Home Blog Page 15

മലയാളം എന്റർടൈൻമെന്റ് മേഖല കീഴടക്കാൻ സീ5, കായികപോരാട്ടങ്ങളും പുത്തൻ ഒറിജിനലുകളും ഇനി വിരൽത്തുമ്പിൽ

0

കഥകളെയും കഥപറച്ചിലിനെയും എപ്പോഴും നെഞ്ചിലേറ്റിയ നാടാണ് കേരളം. മാറുന്ന പ്രേക്ഷകഭിരുചികൾക്ക് അനുസൃതമായി, പരമ്പരാഗത ശൈലികൾക്കപ്പുറത്തേക്ക് കടന്ന് കേരളീയരുടെ ജീവിതവും സംസ്കാരവും പ്രമേയമാക്കുന്ന പുതിയ നിര കഥകളുമായി പ്രേക്ഷകരിലേക്ക് സീ5 എത്തുന്നു.സ്പോർട്സ്, സംഗീതം, ആധുനിക രീതിയിലുള്ള വിനോദപരിപാടികൾ എന്നിവ ഉൾപ്പെടുത്തി മലയാളികൾക്കായി ഏറ്റവും പുതിയ ഉള്ളടക്ക ശേഖരമാണ് സീ5 ഒരുക്കിയിരിക്കുന്നത്.

​കേരളത്തിന്റെ ഫുട്ബോൾ ആവേശത്തെ ആദരിച്ചുകൊണ്ട്, മമ്മൂട്ടിയും വൈശാഖ് പേരാമ്പ്രയും ഒന്നിക്കുന്ന ‘പന്തടിക്കാം’, അശ്വന്ത് ലാൽ, വിനീത് വാസുദേവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘മലബാർ കപ്പ്’ എന്നീ ചിത്രങ്ങൾ സീ5-ലൂടെ പ്രേക്ഷകരിലേക്ക് എത്തും.

ട്രെൻഡ്സ് ആഡ് നിർമ്മിക്കുന്ന ‘എ ക്വീൻ’, ‘സീക്രട്ട്സ് ഓഫ് വെള്ളിമല’, അരോമ മൂവീസ് നിർമ്മിച്ച് ഷാബിൻ ഷാഹുൽ, ഋഷി കൈനി, പ്രണവ്, അമൃത എന്നിവർ അണിനിരക്കുന്ന ‘ബാംഗ്ലൂർ ബോയ്സ്’, റോണി ഡേവിഡ് രാജ് അഭിനയിച്ച അരോമ മൂവീസിന്റെ ‘സത്യമേവ’ എന്നീ ഒറിജിനലുകളും ഇതിൽ ഉൾപ്പെടുന്നു. ഇവയ്ക്ക് പുറമെ ‘കോർപ്പറേറ്റ് ലവ് സ്റ്റോറി’, ‘യാക്കോബിന്റെ കൂടാരം’ എന്നിവയും ഈ പട്ടികയിലുണ്ട്.

മലയാളത്തിലെ ആദ്യ ഹിപ്-ഹോപ്പ് റിയാലിറ്റി ഷോയായ ‘കേരള അണ്ടർഗ്രൗണ്ട്’ ആണ് മറ്റൊരു പ്രധാന ആകർഷണം.ഡബ്സി (Dabzee), ദി ഇമ്പാച്ചി (The Imbachi), എംസി കൂപ്പർ (MC Couper), പരിമൾ ഷെയ്സ് (Parimal Shais) എന്നീ പ്രമുഖ മലയാളം ഹിപ്പ്-ഹോപ്പ് താരങ്ങളാണ് ഇതിൽ അണിനിരക്കുന്നത്.​ഫിഫ (FIFA), ബുണ്ടസ്‌ലിഗ, സെറി എ, കോപ്പ ഇറ്റാലിയ, സൂപ്പർകോപ്പ ഇറ്റാലിയൻ, ഐഎൽടി20 (ILT20) തുടങ്ങിയ ആഗോളതലത്തിൽ ശ്രദ്ധേയമായ കായിക വിനോദ മത്സരങ്ങളും സീ5 ഇൽ ലഭ്യമാക്കും.

മലയാള വിനോദരംഗത്ത് ഇതുവരെ കാണാത്ത രീതിയിൽ സംഗീതവും സംസ്കാരവും കഥപറച്ചിലും ഒത്തുചേരുന്ന ഒന്നാണ് കേരള അണ്ടർഗ്രൗണ്ട്. കേരള അണ്ടർഗ്രൗണ്ട്’ നൽകുന്ന ഊർജ്ജവും, ‘മലബാർ കപ്പ്’, ‘പന്തടിക്കാം’ എന്നിവയിലൂടെ ഫുട്ബോളിനോടുള്ള ആവേശവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

ഒറിജിനലുകൾക്ക് പുറമെ പ്രീമിയം ആനിമേഷൻ ഉള്ളടക്കങ്ങളായ അയ്യപ്പൻ, ഗരുഡ, വിക്രം വേതാൾ, ശിവ് സതി, ചന്ദ്രകാന്ത, തിരുപ്പതി ബാലാജി, നർമ്മദ, റാം ആഞ്ജനേയ് യുദ്ധ് എന്നിവയും കുട്ടികൾക്കായി ബർബരീക്, കുണ്ടക്ക മണ്ടക്ക തുടങ്ങിയ ഷോകളും സീ5 ഒരുക്കിയിട്ടുണ്ട്.

