ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോർ’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇഎഫ്ജി പ്രൊഡക്ഷൻസ് ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്. ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിന് പി.എസ്. ജയഹരിയാണ് സംഗീതം ഒരുക്കിയത്. സ്വതന്ത്ര്യ ദിനാശംസകളോടെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.
ശ്രീനാഥ് ഭാസിക്കൊപ്പം സുഹാസിനി മണിരത്നം, സോഹൻ സീനുലാൽ, ചാന്ദിനി, മാല പാർവതി, സാബുമോൻ, ബാലാജി ശർമ, പ്രമോദ് (ഉപ്പ്), ജാസിം (ചൂരൽ), സുമിൻ, അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ബിനോജ് കുളത്തൂർ, അജി ധന്വന്തരി, ഹരി നമ്പൂതിരി, നിഖിൽ, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാൻസിസ് എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.
ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – ജെകെ, സംഗീതം – പി എസ് ജയഹരി, കോ-ഡയറക്ടർ – സാംജി എം. ആന്റണി, കലാസംവിധാനം – ത്യാഗു തവനൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഡോ. സതീഷ് ഷേന്ദ്രെ, ഷാജി ഫ്രാൻസിസ്, ശ്രീകാന്ത് സി.ആർ., ജഗദീഷ് വരട്ടി, റീ-റെക്കോർഡിംഗ് മിക്സിംഗ് – ഡോ. ആഷിഷ് ജോസ് ഇല്ലിക്കൽ, വരികൾ – വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ – അനൂപ് അനിൽകുമാർ, സൗണ്ട് എഫക്ട്സ് – ധീരജ്, മേക്കപ്പ് – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ബ്യുസി ബേബി ജോൺ, ആക്ഷൻ – മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ എസ്, വിഎഫ്എക്സ്– ഡോട്ട് വിഎഫ്എക്സ് , ഡിഐ– രമേഷ് അയ്യർ, പ്രോജക്ട് കൺസൾട്ടന്റ് – സ്ലീബ വർഗീസ്, ബിസിനസ് ഹെഡ് – രാജേഷ് ജനാർദ്ദനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – സുമിൻ എസ്.എൻ., ശ്രീരാജ് ശ്യാമശേഖർ, അസോസിയേറ്റ് ക്യാമറാമാൻമാർ – കനകരാജ്, സുജിൽ, പബ്ലിസിറ്റി ഡിസൈൻ – മാമിജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പിആർഒ – ശബരി.
മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ആരാധകരുടെ ആവേശം വാനോളമുയർത്തി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ. 17-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ (IFFM) ഭാഗമായി നടന്ന പരിപാടിയിൽ ദുൽഖറിനെ കാണാനായി വൻ ജനക്കൂട്ടമാണ് ഫെഡറേഷൻ സ്ക്വയറിൽ എത്തിയത്. താരത്തെ നേരിൽ കാണാനുള്ള ആവേശത്തിൽ ആരാധകർ ഒന്നടങ്കം എത്തിയതോടെ ഫെഡറേഷൻ സ്ക്വയർ ആഘോഷത്തിമിർപ്പിലായി.
IFFM 2026ന്റെ ഭാഗമായി മെൽബണിൽ സജീവ സാന്നിധ്യമായ ദുൽഖർ സൽമാൻ ഇതിനോടകം ശ്രദ്ധേയമായ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ‘കാന്ത’യിലെ പ്രകടനത്തിന് 17-ാമത് IFFMൽ മികച്ച നടനുള്ള പുരസ്കാരം ദുൽഖർ സ്വന്തമാക്കിയിരുന്നു.
പുരസ്കാരനേട്ടത്തിന് പിന്നാലെ, ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തൻ്റെ പുതിയ മലയാളം ആക്ഷൻ ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ ന്റെ പ്രമോഷനിലും ദുൽഖർ സജീവമാണ്. നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ റിലീസ് സംബന്ധിച്ച വിവരങ്ങളും IFFM വേദിയിൽ ദുൽഖറിന്റെ സാന്നിധ്യവും ആരാധകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയുടെ വൈവിധ്യവും ആഗോള സ്വീകാര്യതയും ആഘോഷിക്കുന്ന IFFM 2026 ഓഗസ്റ്റ് 13 മുതൽ 23 വരെയാണ് മെൽബണിലും റീജിയണൽ വിക്ടോറിയയിലുമായി നടക്കുന്നത്. 130-ലേറെ ചിത്രങ്ങളാണ് വിവിധ ഇന്ത്യൻ ഭാഷകളിലായി ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്.
മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ദുൽഖറിനെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം, മലയാളി താരത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള, പ്രത്യേകിച്ച് ഓസ്ട്രേലിയയിലെ, വൻ ജനപ്രീതിക്ക് മറ്റൊരു തെളിവായി മാറുകയായിരുന്നു.
നടനും തിരക്കഥാകൃത്തുമായ ഷേർഷാ ഷെരീഫ് വിവാഹിതനായി. നിത്യ സോളമൻ ആണ് വധു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഇൻസ്റ്റഗ്രാമിലൂടെ ഷേർഷ തന്നെയാണ് വിവാഹവിവരം ആരാധകരെ അറിയിച്ചത്.
“വ്യത്യസ്ത പാതകൾ, പ്രാർഥനകൾ, ഒരു പ്രണയം… വിവാഹിതരായി! സർക്കാരിന് നന്ദി. സ്വാതന്ത്ര്യദിനത്തിൽ ഒരു പോരാളി ഓഫീഷ്യലായി എന്റെ കൂടെ കൂടി. കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി,” എന്ന് ഷേർഷാ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ടൊവിനോ തോമസ് – ബേസിൽ ജോസഫ് ചിത്രം ‘അതിരടി’യിലെ ‘ആൽഫാ മെയിൽ വിവി’ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് ഷേർഷാ ഷെരീഫ്. ഗൗരി ജി. കിഷൻ കേന്ദ്രകഥാപാത്രമായ ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും അതിൽ നായകനായെത്തിയതും ഷേർഷയായിരുന്നു. ‘ഹൃദയം’, ‘ബാഡ് ബോയ്സ്’, ‘നിഴൽ’, ‘മൂൺവാക്ക്’, ‘മധുവിധു’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
വിവാഹിതരായ നവദമ്പതിമാർക്ക് ആശംസകളുമായി ചലച്ചിത്ര രംഗത്തെ പ്രമുഖർ രംഗത്തെത്തി. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, സംവിധായകൻ കൃഷാന്ദ്, നടിമാരായ നിഖില വിമൽ, കല്യാണി പണിക്കർ എന്നിവരുൾപ്പെടെ നിരവധിയാളുകളാണ് ആശംസകൾ അറിയിച്ചത്.
സിനിമാ ചിത്രീകരണത്തിന് ശേഷം മടങ്ങവേ അർദ്ധരാത്രി വഴിയിൽപ്പെട്ട നടൻ മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയായ ആരാധകന്റെ കഥ പങ്കുവെച്ച് നിർമാതാവ് ആന്റോ ജോസഫ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ഈ വേറിട്ട സംഭവം ആരാധകരുമായി പങ്കുവെച്ചത്.
മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരക്കുടിയിൽ നിന്ന് കേരളത്തിലേക്ക് പുലർച്ചെ മൂന്നരയോടെ മടങ്ങുമ്പോഴായിരുന്നു സംഭവം. മമ്മൂട്ടി, ആന്റോ ജോസഫ്, രമേഷ് പിഷാരടി, ജോർജ്, ഡ്രൈവർ ഉണ്ണി എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്കാവുകയും ഗൂഗിൾ മാപ്പ് പലവട്ടം വഴി തെറ്റിക്കുകയും ചെയ്തതോടെ ഒരു മണിക്കൂറോളം സംഘം വഴിയിൽപ്പെട്ടു. തുടർന്ന് തിരികെ കാരക്കുടിയിലെ റൂമിലേക്ക് മടങ്ങാൻ മമ്മൂട്ടി നിർദേശിക്കുകയായിരുന്നു.
തുടർന്ന് പട്ടമംഗലത്തുള്ള ഒരു പെട്രോൾ പമ്പിൽ വണ്ട നിർത്തി വഴി ചോദിക്കുമ്പോഴാണ് അവിടെയുണ്ടായിരുന്ന പാണ്ട്യൻ എന്ന യുവാവ് കാറിലിരിക്കുന്നത് മമ്മൂട്ടിയാണെന്ന് തിരിച്ചറിയുന്നത്. ഉറക്കച്ചടവോടെയെത്തിയ പാണ്ട്യൻ ആവേശത്തോടെ “നീങ്ക മമ്മൂട്ടി സാറാ, എന്നെ ഫോളോ സെയ്” എന്ന് പറഞ്ഞ് തന്റെ ബൈക്കിൽ മുന്നിൽ കയറി. ഗൂഗിളിന് പോലും അറിയാത്ത വഴികളിലൂടെ ഏകദേശം 10 കിലോമീറ്ററോളം ദൂരം മുന്നിൽ പോയി ഇവർക്ക് ഹൈവേയിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയായിരുന്നു.
