Home Blog Page 166

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ റിലീസ് ജനുവരി 10, 2025

0

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ‘എന്ന് സ്വന്തം പുണ്യാളൻ ‘ എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നു റിലീസ് ചെയ്യും. നേരത്തെ പുറത്ത് വിട്ട ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കൻ്റ് ലുക്ക് പോസ്റ്ററുകൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ഈ ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും അനശ്വരാ രാജനും ഈ ചിത്രത്തിലെത്തുന്നത്. അനശ്വരാ രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘എന്ന് സ്വന്തം പുണ്യാളൻ’. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കഴിഞ്ഞ 12 വർഷമായി നിരവധി അഡ്വെർടൈസ്‌മെന്റുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണി.

എക്സികുട്ടിവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ.പി.ആർ, പിആർഓ: ശബരി.

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

0

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി (സാംബരാല യേതിഗട്ട്) എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2025 സെപ്റ്റംബർ 25ന് ആഗോള റിലീസായെത്തും. “കാർണേജ്” എന്ന് പേരിട്ടിരിക്കുന്ന ടീസർ പുറത്തിറക്കിയത് ഗ്ലോബൽ സ്റ്റാർ രാം ചരൺ ആണ്. വിരൂപാക്ഷ, ബ്രോ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം നിർമ്മിക്കുന്നത് പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ്. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാന് ശേഷം ഇവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ഈ വമ്പൻ പീരിയഡ്-ആക്ഷൻ ഡ്രാമയിലെ നായിക.

സായ് ദുർഗ തേജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ വിനാശകരവും തീവ്രവുമായ സ്വഭാവത്തിലേക്ക് നേർകാഴ്ച നൽകുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. കാർണേജ് വീഡിയോയിലൂടെ ആണ് ചിത്രത്തിന്റെ ടൈറ്റിലും പുറത്ത് വിട്ടിരിക്കുന്നത്. ശക്തവും വ്യത്യസ്തവുമായ വോയ്സ് ഓവറുകളുടെ ഒരു പരമ്പരയോടെ ആരംഭിക്കുന്ന ഈ വീഡിയോ നായക കഥാപാത്രത്തിന്റെ ശ്കതമായ അവതരണമാണ് നടത്തുന്നത്. തന്റെ പുറകിൽ തറച്ചിരിക്കുന്ന ഒരു ചെറിയ കത്തി വലിച്ചൂരി, രക്തം ഒലിക്കുന്ന ശരീരത്തോടെ ശത്രുക്കളെ നേരിടുന്ന നായകനെ ടീസറിൽ കാണാം. സായി ധരം തേജിന്റെ ശക്തമായ ഒരു സംഭാഷണത്തിലാണ് ടീസർ അവസാനിക്കുന്നത്.

ഈ ചിത്രത്തിനായി സായി ധരം തേജ് നടത്തിയിരിക്കുന്ന വമ്പൻ ശാരീരിക പരിവർത്തനവും ടീസറിൽ വ്യക്തമാണ്. ഒരു യോദ്ധാവിനെ പോലെയുള്ള ശരീരമാണ് അദ്ദേഹം ഇതിൽ നിർമ്മിച്ചെടുത്തിരിക്കുന്നത്. കഥാപാത്രത്തിൻ്റെ തീവ്രത വർദ്ധിപ്പിച്ചുകൊണ്ട് റായലസീമ സ്ലാങ്ങും ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയുടെ ഭാഗമായിട്ടുണ്ട്. നവാഗതനായ രോഹിത് കെ പി ഒരുക്കുന്ന ചിത്രത്തിലെ സംഭാഷണങ്ങൾ മൂർച്ചയുള്ളതും ശക്തവുമാണ്. കൂടാതെ ചിത്രത്തിന്റെ ഓരോ ഫ്രെയിമും നിർമ്മാണത്തിന്റെ വമ്പൻ കാൻവാസിനെ പ്രതിഫലിപ്പിക്കുന്നു. കാർനേജ് വീഡിയോ എസ് വൈ ജിയുടെ (സാംബരാല യേതിഗട്ട്) പ്രതീക്ഷകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ 2025 സെപ്റ്റംബർ 25 ന് ചിത്രം പാൻ-ഇന്ത്യ റിലീസായെത്തും. രചന- സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ- കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ- പ്രൈംഷോ എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- വെട്രിവെൽ പളനിസ്വാമി, സംഗീതം- ബി അജനീഷ് ലോക്നാഥ്, എഡിറ്റിംഗ്- നവീൻ വിജയകൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ- ഗാന്ധി നാടികുടികർ, കോസ്റ്റ്യൂം ഡിസൈനർ- അയിഷ മറിയം, മാർക്കറ്റിംഗ് ഏജൻസി- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