UFO സിനിമാസിന്റെ മാഗ്നോവ (MAGNOVA Powered by HeyLED) ഇന്ത്യയിലെ ആദ്യത്തെ അക്കൗസ്റ്റിക്-ട്രാൻസ്പരന്റ് എൽ.ഇ.ഡി സിനിമാ സ്‌ക്രീൻ കൊച്ചിയിൽ പുറത്തിറക്കി

0

കാക്കനാട് മാജിക് ഫ്രെയിംസിൽ നടന്ന ചരിത്രപരമായ ഈ ഇൻസ്റ്റാളേഷൻ കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ, മന്ത്രിമാർ, മലയാള സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.

കൊച്ചി, കേരളം | 17 ഓഗസ്റ്റ് 2026: ഇന്ത്യയിലെ ആദ്യത്തെ അക്കൗസ്റ്റിക്-ട്രാൻസ്പരന്റ് ഡയറക്ട് വ്യൂ എൽ.ഇ.ഡി (Direct View LED) സിനിമാ സ്‌ക്രീനായ ‘മാഗ്നോവ’ (MAGNOVA) കൊച്ചി കാക്കനാടുള്ള മാജിക് ഫ്രെയിംസിൽ അവതരിപ്പിച്ചുകൊണ്ട് യുഎഫ്ഒ സിനിമാ സൊല്യൂഷൻസ് (UFO Cinema Solutions) ഇന്ത്യൻ സിനിമാ സാങ്കേതികവിദ്യയിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചു.
ചിങ്ങം 1-ാം തീയതി നടന്ന ഈ ചരിത്രപരമായ ചടങ്ങിൽ കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ സ്ക്രീൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാർക്ക് പുറമെ ദിലീപ്, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഷെയ്ൻ നിഗം, ബേസിൽ ജോസഫ്, ജയസൂര്യ, മഞ്ജു വാര്യർ തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ബിസിനസ്സ്, വിനോദ, സാങ്കേതിക മേഖലകളിലെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

പ്രീമിയം ലാർജ് ഫ്രോമാറ്റ് (PLF) വിഭാഗത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള രണ്ട് അത്യാധുനിക സാങ്കേതികവിദ്യകളായ HEY LED സാങ്കേതികവിദ്യയും CINITY പ്രീമിയം സിനിമാ പ്രൊജക്ഷൻ സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന യുഎഫ്ഒ സിനിമാ സൊല്യൂഷൻസിന്റെ മികച്ച സംരംഭമാണ് മാഗ്നോവ.
തിയേറ്റർ പ്രദർശനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള, 3.91 mm പിക്സൽ പിച്ചോട് കൂടിയ 14 മീറ്റർ വീതിയും 6 മീറ്റർ ഉയരവുമുള്ള DCI അംഗീകൃത ഡയറക്ട് വ്യൂ 4K HDR എൽ.ഇ.ഡി സ്‌ക്രീനാണ് കൊച്ചിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
എൽ.ഇ.ഡി സ്‌ക്രീനിന് പിന്നിൽത്തന്നെ സിനിമാ സ്പീക്കറുകൾ സ്ഥാപിക്കാൻ സാധിക്കുന്ന ‘അക്കൗസ്റ്റിക്-ട്രാൻസ്പരന്റ്’ (Acoustic-transparent) രൂപകൽപ്പനയാണ് ഇതിന്റെ പ്രധാന സവിശേഷത.

ഇത് ദൃശ്യങ്ങൾക്കൊപ്പം തന്നെ ശബ്ദവും സ്ക്രീനിൽ നിന്ന് കൃത്യമായി പുറത്തുവരാൻ സഹായിക്കുകയും, കൂടുതൽ സ്വാഭാവികവും മികവുറ്റതുമായ സിനിമാനുഭവം പ്രേക്ഷകർക്ക് നൽകുകയും ചെയ്യുന്നു.ഡോൾബി അറ്റ്മോസ് (Dolby Atmos®) ഇമ്മേഴ്‌സീവ് ഓഡിയോയും പൾസ് സിനിമാ സ്പീക്കറുകളും (Pulz Cinema Speakers) ചേരുമ്പോൾ ഈ സ്‌ക്രീൻ ഒരു മികച്ച പ്രീമിയം തിയേറ്റർ അന്തരീക്ഷം സൃഷ്ടിക്കുന്നു.
വലുപ്പമേറിയതും കൂടുതൽ തെളിച്ചമുള്ളതുമായ ദൃശ്യങ്ങളും സ്ക്രീനിൽ നിന്ന് നേരിട്ട് വരുന്ന ശബ്ദവും വഴി സാധാരണ സ്ക്രീനുകളിൽ നിന്നും ഹോം സ്‌ക്രീനുകളിൽ നിന്നും വ്യത്യസ്തമായ അത്യാധുനിക അനുഭവം പ്രേക്ഷകർക്ക് നൽകാൻ മാഗ്നോവയ്ക്ക് സാധിക്കും. തിയേറ്റർ ഉടമകളെ സംബന്ധിച്ചിടത്തോളം, അവരുടെ തിയേറ്ററുകളുടെ നിലവാരം ഉയർത്താനും ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരുത്താനും സഹായിക്കുന്ന ഭാവിയിലേക്കുള്ള മികച്ചൊരു പ്ലാറ്റ്‌ഫോമാണിത്.
യുഎഫ്ഒ സിനിമാ സൊല്യൂഷൻസിന്റെ രാജ്യവ്യാപകമായ വ്യാപനത്തിന്റെ തുടക്കം കുറിക്കൽ കൂടിയാണ് കൊച്ചിയിലെ ഈ തുടക്കം. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും വളർന്നുവരുന്ന ചെറിയ പട്ടണങ്ങളിലേക്കും മാഗ്നോവ എത്തിക്കുന്നതിനായി കമ്പനി തിയേറ്റർ ഉടമകളുമായി ചർച്ചകൾ നടത്തിവരികയാണ്.

