തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇതിന് പിന്നാലെ 83 കുട്ടികൾ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ വ്യാഴാഴ്ച ഹോസ്റ്റലിൽ ഉണ്ടാക്കിയ ബട്ടർ ചിക്കനിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ഭക്ഷണ സാമ്പിൾ അടക്കം ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ എത്തി ശേഖരിച്ചു. അതേസമയം വിദ്യാർഥികൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആർക്കും പരാതിയില്ല.

food poison Trivandrum hostel

admin:
Related Post