ഏഷ്യാനെറ്റിൽ  പുതിയ പരമ്പര “പവിത്രം” ഡിസംബർ 16 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

0

കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര ” പവിത്രം ” ഡിസംബർ 16 ,  2024 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

” പവിത്ര” ത്തിൻ്റെ കേന്ദ്രബിന്ദു സത്യസന്ധതയ്ക്കും അച്ചടക്കത്തിനും പ്രശംസിക്കപ്പെട്ട  ജഡ്ജി ശങ്കരനാരായണൻ്റെ മൂത്ത മകൾ വേദയാണ്. പവിത്രമായ താലിയിലും  വിവാഹത്തിന്റെ മഹത്വത്തിലും അചഞ്ചലമായ വിശ്വാസവും  പക്വതയും  ആഴത്തിലുള്ള മതവിശ്വാസമുള്ളവളുമാണ് വേദ.

അവളുടെ ബാല്യകാല സുഹൃത്തും അഭിഭാഷകനുമായ ദർശനുമായി അവളുടെ വിവാഹം നിശ്ചയിച്ചതോടെ അവളുടെ ജീവിതം സന്തോഷകരമായ വഴിത്തിരിവിലേക്ക് മാറുന്നു. എന്നിരുന്നാലും, കുപ്രസിദ്ധ റൗഡിയും ശക്തനായ ഒരു രാഷ്ട്രീയക്കാരൻ്റെ വലംകൈയുമായ വിക്രം അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടുകൂടി കഥ അപ്രതീക്ഷിതവഴിതിരുവിലൂടെ കടന്നുപോകുന്നു . ഒരു പ്രേത്യേകസാഹചര്യത്തിൽ  വിക്രം ഒരു ക്ഷേത്രത്തിൽ നിന്ന് ഒരു  താലി എടുത്ത് വേദയുടെ കഴുത്തിൽ കെട്ടുന്നതോടുകൂടി അവളുടെ ജീവിതം തലകീഴായി മാറുന്നു .

വേദയുടെ അചഞ്ചലമായ വിശ്വാസങ്ങൾ, സാഹചര്യങ്ങൾക്കിടയിലും വിക്രമിനെ ഭർത്താവായി അംഗീകരിക്കാൻ അവളെ പ്രേരിപ്പിക്കുന്നു, തീവ്രവും വൈകാരികവുമായ ഒരു യാത്രയ്ക്ക് ഇത് കളമൊരുക്കുന്നു.  വിശ്വാസം, ധാർമ്മികത, വീണ്ടെടുപ്പ് എന്നിവയുടെതീഷ്ണമായ പരീക്ഷണങ്ങളിലൂടെ   വേദയുടെയും വിക്രമിൻ്റെയും ദർശന്റെയും ജീവിതയാത്ര വികസിക്കുന്നു.

 മികവുറ്റ അഭിനയവും ആവേശകരമായ കഥാവിഷ്കാരവും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാൻ പുതിയ പരമ്പര ” പവിത്രം ”  ഡിസംബർ 16 , 2024 – മുതൽ , തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9-ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2: താണ്ഡവം” ചിത്രീകരണം ആരംഭിച്ചു

0

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനുമായി നന്ദമൂരി ബാലകൃഷ്ണ വീണ്ടും ഒന്നിക്കുന്ന “അഖണ്ഡ 2: താണ്ഡവം” ചിത്രീകരണം ആരംഭിച്ചു. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ അഖണ്ഡയുടെ തുടർച്ചയാണ്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും വാഗ്ദാനം ചെയ്ത് കൊണ്ടാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.

ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ നായകനായ ബാലകൃഷ്ണ ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേർന്നു. പ്രശസ്ത സംഘട്ടന സംവിധായകരായ രാം-ലക്ഷ്മണൻ്റെ മേൽനോട്ടത്തിൽ അതിശയിപ്പിക്കുന്ന ഒരു സംഘട്ടനട്ട രംഗത്തോടെയാണ് ബോയപതി ശ്രീനു ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഹൈദരാബാദിലെ ആർഎഫ്സിയിലാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ ലോഞ്ചിംഗ് ഇവന്റിൽ നിന്നുള്ള ബാലകൃഷ്ണയുടെ ശക്തമായ ഡയലോഗ് ഉൾപ്പെടുന്ന ആകർഷകമായ നിമിഷം പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോയും നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്. തമൻ ഒരുക്കിയ പശ്ചാത്തലസംഗീതം രംഗത്തിൻറെ തീവ്രത വർധിപ്പിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ 25 ന് ദസറയ്ക്ക് ചിത്രം റിലീസ് ചെയ്യുമെന്നും വീഡിയോയിലൂടെ വെളിപ്പെടുത്തി.

ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ വൈകാതെ പുറത്തു വിടും. വളരെ ശ്രദ്ധാപൂർവം തന്നെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ചിത്രം, ഈ രണ്ടാം ഭാഗത്തെ ചുറ്റിപ്പറ്റിയുള്ള അപാരമായ പ്രതീക്ഷകളെ സാധൂകരിക്കുന്ന നിലയിൽ തന്നെ ഒരുക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ ബോയപതി ശ്രീനു. പാൻ ഇന്ത്യൻ ചിത്രമായാണ് “അഖണ്ഡ 2: താണ്ഡവം” റിലീസ് ചെയ്യുക.

രചന- ബോയപതി ശ്രീനു, സംഗീതം- തമൻ എസ്, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, എഡിറ്റർ- തമ്മിരാജു, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

സിദ്ധാർത്ഥിൻ്റെ ‘ റൊമാൻ്റിക് കംബാക്ക് ‘ സിനിമ ,’ മിസ് യു ‘ നാളെ ഡിസംബർ 13- ന് തിയറ്ററുകളിലേക്ക്

0

പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയ ‘ ചിറ്റാ ‘ എന്ന സിനിമക്ക് ശേഷം സിദ്ധാർത്ഥ് നായകനാവുന്ന ‘ മിസ് യു ‘ നാളെ , ഡിസംബർ 13 – ന് വെള്ളിയാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യും. നവംബർ 29- ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിൻ്റെ പ്രദർശനം ഫിഞ്ചാൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കാരണം ഡിസംബർ 13 ലേക്ക് മാറ്റുകയായിരുന്നു .

‘ മാപ്പ്ള സിങ്കം ‘, ‘ കളത്തിൽ സന്ധിപ്പോം ‘ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം യുവ സംവിധായകൻ എൻ.രാജശേഖർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘ മിസ് യു ‘ റൊമാൻ്റിക് ആക്ഷൻ എൻ്റർടെയ്നറാണ്. തെന്നിന്ത്യൻ മുൻ നിര താരം , തെലുങ്ക് – കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗാനാഥാണ് നായിക. കാർത്തിയെ നായകനാക്കി മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ -2 വിലെ നായികയും ആഷികയാണ്. എന്നതും ശ്രദ്ധേയമാണ്. ‘ മിസ് യു ‘ അവർക്ക് തമിഴിലെ അരങ്ങേറ്റ ചിത്രമാണ്.
രസകരമായ റൊമാൻ്റിക് ഫീൽ ഗുഡ് സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാർ വിശേഷിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ എൻ. രാജശേഖർ …

