Home Blog Page 135

കേരളത്തിൽ കാലവർഷം നേരത്തെ എത്തി; കണ്ണൂർ, കാസറഗോഡ് ഇന്ന് റെഡ് അലർട്ട്

0

കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) സ്ഥിരീകരിച്ചതനുസരിച്ച്, 2025 മെയ് 24-ന് കേരളത്തിൽ കാലവർഷം എത്തി, ഇത് സാധാരണയിലും 8 ദിവസം മുൻപാണ്. 2009 (മെയ് 23) ന് ശേഷം ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ് ഇത്തവണത്തേത്, 1990 (മെയ് 19)ന് ശേഷം രണ്ടാമത്തെ നേരത്തെയുള്ള കാലവർഷവും.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന അതിതീവ്ര മഴ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും വെള്ളക്കെട്ടിനും കാരണമായേക്കാം. ഓറഞ്ച് അലർട്ട് (115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, മഞ്ഞ അലർട്ട് (64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ) ശക്തമായ മഴയ്ക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ മഴ അലർട്ട് വിവരങ്ങൾ

റെഡ് അലർട്ട് (അതിതീവ്ര മഴ: 24 മണിക്കൂറിൽ 204.4 മി.മീ.ന് മുകളിൽ)

  • 2025 മെയ് 24: കണ്ണൂർ, കാസറഗോഡ്
  • 2025 മെയ് 25: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
  • 2025 മെയ് 26: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ: 24 മണിക്കൂറിൽ 115.6 മി.മീ. മുതൽ 204.4 മി.മീ. വരെ)

  • 2025 മെയ് 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • 2025 മെയ് 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
  • 2025 മെയ് 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
  • 2025 മെയ് 27: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
  • 2025 മെയ് 28: കണ്ണൂർ, കാസർഗോഡ്

മഞ്ഞ അലർട്ട് (ശക്തമായ മഴ: 24 മണിക്കൂറിൽ 64.5 മി.മീ. മുതൽ 115.5 മി.മീ. വരെ)

  • 2025 മെയ് 27: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
  • 2025 മെയ് 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

അപകട സാധ്യതകളും മുൻകരുതലുകളും

അതിതീവ്ര മഴ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് എന്നിവയ്ക്ക് കാരണമായേക്കാം. തുടർച്ചയായ മഴ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും വഴിവെക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ബാധിത ജില്ലകളിലെ ജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുകയും വേണം. അടിയന്തര സേവനങ്ങൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്.

കന്യാദാനം സീരിയൽ നായിക ഡോണാ അന്ന വിവാഹിതയായി വീഡിയോ

0

പ്രേക്ഷകരുടെ പ്രിയപ്പെട്ട മലയാളം സീരിയലായ കന്യാദാനം ന്റെ നായിക ഡോണാ അന്ന വിവാഹിതയായി. ഇന്ന് രാവിലെ ക്രിസ്ത്യൻ ആചാരപ്രകാരം പള്ളിയങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ടോണി സിജിമോൻ ഡോണയുടെ കഴുത്തിൽ മിന്ന് കെട്ടി. പിങ്ക് ഫ്‌ളോറൽ സാരിയിൽ ടോണിയുടെ കൈകോർത്ത് ദേവാലയത്തിലേക്ക് പ്രവേശിച്ച ഡോണ, പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷമാണ് വിവാഹിതയായത്.

ബന്ധുക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും വധൂവരന്മാരെ കാത്ത് പള്ളിയങ്കണത്തിൽ എത്തിയിരുന്നു. ചടങ്ങിനിടെ അച്ചൻ നൽകിയ മിന്ന് ടോണി ഡോണയുടെ കഴുത്തിൽ കെട്ടി. തുടർന്ന് ഇരുവരും പരസ്പരം വിവാഹമോതിരം അണിയിച്ചു. അച്ചൻ ഇരുവരുടെയും നെറ്റിയിൽ കുരിശ് വരച്ച് കൊന്ത സമ്മാനിക്കുകയും ചെയ്തു. ചുവന്ന മന്ത്രകോടി ടോണി ഡോണയ്ക്ക് നൽകി.

