Home Blog Page 136

പ്രണയം, സൗഹൃദം, പ്രതികാരം…നേരറിയും നേരത്ത് മേയ് 30ന്

0

വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ചിദംബരകൃഷ്ണൻ നിർമ്മിച്ച് രഞ്ജിത്ത് ജി വി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം “നേരറിയും നേരത്ത് “മേയ് 30 ന് പ്രദർശനത്തിനെത്തുന്നു.

ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവൻ നമ്പ്യാരുടെ മകളുമാണ്, എം ബി ബി എസ് വിദ്യാർത്ഥിനിയായ അപർണ. ഒരു മിഡിൽ ക്ലാസ്സ്‌ ക്രിസ്ത്യൻ കുടുംബത്തിലെ സണ്ണിയുമായി അപർണ തീവ്രമായ പ്രണയത്തിലാണ്. അതിനെ തുടർന്ന് പല ഭാഗത്തു നിന്നും എതിർപ്പുകൾ ഉണ്ടാകുന്നു. പെട്ടെന്ന് അശ്വിൻ എന്നൊരു ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പിന്നെ അവൾ നേരിടുന്നത് ഞെട്ടിക്കുന്ന ഒരു ദുരന്തമാണ്. അതിന് കാരണമായവരെ തൻ്റേതായ പുതിയ രീതികളിലൂടെ അപർണ നേരിടുന്നിടത്ത് കഥാഗതി കൂടുതൽ സങ്കീർണ്ണവും ഉദ്വേഗവും നിറഞ്ഞതാകുന്നു.

അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ് ല, സ്വാതിദാസ് പ്രഭു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ മറ്റു കഥാപാത്രങ്ങളെ എസ് ചിദംബരകൃഷ്ണൻ, രാജേഷ് അഴിക്കോടൻ, എ വിമല, ബേബി വേദിക, നിഷാന്ത് എസ് എസ്, സുന്ദരപാണ്ഡ്യൻ, ശ്വേത വിനോദ് നായർ, അപർണ വിവേക്, ഐശ്വര്യ ശിവകുമാർ, നിമിഷ ഉണ്ണികൃഷ്ണൻ, കലസുബ്രമണ്യൻ എന്നിവർ അവതരിപ്പിക്കുന്നു.

ബാനർ – വേണി പ്രൊഡക്ഷൻസ്, നിർമ്മാണം – എസ് ചിദംബരകൃഷ്ണൻ, രചന, സംവിധാനം – രഞ്ജിത്ത് ജി വി, കോ – പ്രൊഡ്യൂസർ, ഫിനാൻസ് കൺട്രോളർ – എ വിമല, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി എസ് വിഷ്ണു, ആലാപനം – രഞ്ജിത്ത് ഗോവിന്ദ്, ഗായത്രി രാജീവ്, ദിവ്യ നായർ, പശ്ചാത്തലസംഗീതം – റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ – കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബിനീഷ് ഇടുക്കി, കല – അജയൻ അമ്പലത്തറ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – അനിൽ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, സഹസംവിധാനം – അരുൺ ഉടുമ്പുൻചോല, ബോബി, സംവിധാന സഹായികൾ – അലക്സ് ജോൺ, ദിവ്യ ഇന്ദിര, വിതരണം – ശുഭശ്രീ സ്റ്റുഡിയോസ്, ഡിസൈൻസ് – റോസ്മേരി ലില്ലു, സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, പിആർഓ – അജയ് തുണ്ടത്തിൽ

ബിരിയാണിയിൽ സാലഡ് കിട്ടിയില്ല; കൊല്ലത്ത് വീണ്ടും തല്ല്

0

കൊല്ലം: ബിരിയാണിയിൽ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം കൂട്ട അടിയിൽ കലാശിച്ചു. വിവാഹ റിസപ്ഷനിലാണ് തർക്കം. സംഘട്ടനത്തിൽ 4 പേർക്കു പരുക്കേറ്റു. എല്ലാവർക്കും തലയ്ക്കാണു പരുക്ക്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്.വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനായി തയാറെടുത്തു. ഇവർ പരസ്പരം ബിരിയാണി വിളമ്പി. എന്നാൽ ചിലർക്ക് സാലഡ് കിട്ടാതായതോടെ തർക്കമായി. ആ തർക്കം പിന്നീട് സംഘർഷത്തിലെത്തി. ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കൾ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. അക്രമത്തിൽ 4 പേരുടെ തലയ്ക്കു പരുക്കേൽക്കുകയായിരുന്നു. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷത്തിന്റെ ഭാഗമായ രണ്ടു കൂട്ടരും ഇരവിപുരം പൊലീസിൽ പരാതിയുമായി എത്തി. ഇന്നു രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അടിയുണ്ടാക്കിയവർക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്എച്ച്ഒ ആർ.രാജീവ് അറിയിച്ചു.