” ‘ Love You ‘ എന്ന വാക്കിനെക്കാൾ ‘ Miss You ‘ എന്ന വാക്കിലാണ് പ്രണയം അധികമുള്ളത്. അതു കൊണ്ടാണ് ‘ മിസ് യു ‘ എന്ന ടൈറ്റിൽ വെച്ചത്. എല്ലാവരും അവർക്ക് ഇഷ്ടപ്പെട്ട പെണ്ണിനെയാണ് പ്രേമിക്കുക. ഇതിൽ നായകൻ തനിക്ക് ഇഷ്ടമില്ലാത്ത പെണ്ണിനെയാണ് പ്രേമിക്കുന്നത്. കഥയുടെ ഈ ഒരു ലൈനാണ് സിദ്ധാർത്ഥിനെ ഇംപ്രസ് ചെയ്ത് സിനിമയിലേക്ക് ആകർഷിച്ചത്. എങ്ങനെ ഇഷ്ടമില്ലാത്ത പെണ്ണിനെ ഒരുത്തൻ പ്രേമിക്കുന്നു , അവൾക്കത് അറിയാമായിരുന്നിട്ടും എങ്ങനെ അവൻ കൺവിൻസ് ചെയ്യുന്നു എന്നതിന് തക്കതായ കാരണത്തോടെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. എൻ്റെ ഒരു സുഹൃത്തിൻ്റെ ജീവിതത്തിൽ നടന്ന സംഭവമാണ് ഈ കഥക്ക് പ്രചോദനമായത്. തീർച്ചയായും ഈ കഥയിൽ വ്യത്യസ്തതയും പുതുമയും ഉണ്ടാവും.

സിനിമാ സംവിധായകനാവാൻ വേണ്ടി പരിശ്രമിക്കുന്ന നായക കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് അവതരിപ്പിക്കുന്നത്. വീണ്ടും യുവത്വത്തിൻ്റെ പ്രസരിപ്പുള്ള റൊമാൻ്റിക് ഹീറോ ആയി ഈ സിനിമയിലൂടെ കളത്തിൽ ഇറങ്ങുകയാണ് സിദ്ധാർത്ഥ്. അദ്ദേഹം തെലുങ്കിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് പ്രണയ കഥാ ചിത്രങ്ങളിൽ അഭിയിച്ചിട്ടുണ്ടെങ്കിലും തമിഴിൽ ഇതു പോലെ റൊമാൻ്റിക് കഥാപാത്രത്തിൽ അഭിനയിച്ചിട്ട് നാളുകൾ ഏറെയായി. പതിവായി ചെയ്തു കൊണ്ടിരുന്ന ഒന്ന് നീണ്ട നാളുകൾക്ക് ശേഷം വീണ്ടും ചെയ്യുമ്പോൾ അതിന് വ്യത്യസ്തതയുണ്ടാവും .അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തിന് ഇത് വ്യത്യസ്തമായ ഒരു സിനിമ തന്നെയായിരിക്കും. ഇതൊരു ഫീൽ ഗുഡ് റൊമാൻ്റിക് സിനിമയാണ്. ” സംവിധായകൻ പറഞ്ഞു.

എട്ടു ഗാനങ്ങളാണ് ‘ മിസ് യു’ വിലുള്ളത്. ഇതിൽ രണ്ടു ഗാനങ്ങൾ പാടിയിരിക്കുന്നത് സിദ്ധാർത്ഥ് തന്നെയാണ്. ചിത്രത്തിന് വേണ്ടി അദ്ദേഹം പാടി നേരത്തേ പുറത്തിറങ്ങിയ ‘ നീ എന്നെ പാർത്തിയാ ‘, ‘ സൊന്നാരു നൈനാ ‘ എന്നീ ഗാനങ്ങൾ ആസ്വാദക ശ്രദ്ധ നേടി എന്നത് ശ്രദ്ധേയമാണ് .ജിബ്രാനാണ് സംഗീത സംവിധായകൻ. 7 മൈൽ പെർ സെക്കൻ്റിൻ്റെ ബാനറിൽ മലയാളിയായ സാമൂവൽ മാത്യു വാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനുപമ കുമാർ, രമ, ജെ പി, പൊൻവണ്ണൻ, നരേൻ,കരുണാകരൻ, ബാല ശരവണൻ, ‘ ലൊള്ളൂ സഭാ ‘ മാരൻ, ഷഷ്ടികാ എന്നിവരാണ് ‘ മിസ് യു ‘ വിലെ മറ്റു പ്രധാന അഭിനേതാക്കൾ. നടൻ കാർത്തി അടുത്തിടെ പുറത്തിറക്കിയ ചിത്രത്തിൻ്റെ ട്രെയിലർ യു ട്യൂബിൽ ഒരു മില്യനിലേറെ കാഴ്ചക്കാരെ നേടി തരംഗമായി എന്നതും ശ്രദ്ധയമാണ്.