ചടങ്ങിന്റെ അവസാനം, വധൂവരന്മാർ മുട്ടുകുത്തി പ്രാർത്ഥിച്ച ശേഷം അച്ചൻ അപ്പം വായിൽ വച്ചു നൽകി, ഇതോടെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. സ്നേഹവും ആഹ്ലാദവും നിറഞ്ഞ ഈ ചടങ്ങിൽ ഡോണയും ടോണിയും ഒന്നിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നു.https://youtu.be/Zwkr-XijtD0

രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ പുതിയ ഷെഡ്യൂൾ ഹൈദരാബാദിൽ

0

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ പുതിയ ഷെഡ്യൂൾ ഹൈദരാബാദ് ആരംഭിച്ചു. ഹൈദരാബാദിൽ ഒരുക്കിയ ഒരു ഗ്രാമത്തിൻ്റെ വമ്പൻ സെറ്റിൽ ആണ് ചിത്രത്തിൻ്റെ ഏറ്റവും ദൈർഘ്യമേറിയ ഷെഡ്യൂൾ ആരംഭിച്ചത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. രാം ചരൺ, ജാൻവി എന്നിവരെ കൂടാതെ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.

ഏകദേശം 30 ശതമാനത്തോളം ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ശ്രീരാമ നവമി ആഘോഷങ്ങളോട് അനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രത്തിൻ്റെ ഫസ്റ്റ് ഷോട്ട് ഗ്ലീമ്പ്സ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. അവിനാഷ് കൊല്ലയുടെ നേതൃത്വത്തിൽ ഒരുക്കിയ ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരു ഗംഭീര ആക്ഷൻ രംഗം ഉൾപ്പെടെയുള്ള ഭാഗമാണ് ഇപ്പൊൾ ചിത്രീകരിക്കുന്നത്. പരുക്കൻ ലുക്കിൽ ഉഗ്ര രൂപത്തിലാണ് രാം ചരണിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി വലിയ ശാരീരിക പരിവർത്തനത്തിനാണ് അദ്ദേഹം വിധേയനായത്.

ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ ബുചി ബാബു സന, വലിയ ബജറ്റ്, വിസ്മയകരമായ ദൃശ്യങ്ങൾ, ലോകോത്തര നിർമ്മാണ മൂല്യങ്ങൾ, അത്യാധുനിക സാങ്കേതിക മികവ് എന്നിവ ഉപയോഗിച്ച് അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം ഒരുക്കുന്നത്. രാം ചരൺ – ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

“പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല”കൗമാരക്കാരുടെ പ്രീ ഡിഗ്രി പ്രണയകഥ.രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു

0

ഇഫാര്‍ ഇന്റെര്‍നാഷണലിന്‍റെ ക്യാമ്പസ് സിനിമ – ബയോ ഫിക്ഷണല്‍ കോമഡി ചിത്രം “പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല” ജൂണ്‍ മാസം തിയേറ്റെറുകളിലെത്തും.

സംവിധായകന്‍റെ പ്രീഡിഗ്രി പഠനകാലത്തെ കൂട്ടുകാരില്‍ ചിലരുടെ ജീവിതാനുഭവങ്ങളും കാട്ടു മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമകാലിക സംഭവങ്ങളും ഉള്‍പ്പെടുത്തി ഒരുക്കിയതാണ്‌ ഈ സിനിമ.

“പിഡിസി” എഴുതി സംവിധാനം നിര്‍വ്വഹിച്ചത് റാഫി മതിരയാണ്‌. 2023-ല്‍ ജോഷി – സുരേഷ് ഗോപി ചിത്രമായ ‘പാപ്പന്‍’, 2024-ല്‍ രതീഷ് രഘു നന്ദന്‍ – ദിലീപ് ചിത്രമായ ‘തങ്കമണി’ എന്നിവയ്ക്ക് ശേഷം 2025-ല്‍ ഇഫാര്‍ മീഡിയ അവതരിപ്പിക്കുന്ന “പിഡിസി” ജൂണ്‍ മാസം തിയേറ്റെറുകളിലെത്തും.

സിദ്ധാര്‍ത്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക തുടങ്ങിയ കൌമാരക്കാര്‍ക്ക് പുറമേ ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ്‌ കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, എസ്.ആശ നായര്‍, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂര്‍വിള, ആനന്ദ് നെച്ചൂരാന്‍, അനീഷ്‌ ബാലചന്ദ്രന്‍, രാജേഷ് പുത്തന്‍പറമ്പില്‍, ജോസഫ്, ഷാജി ലാല്‍, സജി ലാല്‍, ഉദേശ് ആറ്റിങ്ങല്‍, രാഗുല്‍ ചന്ദ്രന്‍, ബിച്ചു, കിഷോര്‍ ദാസ്, പോള്‍സന്‍ പാവറട്ടി, ആനന്ദന്‍, വിജയന്‍ പൈവേലില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്നത്തെ കുട്ടികളില്‍ നിന്നും വ്യത്യസ്തമായി പത്താം ക്ലാസ് പഠനം കഴിഞ്ഞയുടന്‍ കോളേജില്‍ പഠിക്കാന്‍ ഭാഗ്യം കിട്ടിയവരാണ് പ്രീ ഡിഗ്രിക്കാര്‍. ആദ്യപ്രാവശ്യം പത്താം ക്ലാസ്സില്‍ പരാജയപ്പെടുകയും പിന്നെ വിജയിക്കുകയും ചെയ്തവരോ മാര്‍ക്ക് കുറഞ്ഞവരോ സയന്‍സ് സ്ട്രീമില്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടാത്തവരോ ഒക്കെ അക്കാലത്ത് വിലസിയിരുന്നത് പാരലല്‍ കോളേജുകളില്‍ ആയിരുന്നു.

