Home Blog Page 168

നാഗ ചൈതന്യ- സായ് പല്ലവി ചിത്രം ‘തണ്ടേൽ’ ആദ്യ ഗാനമെത്തി; ഒപ്പം നാഗ ചൈതന്യയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്ററും

0

നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘തണ്ടേൽ’- ലെ ആദ്യ ഗാനം പുറത്ത്. അതിനൊപ്പം നാഗ ചൈതന്യയുടെ ജന്മദിനം പ്രമാണിച്ചു ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് ചെയ്തു. “ബുജി തല്ലി” എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ജാവേദ് അലി ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് ശ്രീ മണി, സംഗീതം ദേവി ശ്രീ പ്രസാദ്. 2025 ഫെബ്രുവരി 7 -നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക സായ് പല്ലവിയാണ്.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലവ് സ്റ്റോറിക്ക് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘തണ്ടേൽ’ . കടലിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ നിന്നുള്ള നാഗ ചൈതന്യയുടെ ഒരു മാസ്സ് പോസ്റ്ററാണ് ജന്മദിനം പ്രമാണിച്ചു പുറത്ത് വിട്ടിരിക്കുന്നത്. കയ്യിൽ വമ്പൻ നങ്കൂരവുമേന്തി മഴയിൽ കുതിർന്നു ബോട്ടിൽ നിൽക്കുന്ന നാഗ ചൈതന്യ കഥാപാത്രത്തെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തിൽ സംഭവിച്ച, സാങ്കൽപ്പിക കഥയേക്കാൾ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. പ്രണയം, ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. രചന- ചന്ദു മൊണ്ടേട്ടി, ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്, എഡിറ്റർ- നവീൻ നൂലി, കലാസംവിധാനം- ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം- ശേഖർ മാസ്റ്റർ, ബാനർ- ഗീത ആർട്സ്, നിർമ്മാതാവ്- ബണ്ണി വാസ്, അവതരണം- അല്ലു അരവിന്ദ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

നാലാം വാരവും കേരളത്തിൽ 125 -ൽ പരം സ്‌ക്രീനുകളിൽ ബ്ലോക്ക്ബസ്റ്റർ ലക്കി ഭാസ്കർ

0

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു മുന്നേറുന്ന ചിത്രം, ആഗോള തലത്തിൽ 110 കോടിയും കടന്നാണ് കുതിക്കുന്നത്. ദീപാവലി റിലീസായി തീയേറ്ററുകളിലെത്തിയ ചിത്രം നാലാം വാരത്തിലും കേരളത്തിലെ 125 – ൽ പരം സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. ഒരു തെലുങ്ക് ചിത്രത്തിന്റെ മലയാളം പതിപ്പിന് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും മികച്ച തീയേറ്റർ റണ്ണുകളിൽ ഒന്നാണ് ഈ ദുൽഖർ സൽമാൻ ചിത്രം നേടിയെടുത്തത്. ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലെല്ലാം ഇപ്പോഴും ലക്കി ഭാസ്കർ ട്രെൻഡിങ് ആണ്. റിലീസ് ചെയ്ത് നാലാഴ്ച പിന്നിടുമ്പോഴും കേരളത്തിന് അകത്തും പുറത്തും ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രം നൂറ് കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ദുൽഖർ ചിത്രവുമായി മാറി. ഇതോടെ തെലുങ്കിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ സമ്മാനിക്കുന്ന ആദ്യ മലയാള താരം എന്ന അപൂർവ നേട്ടവും ദുൽഖർ സൽമാനെ തേടിയെത്തി. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രത്തിലെ നായികാ വേഷം ചെയ്തത് മീനാക്ഷി ചൗധരിയാണ്.

1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന ബാങ്ക് കാഷ്യറുടെ കഥയവതരിപ്പിച്ച ഈ ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്. അവതരണം ശ്രീകര സ്റ്റുഡിയോസ്. ചിത്രത്തിന് സംഗീതമൊരുക്കിയത് ജി വി പ്രകാശ് കുമാർ, കാമറ ചലിപ്പിച്ചത് മലയാളിയായ നിമിഷ് രവി.