സി.കെ.അജയ് കുമാർ, പി ആർ ഒ

15 വർഷത്തെ പ്രണയം, കീർത്തി സുരേഷ് വിവാഹിതയായി

0

നടി കീർത്തി സുരേഷ് തൻ്റെ ഏറെ കാലത്തെ സുഹൃത്തുമായി ഇന്ന് വിവാഹിതയായി. ബാല്യകാല സുഹൃത്തും കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്‍റണി തട്ടിലാണ് കീർത്തിയുടെ വരൻ, ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് . രണ്ട് ചടങ്ങുകളിലായാകും വിവാഹം. ഇന്ന് (ഡിസംബര്‍ 12) രാവിലെയാണ് ആദ്യത്തെ ചടങ്ങ് നടന്നത് . വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് പ്രത്യേക ഡ്രസ് കോഡും ഉണ്ടായിരുന്നു

വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള കീർത്തിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വയറലാണ്.

ജിമിക്കി കമ്മലും ട്രഡീഷണൽ ടച്ചുള്ള ആഭരണങ്ങളും നെറ്റിച്ചുട്ടിയുമൊക്കെ മഞ്ഞയിൽ പച്ചബോർഡറുള്ള പട്ടുപുടവയും അണിഞ്ഞ് പരമ്പരാ​ഗത തമിഴ് വധു സ്റ്റൈലിലാണ് കീർത്തി ചടങ്ങിനെത്തിയത്

എഞ്ചിനീയറായ ആന്റണി കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.https://youtube.com/shorts/S3AD-OagyEw?si=x4Ck0NlRbzfijzLW

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

0

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ‘ദ ഗേൾഫ്രണ്ട് ‘ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയാണ് ടീസർ റിലീസ് ചെയ്തത്. പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദിന്റെ അവതരണത്തിൽ ഗീത ആർട്സ്, മാസ് മൂവി മേക്കേഴ്സ്, ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറുകളിൽ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ രവീന്ദ്രൻ രചിച്ചു സംവിധാനം ചെയ്ത ദ ഗേൾഫ്രണ്ട് മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യാ കോപ്പിനീടിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

‘ദ ഗേൾഫ്രണ്ടി’ൻ്റെ ടീസറിലെ ഓരോ ദൃശ്യവും ആകർഷകമാണ് എന്നും ഈ സിനിമ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും ടീസർ പങ്ക് വെച്ചുകൊണ്ട് വിജയ് ദേവരകൊണ്ട പറഞ്ഞു. 8 വർഷം മുമ്പ് സെറ്റിൽ വച്ചാണ് താൻ രശ്മികയെ കണ്ടുമുട്ടിയത് എന്നും നിരവധി വലിയ വിജയങ്ങൾ ഉണ്ടായിരുന്നിട്ടും, അവൾ എന്നത്തേയും പോലെ താഴ്മയോടെ തുടരുന്നു എന്നും, ഒരു നടിയെന്ന നിലയിൽ ദ ഗേൾഫ്രണ്ട് അവൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകിയിട്ടുണ്ട്, അവൾ ആ ഉത്തരവാദിത്തം വിജയകരമായി ഏറ്റെടുക്കുമെന്ന് താൻ വിശ്വസിക്കുന്നു എന്നും വിജയ് ദേവരകൊണ്ട പ്രതീക്ഷ പ്രകടിപ്പിച്ചു. എല്ലാ പ്രേക്ഷകരുടെയും ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ ഒരു കഥ സംവിധായകൻ രാഹുൽ ഈ ചിത്രത്തിലൂടെ പറയുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ചിത്രത്തിൻ്റെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രശ്മികയുടെ കഥാപാത്രം ഒരു കോളേജ് ഹോസ്റ്റലിൽ പ്രവേശിക്കുന്ന രംഗത്തോടെയാണ് ദ ഗേൾഫ്രണ്ടിൻ്റെ ടീസർ ആരംഭിക്കുന്നത്. നായകനായ ദീക്ഷിത് ഷെട്ടിയുടെയും രശ്മികയുടെയും കഥാപാത്രങ്ങളെ ടീസർ പരിചയപ്പെടുത്തുകയും അവർ തമ്മിലുള്ള മനോഹരമായ ബന്ധം അവതരിപ്പിക്കുകയും ചെയ്യുന്നു. കാവ്യാത്മക സംഭാഷണങ്ങളുള്ള വിജയ് ദേവരകൊണ്ടയുടെ ശബ്ദമാണ് ടീസറിൻ്റെ പശ്ചാത്തലത്തിൽ മുഴങ്ങുന്നത്. ടീസറിന്റെ അവസാനത്തിൽ ഹെഷാം അബ്ദുൾ വഹാബിന്റെ പശ്ചാത്തല സംഗീതത്തിൽ രശ്മികയുടെ ഡയലോഗ് കൂടിയുള്ള ടീസർ എല്ലാവരെയും ആകർഷിക്കുന്നു. വൈവിധ്യമാർന്ന പ്രണയകഥ പറയുന്ന ദ ഗേൾഫ്രണ്ട് ഉടൻ തിയറ്ററുകളിലെത്തും.