യാത്ര തിരിക്കുന്നതിന് മുമ്പ് മമ്മൂട്ടി കാറിൽ നിന്നിറങ്ങി പാണ്ട്യനെ ചേർത്തുപിടിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. പുലർച്ചെ മമ്മൂക്കയെ കണ്ടെന്നും വഴി കാണിച്ചുകൊടുത്തു എന്നും നാളെ ആരോടെങ്കിലും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്ന് രമേഷ് പിഷാരടി ചോദിച്ചപ്പോൾ, മമ്മൂക്കയുടെ ‘കെയർ & ഷെയർ’ ഓർമ്മിപ്പിച്ച് “അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം, പാണ്ട്യൻ പാാൻ ഇന്ത്യൻ ആകട്ടെ” എന്നായിരുന്നു പിഷാരടിയുടെ മറുപടി. അർദ്ധരാത്രിയിലെ ഈ അപ്രതീക്ഷിത സ്നേഹാനുഭവം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യുടെ ട്രെയ്ലർ ഓഗസ്റ്റ് 16 ഞായറാഴ്ച പുറത്ത് വരും. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ചിത്രത്തിൻ്റെ ട്രെയ്ലർ കാത്തിരിക്കുന്നത്. ചിത്രം ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.
കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ത്രസിപ്പിക്കുന്ന ആക്ഷൻ ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് സൂചന. ഈ ഓണക്കാലത്ത് തീയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങളിൽ ഏറ്റവും വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയും പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് “ഖലീഫ”. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്.
ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും എന്നും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ കൊച്ചുമകൻ ആണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി.
ഇവരെ കൂടാതെ, ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. തെലുങ്ക് താരം മാളവിക ശർമ്മ ആണ് ചിത്രത്തിലെ നായിക. മാളവികയുടെ ആദ്യ മലയാള ചിത്രമാണ് ഖലീഫ. ഇവരെ കൂടാതെ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ഇതിനോടകം പുറത്ത് വന്ന, ചിത്രത്തിലെ “അസലായവളെ” എന്ന റൊമാൻ്റിക് ഗാനവും സൂപ്പർ ഹിറ്റായിട്ടുണ്ട്. ജേക്സ് ബിജോയ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ അടുത്തിടെ പുറത്തു വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ എന്ന സൂചനയാണ് ചിത്രത്തിൻ്റെ നേരത്തെ ഗ്ലിംബ്സ് വീഡിയോ തരുന്നത്. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ, ആക്ഷൻ രംഗങ്ങൾ എന്നിവയും ഉണ്ടെന്നും ഗ്ലിംബ്സ് വീഡിയോ കാണിച്ചു തരുന്നു. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻകുമാർ പൊഫാറ്റിയോ, പിആർഒ – ശബരി
ശബരിമല: ചിങ്ങ മാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ആഗസ്റ്റ് 16-ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.
മലയാള പുതുവർഷ ദിനമായ ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) രാവിലെ 5 മണി മുതലാണ് ഭക്തർക്ക് ദർശനം അനുവദിക്കുക.
ഉൾക്കഴകം നറുക്കെടുപ്പ്: മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുന്ന ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ചിങ്ങം 1-ന് രാവിലെ ഉഷപൂജയ്ക്ക് ശേഷം നടക്കും.
പടിപൂജ: ചിങ്ങം 1 മുതൽ വൈകുന്നേരങ്ങളിലെ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പ്രത്യേക പടിപൂജ ഉണ്ടായിരിക്കുന്നതാണ്.
നട അടയ്ക്കൽ: ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21-ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
ഓണം പൂജകൾ: തിരുവോണ പൂജകൾക്കായി ആഗസ്റ്റ് 24-ന് ക്ഷേത്രനട വീണ്ടും തുറക്കും.
ശ്രദ്ധിക്കുക: ചിങ്ങ മാസ പൂജകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർ www.sabarimalaonline.org എന്ന ഔദ്യോഗിക വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യുടെ സെൻസറിങ് പൂർത്തിയായി. U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.
‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ കൊച്ചുമകൻ ആണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ. തെലുങ്ക് താരം മാളവിക ശർമ്മ ആണ് ചിത്രത്തിലെ നായിക. മാളവികയുടെ ആദ്യ മലയാള ചിത്രമാണ് ഖലീഫ. ഇവരെ കൂടാതെ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
പൃഥ്വിരാജ് – മാളവിക എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളുമായി എത്തിയ, “അസലായവളെ” എന്ന ഗാനവും സൂപ്പർ ഹിറ്റാണ്. ജേക്സ് ബിജോയ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ അടുത്തിടെ പുറത്തു വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ എന്ന സൂചനയാണ് ചിത്രത്തിൻ്റെ നേരത്തെ ഗ്ലിംബ്സ് വീഡിയോ നൽകുന്നത്. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ, ആക്ഷൻ രംഗങ്ങൾ എന്നിവയും ഉണ്ടെന്നും ഗ്ലിംബ്സ് വീഡിയോ സൂചിപ്പിക്കുന്നു. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻകുമാർ പൊഫാറ്റിയോ, പിആർഒ – ശബരി
ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയി’മിന്റെ പുതിയ റിലീസ് തീയതി പുറത്ത്. ചിത്രം 2026 സെപ്റ്റംബർ 3 ന് ആഗോള തലത്തിൽ വമ്പൻ റിലീസായി എത്തും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, കൂടുതൽ വലിയ റിലീസ് ഒരുക്കുന്നതിനായി രണ്ടാഴ്ച കൂടി മുന്നോട്ടു നീങ്ങുകയായിരുന്നു. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.
ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഇനി കൂടുതൽ വലിയ റിലീസായാണ് എത്തുക എന്ന് ദുൽഖർ സൽമാൻ അറിയിച്ചു. ആഗോള തലത്തിൽ കൂടുതൽ മാർക്കറ്റുകളിലേക്കും കൂടുതൽ പ്രേക്ഷകരിലേക്കും ചിത്രം എത്തിക്കാനായാണ് സെപ്റ്റംബർ മൂന്നിലേക്കു ചിത്രത്തിന്റെ റിലീസ് മാറ്റുന്നത് എന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി കൂടുതൽ പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രം എത്തുമെന്നും ദുൽഖർ പറഞ്ഞു. മെഗാ കാൻവാസിൽ ഒരുക്കിയ ഈ വമ്പൻ തീയേറ്റർ അനുഭവത്തിന്, അതിന്റെ വലിപ്പം അർഹിക്കുന്ന തരത്തിലുള്ള റിലീസ് ലഭിക്കാനായാണ് ഈ തീയതി മാറ്റം എന്നും ദുൽഖർ സൽമാനും വേഫേറർ ഫിലിംസും അറിയിച്ചു.
ഇതിനോടകം തന്നെ പുറത്തു വന്ന, ചിത്രത്തിന്റെ ട്രെയ്ലറിനും ആദ്യ ഗാനത്തിനും വമ്പൻ സ്വീകരണവും പ്രതികരണവുമാണ് പ്രേക്ഷകർ നൽകിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്ത് വന്ന ട്രെയ്ലർ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ആദ്യ ഗാനവും സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിച്ച ട്രെയ്ലർ, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും കൊണ്ട് വലിയ തീയേറ്റർ അനുഭവമാണ് ഒരുങ്ങുന്നത് എന്ന സൂചനയാണ് നൽകിയത്. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാൻ്റസി ത്രില്ലർ ആയാവും ചിത്രം എത്തുക. ആരാധകരും സിനിമാ പ്രേമികളും ആവേശം കൊള്ളുന്ന തരത്തിൽ മെഗാ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് എത്തുക. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലറിൽ, ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ ആക്ഷനും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്ലർ, ഗാനം എന്നിവ സൂചിപ്പിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി
കൊച്ചി: കർക്കടക വാവുബലി ദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ബലിതർപ്പണം നടത്തി. കൊച്ചി നെട്ടൂരിലുള്ള മഹാദേവ ക്ഷേത്രത്തിലെത്തിയാണ് അദ്ദേഹം പിതൃതർപ്പണ ചടങ്ങുകൾ നിർവഹിച്ചത്.