ബിബിൻ ജോർജ് ആൻസൻ പോൾ എന്നിവർ മുഖ്യ കഥാആത്രങ്ങളിൽ എത്തുന്ന ഉബൈനി ചിത്രം “ശുക്രൻ” ന്റെ ടൈറ്റിൽ പുറത്തിറങ്ങി

0

നീൽ സിനിമാസിന്റെ ബാനറിൽ രാഹുൽ കല്ല്യാൺ കഥയും തിരക്ക�ഥ‬യും എഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “ശുക്രൻ ” ടൈറ്റിൽ ലോഞ്ചും പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം കലൂർ ima ഹാളിൽ വെച്ച് നടന്നു.പ്രശസ്ത സംവിധായകൻ വിനയനായിരുന്നു ടൈറ്റിൽ ലോഞ്ചിങ് നിർവ്വഹിച്ചത്, നിർമ്മാതാവും നടിയുമായ ഷീലു എബ്രഹാം സ്വിച്ചോണും, ടിനി ടോം ഫസ്റ്റ് ക്ലാപ്പും ചെയ്തു.
ഒട്ടനവധി താരങ്ങളും, സംവിധായകരും, അണിയറപ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ ചിത്രത്തിലെ താരങ്ങളായ ആൻസൻ പോൾ, ബിബിൻ ജോർജ്, ആരാധ്യ, എന്നിവരും പങ്കെടുത്തു ആശംസകൾ അറിയിച്ചു,
ചിത്രത്തിന്റെ ക്യാമറ നിർവ്വഹിക്കുന്നത് മെൽബിൻ കുരിശിങ്ങൾ, മ്യൂസിക്ക് സ്റ്റിൽജു അർജ്ജുൻ, പ്രോജക്ട് ഡിസൈനർ അനുക്കുട്ടൻ ഏറ്റുമാനൂർ, ആർട്ട് ഡയറക്ടർ അസീസ് കരുവാരകുണ്ട്, മേക്കപ് സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യും ബുസി ബേബി ജോൺ , പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, ലിറിക്സ് വയലാർ ശരത്ത് ചന്ദ്രവർമ്മ�, രാജീവ് ആലു�ൽ‬
‭ സൌണ്ട് മിക്സിങ് അജിത് എ ജോർജ് , സ്സ്റ്റിൽസ് വിഷ്ണു ആമി,ടൈറ്റിൽഡീസൈൻ ജോൺ കെ പോൾ, മോഷിയോൺഗ്രാഫിക്സ് ‬‭ ഡെയർ 2D എഫ് എക്സ്, അജിത് ഉണ്ണി , പബ്ലിസിറ്റി ഡിസൈൻ മനു ഡാവിഞ്ചി, ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ എന്ററേറ്റിൻമെന്റ്സ്, പി ആർ ഒ വാഴൂർ ജോസ്, അരുൺ പൂക്കാടൻ.

സിദ്ധാർത്ഥിൻ്റെ ‘ റൊമാൻ്റിക് കംബാക്ക് ‘ സിനിമ ,’ മിസ് യു ‘ തിയറ്ററുകളിലേക്ക്

0

പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയ ‘ ചിറ്റാ ‘ എന്ന സിനിമക്ക് ശേഷം സിദ്ധാർത്ഥ് നായകനാവുന്ന ‘ മിസ് യു ‘ നവംബർ 29 – ന് ലോകമെമ്പാടും റിലീസ് ചെയ്യും. ‘ മാപ്പ്ള സിങ്കം ‘, ‘ കളത്തിൽ സന്ധിപ്പോം ‘ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം യുവ സംവിധായകൻ എൻ.രാജശേഖർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘ മിസ് യു ‘ റൊമാൻ്റിക് എൻ്റർടെയ്നറാണ്. തെന്നിന്ത്യൻ മുൻ നിര താരം ആഷികാ രംഗനാഥാണ് ചിത്രത്തിലെ നായിക. രസകരമായ റൊമാൻ്റിക് ഫീൽ ഗുഡ് സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാർ വിശേഷിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ എൻ. രാജശേഖർ…