Kollam Biryani issue

ശ്രദ്ധേയമായി വനം വകുപ്പിന്റെ സ്റ്റാള്‍

0

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന ‘എന്റെ കേരളം’ വിപണന മേളയില്‍ വനം വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. വന്യജീവി സംരക്ഷണം, വനസംരക്ഷണം, സര്‍പ്പ കിയോസ്‌ക്, വനശ്രീ സ്റ്റോള്‍, തുടങ്ങി വ്യത്യസ്ത അനുഭവമാണ് വനം വകുപ്പിന്റെ സ്റ്റാള്‍ നല്‍കുന്നത്.
കാട്ടാറും വന്യജീവികളും നിറഞ്ഞ കാടിന്റെ വന്യഭംഗിയുടെ ചെറുപതിപ്പ് ഏറെ ആകര്‍ഷകമാണ്. വനം വകുപ്പിന്റെ സ്റ്റാളിനെ ഏറെ ആകര്‍ഷിക്കുന്നത് സര്‍പ്പ ആപിന്റെ പരിചയപ്പെടുത്തലും ഉപയോഗരീതിയുമാണ്. വളരെയധികം പേര്‍ സര്‍പ്പ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗരീതിയുടെ പരിശീലനം തത്സമയം നേടി. പാമ്പുകളെ പിടികൂടുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പരിചയപ്പെടുത്തലും മേളയില്‍ ഉണ്ട്.  
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചാറ്റുപ്പാട്ടും ഗരുഡന്‍ നൃത്തവും ഏറെ ആകര്‍ഷകമായിരുന്നു. കൂടാതെ വനം വകുപ്പിന്റെ ഫുഡ് കോര്‍ട്ടും ശ്രദ്ധേയമായി. മുളയരി, ചാമ, പറണ്ടക്ക തുടങ്ങിയ പഴമയുടെ സ്വാതൂറുന്ന പായസങ്ങള്‍, നെയ്യാര്‍ സ്‌പെഷ്യല്‍ കരിമീന്‍ ഫ്രൈ, ഹണിക്കോള, നറുനണ്ടി ചായ, കപ്പയും ഔഷധ ചമ്മന്തികളും, നാടന്‍ മീന്‍കറിയും ഏവര്‍ക്കും ഇഷ്ട വിഭവങ്ങളായി.
വനവികസന ഏജന്‍സിയായ വനശ്രീയുടെ സ്റ്റാളിലും വന്‍ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. കേരളത്തിന്റെ വിവിധ പ്രദേശത്തു നിന്നുള്ള തേനുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍, ചന്ദനം, ചന്ദനത്തൈലം, തേയില, കാപ്പി, കറുത്ത കുന്തിരിക്കം, കുരുമുളക്, മറയൂര്‍ ശര്‍ക്കര. കുടംപുളി, ലക്ക, ഇഞ്ച, പുല്‍തൈലം തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ്  വില്‍പ്പനക്കായി ഒരുക്കിയിട്ടുള്ളത്.

ആലുവയിൽ കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി; പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച് മാതാവ്

0

കൊച്ചി: ആലുവയിൽ കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ പു‍ഴയിലെറിഞ്ഞെന്ന് അമ്മ സന്ധ്യ ഇന്നലെ പൊലീസിന് മൊ‍ഴി നൽകിയിരുന്നു. ഇതിന് പിന്നാലെ സ്കൂബ ടീം നടത്തിയ തെരച്ചിലിൽ ചാലക്കുടി പുഴയിലെ മൂഴിക്കുളം പാലത്തിനടിയിൽ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.
കുട്ടിയുടെ അമ്മ നിലവിൽ ചെങ്ങമനാട് പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. യുവതിക്കെതിരെ കൊലക്കുറ്റവും ചുമത്തും. ഇവർക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം കുഞ്ഞിന്റെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിൻ്റെ മൃതദേഹം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകും.

തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കുഞ്ഞിനെ കാണാതായത്. കല്യാണിയെ അങ്കണവാടിയിൽ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയിൽ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ആലുവയിൽ എത്തിയപ്പോൾ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. പിന്നീടാണ് കുട്ടിയെ പു‍ഴയിലെറിഞ്ഞതെന്ന് ഇവർ പൊലീസിന് മൊ‍ഴി നൽകിയത്.

Aluva baby kalyani murder mother arrested

ഹണിക്കോളയും നറുനണ്ടി ചായയും – പുതിയ രുചി അനുഭവങ്ങളുമായി വനം വകുപ്പ്

0

മുളയരി, ചാമ, പറണ്ടക്ക തുടങ്ങിയ പഴമയുടെ സ്വാതൂറുന്ന പായസങ്ങള്‍, നെയ്യാര്‍ സ്‌പെഷ്യല്‍ കരിമീന്‍ ഫ്രൈ എന്നിവ ഉള്‍പ്പെടെ വിവിധതരം രുചികളുടെ വിസ്മയം തീര്‍ത്തു ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ കേരള വനം വകുപ്പിന്റെ ഫുഡ് കോര്‍ട്ട്.

ഫുഡ് കോര്‍ട്ട് കൂടാതെ ശുദ്ധമായ കാട്ടുതേന്‍ ഉള്‍പ്പെടെയുള്ള വന വിഭവങ്ങളും വില്‍പനക്കായി വനശ്രീ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദ ഹരിത ഭക്ഷണ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന വിഭവങ്ങളാണ് വനം വകുപ്പിന്റെ ഭക്ഷണശാലയിലെ  പ്രധാന ആകര്‍ഷണം. ഹണിക്കോളയും, നറുനണ്ടി ചായയും ഒരു പുതിയ രുചി അനുഭവം പ്രദാനം ചെയ്യും. കപ്പയും ഔഷധ ചമ്മന്തികളും നാടന്‍ മീന്‍കറിയും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോഷകസമൃദ്ധവും സുസ്ഥിരവുമായ ഭക്ഷ്യക്രമത്തിനായി റാഗിയെ അടിസ്ഥാനമാക്കിയ വിഭവങ്ങളും സ്റ്റാളിന്റെ പ്രത്യേകതയാണ്.

വിവിധ വന ഡിവിഷനുകളില്‍ നിന്ന് ആദിവാസി/വന ഉദ്യോഗസ്ഥര്‍ ശേഖരിച്ച 150 ഓളം വരുന്ന വന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് വനശ്രീ സ്റ്റാളില്‍  ഒരുക്കിയിട്ടുള്ളത്.

കേരളത്തിന്റെ വിവിധ പ്രദേശത്തു നിന്നുള്ള തേനുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍, ചന്ദനം, ചന്ദനത്തൈലം, തേയില, കാപ്പി, കറുത്ത കുന്തിരിക്കം, കുരുമുളക്, മറയൂര്‍ ശര്‍ക്കര. കുടംപുളി, ലക്ക, ഇഞ്ച, പുല്‍തൈലം തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ്  വനവികസന ഏജന്‍സിയായ വനശ്രീയുടെ സ്റ്റാളില്‍ വില്‍പനക്കായി ഒരുക്കിയിട്ടുള്ളത്.  

വേറിട്ട കാഴ്ച ഒരുക്കി വനം വകുപ്പ്

0

വന്യജീവി സംരക്ഷണം, വനസംരക്ഷണം, സര്‍പ്പ കിയോസ്‌ക്, വനശ്രീ സ്റ്റോള്‍, സെല്‍ഫി പോയിന്റ് തുടങ്ങി വ്യത്യസ്തതയുടെ പുതിയൊരു ലോകം തീര്‍ക്കുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വനം വകുപ്പിന്റെ സ്റ്റാള്‍.

കാട്ടാറും വന്യജീവികളും നിറഞ്ഞ കാടിന്റെ വന്യഭംഗിയുടെ ചെറുപതിപ്പ് തിരുവനന്തപുരത്ത് കനകക്കുന്നില്‍ സന്ദര്‍കര്‍ക്കായി തയാറാക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ വിധത്തില്‍ കണ്ടാസ്വദിക്കാവുന്ന വിധത്തിലാണ് വനം-വന്യജീവി വകുപ്പ് ഒരുക്കിയിരിക്കുന്ന ഈ വിസ്മയം. ഒരു വനസഞ്ചാരം നടത്തുന്ന അനുഭവം സന്ദര്‍ശകര്‍ക്ക്  പ്രദാനം ചെയ്യുന്ന  തരത്തിലാണ് വനംവകുപ്പ് സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്.

വനങ്ങളുടെ പാരിസ്ഥിതിക മൂല്യങ്ങള്‍, വന പുന:സ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ വിവരണവും ഇന്‍സ്റ്റലേഷനും, മനുഷ്യ-വന്യജീവി ലഘൂകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെയും മിഷനുകളുടെയും ഇന്‍സ്റ്റലേഷന്‍, വനം വകുപ്പിന്റെ നേട്ടങ്ങളെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം എന്നിവ മേളയില്‍ ഉണ്ടായിരിക്കും.

പാമ്പുപിടുത്തവും പാമ്പുകളുമായി ബന്ധപ്പെട്ടതുമായ എല്ലാ സംശയങ്ങള്‍ക്കും വനംവകുപ്പ് സ്റ്റാളില്‍ മറുപടി ലഭിക്കും. പൊതുജനങ്ങള്‍ക്ക് സര്‍പ്പ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നല്‍കി ഉപയോഗരീതിയുടെ പരിശീലനം തത്സമയം നല്‍കും. പാമ്പുകളെ പിടികൂടുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പരിചയപ്പെടുത്തലും മേളയില്‍ ഉണ്ടാകും.  
വനം വകുപ്പിന്റെ വിവിധ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഇന്ററാക്ടീവ് കിയോസ്‌ക് വഴി ് അറിയുവാന്‍ കഴിയും.

ഇരുപത്തിയേഴ് നക്ഷത്ര വൃക്ഷങ്ങള്‍ ഉള്‍പ്പെടുത്തി നക്ഷത്രവന മാതൃക വേറിട്ട കാഴ്ചയായിരിക്കും. ഹരിതകുടകള്‍ കൊണ്ട് വിവിധ പദ്ധതികളെ ഏകോപിപ്പിച്ച് രൂപപ്പെടുത്തിയ സെല്‍ഫി പോയിന്റും വനം വകുപ്പ് സ്റ്റാളിന്റെ ആകര്‍ഷമാണ്.

വിസ്മയ-കൗതുകകാഴ്ചകള്‍ക്കൊപ്പം വേറിട്ട കലാപരിപാടികള്‍ ദിവസവും വൈകിട്ട് ആസ്വദിക്കാം. ചാറ്റുപ്പാട്ട്, ഗരുഡന്‍ നൃത്തം പോലുള്ള അന്യംനിന്നുപോയ കലാരൂപങ്ങളുടെ അവതരണം സ്റ്റാളിനെ കൂടുതല്‍ ആകര്‍ഷകമാക്കും.

കാട് കണ്ട് കനകക്കുന്നിറങ്ങുമ്പോള്‍ വെറും കൈയ്യോടെ മടങ്ങണ്ട. ശുദ്ധമായ കാട്ടു തേന്‍ ഉള്‍പ്പെടെയുള്ള വനവിഭവങ്ങളും ഉല്‍പന്നങ്ങളുമായി വനശ്രീയുടെ വില്‍പന കൗണ്ടറും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിവിധ വന ഡിവിഷനുകളില്‍ നിന്ന് ആദിവാസി/വന ഉദ്യോഗസ്ഥര്‍ ശേഖരിച്ച 150 ഓളം വന ഉല്‍പ്പന്നങ്ങള്‍ വനശ്രീയില്‍ വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. കാടിന്റെ തനിമ വിളിച്ചോതുന്ന വിവിധ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ഭക്ഷണശാലയും മേളയുടെ മറ്റൊരു ആകര്‍ഷണമാണ്.

രാവിലെ 9 മണി മുതല്‍ രാത്രി 9 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും.

യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താനിലേക്ക് പോയത് വിഡിയോ ഷൂട്ടിന് വേണ്ടി ; അച്ഛന്റെ പ്രതികരണം

0

ന്യൂഡൽഹി: അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താനിലേക്ക് പോയത് വിഡിയോ ഷൂട്ടിന് വേണ്ടി മാത്രമാണെന്നും ചാരവൃത്തി ചെയ്തില്ലെന്നും പിതാവ് ഹാരിസ് മൽഹോത്ര. പൊലീസ് തങ്ങളുടെ ലാപ്ടോപ്പും ഫോണുകളും എല്ലാം പിടിച്ചുവെച്ചിരിക്കുകയാണെന്നും മകൾ പാകിസ്താനിലേക്ക് പോയത് എല്ലാ അനുമതിയോടും കൂടിയാണെന്നും പിതാവ് പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടായിരുന്നു പിതാവിന്റെ പ്രതികരണം.

“ജ്യോതി വിഡിയോ ഷൂട്ട് ചെയ്യാനായി പാകിസ്താനിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകാറുണ്ട്. എല്ലാ അനുമതിയും എടുത്ത ശേഷമാണ് ഇങ്ങനെ പോകുന്നത്. അവിടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ വിളിക്കാൻ പറ്റില്ലേ? മറ്റൊന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല, പിടിച്ചുവെച്ച ഫോണുകളും മറ്റും തിരിച്ചുതരണം” -പിതാവ് പറഞ്ഞു.

ജ്യോതി മൽഹോത്ര ഉൾപ്പെടെ ആറ് പേരാണ് പാകിസ്താനുവേണ്ടി ചാരവൃത്തി ചെയ്തെന്ന കുറ്റത്തിന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവർ പാകിസ്താൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2023ൽ ജ്യോതി പാകിസ്താൻ സന്ദർശിച്ചതായും അവിടെവച്ച് ഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ ജീവനക്കാരനായ ഇഹ്‌സാനുർ റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്. ഓപറേഷൻ സിന്ദൂറിനെത്തുടർന്ന് കേന്ദ്രസർക്കാർ ഡാനിഷിനെ മേയ് 13ന് പുറത്താക്കിയിരുന്നു.

youtuber jyoti malhotra issue father said

എംജി വിൻഡ്‌സർ പ്രോ ഇലക്ട്രിക് കാർ പുറത്തിറക്കി; വില 17.49 ലക്ഷം രൂപ

0

എംജി മോട്ടോർ ഇന്ത്യ അടുത്തിടെ ഇന്ത്യൻ വിപണിയിൽ എംജി വിൻഡ്‌സർ പ്രോ ഇലക്ട്രിക് കാർ പുറത്തിറക്കി, അതിന്റെ വില 17.49 ലക്ഷം രൂപ. വിൻഡ്‌സർ ഇവി ശ്രേണിയിൽ ഒന്നാം സ്ഥാനത്തുള്ള ഇത് ഡിസൈനിലും സവിശേഷതകളിലും ശ്രദ്ധേയമായ അപ്‌ഗ്രേഡുകൾ കൊണ്ടുവരുന്നു. എംജിയുടെ ബാറ്ററി-ആസ്-എ-സർവീസ് (BaaS) പ്രോഗ്രാം തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക്, ബാറ്ററി ഒഴികെ വിൻഡ്‌സർ ഇവി പ്രോയുടെ വില 12.49 ലക്ഷം രൂപയാണ്. ആദ്യത്തെ 8,000 യൂണിറ്റുകൾക്ക് മാത്രമേ 17.49 ലക്ഷം രൂപ എന്ന പ്രാരംഭ വില ബാധകമായിരുന്നുള്ളൂ, വെറും മൂന്ന് ദിവസത്തിനുള്ളിൽ അവസാനിച്ചു. എംജി വിൻഡ്‌സർ പ്രോയുടെ ഇപ്പോൾ വില 18.10 ലക്ഷം രൂപയാണ്.