ഛായാഗ്രഹണം-കൃഷ്ണൻ വസന്ത്, സംഗീതം-ഹെഷാം അബ്ദുൾ വഹാബ്, വസ്ത്രാലങ്കാരം-ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ- എസ്. രാമകൃഷ്ണ, മൌനിക നിഗോത്രി, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

കാളിദാസ് ജയറാം-തരണി വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോ

0

ഗുരുവായൂർ: പ്രശസ്ത നടൻ ജയറാമിന്റെ മകൻ കാളിദാസ് ജയറാം വിവാഹിതനായി. തരണി കലിംഗരയരാണ് വധു. ഇന്ന് ഡിസംബർ 8-ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വീഡിയോ ലിങ്ക് https://youtu.be/Gf3zoitSKho

നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി; വിവാഹം നടന്നത് അന്നപൂർണ സ്റ്റുഡിയോയിൽ

0

ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന ഗംഭീരവും പരമ്പരാഗതവുമായ ചടങ്ങിൽ നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി. ഇതിഹാസ നടനും നിർമ്മാതാവുമായ നാഗേശ്വര റാവുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന പ്രതിമ അനാച്ഛാദനം ചെയ്തതിന് ശേഷം, അവിടെ നടക്കുന്ന ആദ്യത്തെ പ്രധാന ആഘോഷമായതിനാൽ ഈ പ്രത്യേക അവസരത്തിന് വളരെയധികം വൈകാരിക മൂല്യമുണ്ട്. മുതിർന്നവരുടെ മാർഗനിർദേശപ്രകാരം നടന്ന ആചാരങ്ങളോടെ, തെലുങ്ക് പാരമ്പര്യത്തിന്റെ അതിശയകരമായ ദൃശ്യങ്ങളായിരുന്നു രാത്രി 8:13 ന് നടന്ന വിവാഹ ചടങ്ങിൽ കാണാൻ സാധിച്ചത്.

കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും പുറമെ നിരവധി സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുത്തു. ഈ വിവാഹം തങ്ങളുടെ കുടുംബത്തിന് വളരെ അർത്ഥവത്തായ നിമിഷമാണ് എന്നും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹ വലയത്തിൽ, അന്നപൂർണ സ്റ്റുഡിയോയിൽ ചായും ശോഭിതയും അവരുടെ യാത്ര ആരംഭിക്കുന്നത് തന്റെ ഹൃദയത്തിൽ വളരെയധികം അഭിമാനവും നന്ദിയും നിറയ്ക്കുന്നു എന്നും നാഗാർജുന അക്കിനേനി പറഞ്ഞു. കുടുംബം, ബഹുമാനം, ഐക്യം എന്നിവക്ക് വേണ്ടിയാണ് തന്റെ പിതാവ് നിലകൊണ്ടതെന്നും, അവക്കൊപ്പം സ്നേഹം, പാരമ്പര്യം, ഐക്യം എന്നിവയുടെ ആഘോഷമാണ് ഈ വിവാഹം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാഗ ചൈതന്യയും ശോഭിതയും ഈ മനോഹരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നത് തങ്ങൾക്ക് വലിയ സന്തോഷത്തിന്റെ നിമിഷമാണ് എന്നും അതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ശരിക്കും അനുഗ്രഹിക്കപ്പെട്ടവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയപ്പെട്ട ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും, പ്രിയപ്പെട്ട ചായ്ക്ക് അഭിനന്ദനങ്ങൾ എന്നും വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ച് കൊണ്ട് നാഗാർജുന കുറിച്ചു. തെലുങ്ക് വിവാഹ പാരമ്പര്യങ്ങളുടെ ഊർജ്ജസ്വലവും ഹൃദയംഗമവുമായ ദൃശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ചടങ്ങുകൾ രാത്രി ഒരു മണി വരെയാണ് തുടരുക. ലഗ്നത്തിനായി, വധു ചുവന്ന ബോർഡറുള്ള വെളുത്ത പരമ്പരാഗത സിൽക്ക് സാരി ധരിച്ചപ്പോൾ, വരൻ ഒരു ക്ലാസിക് പട്ടു പഞ്ച ആണ് അണിഞ്ഞത്. ഇത് അവരുടെ തെലുങ്ക് വേരുകളുമായുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. വധുവിന്റെ സ്വാഭാവിക ചാരുത ഉയർത്തിക്കാട്ടുന്നതിനും ചടങ്ങിന്റെ സാംസ്കാരിക സത്തയുടെ സമ്പന്നതയെ പൂർത്തീകരിക്കുന്നതിനുമായാണ് ഇത്തരത്തിലൊരു വസ്ത്രധാരണം തിരഞ്ഞെടുത്തിരിക്കുന്നത്.

ചടങ്ങിലെ ഓരോ ഘടകവും, ആചാരങ്ങൾ മുതൽ സംഘങ്ങൾ വരെ, പൈതൃകത്തിന്റെയും ഉത്സവ പ്രൌഢിയുടെയും കഥയാണ് പ്രതിഫലിപ്പിച്ചത്. എല്ലാവരുടെയും ഹൃദയങ്ങളിൽ ശാശ്വതമായ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട്, പാരമ്പര്യവും ആധുനികതയും മനോഹരമായി സംയോജിപ്പിച്ച ചടങ്ങ് അക്കിനേനി കുടുംബത്തിന് ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് സമ്മാനിച്ചത്.

ആദ്യ വെബ്സിരീസുമായി മലയാളികളുടെ സൂപ്പർ താരം നിവിൻ പോളി

0

ആദ്യ വെബ്സിരീസുമായി മലയാളികളുടെ സൂപ്പർ താരം നിവിൻ പോളി.
കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ് എന്നീ വെബ് സീരീസുകൾക്ക് ശേഷം പുതിയ വെബ് സീരീസ് പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ.ഡിസ്‌നി ഹോട്ട് സ്റ്റാറിന് വേണ്ടി മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ഫാർമ നിർമിച്ചിരിക്കുന്നത്.ഫാർമ എന്ന് പേരിട്ടിരിക്കുന്ന സീരിസിൽ നായകനായി എത്തുന്നത് മലയാളികളുടെ പ്രിയ താരം നിവിൻ പോളിയാണ്.

ഉണ്ട, ജെയിംസ് ആൻഡ് അലീസ്, ഇവിടെ, പോക്കിരി സൈമൺ, ബൈസിക്കൽ തീവ്സ്, എന്നീ ചിത്രങ്ങൾ നിർമിച്ചിട്ടുള്ള കൃഷ്ണൻ സേതുകുമാറിന്റെ Disney hotstar ന് വേണ്ടിയുള്ള പ്രൊജക്റ്റ്‌ ഉടൻ തന്നെ streaming ആരംഭിക്കുകയും ചെയ്യും. 1000 ബേബീസിന് ശേഷമെത്തുന്ന മലയാളത്തിലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ വെബ് സിരീസാണിത്.