” ‘ Love You ‘ എന്ന വാക്കിനെക്കാൾ ‘ Miss You ‘ എന്ന വാക്കിലാണ് പ്രണയം അധികമുള്ളത്. അതു കൊണ്ടാണ് ‘ മിസ് യു ‘ എന്ന ടൈറ്റിൽ വെച്ചത്. എല്ലാവരും അവർക്ക് ഇഷ്ടപ്പെട്ട പെണ്ണിനെയാണ് പ്രേമിക്കുക. ഇതിൽ നായകൻ തനിക്ക് ഇഷ്ടമില്ലാത്ത പെണ്ണിനെയാണ് പ്രേമിക്കുന്നത്. കഥയുടെ ഈ ഒരു ലൈനാണ് സിദ്ധാർത്ഥിനെ ഇംപ്രസ് ചെയ്ത് സിനിമയിലേക്ക് ആകർഷിച്ചത്. എങ്ങനെ ഇഷ്ടമില്ലാത്ത പെണ്ണിനെ ഒരുത്തൻ പ്രേമിക്കുന്നു , അവൾക്കത് അറിയാമായിരുന്നിട്ടും എങ്ങനെ അവൻ കൺവിൻസ് ചെയ്യുന്നു എന്നതിന് തക്കതായ കാരണത്തോടെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. എൻ്റെ ഒരു സുഹൃത്തിൻ്റെ ജീവിതത്തിൽ നടന്ന സംഭവമാണ് ഈ കഥക്ക് പ്രചോദനമായത്. തീർച്ചയായും ഈ കഥയിൽ വ്യത്യസ്തതയും പുതുമയും ഉണ്ടാവും.

സിനിമാ സംവിധായകനാവാൻ വേണ്ടി പരിശ്രമിക്കുന്ന നായക കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് അവതരിപ്പിക്കുന്നത്. വീണ്ടും യുവത്വത്തിൻ്റെ പ്രസരിപ്പുള്ള റൊമാൻ്റിക് ഹീറോ ആയി ഈ സിനിമയിലൂടെ കളത്തിൽ ഇറങ്ങുകയാണ് സിദ്ധാർത്ഥ്. അദ്ദേഹം തെലുങ്കിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് പ്രണയ കഥാ ചിത്രങ്ങളിൽ അഭിയിച്ചിട്ടുണ്ടെങ്കിലും തമിഴിൽ ഇതു പോലെ റൊമാൻ്റിക് കഥാപാത്രത്തിൽ അഭിനയിച്ചിട്ട് നാളുകൾ ഏറെയായി. പതിവായി ചെയ്തു കൊണ്ടിരുന്ന ഒന്ന് നീണ്ട നാളുകൾക്ക് ശേഷം വീണ്ടും ചെയ്യുമ്പോൾ അതിന് വ്യത്യസ്തതയുണ്ടാവും .അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തിന് ഇത് വ്യത്യസ്തമായ ഒരു സിനിമ തന്നെയായിരിക്കും. ഇതൊരു ഫീൽ ഗുഡ് റൊമാൻ്റിക് സിനിമയാണ്.

തെലുങ്ക് – കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗാനാഥാണ് നായിക. തമിഴിന് പുതുമുഖമാണെന്നു തോന്നാത്ത രീതിയിലുള്ള പ്രശംസനീയമായ മികച്ച അഭിനയമാണ് അവർ കാഴ്ച വെച്ചിട്ടുള്ളത്.”

( കാർത്തിയെ നായകനാക്കി മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ -2 വിലെ നായികയും ആഷികയാണ്. ‘ മിസ് യു ‘ അവർക്ക് തമിഴിലെ അരങ്ങേറ്റ ചിത്രമാണ്).

രണ്ട് ബിറ്റ് സോങ്ങുകളടക്കം എട്ടു ഗാനങ്ങളാണ് ‘ മിസ് യു’ വിലുള്ളത്. ഇതിൽ രണ്ടു ഗാനങ്ങൾ പാടിയിരിക്കുന്നത് സിദ്ധാർത്ഥ് തന്നെയാണ്. ചിത്രത്തിന് വേണ്ടി അദ്ദേഹം പാടി നേരത്തേ പുറത്തിറങ്ങിയ ‘ നീ എന്നെ പാർത്തിയാ ‘, ‘ സൊന്നാരു നൈനാ ‘ എന്നീ ഗാനങ്ങൾ ആസ്വാദക ശ്രദ്ധ നേടി എന്നത് ശ്രദ്ധേയമാണ് .ജിബ്രാനാണ് സംഗീത സംവിധായകൻ. 7 മൈൽ പെർ സെക്കൻ്റിൻ്റെ ബാനറിൽ മലയാളിയായ സാമൂവൽ മാത്യു വാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനുപമ കുമാർ, രമ, ജെ പി, പൊൻവണ്ണൻ, നരേൻ,കരുണാകരൻ, ബാല ശരവണൻ, ‘ ലൊള്ളൂ സഭാ ‘ മാരൻ, ഷഷ്ടികാ എന്നിവരാണ് ‘ മിസ് യു ‘ വിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിൻ്റെ അടുത്തിടെ പുറത്തിറങ്ങിയ ടീസർ യു ട്യൂബിൽ ഒരു മില്യനിലേറെ കാഴ്ചക്കാരെ നേടി തരംഗമാകുന്നു എന്നതും ശ്രദ്ധയമാണ്.

സി.കെ.അജയ് കുമാർ

സൂര്യയുടെ നായിക തൃഷ ! ?

0

സൂര്യയുടെ നായിക തൃഷ !? സൂര്യയെ നായകനാക്കി ആർ. ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യാ 45 ലെ നായിക എവർ ഗ്രീൻ താരം തൃഷ ആണെന്ന് സൂചന. ഡ്രീം വാര്യർ പിക്ചേഴ്സാണ് നിർമ്മാണം. ചിത്രീകരണം ഈ മാസം അവസാനം കോയമ്പത്തൂരിൽ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ

കാത്തിരിപ്പിനൊടുവിൽ അവനെത്തുന്നു, പുഷ്പരാജിന്‍റെ ഇടിവെട്ട് വരവിന് ഇനി മണിക്കൂറുകള്‍!! ‘പുഷ്പ 2: ദ റൂൾ’ ട്രെയിലർ ഇന്ന്

0

ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂൾ’ റിലീസിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ ആകാംക്ഷയുണർത്തി ചിത്രത്തിൻ്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങും. ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ പുഷ്പരാജ് കൊടുങ്കാറ്റായ് ആഞ്ഞടിക്കാൻ ഒരുങ്ങുന്നത്. അതിനൊരു കർട്ടൻ റൈസറായെത്തുന്ന ട്രെയിലർ ഇന്ന് വൈകിട്ട് 6.03 നാണ് പുറത്തിറങ്ങുന്നത്. പാട്നയിലെ ഗാന്ധി മൈതാനിൽ വൈകീട്ട് അഞ്ചിന് ആഘോഷമായ ട്രെയിലർ റിലീസിംഗ് ചടങ്ങും നടക്കും.

തെലുങ്കാനയുടെ മണ്ണിൽ നിന്നും പുഷ്പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കിയിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. ‘പുഷ്പ ദ റൂൾ’ ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അടുത്തിടെ അറിയിച്ചിരുന്നു. ആരാധകർ സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കി മാറ്റുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ലോകമെങ്ങും ഫാൻസ് ഷോകള്‍ക്കുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോയിക്കൊണ്ടിരിക്കുന്നത്.

തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂൾ’ ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.ആദ്യ ഭാഗത്തിന്‍റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് ഐക്കൺ സ്റ്റാർ അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാൽ തന്നെ ടോട്ടൽ ആക്ഷനും മാസുമായി ഒരു ദൃശ്യ ശ്രവ്യ വിസ്മയം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.

സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Pushpa2 The Rule Trailer out now

”പരാക്രമം”ട്രെയിലർ

0

‘സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ, സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”പരാക്രമം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

നവംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ,ജിയോ ബേബി,സംഗീത മാധവൻ,സ്വപ്ന പിള്ള,
രവി ഖേമു,സച്ചിൻ ലാൽ ഡി,കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒപ്പം “വാഴ”ഫെയിം സിജു സണ്ണി,ജോമോൻ ജ്യോതിർ,അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു. നിർമ്മാണം-മില്ലേന്നിയൽ ഫിലിംസ്,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, ഛായാഗ്രഹണം -സാലു കെ തോമസ്,
സംഗീതം-അനൂപ് നിരിച്ചൻ, ഗാനരചന-സുഹൈൽ എം കോയ, രഞ്ജിത്ത് ആർ നായർ,
എഡിറ്റിങ്-കിരൺ ദാസ്,

പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്,മേക്കപ്പ്-മുഹമ്മദ് അനീസ്,കോസ്റ്റ്യൂംസ്-ഇർഷാദ് ചെറുകുന്ന്,
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-ഷെല്ലി ശ്രീസ്, അസോസിയേറ്റ് ഡയറക്ടർ-ഷിജന്ത്, അസിസ്റ്റന്റ് ഡയറക്ടർ-ശ്രീജിത്ത്,വിമൽ കെ കൃഷ്ണൻകുട്ടി,ഡേവീസ് ബാബു,അമിതാബ് പണിക്കർ,സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ,ആക്ഷൻ – ഫീനിക്‌സ് പ്രഭു,പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി-ശ്രീജിത്ത് ശിവാനന്ദൻ,
അരുൺ നന്ദകുമാർ,

ഓഡിയോഗ്രാഫി-ജിതിൻ ജോസഫ്,കളറിസ്റ്റ്- ശ്രീക് വാരിയർ,
ഡിഐ-പോയറ്റിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനീഷ് നന്തിപുരം, പ്രൊഡക്ഷൻ മാനേജർ -നികേഷ് നാരായൺ, ഇന്ദ്രജിത്ത് ബാബു,
പ്രൊമോഷൻ കൺസൽട്ടന്‍റ്-വിപിൻ കുമാർ,പ്രൊമോഷൻസ്-ടെൻ ജി മീഡിയ,
പബ്ലിസിറ്റി സ്റ്റിൽസ്- ഷഹീൻ താഹ, ഡിസൈനർ-യെല്ലോ ടൂത്ത്‌സ്,ലോക്കേഷൻ മാനേജർ-ജോയി പുതേരി, പി ആർ ഒ-എ എസ് ദിനേശ്.

parakramam official trailer

“പൊയ്യാമൊഴി “ട്രെയിലർ

0

ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ശരത് ചന്ദ്രൻ എഴുതുന്നു. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

എം ആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ-അഖിൽ പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷിജി മാത്യു ചെറുകര,
പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക, ആർട്ട് – നാഥൻ മണ്ണൂർ . കളറിസ്റ്റ്-ജയദേവ് തിരുവെയ്പ്പതി, സൗണ്ട് ഡിസൈൻ- തപസ് നായിക്, മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-റോസ് റജിസ്, സ്റ്റിൽസ്-ജയപ്രകാശ്,
പരസ്യക്കല-എം സി രഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റ്റൈറ്റസ് അലക്‌സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ-റെന്നറ്റ്
ആക്ഷൻ-ആൽവിൻ അലക്സ്, അസിസ്റ്റന്റ് ഡയറക്ടർ- അഭിജിത് സൂര്യ,സുധി പാനൂർ,ഓഫീസ് നിർവഹണം-ഹരീഷ് എ വി,ഓൺലൈൻ മീഡിയ-മഞ്ജു ഗോപിനാഥ്‌,
കൊടൈക്കനാൽ , വാഗമൺ,തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു”പൊയ്യാമൊഴി”യുടെ ചിത്രീകരണം.
പി ആർ ഒ-എ എസ് ദിനേശ്.

ആഷിഖ് അബുവിന്റെ” റൈഫിൾ ക്ലബ് “വീഡിയോ ഗാനം

0

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്,
ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന
”റൈഫിൾ ക്ലബ്” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് റെക്സ് വിജയൻ സംഗീതം പകർന്ന് സൂരജ് സന്തോഷ്,ശ്വേത മോഹൻ എന്നിവർ ആലപിച്ച ഗന്ധർവ ഗാനമാണ് റിലീസായത്.
ശ്രീജിത്ത് സന്തോഷിന്റെ നൃത്ത സംവിധാനത്തിൽ റംസാൻ മുഹമ്മദ്,നവമി ദേവാനന്ദ്,പരിമൾ ഷായിസ് എന്നിവർ പ്രത്യക്ഷപ്പെടുന്നു.

ഹനുമാൻ കൈന്റ്, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ,പരിമൾ ഷായിസ്,കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ”റൈഫിൾ ക്ലബ്” എന്ന ചിത്രത്തിലൂടെ

അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.
ദിലീഷ് നായർ, ശ്യാം പുഷ്കരൻ,സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം ഒരുക്കുന്നു. ‘മായാനദി’ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും’റൈഫിൾ ക്ലബ്ബി’നുണ്ട്. ഗാനരചന-വിനായ്ക് ശശികുമാർ, സംഗീതം-റെക്സ് വിജയൻ,എഡിറ്റർ-വി സാജൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ-അബിദ് അബു,അഗസ്റ്റിൻ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ-അജയൻ ചാലിശ്ശേരി,മേക്കപ്പ്-റോണക്സ് സേവ്യർ,

വസ്ത്രാലങ്കാരം-മഷർ ഹംസ,സ്റ്റിൽസ്- അർജ്ജുൻ കല്ലിങ്കൽ,
പരസ്യകല-ഓൾഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരിഷ് തൈക്കേപ്പാട്ട്,ബിപിൻ രവീന്ദ്രൻ, സംഘട്ടനം- സുപ്രീം സുന്ദർ,വിഎഫ്എക്സ്-അനീഷ് കുട്ടി, സൗണ്ട് ഡിസൈൻ-നിക്സൺ ജോർജ്ജ്, സൗണ്ട് മിക്സിംങ്-ഡാൻ ജോസ്.
” റൈഫിൾ ക്ലബ്ബ് “ഡിസംബറിൽ പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.

Rifle club movie song released

“വ്യസനസമ്മേതം ബന്ധുമിത്രാദികൾ”തിരുവനന്തപുരത്ത്.

0

അനശ്വര രാജൻ, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വ്യസനസമ്മേതം ബന്ധുമിത്രാദികൾ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.
” വാഴ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് രണ്ടാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചു.

വിപിൻ ദാസ്,സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.
എഡിറ്റർ-ജോൺകുട്ടി, സംഗീതം-അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,

പ്രൊഡക്ഷൻ, ഡിസൈനർ-ബാബു പിള്ള,കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ, സൗണ്ട് ഡിസൈൻ-അരുൺ മണി, പ്രമോഷൻ കൺസൽട്ടന്റ്-വിപിൻ വി,മാർക്കറ്റിംഗ്-ടെൻ ജി മീഡിയ,പി ആർ ഒ -എ എസ് ദിനേശ്.

“മേനേ പ്യാർ കിയ “ചങ്ങനാശ്ശേരിയിൽ

0

ഹൃദു ഹാറൂൺ, അഷ്കർ അലി, മിദൂട്ടി,അർജ്യോ,പ്രീതി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചങ്ങനാശ്ശേരിയിൽ ആരംഭിച്ചു.
നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ മഫത്ത്ലാൽ ഇൻഡസ്ട്രീസ് സിഇഒ രഘുനാഥ് ബാലകൃഷ്ണൻ ആദ്യ ക്ലാപ്പടിച്ചു.

ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ,റിഡിൻ കിംഗ്സിലി,ത്രികണ്ണൻ,മിമി ഗോപി,ബോക്സർ ദിനാ,ജഗദീഷ് ജനാർദ്ദനൻ,ജീവിത റെക്സ്,ബിബിൻ പെരുമ്പിള്ളി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

സ്റ്റാർ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദന്റെ ആദ്യത്തെ മലയാള ചിത്രമാണ്
‘മേനേ പ്യാർ കിയ’.

” മുറ “എന്ന ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണ് “മേലേ പ്യാർ കിയ “.മികച്ച വിജയം നേടിയ”മന്ദാകിനി’ എന്ന ചിത്രത്തിനു ശേഷം’ സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ
റൊമാന്റിക് കോമഡി ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രഹണം ഡോൺപോൾ പി നിർവ്വഹിക്കുന്നു.

സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-അജ്മൽ ഹസ്ബുള്ള,എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ,

പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, മേക്കപ്പ്-ജിത്തു പയ്യന്നൂർ,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം-കലൈ കിംങ്സൺ,പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ,ഡിഐ- ബിലാൽ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ-അശ്വിൻ മോഹൻ,ഷിഹാൻ മുഹമ്മദ്, വിഷ്ണു രവി, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ-യെല്ലോ ടൂത്സ്,വിതരണം- സ്പയർ പ്രൊഡക്ഷൻസ്,
അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ,
പി ആർ ഒ-എ എസ് ദിനേശ്.

ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് മുഖ്യ കഥാപാത്രങ്ങളാവുന്ന ‘ ടൂ മെൻ ആർമി’ 22 ന് റിലീസ് ചെയ്യും

0

കൊച്ചി: സംവിധായകൻ നിസാർ ഒരുക്കിയ പുതിയ ചിത്രം’ ടൂ മെൻ ആർമി’ഈ മാസം 22 ന് എത്തും.സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ, എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാർ സംവിധാനം ചെയ്യുന്ന സിനിമയാണ്’ ടൂ മെൻ ആർമി’
എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറിൽ കാസിം കണ്ടോത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം
പ്രസാദ് ഭാസ്കരൻ നിർവ്വഹിച്ചിരിക്കുന്നു.
ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെകേന്ദ്ര കഥാപാത്രങ്ങൾ
കൈലാഷ്, സുബ്രഹ്മണ്യൻ ബോൾഗാട്ടി,തിരുമല രാമചന്ദ്രൻ,
അജു.വി.എസ്,സുജൻ കുമാർ,
ജയ്സൺ മാർബേസിൽ,സതീഷ് നടേശൻ,സ്നിഗ്ധ,ഡിനി ഡാനിയേൽ,
അനു ജോജി,രമ മോഹൻദാസ് തുടങ്ങിയവരാണ് അഭിനേതാക്കൾ ഛായാഗ്രഹണം – കനകരാജ്, ഗാനരചന -ആന്റണി പോൾ, സംഗീതം – അജയ് ജോസഫ്
പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷിയാസ് മണോലിൽ,
എഡിറ്റിംഗ്-ടിജോ തങ്കച്ചൻ,
കലാസംവിധാനം- വത്സൻ,
മേക്കപ്പ്-റഹിം കൊടുങ്ങല്ലൂർ,
വസ്ത്രാലങ്കാരം- സുകേഷ് താനൂർ,
സ്റ്റിൽസ്-അനിൽ പേരാമ്പ്ര,
അസ്സോസിയേറ്റ് ഡയറക്ടർ-റസൽ നിയാസ്,സംവിധാന സഹായികൾ-
കരുൺ ഹരി, പ്രസാദ് കേയത്ത്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എൻ.കെ.ദേവരാജ്, എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.

പി.ആർ.സുമേരൻ
(പി.ആർ ഒ )

Two men army release on 22nd