കർക്കടക വാവിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള പ്രമുഖ ബലിതർപ്പണ കേന്ദ്രങ്ങളിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് നെട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ബലിത്തറയിൽ മറ്റ് ഭക്തജനങ്ങളോടൊപ്പം ചേർന്ന് മുഖ്യമന്ത്രിയും ബലി തർപ്പണ ചടങ്ങുകളിൽ പങ്കാളിയായത്.
24 വർഷത്തെ ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീനിലേക്ക് അവതാരികയായി തിരിച്ചെത്തി ബോളിവുഡിന്റെ പ്രിയതാരം മാധുരി ദീക്ഷിത്. പ്രശസ്ത ക്വിസ് ഷോയായ ‘കോൻ ഹോനാർ ക്രോർപതി’ (Kon Honar Crorepati) യുടെ പുതിയ സീസണിലൂടെയാണ് താരം അവതാരകയുടെ റോളിലേക്ക് വീണ്ടും എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ‘കോൻ ബനേഗ ക്രോർപതി’യുടെ മറാഠി പതിപ്പാണ് ഇത്.
പച്ചയും സ്വർണ്ണനിറവുമുള്ള സാരിയിൽ തിളങ്ങി താരം
സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ഷോയുടെ ആദ്യ പ്രൊമോ വീഡിയോയിൽ മനോഹരമായ ഗ്രീൻ ആൻഡ് ഗോൾഡ് സാരി അണിഞ്ഞാണ് മാധുരി പ്രത്യക്ഷപ്പെടുന്നത്. ‘ആതാ ഖേൽ ബദൽനാർ’ (ഇനി കളി മാറും) എന്ന പ്രമേയവുമായാണ് ഷോയുടെ പുതിയ പതിപ്പ് എത്തുന്നത്. സോണി മറാഠിയിലും സോണി ലിവിലും (Sony LIV) ഷോ ഉടൻ സംപ്രേഷണം ആരംഭിക്കും.
2002-ൽ സംപ്രേഷണം ചെയ്ത ‘കഹിൻ നാ കഹിൻ കോയി ഹൈ’ എന്ന മാച്ച് മേക്കിംഗ് റിയാലിറ്റി ഷോയിലായിരുന്നു മാധുരി അവസാനമായി അവതാരികയായി എത്തിയത്. അതിനുശേഷം ‘ജലക് ദിഖ്ലാ ജാ’, ‘ഡാൻസ് ദീവാനെ’ തുടങ്ങിയ ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു പരിപാടിയുടെ പൂർണ്ണ ചുമതലയുള്ള അവതാരകയായി താരം വീണ്ടും എത്തുന്നത്.
“അറിവിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ജനങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു ഷോയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു ക്വിസ് ഷോ മാത്രമല്ല; ജനങ്ങളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ആഘോഷിക്കുന്ന വേദിയാണ്. ഒരു മറാഠി വംശജ എന്ന നിലയിൽ മത്സരാർത്ഥികളുടെ അനുഭവങ്ങളും സ്വപ്നങ്ങളും അടുത്തറിയാൻ ഞാൻ കാത്തിരിക്കുന്നു.”
— മാധുരി ദീക്ഷിത്
നേരത്തെ സച്ചിൻ ഖെഡേക്കർ, സ്വപ്നിൽ ജോഷി, നാഗരാജ് മഞ്ജുളെ തുടങ്ങിയ പ്രമുഖരായിരുന്നു ‘കോൻ ഹോനാർ ക്രോർപതി’യുടെ മുൻ സീസണുകൾ നയിച്ചിരുന്നത്. എന്നാൽ ഈ ക്വിസ് ഷോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ അവതാരക എത്തുന്നതെന്ന പ്രത്യേകതയും ഈ പുതിയ സീസണിനുണ്ട്.
യൂട്യൂബ് ക്രിയേറ്റർമാർക്ക് തിരിച്ചടിയായി ഗൂഗിളിന്റെ പുതിയ പ്രഖ്യാപനം. യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലൂടെ (YPP) വീഡിയോകളിൽ നിന്നും ഷോട്സുകളിൽ നിന്നും പണം സമ്പാദിക്കാൻ (Monetization) ആവശ്യമായ അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങൾ കമ്പനി ഇരട്ടിയാക്കി ഉയർത്തി.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ
വാച്ച് ടൈം (Watch Hours): കഴിഞ്ഞ 365 ദിവസത്തിനുള്ളിൽ വേണ്ട വാച്ച് ടൈം 4,000 മണിക്കൂറിൽ നിന്ന് 8,000 മണിക്കൂറായി ഉയർത്തി.