1996-98 കാലഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള കൌമാരക്കാര്‍ക്ക് താമസിച്ചു പഠിക്കാന്‍ അവസരം ലഭിക്കുന്നു. സ്കൂള്‍ ജീവിതത്തിന്‍റെ ഇടുങ്ങിയ മതിലുകള്‍ക്കപ്പുറം ടീനേജില്‍ വിശാലമായ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ കോളേജ് ജീവിതം എന്ന മതിലുകളില്ലാത്ത ലോകത്തിലേയ്ക്ക് കടന്നു ചെന്ന ചെറുപ്പക്കാരുടെ കലാലയജീവിതവും പ്രണയവും സ്വപ്നവും കൊച്ചു കൊച്ചു പിണക്കങ്ങളും എല്ലാം സിനിമയുടെ ഭാഗമാകുന്നു.

പൂര്‍വ്വ വിദ്യാര്‍ഥി വാട്സ് ആപ്പ് കൂട്ടായ്മകള്‍ കുടുംബം കലക്കുന്നു, കൊലപാതകങ്ങള്‍ വരെ നടക്കുന്നു എന്ന് പൊതുവേ പരാതിയുള്ള കാലഘട്ടത്തില്‍ വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ വീണ്ടും സൌഹൃദം പുതുക്കുന്ന പ്രീഡിഗ്രിക്കാര്‍. അവരില്‍ ഒരാളായ ജോസഫ് മാത്യൂവും ഭാര്യയും ഒരു ഊരാക്കുടുക്കില്‍ പെടുന്നതും ഒരൊറ്റ ദിവസം കൊണ്ട് സൌഹൃദത്തിന്‍റെ ശക്തി തെളിയിച്ചു കൊണ്ട് കൂട്ടുകാര്‍ പല വിധത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതും അയാളെയും കുടുംബത്തെയും ആ ഊരാ കുടുക്കില്‍ നിന്നും രക്ഷിക്കുന്നതുമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്.

ഉണ്ണി മടവൂരിന്‍റെ മനോഹരമായ ഛായാഗ്രഹണം, റോണി റാഫേലിന്‍റെ മനസ്സിനിണങ്ങുന്ന പശ്ചാത്തല സംഗീതം, ഫിറോസ്‌ നാഥ്‌ ഒരുക്കിയ വ്യത്യസ്ത കാറ്റഗറികളിലുള്ള 4 ഗാനങ്ങള്‍, സജിത്ത് മുണ്ടയാടിന്‍റെ കലാസംവിധാനം, മനോജ്‌ ഫിഡാക്കിന്‍റെ ത്രസിപ്പിക്കുന്ന കോറിയോഗ്രഫി, വിപിന്‍ മണ്ണൂരിന്‍റെ കിറുകൃത്യമായ എഡിറ്റിംഗ് എന്നിവയുടെ മികച്ച റിസൽട്ട് ചിത്രത്തിന്‍റെ മേക്കിംഗ് ക്വാളിറ്റിയിൽ പ്രകടമാകും.

റാഫി മതിരയും ഇല്യാസ് കടമേരിയും എഴുതിയ വരികള്‍ K.S. ചിത്ര, ഫിറോസ്‌ നാഥ്‌, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവര്‍ ആലപിച്ചിരിക്കുന്നു. സൌണ്ട് മിക്സിംഗ് ഹരികുമാര്‍. ഇഫക്ട്സ് ജുബിന്‍ രാജ്. പരസ്യകല മനു ഡാവിന്‍സി. സ്റ്റില്‍സ് ആദില്‍ ഖാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മോഹന്‍ (അമൃത), മേക്കപ്പ് സന്തോഷ്‌ വെണ്‍പകല്‍, വസ്ത്രാലങ്കാരം ഭക്തന്‍ മങ്ങാട്. സഹ സംവിധായകര്‍ ആഷിക് ദില്‍ജീത്, സഞ്ജയ്‌ ജി.കൃഷ്ണന്‍. സംവിധാന സഹായികള്‍ വിഷ്ണു വര്‍ദ്ധന്‍, നിതിന്‍, ക്രിസ്റ്റി, കിരണ്‍ ബാബു. വിതരണം ഡ്രീം ബിഗ്‌ ഫിലിംസ്.

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: 2025-ലെ രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ 77.81% വിജയശതമാനം രേഖപ്പെടുത്തി, കഴിഞ്ഞ വർഷത്തെ 78.69%-നെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 70.06% വിജയശതമാനമാണ്, മുൻവർഷത്തെ 71.42%-നെ അപേക്ഷിച്ച് ഇവിടെയും കുറവ് രേഖപ്പെടുത്തി.

ഹയർസെക്കൻഡറി പരീക്ഷയ്ക്ക് 3,70,642 വിദ്യാർത്ഥികൾ ഹാജരായി, ഇതിൽ 2,88,394 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വൊക്കേഷണൽ വിഭാഗത്തിൽ 26,178 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ജൂൺ 21 മുതൽ സേ പരീക്ഷ ആരംഭിക്കും. ഫലങ്ങൾ ഉച്ചയ്ക്ക് 3.30 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

വിജയശതമാനത്തിൽ സർക്കാർ സ്കൂളുകൾ 73.23%, എയ്ഡഡ് സ്കൂളുകൾ 82.16%, അൺഎയ്ഡഡ് സ്കൂളുകൾ 75.91%, സ്പെഷ്യൽ സ്കൂളുകൾ 86.40% എന്നിങ്ങനെ രേഖപ്പെടുത്തി. ജില്ലകളിൽ വയനാടിനാണ് ഏറ്റവും ഉയർന്ന വിജയശതമാനം, കാസർകോടിന് ഏറ്റവും കുറവ്. 193 വിദ്യാർത്ഥികൾ ഫുൾ A+ നേടി.

ജാപ്പനീസ് വാഹനനിർമ്മാതാക്കളായ നിസ്സാൻ ഇന്ത്യ വിടുന്നു?

0

ന്യൂഡൽഹി: ജാപ്പനീസ് വാഹനനിർമ്മാതാക്കളായ നിസ്സാൻ ഇന്ത്യ വിടുന്നെന്ന ശക്തമായ അഭ്യൂഹങ്ങൾ ഈയിടെ പ്രചരിക്കുന്നുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി വലിയ തോതിൽ ലോകവ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടാൻ നിസാൻ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതെല്ലം തന്നെ വാഹനപ്രേമികളുടെ ഇടയിൽ വലിയ ചർച്ചക്കിടയാക്കിയുന്നു. എന്നാൽ കമ്പനി ഇന്ത്യയിൽ തന്നെ തുടരുമെന്ന് നിസാൻ ഇറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയിലെ ഡീലർമാരോടും ഉപഭോക്താക്കളോടും നിസാൻ എന്നും പ്രതിബദ്ധത പുലർത്തുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.

ഈ അഭ്യുഹങ്ങൾക്കിടയിലും നിസാൻ ലോകവ്യാപകമായി അവരുടെ എക്കാലത്തെയും മികച്ച വാഹനങ്ങളിൽ ഒന്നായ മൈക്രയുടെ ഇലക്ട്രിക് വകഭേദം പുറത്തിറക്കിയിരിക്കുകയാണ്. എന്നാൽ മൈക്രയുടെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക വരവ് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 40 വർഷത്തെ പാരമ്പര്യമുള്ള നിസ്സാൻ മൈക്രയുടെ ഇലക്ട്രിക് വകഭേദം ആദ്യമായാണ് കമ്പനി ഇറക്കുന്നത്. ഈ വർഷത്തോടെ വാഹനം യൂറോപ്യൻ വിപണിയിൽ എത്തുമെന്ന് നിസാൻ പറഞ്ഞു.

പുതിയ മൈക്ര ഇ.വി ഡിസൈൻ ചെയ്തിരിക്കുന്നത് ലണ്ടനിലാണ്. ഡബിൾ ടോൺ ഓപ്ഷനിൽ ലഭിക്കുന്ന മൈക്ര 14 നിറങ്ങളിൽ ലഭ്യമാകും. 18 ഇഞ്ച് വീലുകളിൽ ഒരു ആക്റ്റീവ് വീൽ കവറും ഐകോണിക്, സ്‌പോർട്ടി അലോയ് വീലുകളും മൈക്രയുടെ മറ്റൊരു പ്രത്യേകതയാണ്. എസ്.യു.വി മോഡലിൽ എത്തുന്ന മൈക്രയ്ക്ക് ടെയിൽലാമ്പുകളിൽ മനോഹരമായ വൃത്താകൃതിയിലുള്ള എൽ.ഇ.ഡി ലൈറ്റിങും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

Nissan could close its operations in India

ഇന്ത്യയുടെ മിസൈൽമാന്റെ ജീവിതം സിനിമയാകുന്നു; കലാമായി എത്തുന്നത് ധനുഷ്

0

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ഇന്ത്യൻ മിസൈൽ മാനുമായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ ജീവിതം സിനിമയാകുന്നു. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കലാമായി എത്തുന്നത് ധനുഷ് ആണ്. ‘കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ’, എന്നാണ് ചിത്രത്തിന്റെ പേര്.