ഉന്നത സാങ്കേതികവിദ്യ മെട്രോ നഗരങ്ങൾക്ക് പുറത്തേക്കും എത്തിക്കുക, ആധുനിക സിനിമാ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക, പുതിയ തലമുറ സിനിമാ പ്രദർശന ശൈലിക്ക് സംഭാവന നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
“സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്കും, ഇപ്പോൾ ഡയറക്ട്-വ്യൂ എൽ.ഇ.ഡിയിലേക്കും വികസിച്ചിരിക്കുകയാണ്. ആ പരിണാമത്തിന്റെ അടുത്ത അധ്യായമാണ് മാഗ്നോവ. ഞങ്ങൾ ഒരു പുതിയ സ്‌ക്രീൻ സ്ഥാപിക്കുക മാത്രമല്ല ചെയ്യുന്നത്; തികച്ചും സമാനതകളില്ലാത്ത ഒരു സിനിമാനുഭവം സൃഷ്ടിക്കുകയാണ്. തിയേറ്റർ ഉടമകൾക്ക് ഭാവിയിലേക്ക് പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യ നൽകുന്നതോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററുകളിൽ വന്ന് സിനിമ കാണാൻ ശക്തമായ ഒരു കാരണം നൽകുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലുടനീളമുള്ള തിയേറ്റർ പങ്കാളികളുമായി ചേർന്ന് കൂടുതൽ വിപണികളിലേക്ക് പ്രീമിയം സിനിമാ സൊല്യൂഷനുകൾ എത്തിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു.

HeyLED സപ്പോർട്ട് ചെയ്യുന്ന മാഗ്നോവയ്ക്ക് പുറമെ, ഞങ്ങളുടെ രണ്ടാമത്തെ PLF പ്രൊപ്പോസിഷനായ CINITY സപ്പോർട്ട് ചെയ്യുന്ന മാഗ്നോവയും ഞങ്ങൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. ഇത് തിയേറ്റർ ഉടമകൾക്ക് വ്യത്യസ്ത തരം പ്രീമിയം സിനിമാനുഭവങ്ങൾ ഒരുക്കാൻ സഹായിക്കും,” യുഎഫ്ഒ സിനി മീഡിയ നെറ്റ്‌വർക്കിന്റെ ബിസിനസ് ഹെഡ് (സിനിമാ സൊല്യൂഷൻസ്) പ്രദീപ് ഷെട്ടി പറഞ്ഞു.
കൊച്ചിയിലെ അരങ്ങേറ്റത്തിന് ശേഷം, യുഎഫ്ഒ സിനിമാ സൊല്യൂഷൻസ് ‘ഇന്നൊവേഷൻ പാർട്ണർ’ ആയിരിക്കുന്ന, ഓഗസ്റ്റ് 18-ന് നടക്കുന്ന ‘ബിഗ് സിനി എക്സ്പോ’യിൽ (Big Cine Expo) മാഗ്നോവയുടെ ഔദ്യോഗിക ഇൻഡസ്ട്രി ലോഞ്ച് നടക്കും. തിയേറ്റർ ഉടമകൾ, എക്സിബിറ്റർമാർ, സിനിമാ പ്രൊഫഷണലുകൾ, വ്യവസായ പ്രമുഖർ എന്നിവരെല്ലാം ഈ സാങ്കേതികവിദ്യ നേരിട്ട് അനുഭവിക്കാൻ അവിടെ ഒത്തുചേരും.

യുഎഫ്ഒ സിനിമാ സൊല്യൂഷൻസിനെക്കുറിച്ച്
യുഎഫ്ഒ സിനി മീഡിയ നെറ്റ്‌വർക്കിന്റെ (UFO Cine Media Network) സിനിമാ സാങ്കേതികവിദ്യ വിഭാഗമാണ് യുഎഫ്ഒ സിനിമാ സൊല്യൂഷൻസ് (UFO Cinema Solutions). പ്രീമിയം ലാർജ് ഫോർമാറ്റുകൾ, അടുത്ത തലമുറ ഡിസ്പ്ലേ സാങ്കേതികവിദ്യകൾ, ഇമ്മേഴ്‌സീവ് ഓഡിയോ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ ഭാവിയിലേക്ക് സജ്ജമായ തിയേറ്ററുകൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും തിയേറ്റർ ഉടമകളുമായി ഇവർ പങ്കാളികളാകുന്നു.

പ്രണയത്തിന്റെയും പകയുടെയുംപ്രതികാരത്തിന്റെയും പ്രമേയവുമായി ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

0

ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് സമ്പന്നതയുടെ വിളനിലമായിരുന്നു ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം.

ലങ്കാധിപതി രാവണനിൽ നിന്ന് സീതാദേവിയെ വീണ്ടെടുക്കാൻ ശ്രീരാമൻ കടലിന് കുറുകെ രാമസേതു നിർമ്മിച്ചത് ഈ പുണ്യ ഭൂമിയിലാണെന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു.

പരസ്പര സ്നേഹത്തോടെ അവരവരുടെ ആചാരങ്ങളോട് നീതിപുലർത്തിക്കഴിഞ്ഞിരുന്ന ഒരു ജനത.
വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരാണെങ്കിലും അധികം പേർക്കും മത്സ്യബന്ധനമായിരുന്നു ഉപജീവനമാർഗ്ഗം.

എല്ലാംകൊണ്ടും സമ്പന്നമായ ഈ പ്രദേശം, 1964 ഡിസംബറിൽ ക്രിസ്മസ് ആഘോഷത്തിനായി എല്ലാവരും തയ്യാറെടുക്കുന്ന സമയം.. ആ ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തുകൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ആ പ്രദേശം എന്നന്നേക്കുമായി കടലിൽ മറഞ്ഞു.

1964ലെ പ്രളയവും..
2026 ലെ പ്രണയവും..

രണ്ടു കുടുംബങ്ങൾ..

ഒന്ന് സമ്പന്നതയുടെ മുകളിലാണെങ്കിൽ..
മറ്റൊന്ന്. സംസ്കാരത്തിന്റെ മുകളിൽ..

പ്രണയത്തിൻ്റെയും പകയുടെയും പ്രതികാരത്തിൻ്റെയും പ്രമേയവുമായി “ധനുഷ്കോടിയിലേക്ക് ” ചിത്രീകരണം പൂർത്തിയായി…….

സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം ആർ ഗോപകുമാർ, ദിനേശ് പണിക്കർ, പ്രേംകുമാർ, വി കെ ബൈജു, സിന്ധുവർമ്മ, റിയാസ് നെടുമങ്ങാട്, ജോബി, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ, പഞ്ചാപകേശൻ, ദീപക് ട്വിങ്കിൾ സനൽ, അഡ്വ ബാബുരാജ്, അനിൽരാജ്, ആദർശ് ഷാനവാസ്, അൽഫിയ ഷാഫി, ഡോ അഞ്ജന രാജേഷ്, വൈഷ്ണവ്, ദേവ്ദത്ത് മനോഹരൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

ഗംഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ. ബാലാജി രവീന്ദ്രൻ കഥ, തിരക്കഥ സംഭാഷണം രചിച്ച് ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്ത ചിത്രത്തിൽ ഛായാഗ്രാഹകൻ കനകരാജാണ്. നിർമ്മാണം – ഗംഗ പ്രൊഡക്ഷൻസ്,എക്സി. പ്രൊഡ്യൂസർ- ഷാഫി റഷീദ്, എഡിറ്റിംഗ് – അനൂപ്, ഗാനരചന – ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ, സംഗീതം – ഡി ശിവപ്രസാദ്, എ കെ താരിഖ്, ആലാപനം – വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ ഡിസൈനർ – സജി ആർ പി, കോറിയോഗ്രാഫി – സജ്ന നജാം, കല- അജി പായ്ച്ചിറ, കോസ്‌റ്റ്യും – തമ്പി ആര്യനാട്, ചമയം – ഉദയൻ നേമം, അസ്സോസിയേറ്റ് ഡയറക്ടർ – രാജേഷ് പുഷ്പൻ, പശ്ചാത്തല സംഗീതം – എ കെ താരിഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മനോജ് കഴക്കൂട്ടം, പ്രൊഡക്ഷൻ മാനേജർ – പദ്മാലയൻ, ശബ്‌ദലേഖനം – അലൻ സുഭാഷ്, വർഗ്ഗീസ് തോമസ്, അനുജിത് എ കെ, സൗണ്ട് എഫക്ട്സ് – സുരേഷ് തിരുവല്ലം, വി എഫ് എക്സ്- മഹേഷ്, ഡി ഐ കളറിസ്റ്റ് – മഹാദേവൻ ചിത്രാഞ്ജലി, സംവിധാന സഹായികൾ – റാഫി പോത്തൻകോട്, ഷാജി കിളിമാനൂർ, പപ്പൻ വർക്കല, ഷെഹൻ എ ഷൈജു, യൂണിറ്റ് & സ്‌റ്റുഡിയോ – ചിത്രാഞ്ജലി, വിതരണം – ഗംഗ പ്രൊഡക്ഷൻസ് ത്രു ആതിര എൻ്റർടെയ്‌നേഴ്‌സ്, സ്‌റ്റിൽസ് – സുനോര മടത്തറ, പിആർഓ – അജയ് തുണ്ടത്തിൽ

അനുപമയുടെ തുറന്നുപറച്ചിലും സത്യാവസ്ഥയും: വ്യക്തിജീവിതത്തിലെ വിവാദങ്ങളിൽ ഒടുവിൽ പ്രതികരിച്ച് ധ്രുവ് വിക്രം!

0

വ്യക്തിജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഉയരുന്ന ചർച്ചകളിൽ പ്രതികരണവുമായി തമിഴ് യുവനടൻ ധ്രുവ് വിക്രം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചോ വ്യക്തികളുടെ പേരുകളോ നേരിട്ട് പരാമർശിച്ചില്ലെങ്കിലും, തൻ്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള അനാവശ്യ ചർച്ചകൾ മാനസികമായി ബാധിച്ചിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. നടി അനുപമ പരമേശ്വരൻ ഒരു അഭിമുഖത്തിൽ തൻ്റെ മുൻകാല പ്രണയബന്ധത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ചർച്ചകളും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ധ്രുവിൻ്റെ പ്രതികരണം.

ഒരു പ്രമുഖ മാധ്യമത്തിൻ്റെ റൗണ്ട് ടേബിൾ പരിപാടിയിൽ സംസാരിക്കവെയാണ് ധ്രുവ് മനസ്സ് തുറന്നത്. “വളരെ സത്യസന്ധമായി പറഞ്ഞാൽ, ഈ വാർത്തകളും ചർച്ചകളും എന്നെ ബാധിച്ചിട്ടില്ല എന്ന് പറയാൻ കഴിയില്ല. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ യാഥാർത്ഥ്യത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് പ്രധാനം. നമ്മൾ ആരാണെന്നും എന്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും വ്യക്തമായ ധാരണയുണ്ടായിരിക്കണം. നമ്മൾ സ്നേഹിക്കുന്നവരെയും നമുക്ക് പ്രിയപ്പെട്ടവരെയും സംരക്ഷിക്കുക എന്നതാണ് പ്രധാനം. സത്യത്തിൻ്റെ വശത്താണ് നമ്മളെങ്കിൽ ഇത്തരം വിമർശനങ്ങൾക്കും ചർച്ചകൾക്കും ഒരു പരിധിവരെയേ നമ്മെ സ്വാധീനിക്കാൻ സാധിക്കൂ,” ധ്രുവ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനെക്കുറിച്ചും താരം സംസാരിച്ചു. സിനിമകളുടെ പ്രചാരണ സമയത്തൊഴികെ ബാക്കി സമയങ്ങളിൽ സംഗീതത്തിലും വായനയിലും സമയം കണ്ടെത്താനാണ് തനിക്ക് ഇഷ്ടമെന്നും താരം കൂട്ടിച്ചേർത്തു.

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘ബൈസൺ’ എന്ന ചിത്രത്തിൽ ധ്രുവും അനുപമയും ഒന്നിച്ചഭിനയിച്ചിരുന്നു. അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ താൻ രണ്ടു വർഷത്തോളം നീണ്ട മാനസികമായി വിഷമമുണ്ടാക്കിയ ഒരു പ്രണയബന്ധത്തിലായിരുന്നുവെന്നും, പങ്കാളിയിൽ നിന്നും വലിയ രീതിയിലുള്ള നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അനുപമ തുറന്നുപറഞ്ഞിരുന്നു. ആരുടെയും പേര് അനുപമ വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ധ്രുവ് വിക്രമിന്റെ പേരുമായി ബന്ധപ്പെടുത്തി വൻ പ്രചാരണമാണ് നടന്നത്.

Dhruv Vikram Responds to Breakup Rumors and Scrutiny After Anupama Parameswaran’s Statement

ഭക്തിസാന്ദ്രമായി ഗുരുവായൂർ ഇല്ലം നിറ; പൂജിച്ച കതിരുകൾ സ്വീകരിച്ച് ഭക്തജനങ്ങൾ

0

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ പെരുമ വിളിച്ചോതി ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ചടങ്ങ് ഭക്തിസാന്ദ്രമായി നടന്നു. ഇത്തവണയും ബലിക കതിർ പൂജ ദർശിക്കാനും ശ്രീഗുരുവായൂരപ്പനെ തൊഴുത് പുണ്യം നേടാനും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പൂജിച്ച കതിർക്കറ്റകൾ വേഗത്തിൽ പ്രസാദമായി ലഭിച്ച ചാരിതാർഥ്യത്തോടെയാണ് ഭക്തർ മടങ്ങിയത്.

ഇന്ന് രാവിലെ 8.30-നും 9.30-നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിൽ എത്തിച്ച കതിർക്കറ്റകൾ കിഴക്കേ ഗോപുരവാതിൽക്കൽ നാക്കിലയിൽ സമർപ്പിച്ചു. തുടർന്ന് കീഴ്ശാന്തി നമ്പൂതിരിമാർ കതിരുകൾ തലയിലേറ്റി കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി ബ്രഹ്മശ്രീ ടി.എം. നാരായണൻ നമ്പൂതിരി കതിർ പൂജ നിർവ്വഹിച്ചു. പൂജിച്ച കതിർക്കറ്റകൾ ശ്രീഗുരുവായൂരപ്പന് സമർപ്പിച്ച ശേഷം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തു.

ദേവസ്വം ചെയർമാൻ ശ്രീ. എ.വി. ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ ശ്രീ. സി. മനോജ്, ശ്രീ. മനോജ് ബി. നായർ, ശ്രീമതി. എം.യു. ഷിനിജ, അസിസ്റ്റന്റ് മാനേജർമാരായ എ.വി. പ്രശാന്ത്, എം. ഹരിദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

തൃപ്പുത്തരി ഓഗസ്റ്റ് 30-ന്

ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ആഘോഷം ഓഗസ്റ്റ് 30-ന് നടക്കും. രാവിലെ 8.30-നും 9.30-നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി ചടങ്ങുകൾ. പുന്നെല്ലിന്റെ അരി കൊണ്ടുണ്ടാക്കുന്ന വിശേഷാൽ പുത്തരിപ്പായസവും അപ്പവും അന്നേദിവസം ശ്രീഗുരുവായൂരപ്പന് നിവേദിക്കും.

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ”; ദുൽഖർ സൽമാൻ ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

0

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയി’മിലെ ആദ്യ ഗാനത്തിന് യൂട്യൂബിൽ 10 മില്യണിലധികം കാഴ്ചക്കാർ. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്ന “മഴവില്ലായേ” എന്ന പ്രണയ ഗാനമാണ് ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മുന്നേറുന്നത്. വലിയ പ്രതികരണമാണ് ജേക്സ് ബിജോയ് ഈണം നൽകിയ ഈ ഗാനത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രം 2026 സെപ്റ്റംബർ 3 ന് ആഗോള തലത്തിൽ വമ്പൻ റിലീസായി എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.

അർമാൻ മാലിക് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് ഷർഫു ആണ്. ഗാനത്തിൻ്റെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും ഇതിനോടൊപ്പം പുറത്ത് വരികയും മികച്ച പാൻ ഇന്ത്യൻ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ദുൽഖർ സൽമാൻ, കയദു ലോഹർ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് ഈ ഗാനത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം, റെക്കോർഡ് റിലീസായാണ് എത്തുക എന്നാണ് റിപ്പോർട്ട്. മലയാളം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. ഇതിനോടകം തന്നെ പുറത്തു വന്ന, ചിത്രത്തിന്റെ ട്രെയ്‌ലറിനും വമ്പൻ സ്വീകരണവും പ്രതികരണവുമാണ് പ്രേക്ഷകർ നൽകിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്ത് വന്ന ട്രെയ്‌ലർ, പാൻ ഇന്ത്യൻ ശ്രദ്ധ നേടിയിരുന്നു.

പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിച്ച ട്രെയ്‌ലർ, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും കൊണ്ട് വലിയ തീയേറ്റർ അനുഭവമാണ് ഒരുങ്ങുന്നത് എന്ന സൂചനയാണ് നൽകിയത്. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാൻ്റസി ത്രില്ലർ ആയാവും ചിത്രം എത്തുക. ആരാധകരും സിനിമാ പ്രേമികളും ആവേശം കൊള്ളുന്ന തരത്തിൽ മെഗാ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം, ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് എത്തുന്നത്. ദുൽഖർ സൽമാനെ കൂടാതെ ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലറിൽ, ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും അൻപറിവ്‌ മാസ്റ്റേഴ്സ് ഒരുക്കിയ ആക്ഷനും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്‌ലർ, ഗാനം എന്നിവ സൂചിപ്പിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ ; പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

0

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യുടെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്. റിലീസ് ചെയ്ത് വെറും 14 മണിക്കൂറിനുള്ളിൽ തന്നെ 2 മില്യണിലധികം കാഴ്ചക്കാരെയാണ് ഈ ട്രെയ്‌ലർ യൂട്യൂബിൽ നിന്ന് സ്വന്തമാക്കിയത്. ചിത്രം ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന ആക്ഷൻ പൂരം സമ്മാനിക്കുന്ന ട്രെയ്‌ലർ ആണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. പഞ്ച് ഡയലോഗുകളും ഗംഭീരമായി ഒരുക്കിയ പൃഥ്വിരാജ് സുകുമാരന്റെ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലറിന്റെ അവസാനമെത്തിയ, മോഹൻലാൽ കഥാപാത്രത്തിന്റേത് എന്ന് സൂചന നൽകുന്ന കൈകളുടെ ഷോട്ടും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് ട്രെൻഡ് ചെയ്യുന്നത്. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം, ജോമോൻ ടി ജോൺ ഒരുക്കിയ ദൃശ്യങ്ങൾ, യാനിക് ബെൻ, ചേതൻ ഡിസൂസ, ഫീനിക്സ് പ്രഭു എന്നിവർ ചേർന്നൊരുക്കിയ ആക്ഷൻ എന്നിവ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒരേ സമയം ആക്ഷൻ ത്രില്ലർ ആയും, തീവ്രതയോടെ മുന്നോട്ട് കുതിക്കുന്ന ഒരു ഡ്രാമ ആയുമാണ് ചിത്രം കഥ പറയുന്നതെന്നും, ഈ ഓണക്കാലത്ത് കയ്യടിച്ചും വിസിലടിച്ചും ആവേശത്തോടെ തീയേറ്ററുകളിൽ ആഘോഷിക്കാവുന്ന ചിത്രമായാണ് ഖലീഫ ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങും, ട്രെയ്‌ലർ എത്തിയതോടെ കുതിച്ചുയർന്നു. വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് ആഗോള തലത്തിൽ ഇപ്പോൾ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ കൊച്ചുമകൻ ആണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ എന്നിവർ ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ഖലീഫ. ഇവരെ കൂടാതെ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ എന്ന സൂചനയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ നൽകുന്നത്. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻകുമാർ പൊഫാറ്റിയോ, പിആർഒ – ശബരി

യൗവനത്തിൻ്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

0

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന “മെൽകൗ പോണ്ടിച്ചേരി”യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിങ്ങം 1 പ്രമാണിച്ച് എത്തിയ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത് കേരളത്തിൻ്റെ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥിൻ്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ്. അരുൺ ഗോപി എക്സൈറ്റ്മെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എൻ്റർറ്റെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിഖിൽ മോഹൻ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ.

യൗവനത്തിൻ്റെ ആഘോഷം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു ഗംഭീര ഫൺ റൈഡ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്നത്. ആദ്യാവസാനം ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു യൂത്ത്ഫുൾ എൻ്റർടെയിനർ ആയിരിക്കും ചിത്രമെന്നാണ് റിപ്പോർട്ട്. എല്ലാ വിനോദ ഘടകങ്ങളും കോർത്തിണക്കിയ ഒരു കംപ്ലീറ്റ് ഫൺ ത്രില്ലിംഗ് തീയേറ്റർ അനുഭവം ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അതോടൊപ്പം അദ്ദേഹം ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയൻ ആണ്. ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം വൈകാതെ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ദി പ്ലോട്ട് പിക്ചേഴ്സ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, സംഗീതം – ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് – സാഗർ ദാസ്, ആർട്ട് – അജി കുട്ടിയാണി, പ്രൊഡക്ഷൻ കൺട്രോളർ – ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, മേക്കപ്പ് – ശ്വേതിൻ വി, വസ്ത്രാലങ്കാരം – അക്ഷയ പ്രേംനാഥ്, മെൽവി ജെ, സാന്ദ്ര ജസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടർ – അരുൺലാൽ കരുണാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണുഗോപാൽ, സ്റ്റിൽസ് – രാംനാഥ് മാഥൂർ, ഡിസൈൻസ് – ഇല്ലുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരൻ, പിആർഒ – ശബരി

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി; ആഗോള റിലീസ് 2027 ജനുവരി 12 ന്

0

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രം സാംബരാല യേതിഗട്ട് റിലീസ് തീയതി പുറത്ത്. ചിത്രം 2027 ജനുവരി 12 ന് സംക്രാന്തിക്ക് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. “വിരൂപാക്ഷ”, “ബ്രോ” എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ചിത്രമാണിത്. 150 കോടി രൂപ ബജറ്റിൽ ആണ് ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്. പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാന് ശേഷം ഇവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പൊൾ ദ്രുത ഗതിയിൽ പുരോഗമിക്കുകയാണ്.

റിലീസ് തീയതി പുറത്ത് വിട്ടു കൊണ്ട് ചിത്രത്തിൻ്റെ ഒരു ഗംഭീര പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. മാസ് അവതാരമായാണ് സായ് ദുർഗാ തേജിനെ ഈ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിൻ്റെ വമ്പൻ ഫൈനൽ ഷെഡ്യൂൾ ജൂണിൽ ഹൈദരാബാദിൽ ആണ് നടന്നത്. നേരത്തെ 20 കോടി ബഡ്ജറ്റിൽ ആണ് ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ക്ലൈമാക്സ് ചിത്രീകരിച്ചത് എന്നതും വലിയ വാർത്ത ആയി മാറിയിരുന്നു. പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ കെവിൻ മാസ്റ്റർ ഒരുക്കിയ 18 വലിയ ആക്ഷൻ ബ്ലോക്കുകൾ ഉൾക്കൊള്ളുന്ന 35 ദിവസത്തെ ഷെഡ്യൂൾ ആണ് ക്ലൈമാക്സ് ചിത്രീകരണത്തിന്റെ ഭാഗമായി നടന്നത്.

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യ വിസ്മയമാണ് സംവിധായകൻ രോഹിത് സ്‌ക്രീനിലെത്തിക്കാൻ ഒരുങ്ങുന്നത് എന്നാണ് സൂചന. നായകൻ സായ് ദുർഗ തേജ്, ഈ ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ കരിയറിലെ, ഏറ്റവും ശാരീരികമായി പ്രയത്നം ആവശ്യപ്പെടുന്ന ഒരു കഥാപാത്രം കൂടിയാണ് ഈ ചിത്രത്തിലെ നായക വേഷം എന്നാണ് റിപ്പോർട്ട്. നേരത്തെ, സായ് ദുർഗ തേജിൻ്റെ ജന്മദിനം പ്രമാണിച്ചു പുറത്തു വിട്ട, “അസുര ആഗമന” ഗ്ലിമ്പ്സ് വീഡിയോ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വമ്പൻ പീരിയഡ്-ആക്ഷൻ ഡ്രാമ ആയാണ് ചിത്രം ഒരുക്കുന്നത്.

ഒരു പ്രധാന ബോളിവുഡ് താരവും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശക്തമായ പ്രകടനങ്ങളും സാങ്കേതിക വൈഭവവും കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു പാൻ ഇന്ത്യൻ കാഴ്ചയായി ചിത്രം മാറുമെന്ന സൂചനയാണ് ഗ്ലിമ്പ്സ് വീഡിയോ, പോസ്റ്ററുകൾ എന്നിവ പ്രേക്ഷകർക്ക് നൽകുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.

രചന- സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ- കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ- പ്രൈംഷോ എന്റർടെയ്ൻമെന്റ്, മാർക്കറ്റിംഗ് – ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

0

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യുടെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യാൻ സാധിക്കും. ചിത്രം ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

ചിത്രത്തിൻ്റെ ട്രെയിലറും നാളെ ഓഗസ്റ്റ് 16 ഞായറാഴ്ച പുറത്ത് വരും. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ട്രെയ്‌ലർ കാത്തിരിക്കുന്നത്. 2 ദിവസം മുൻപ് സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ത്രസിപ്പിക്കുന്ന ആക്ഷനും ഡ്രാമയും ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ട്. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്.

ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും എന്നും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ കൊച്ചുമകൻ ആണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി. ഈ ഓണക്കാലത്ത് തീയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങളിൽ ഏറ്റവും വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയും പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് “ഖലീഫ”.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. തെലുങ്ക് താരം മാളവിക ശർമ്മ നായിക ആയി വേഷമിടുന്ന ചിത്രത്തിൽ, ഇവരെ കൂടാതെ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ എന്നിവരും താരനിരയിലുണ്ട്. ജേക്സ് ബിജോയ് ഈണം നൽകിയ, ചിത്രത്തിലെ “അസലായവളെ” എന്ന റൊമാൻ്റിക് ഗാനവും സൂപ്പർ ഹിറ്റാണ്.

സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ എന്ന സൂചനയാണ് ചിത്രത്തിൻ്റെ നേരത്തെ ഗ്ലിംബ്സ് വീഡിയോ തരുന്നത്. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ, ആക്ഷൻ രംഗങ്ങൾ എന്നിവയും ഉണ്ടെന്നും ഗ്ലിംബ്സ് വീഡിയോ കാണിച്ചു തരുന്നു. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻകുമാർ പൊഫാറ്റിയോ, പിആർഒ – ശബരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

0

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന “ഫൗസി”യുടെ പുത്തൻ പോസ്റ്റർ എത്തി. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രം 2026 ഡിസംബർ 3 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിലെത്തും. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. “എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ” എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൗസി.

സ്വാതന്ത്ര്യത്തിൻ്റെ ആഘോഷങ്ങൾക്ക് മുൻപ് ഒരു വലിയ പോരാട്ടം ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന കുറിപ്പോട് കൂടി പുറത്ത് വന്ന പോസ്റ്ററിൽ, മഹാത്മ ഗാന്ധിയെ സൂചിപ്പിക്കുന്ന കഥാപാത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ബോളിവുഡ് താരം അനുപം ഖേർ ആണ് ചിത്രത്തിൽ ഗാന്ധിജിയുടെ വേഷം ചെയ്യുന്നത് എന്നാണ് സൂചന. മഹാത്മ ഗാന്ധിയെ സമാധാനത്തിൻ്റെ അടയാളമായി രേഖപ്പെടുത്തുമ്പോൾ, പോരാട്ടം, വയലൻസ് എന്നിവയെ സൂചിപ്പിക്കുന്ന കഥാപാത്രത്തെയും മുഖം വെളിപ്പെടുത്താതെ പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുണ്ട്.

നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ, റിലീസ് പ്രഖ്യാപന പോസ്റ്റർ, ടൈറ്റിൽ വീഡിയോ എന്നിവ പുറത്ത് വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. “ദ മാൻ, ദ മിഷൻ, ദ മിസ്റ്ററി”, എന്ന വിശേഷണത്തോടയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ വീഡിയോ പുറത്ത് വന്നത്. ഇന്ത്യയുടെ മഹത്തായ ചരിത്രത്തിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയാൻ പോകുന്നത്. 1940-കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് “ഫൗസി” ഒരുങ്ങുന്നത്.

കൊളോണിയൽ ഇന്ത്യയുടെ കാലഘട്ടത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഓപ്പറേഷൻ Z എന്ന സൈനിക നീക്കത്തിനും പ്രാധാന്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന.

ഇമാൻവി ആണ് ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത്. ബോളിവുഡ് താരം അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.

നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ചാറ്റർജി ഐ. എസ്. സി, സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ- അനിൽ വിലാസ് ജാദവ്, വരികൾ- കൃഷ്ണകാന്ത്, കൺസെപ്റ്റ് ഡിസൈനർ- പ്രേം രക്ഷിത്, വസ്ത്രാലങ്കാരം- ശീതൾ ഇഖ്ബാൽ ശർമ, ടി വിജയ് ഭാസ്കർ, വിഎഫ്എക്സ്- ആർ സി കമല കണ്ണൻ, സൗണ്ട് ഡിസൈനർ- കെ ജയ് ഗണേഷ്, സൗണ്ട് മിക്സ്- എ എം റഹ്മത്തുള്ള, പബ്ലിസിറ്റി ഡിസൈനർമാർ- അനിൽ-ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി; ചിത്രം കേരളത്തിൽ എത്തിച്ചത് ന്യൂ സൂര്യ ഫിലിംസ്

0

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിൻ്റെ ആദ്യ ദിന കേരളാ ഗ്രോസ് കലക്ഷൻ 1.75 കോടി. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ചത് ന്യൂ സൂര്യ ഫിലിംസ് ആണ്. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന് നിരൂപകരും പ്രശംസ നൽകുന്നുണ്ട്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം ഇപ്പൊൾ പ്രദർശിപ്പിക്കുന്നത്.

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ഒരു പക്കാ ഫാമിലി എൻ്റർടെയിനർ ആണ് ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. ആദ്യാവസാനം ഒട്ടേറെ ചിരി മുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളും കൊണ്ട് സമ്പന്നമായ ചിത്രത്തിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. സൂര്യ, മമിത, രാധിക ശരത്കുമാർ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. സൂര്യയെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രത്തിൽ മാഡി എന്ന കഥാപാത്രമായി കയ്യടി നേടുന്ന പ്രകടനമാണ് മമിത ബൈജു നടത്തിയത്.

സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായി സൂര്യ എത്തിയ ചിത്രത്തിൽ രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി എന്നിവരും വേഷമിട്ടിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിട്ടുണ്ട്. സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ചിത്രമാണ്.

ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ – കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ – ശ്രീവാസ്തവ , കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, ടീസർ കട്ട് – ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ – ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ – ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് – വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം – ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ – അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് – സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ – രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ – കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – സന്ദീപ് കുൽക്കർണി, പിആർഒ- ശബരി