ഷോട്സ് വ്യൂസ് (Shorts Views): കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ ലഭിക്കേണ്ട ഷോട്സ് വ്യൂസ് 10 ദശലക്ഷത്തിൽ (1 കോടി) നിന്ന് 20 ദശലക്ഷമായി (2 കോടി) ഉയർത്തി.
സബ്സ്ക്രൈബർമാർ: ചാനലിൽ കുറഞ്ഞത് 1,000 സബ്സ്ക്രൈബർമാർ വേണമെന്ന നിബന്ധനയിൽ മാറ്റമില്ല.
എപ്പോൾ മുതൽ പ്രാബല്യത്തിൽ വരും?
പുതിയ യോഗ്യതാ നിബന്ധനകൾ 2027 ഫെബ്രുവരി 1 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. 2018-ന് ശേഷം യൂട്യൂബ് മോണിറ്റൈസേഷൻ നയങ്ങളിൽ വരുത്തുന്ന ഏറ്റവും വലിയ മാറ്റമാണിത്.
ഇതിനകം മോണിറ്റൈസേഷൻ ഉള്ള ക്രിയേറ്റർമാർക്ക് ഷോട്സ് പരസ്യ വരുമാനം തുടർന്നും ലഭിക്കാൻ കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 10 ദശലക്ഷം വ്യൂസ് നിലനിർത്തേണ്ടതുണ്ട്. വ്യൂസ് കുറഞ്ഞാൽ ഷോട്സ് വരുമാനം താൽക്കാലികമായി നിലയ്ക്കുമെങ്കിലും ലോങ് ഫോം (ദൈർഘ്യമുള്ള) വീഡിയോകളിൽ നിന്നുള്ള വരുമാനത്തെ ഇത് ബാധിക്കില്ല.
എന്തുകൊണ്ട് ഈ മാറ്റം?
യൂട്യൂബ് പ്ലാറ്റ്ഫോമിന്റെ വൻതോതിലുള്ള വളർച്ചയ്ക്ക് അനുസൃതമായി ക്രിയേറ്റർ പ്രോഗ്രാമിന്റെ ഗുണനിലവാരം നിലനിർത്താനാണ് ഈ നടപടിയെന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്. നിലവിൽ പ്രതിദിനം 200 ശതകോടിയിലധികം (200 Billion) ഷോട്സ് വ്യൂസും, ടിവി സ്ക്രീനുകളിൽ മാത്രം പ്രതിദിനം 100 കോടിയിലധികം മണിക്കൂർ വാച്ച് ടൈമും യൂട്യൂബിനുണ്ട്.
പുതിയതായി ചാനൽ ആരംഭിക്കുന്ന ചെറുകിട ക്രിയേറ്റർമാർക്ക് ഈ മാറ്റം വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്. ജേക്സ് ബിജോയ് ഈണം നൽകിയ “മഴവില്ലായേ” എന്ന ഗാനം ആലപിച്ചത് അർമാൻ മാലിക് ആണ്. ഷർഫു ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ പ്രേക്ഷകരുടെ മനസ്സിലിടം പിടിക്കുന്ന ഗാനം, റിലീസ് ചെയ്ത നിമിഷം മുതൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ പുറത്തു വിട്ട ഗാനം ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ, ചിത്രത്തിന്റെ ട്രെയ്ലറിനും വമ്പൻ സ്വീകരണവും പ്രതികരണവുമാണ് പ്രേക്ഷകർ നൽകിയത്.മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്ത് വന്ന ട്രെയ്ലർ പാൻ ഇന്ത്യൻ ശ്രദ്ധയാണ് നേടിയെടുത്തത്.
പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിച്ച ട്രെയ്ലർ, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാൻ്റസി ത്രില്ലർ ആയാവും ചിത്രം എത്തുക. ആരാധകരും സിനിമാ പ്രേമികളും ആവേശം കൊള്ളുന്ന തരത്തിൽ മെഗാ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് എത്തുന്നത്. ചിത്രത്തിന്റെ സ്റ്റൈലിഷ് പോസ്റ്ററുകൾക്കും വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലറിൽ, ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും ജിംഷി ഖാലിദിൻ്റെ ദൃശ്യങ്ങളും, അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ ആക്ഷനും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്ലർ, ഗാനം എന്നിവ സൂചന.
മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം” ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.
ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി