം ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം നിർവഹിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

കഴിഞ്ഞ 12 വർഷമായി നിരവധി അഡ്വെർടൈസ്‌മെന്റുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും അനശ്വരാ രാജനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണി. പുണ്യാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരിൽ ഉദ്വേഗവും ആകാംഷയും ഉണർത്തിയിരുന്നു. അടുത്തകാലത്ത് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളായി തിളങ്ങിയ അനശ്വരാ രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ‘എന്ന് സ്വന്തം പുണ്യാളൻ’. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

സാം സി എസ്സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. എക്സികുട്ടിവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ് : അനന്തകൃഷ്ണൻ.പി.ആർ, പിആർഓ : ശബരി.

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം “പൊൻമാൻ’; 2025 ഫെബ്രുവരി 6 റിലീസ്

0

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ഫെബ്രുവരി 6-നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന പൊൻമാൻ ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്. ചിത്രത്തിന്റെ നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെയുള്ള പോസ്റ്ററുകൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക. ബേസിൽ ജോസഫ്, ലിജോമോൾ ജോസ് എന്നിവർക്കൊപ്പം സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്.

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ – എ എസ് ദിനേശ്, ശബരി.

നെറ്റ്ഫ്ലിക്സിലും തരംഗമായി ദുൽഖർ സൽമാൻ ചിത്രം; ആഗോള തലത്തിൽ ട്രെൻഡിങ്ങായി ലക്കി ഭാസ്കർ

0

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. അതിനു മുൻപായി തീയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം ആഗോള തലത്തിൽ 110 കോടിയോളമാണ് ഗ്രോസ് നേടിയത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലും ആഗോള തലത്തിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ലക്കി ഭാസ്കർ. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ ഒന്നാമതായി ട്രെൻഡ് ചെയ്യുന്ന ചിത്രം, സിംഗപ്പൂർ, പാകിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലും ട്രെൻഡിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. തീയേറ്ററുകളിൽ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും അഭൂതപൂർവമായ സ്വീകരണമാണ് ആഗോള തലത്തിലുള്ള പ്രേക്ഷകർ നൽകുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറി. അദ്ദേഹത്തിന്റെ ആദ്യ നൂറ് കോടി ചിത്രവുമാണ് ലക്കി ഭാസ്കർ. ബോക്സ് ഓഫീസ് പ്രകടനത്തിന് പുറമെ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായുള്ള തന്റെ ഗംഭീര പ്രകടനം കൊണ്ടും ദുൽഖർ സൽമാൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഒടിടി റിലീസിന് ശേഷവും സോഷ്യൽ മീഡിയയിൽ ദുൽഖർ സൽമാനും ലക്കി ഭാസ്കറും നിറഞ്ഞു നിൽക്കുകയാണ്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്.

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും തീയേറ്ററുകളിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആയിരുന്നു. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്. അവതരണം ശ്രീകര സ്റ്റുഡിയോസ്. ചിത്രത്തിന് വേണ്ടി ജി വി പ്രകാശ് കുമാർ ഒരുക്കിയ മികച്ച സംഗീതത്തിനും നിമിഷ് രവി ഒരുക്കിയ ദൃശ്യങ്ങൾക്കും ഒടിടി റിലീസിന് ശേഷം വലിയ പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്.

ചങ്കിടിപ്പേറ്റി ‘മാർക്കോ’ പ്രൊമോ സോങ് പുറത്ത്! സയീദ് അബ്ബാസ് – ബേബി ജീൻ കൂട്ടുകെട്ടിലൊരുങ്ങിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

0

മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന, ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ചങ്കിടിപ്പേറ്റുന്ന പ്രൊമോ സോങ് പുറത്ത്. സംഗീത സംവിധായകൻ സുഷിന്‍റെ ശ്യാമിന്‍റെ മ്യൂസിക് ടീമിൽ അംഗമായിരുന്ന സയീദ് അബ്ബാസ് ഈണമിട്ട് വിനായക് ശശികുമാർ വരികളെഴുതി റാപ്പർ ബേബി ജീൻ പാടിയിരിക്കുന്ന ഗാനം സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. അത്യന്തം ചടുലമായ ഈണവും ഹെവി ബീറ്റുകളുമാണ് ഗാനത്തിലുള്ളത്. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണിതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന ‘ബസൂക്ക’യുടെ ടീസർ മ്യൂസിക്കും ഒരുക്കിയിരുന്നത് സയീദ് അബ്ബാസ് ആയിരുന്നു.

‘മാർക്കോ’യിലെ ആദ്യ സിംഗിൾ ‘ബ്ലഡ്’ കെജിഫ് ഗായകൻ സന്തോഷ് വെങ്കിയുടെ ശബ്‍ദത്തിലും റാപ്പർ ഡബ്സീയുടെ ശബ്‍ദത്തിലും അടുത്തിടെ പുറത്തിറങ്ങിയിരുന്നത് വലിയ പ്രേക്ഷക സ്വീകാര്യത നേടി കഴിഞ്ഞിട്ടുണ്ട്. രണ്ട് മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിക്കൊണ്ട് യൂട്യൂബ് മ്യൂസിക് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനത്താണ് രണ്ട് ഗാനങ്ങളും ഇപ്പോഴുള്ളത്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകർന്നിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്. വിനായക് ശശികുമാറാണ് ഗാനത്തിന്‍റെ കത്തിമൂർച്ചയുള്ള വരികൾ എഴുതിയിരിക്കുന്നത്. ഡിസംബർ 20നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ അർത്ഥത്തിലും വയലൻസിന്‍റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ ‘മാർക്കോ’ ടീസറിന് പിന്നാലെ ഏവരും ആകാംക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. മോളിവുഡിൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ മലയാളം, ഹിന്ദി ടീസറുകള്‍ ഏവരും ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം തെലുങ്ക് ടീസറും പുറത്തുവിട്ടിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചനയുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാകും മാർക്കോ എന്നാണ് ഏവരുടേയും കണക്കുകൂട്ടൽ.

ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ്. നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. തങ്ങൾ നിർമ്മിച്ച സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള അവരുടെ ഉറച്ച വിശ്വാസം കൂടിയാണ് ഇതിലൂടെ മനസ്സിലാക്കാനാകുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാർക്കോ’ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം നല്‍കി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ്. ‘മിഖായേൽ’ സിനിമയുടെ സ്പിൻഓഫായെത്തുന്ന ‘മാർക്കോ’യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

ജേസൺ സഞ്ജയ്- സുന്ദീപ് കിഷൻ ചിത്രവുമായി ലൈക്ക പ്രൊഡക്ഷൻസ്

0

തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു. ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് യുവതാരം സുന്ദീപ് കിഷൻ. ഒരു മോഷൻ പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഷൻ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകൻ, നായകൻ, സംഗീത സംവിധായകൻ, എഡിറ്റർ എന്നിവയെല്ലാം ആരെന്നു പുറത്ത് വിടുകയായിരുന്നു.

തങ്ങളുടെ പ്രൊഡക്ഷൻ ഹൌസ് എല്ലായ്പ്പോഴും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ പരിശ്രമിച്ചിട്ടുണ്ട് എന്നും ജേസൺ കഥ അവതരിപ്പിച്ചപ്പോൾ അതിൽ പുതുമ അനുഭവപെട്ടു എന്നും ലൈക്ക പ്രൊഡക്ഷൻസിലെ ജികെഎം തമിഴ് കുമരൻ പറഞ്ഞു. പാൻ-ഇന്ത്യൻ ശ്രദ്ധ ആകർഷിക്കാനുള്ള നിലവാരമുള്ള കഥയാണ് ജേസൺ പറഞ്ഞതെന്നും ‘നിങ്ങൾക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാർത്ഥ സ്ഥലത്ത് തിരയുക’ എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ മൂലകഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകർഷിക്കാനുള്ള തന്റെ മിടുക്ക് തമിഴ്, തെലുങ്ക് മാർക്കറ്റുകളിൽ സന്ദീപ് കിഷൻ തെളിയിച്ചിട്ടുണ്ടെന്നും ഈ പുതിയ കൂട്ടുകെട്ട് സിനിമാ പ്രേമികളെ ഒരു പുതിയ സിനിമാ അനുഭവത്തിലൂടെ ആകർഷിക്കുമെന്ന് തങ്ങൾ ശക്തമായി വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 ജനുവരിയോടെ ഈ പ്രോജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷൻസ്- ജികെഎം തമിഴ് കുമരൻ, സംഗീതം- തമൻ എസ്, എഡിറ്റർ- പ്രവീൺ കെ എൽ, കോ -ഡയറക്ടർ- സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ- ട്യൂണേ ജോൺ, വി എഫ് എക്സ്- ഹരിഹരസുതൻ, സ്റ്റിൽസ്- അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പിആർഒ- ശബരി.

വിടുതലൈ 2 വുമായി മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവ്

0

വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, മഞ്ജു വാരിയർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട്‌ 2 ഡിസംബർ 20ന് തിയേറ്ററുകളിൽ എത്തും.മലയാള സിനിമയിലെ ആദ്യ നിർമാണ കമ്പനിയായ മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവായിരിക്കും വിടുതലൈ 2 വിലൂടെ സിനിമലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സെന്തിൽ സുബ്രഹ്മണ്യത്തിന്റെ നേതൃതത്തിൽ
വൈഗ മെറിലൻഡ് റിലീസ് ആയിരിക്കും കേരളത്തിൽ വിടുതലൈ 2 പ്രേക്ഷകരിലേക്ക് എത്തിക്കുക. ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് സെന്തിൽ സുബ്രഹ്മണ്യതിന്റെ കീഴിൽ നിർമാണ പ്രവർത്തകർ ഇസൈജ്ഞാനി ഇളയരാജയെ ചെന്നൈയിൽ വെച്ച് കണ്ട് കഴിഞ്ഞ ദിവസം അനുഗ്രഹവും വാങ്ങിയിരുന്നു.മലയാള സിനിമയിലെ ആദ്യകാല നിർമാണ കമ്പനിയായ മെറിലൻഡ്, വിടുതലൈ 2 വിലൂടെ വൈഗ മേറിലൻഡ് റിലീസുമായി പുതിയ കാലത്തിന്റെ മലയാള സിനിമയിലെ മുൻനിര നിർമാണ കമ്പനികളുടെ കൂടെ നല്ല സിനിമകളുടെ ഭാഗമായുണ്ടാകും.സിനിമയിലെ മാറ്റങ്ങൾക്കനുസരിച്ച് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമകളുമായിട്ടായിരിക്കും വൈഗ മെറിലൻഡ് റിലീസ് നിർമാണ പ്രവർത്തനങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുക.നവംബർ 26 ന് വൈകീട്ട് ചെന്നൈയിൽ വെച്ചായിരിക്കും വിടുതലൈ 2 വിന്റെ ഓഡിയോ ലോഞ്ച് നടക്കുക.വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ പാർട്ട്‌ 1 വലിയ രീതിയിൽ സിനിമ പ്രേക്ഷകർ സ്വീകരിച്ച സിനിമയായിരുന്നു. അത് കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ കത്തിരിക്കുന്ന ചിത്രം കൂടിയാണ് വിജയ് സേതുപതി, സൂരി കൂട്ടുകെട്ടിലിറങ്ങാൻ പോകുന്ന വിടുതലൈ 2.കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പി.ആർ.ഓ അരുൺ പൂക്കാടൻ.

യൂട്യൂബർ അഖിൽ നൂറനാട് വിവാഹിതനായി വീഡിയോ

0

ഇൻസ്റ്റാഗ്രാം റീൽസ്, യുട്യൂബ് വീഡിയോകളിലൂടെ പ്രശസ്തനായ ആലപ്പുഴ, നൂറനാട് സ്വദേശി അഖിൽ നൂറനാട് വിവാഹിതനായി , വധു മേഘ. മർച്ചന്റ് നേവിയിലെ ജോലിക്ക് നീണ്ട ഇടവേള നൽകി യുട്യൂബ് കണ്ടന്റ് വീഡിയോകളിലൂടെ തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചയാളാണ് അഖിൽ. അഖിലിന്റെ സുഹൃത്തുക്കളും അടുത്ത കുടുംബക്കാരും വിവാഹത്തിൽ പങ്കെടുത്തു https://youtu.be/Sc9ZDmIkTKk

പ്രണയാർദ്രരായി ഷെയ്ന്‍ നിഗവും സാക്ഷിയും; ‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

0

ഷെയിൻ നിഗം നായകനായെത്തുന്ന, വീര സംവിധാനം ചെയ്യുന്ന ‘ഹാല്‍’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. 90 ദിവസമാണ് ഹാലിന്‍റെ ചിത്രീകരണം നീണ്ടുനിന്നത്. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. ‘ലിറ്റിൽ ഹാർട്സ്’ ചിത്രത്തിന് ശേഷം ഷെയിൻ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് ‘ഹാൽ’. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രണയാർദ്രരായി നിൽക്കുന്ന ഷെയ്നും സാക്ഷിയും ആണ് പോസ്റ്ററിലുള്ളത്. ജോണി ആന്‍റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് ‘ഹാൽ’. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ക്യാമറ: രവി ചന്ദ്രൻ, ആർട്ട് ഡയറക്ഷൻ: പ്രശാന്ത് മാധവ്, നാഥന്‍, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, പ്രൊജക്റ്റ്‌ ഡിസൈനര്‍: ഷംനാസ് എം അഷ്‌റഫ്‌, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, സഞ്ജയ് ഗുപ്ത, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാൻഡി, ഷെരീഫ്, ദിനേശ് കുമാർ മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി, അസോ. ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, പ്രൊജക്ട് കോ-ഓ‍ര്‍ഡിനേറ്റർ: ജിബു.ജെടിടി, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, വിഎഫ്എക്സ്: മൈൻഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെന്‍ പോയിന്‍റ്, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാര്‍സ് ഫിലിംസ്, പി ആർ ഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്.