നവംബർ 27 ന് നടന്ന iffi യുടെ 55-ആം എഡിഷനിൽ ഫാർമ വെബ് സീരിസിന്റെ world premier- ൽ സീരിസിലെ നടി, നടന്മാരായ നരേൻ,ശ്രുതി രാമചന്ദ്രൻ, രജിത് കപൂർ, ആലേഖ് കപൂർ,വീണ നന്ദകുമാർ,മുത്തുമണി തുടങ്ങിയവരും വെബ് സീരിസിലെ ടെക്‌നിഷ്യന്മാരും Red carpet ൽ പങ്കെടുത്തു.കഥയിലെ പുതുമ നിറഞ്ഞ ആവിശ്കാരം കൊണ്ടും ടെക്‌നിക്കൽ സൈഡിലെ മികവ് കൊണ്ട് സീരീസ് iffi മേളയിൽ മികച്ച അഭിപ്രായമാണ് ഫാർമക്ക് ലഭിച്ചത്.ഒരു സാധാരണ സെയിൽസ്മാന്റെ ജീവിതത്തിലൂടെയാണ് ഫാർമയുടെ കഥ വികസിക്കുന്നത്.

നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് കൂടിയാണ് ഫാർമ.നിവിൻ പൊളിയുടെ ഒരു മികച്ച പ്രകടനമാണ് ഫാർമയിലൂടെ പ്രേക്ഷകർ കണ്ടത്.55-മത് ഗോവ ദേശീയ ചലച്ചിത്രോത്സവത്തിൽ മികച്ച നിരൂപക പ്രശംസ നേടാൻ ഫാർമ എന്ന വെബ്സീരിസിനായി.

ഫൈനൽസ് എന്ന ചിത്രമൊരുക്കിയ പി ആർ അരുൺ ആണ് ഫാർമ വെബ് സീരീസ് സംവിധാനം ചെയ്തത്. നൂറോളം കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫാർമയിലേക്കെത്തിയേതെന്ന് സംവിധായകൻ പി ആർ അരുൺ മുൻപ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വെബ് സീരിസ് തന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.നിവിൻ പൊളിക്ക് പുറമെ രജിത് കപൂർ,ആലേഖ് കപൂർ,നരേൻ, ബിനു പപ്പു, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് സീരിസിൽ.

അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. മേക്ക് അപ്പ് : സുധി കട്ടപ്പന ചീഫ് അസ്സോസിയേറ് ഡയറക്ടർ : സാഗർ കാസ്റ്റിങ് വിവേക് അനിരുദ്ധ്.കൊച്ചി, തൃശൂർ, പാലക്കാട്‌, ഒറ്റപ്പാലം, ഹൈദരാബാദ്, മുംബൈ, ഡൽഹി, അമൃത് സർ എന്നിവയായിരുന്നു വെബ് സീരിസിന്റെ പ്രധാന ലൊക്കേഷനുകൾ.
പി ആർ ഓ അരുൺ പൂക്കാടൻ

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ടീസർ എത്തി

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. കോമഡിക്കും പ്രാധാന്യം ഉള്ള ഒരു ത്രില്ലർ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്. മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തേയും ടീസറിൽ കാണാം. ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഒരു സംഘട്ടനത്തിന് തയ്യാറാക്കുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ രസകരമായ സംഭാഷണമാണ് ടീസറിന്റെ ഹൈലൈറ്റ്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ‘ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ .

തമിഴിൽ ക്ലാസിക് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ എത്തുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ പ്രധാന സവിശേഷതകളിലൊന്ന്. തമിഴിൽ വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ഈ മമ്മൂട്ടി ചിത്രം. മമ്മൂട്ടി ഗംഭീര ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്തിരുന്നു. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിച്ച ഈ സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ്.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ- ശബരി

പോത്ത് ചന്തയിൽ ഹണി റോസ്! ‘റേച്ചൽ’ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്

0

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറങ്ങി. അടുത്ത വർഷമാണ് സിനിമയുടെ റിലീസ്. ജനുവരി 10ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.

പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെയാണ് പോസ്റ്ററിൽ കാണാനാവുന്നത്. സിനിമയുടെ ആദ്യ പോസ്റ്ററുകളും ടീസറും സൂചിപ്പിച്ചതുപോലെ ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായാണ് റേച്ചൽ എത്തുന്നത്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ഹണി റോസിനെക്കൂടാതെ ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ എൻ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്.

സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, മേക്കപ്പ്: രതീഷ് വിജയൻ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹന്നാൻ മരമുട്ടം, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ പി, ഫിനാൻസ് കൺട്രോളേഴ്സ്: ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, വിതരണം: ബിഗ്‌ ഡ്രീംസ്, പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്.