എം‌ജി വിൻഡ്‌സർ രണ്ട് ബാറ്ററി ശേഷികളിൽ ലഭ്യമാണ് – 38kWh ഉം 52.9kWh ഉം. 136hp ഉം 200Nm ടോർക്കും നൽകുന്ന ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റുകൾക്കും കരുത്ത് പകരുന്നത്. 38kWh പതിപ്പ് ARAI- സാക്ഷ്യപ്പെടുത്തിയ 332 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു, അതേസമയം 52.9kWh പതിപ്പ് പൂർണ്ണ ചാർജിൽ 449 കിലോമീറ്റർ റേഞ്ച് നൽകുന്നു. വാങ്ങുന്നവർക്ക് നാല് വേരിയന്റുകളിൽ നിന്ന് തിരഞ്ഞെടുക്കാം – എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസെൻസ്, എസെൻസ് പ്രോ. ആദ്യത്തെ മൂന്നെണ്ണത്തിൽ 38kWh ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു, അതേസമയം വലിയ 52.9kWh യൂണിറ്റ് ടോപ്പ്-സ്പെക്ക് എസെൻസ് പ്രോ വേരിയന്റിനായി നീക്കിവച്ചിരിക്കുന്നു.

mg windsor ev pro details

വാഹന വിപണിയിൽ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാൻ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ; വിപുലമായ പദ്ധതികൾ തുടങ്ങി

0

2030 സാമ്പത്തിക വർഷത്തോടെ 26 പുതിയ കാറുകൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാൻ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഒരുങ്ങുകയാണ്. ഇതിൽ 20 പെട്രോൾ, ഡീസൽ കാറുകൾ, 6 ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് മോഡലുകൾ എന്നിവ ഉൾപ്പെടുന്നുവെന്ന് കമ്പനിയുടെ നേതൃത്വം ഇന്ന് നേരത്തെ നടത്തിയ ഒരു വരുമാന കോളിൽ സ്ഥിരീകരിച്ചു.
പോർട്ട്‌ഫോളിയോ വിപുലീകരണ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി, 2026 മൂന്നാം പാദത്തോടെ പൂനെയിലെ തലേഗാവിലുള്ള പുതിയ നിർമ്മാണ കേന്ദ്രത്തിൽ ഹ്യുണ്ടായ് ഉത്പാദനം ആരംഭിക്കും.

ഈ വിപുലീകരണം അതിന്റെ ഉൽ‌പാദന ശേഷി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അടുത്തിടെ അവസാനിച്ച സാമ്പത്തിക വർഷത്തിലെ കാർ നിർമ്മാതാവിന്റെ വിൽപ്പന പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ആഭ്യന്തര വിൽപ്പന 5,98,666 യൂണിറ്റുകളായി, 2024 സാമ്പത്തിക വർഷത്തിലെ 6,14,721 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2.6% കുറഞ്ഞു. മികച്ച നേട്ടമെന്ന നിലയിൽ, കയറ്റുമതി കണക്കുകൾ സ്ഥിരമായി തുടർന്നു, 1,63,386 യൂണിറ്റുകൾ, മുൻ സാമ്പത്തിക വർഷത്തിലെ 1,63,155 യൂണിറ്റുകളെ അപേക്ഷിച്ച് 0.1% നേരിയ വർധനവ്.അടുത്ത രണ്ട് സാമ്പത്തിക വർഷത്തിനുള്ളിൽ 26 കാറുകളുള്ള ഹ്യുണ്ടായി ശ്രേണിയിൽ നിന്ന് എട്ട് മോഡലുകൾ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. രസകരമെന്നു പറയട്ടെ, ശക്തമായ ഒരു ഹൈബ്രിഡ് സ്ഥിരീകരിച്ചതോടെ കമ്പനി ഹൈബ്രിഡ് വിഭാഗത്തിലേക്കും പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ലോഞ്ചുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 2025 സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്നു

hyundai new market plans

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

0

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇതിന് പിന്നാലെ 83 കുട്ടികൾ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ വ്യാഴാഴ്ച ഹോസ്റ്റലിൽ ഉണ്ടാക്കിയ ബട്ടർ ചിക്കനിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ഭക്ഷണ സാമ്പിൾ അടക്കം ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ എത്തി ശേഖരിച്ചു. അതേസമയം വിദ്യാർഥികൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആർക്കും പരാതിയില്ല.

food poison Trivandrum hostel

സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് ഇ കൊമേഴ്സിലും ഫാഷന്‍ രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവന്നു;മാറുന്ന ഫാഷന്‍ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്ത് ലുലു ഫാഷന്‍ ഫോറം

0

കൊച്ചി: സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് ഇ കൊമേഴ്സ് രംഗത്തിന് കരുത്തേകിയെന്ന് ലുലു ഫാഷന്‍ ഫോറം. കൊച്ചി ലുലു മാളില്‍ ലുലു ഫാഷന്‍ സ്റ്റോര്‍ സംഘടിപ്പിച്ച ലുലു ഫാഷന്‍ ഫോറത്തില്‍ ഫാഷന്‍ ലോകവും സമൂഹമാധ്യമ സ്വാധീനവും എന്ന ചര്‍ച്ചയില്‍ നടന്‍ ജിനു ജോസഫ്, ഇന്‍ഫ്ളുവന്‍സറും ആരോഗ്യ വിദഗ്ധയുമായ ഡോ. ഫാത്തിമ നെലുഫര്‍ ഷെറിഫ്, അസിസ്റ്റന്റ് പ്രഫസറും അക്കാഡമിക് വിദഗ്ധയുമായ മുക്തി സുമംഗള, സെലിബ്രിറ്റി കോസ്റ്റും സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ധീന്‍ എന്നിവര്‍ അതിഥികളായി. അവതാരകനും നടനുമായ രാകേഷ് കേശവായിരുന്നു മോഡറേറ്റര്‍. ഇ കൊമേഴ്സ് രംഗത്ത് കാതലായ മാറ്റമാണ് സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ സാധ്യമായതെന്ന് ഫാഷന്‍ ഫോറത്തില്‍ ഡോ. ഫാത്തിമ നെലുഫര്‍ ഷെറിഫ് അഭിപ്രായപ്പെട്ടു. ഫാഷന്‍ രംഗത്തെ ജനങ്ങളോട് അടുപ്പിക്കാനും ബ്രാന്‍ഡുകള്‍ വേഗത്തില്‍ തിരഞ്ഞെടുക്കുവാനും സോഷ്യല്‍ മീഡിയ സ്വാധീനം ഉപകരിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം , ഫേസ്ബുക്ക് പോലയുള്ള സമൂഹ മാധ്യമങ്ങളുടെ കടന്നുവരവ് ഇ കൊമേഴ്സ് രംഗത്തും ഫാഷന്‍ രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു. ഫാഷന്‍ ബ്രാന്‍ഡുകള്‍ ഏത് തിരഞ്ഞെടുക്കണമെന്നും എപ്പോള്‍ തിരഞ്ഞെടുക്കണമെന്നും സമൂഹമാധ്യമങ്ങളുടെ വളരെ എളുപ്പത്തില്‍ സാധിക്കും. തിരഞ്ഞെടുപ്പുകള്‍ വേഗത്തിലാക്കുന്നതിനും വീട്ടില്‍ ഇരുന്ന് പോലും വേഗത്തില്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും സമൂഹമാധ്യമങ്ങള്‍ വഴിയുള്ള തിരഞ്ഞെടുപ്പുകള്‍ ഫലപ്രദമാണെന്നും ഡോ ഫാത്തിമ നെലുഫര്‍ ഷെറിഫ് അഭിപ്രായപ്പെട്ടു.

ഒരു ഉത്പ്പന്നം മാര്‍ക്കറ്റിലേക്ക് എത്തിക്കുന്നതില്‍ പുതുതലമുറയെ ആര്‍ഷിക്കുന്ന പ്രധാന ഘടകമായി ഇന്ന് സമൂഹമാധ്യമങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഫലമായി യൂട്യൂബ് , പോലെയുള്ള നവമാധ്യമ കടന്നുവരവും ഇന്‍ഫ്ളുവന്‍സേഴിസിന്റെ പരസ്യ പ്രചരണ രീതിയിലുള്ള വീഡിയോകളും പലപ്പോഴും ഫാഷന്‍ രംഗത്തെ പരിചയപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും പ്രഫ. മുക്തി അഭിപ്രായപ്പെട്ടു. ഒരുപാട് ഇന്‍ഫള്യുവന്‍സേഴ്സ് ഫാഷന്‍ രംഗത്തേക്ക് വീഡിയോകളുമായി എത്തുമ്പോള്‍ ഉത്പ്പന്നത്തിലുള്ള വിശ്വാസീയത പ്രധാന ഘടകമാണെന്നും അവര്‍ പ്രതികരിച്ചു. ബിഗ്ബിയില്‍ അമല്‍ നീരദ് എന്നെ തിരഞ്ഞെടുത്തത് എന്റെ കോസ്റ്റുമും ഫാഷന്‍ സെന്‍സും തിരിച്ചറഞ്ഞാണെന്ന് നടന്‍ ജിനു ജോസഫിന്റെ പ്രതികരണം. എന്റെ ലുക്കും ഫാഷന്ഡ സെന്‍സുമാണ് അദ്ദേഹത്തിന് എന്നെ ആ വേഷത്തിലേക്ക് ക്ഷണിക്കാന്‍ പ്രേരിപ്പിച്ചതെന്നും ജിനു ജോസഫ് വ്യക്തമാക്കി.

ഒരു ചലച്ചിത്ര താരത്തിന്റെ വസ്ത്രം ആ താരത്തിന് ബോധിച്ച രീതിയില്‍ ചെയ്തെടുക്ക ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ജോലിയാണ്. ആ താരത്തിനെ ആ വസ്ത്രാലങ്കാരത്തിലൂടെ കൂടുതല്‍ സ്‌റ്റൈലാക്കുക എന്നതിന് കടമ്പകള്‍ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ ചെയ്തെടുത്തിട്ടുള്ള കോസ്റ്റുമുകളാണ് പലപ്പോഴും അടുത്ത ട്രെന്‍ഡായി മാറിയിള്ളതെന്നും ജിഷാദ് ഷംസുദ്ധീന്‍ മോഡറേറ്റര്‍ രാകേഷ് കേശവിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ജയിലര്‍ എന്ന സിനിമയിലെ മോഹന്‍ലാലിനുവേണ്ടി ചെയ്ത വസ്ത്രാലങ്കാരത്തെക്കുറിച്ചുള്ള അനുഭവവും അദ്ദേഹം വേദിയില്‍ പങ്കുവച്ചു. കഥാപാത്രത്തിന്റെ വ്യക്തിത്വവുമായി പൊരുത്തപ്പെടുന്ന ഒരു ലുക്ക് നിര്‍മ്മിക്കുന്നതിന് നിരീക്ഷണം ആവശ്യ ഘടകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമകള്‍ക്കായുള്ള വസ്ത്രാലങ്കാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന വെല്ലുവിളികളെയും സങ്കീര്‍ണതകളെയും കുറിച്ച് ജിഷാദ് ചര്‍ച്ച ചെയ്തു. ഫാഷന്‍ ഫോറം സമാപന വേളയില്‍ ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ് അതിഥികള്‍ക്ക് ഉപഹാരം നല്‍കി.

lulu fashion forum

‘ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

0

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയ ഹൊറർ ത്രില്ലർ ഭ്രമയുഗത്തിന് ശേഷം, ഹൊറർ ത്രില്ലർ എന്ന സിനിമാ വിഭാഗത്തിന്റെ സാദ്ധ്യതകൾ ഇനിയും കൂടുതലായി ഉപയോഗിക്കുന്ന ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. ‘ഡീയസ് ഈറേ ’യുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ഭ്രമയുഗ’ത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിലുള്ളത്. 2025 ഏപ്രിൽ 29-ന് ചിത്രീകരണം പൂർത്തിയായ ചിത്രം നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഭ്രമയുഗത്തിന് ശേഷം ഇന്ത്യൻ ഹൊറർ ചിത്രങ്ങൾക്ക് ആഗോള തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കാൻ ഉതകുന്ന തരത്തിലാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത് എന്നാണ് സൂചന. വ്യത്യസ്തവും വൈകാരികവുമായ ലോകമാണ് ‘ഡീയസ് ഈറേ’യിൽ അവതരിപ്പിക്കുന്നത് എന്നും ഇതൊരു ഹൊറർ-ത്രില്ലർ സിനിമയായിരിക്കുമ്പോൾ തന്നെ, ഇതിന്റെ കഥപറച്ചിൽ രീതിയിലും മറ്റും വലിയ മാറ്റങ്ങളുണ്ടാകുമെന്നും, ചിത്രം പുതിയ ഒരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പിആർഒ: ശബരി, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്.