ടി-സീരീസ് ഫിലിംസിന്‍റെ ബാനറിൽ ഭൂഷൺ കുമാറും കൃഷൻ കുമാറും അഭിഷേക് അഗർവാളും അനിൽ സുങ്കരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീർജ, മൈദാൻ, പർമാണു: ദി സ്റ്റോറി ഓഫ് പൊഖ്‌റാൻ എന്നീ ജീവചരിത്ര സിനിമകൾ രചിച്ച സൈവിൻ ക്വാഡ്രാസാണ് തിരക്കഥ. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

‘രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക് ഒരു ഇതിഹാസത്തിന്‍റെ യാത്ര ആരംഭിക്കുന്നു. ഇന്ത്യയുടെ മിസൈൽ മാൻ വെള്ളിത്തിരയിലേക്ക്, വലിയ സ്വപ്നം’, എന്നാണ് ഓം സിനിമയെ കുറിച്ച് പറഞ്ഞത്. പ്രഭാസ് നായകനായി എത്തിയ ആദിപുരുഷിന് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ.

അബ്ദുൾ കലാമിന്റെ ജീവിതം ദശലക്ഷക്കണക്കിന് തലമുറകളെ പ്രചോദിപ്പിക്കുന്ന കഥയാണ്. ടി-സീരീസിൽ, അത്തരമൊരു അസാധാരണ മനുഷ്യന്‍റെ യാത്ര ആഘോഷിക്കുന്ന ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഓം റൗട്ടുമായുള്ള ഞങ്ങളുടെ മൂന്നാമത്തെ സഹകരണമാണിത്. ഒരു സിനിമ എന്നതിലുപരി, സ്വപ്നങ്ങൾ, സമർപ്പണം, വിനയം എന്നിവ രാജ്യത്തിന്റെ ഭാവിയെ എങ്ങനെ രൂപപ്പെടുത്തുമെന്ന് നമുക്ക് കാണിച്ചുതന്ന ഒരു വ്യക്തിക്കുള്ള ആദരം കൂടിയാണിത് നിർമാതാവ് ഭൂഷൺ കുമാർ പറഞ്ഞു.

Dhanush has been play the titular role on Dr APJ Abdul Kalam’s biopic

രാജ്യ തലസ്ഥാനത്ത് വന്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി; ഭീകരനീക്കം പൊളിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി; വിദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ

0

ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനത്ത് വന്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിദേശിയടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ സേന ക്യാംപ് അടക്കമുള്ളവയുടെ വിവരം ഇവര്‍ ശേഖരിച്ചതായി കണ്ടെത്തി. ഇന്നലെ ഇന്ത്യ പുറത്താക്കിയ മുസഫിലീനും ഗൂഢാലോനയില്‍ പങ്കുണ്ടെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിക്കുന്നു.ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന മുസഫിലീനെ ഇന്നലെയാണ് ഇന്ത്യ പുറത്താക്കിയത്. നയതന്ത്ര മര്യാദ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

24 മണിക്കൂറിനകം രാജ്യം വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നയതന്ത്ര അവകാശം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്ന കര്‍ശന താക്കീതും ഇന്ത്യ നല്‍കി. ഹൈക്കമ്മീഷനിലെ ചാര്‍ജ് ഡെ അഫയേഴ്‌സിനെ വിളിച്ചുവരുത്തിയാണ് നയതന്ത്ര അവകാശം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്ന നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ മെയ് 13നും നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്റെ പേരില്‍ ഡല്‍ഹി പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പാകിസ്ഥാനും പുറത്താക്കിയിരുന്നു.

Indian army destroyed terrorist plan

തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ നേരത്തേ എത്തുന്നു

0

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ നേരത്തേ ആരംഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനം. അടുത്ത നാല് ദിവസത്തിനുള്ളിൽ കാലവർഷം എത്തുമെന്നാണ് വിലയിരുത്തൽ. ഇതു ശരിയാകുകയാണെങ്കിൽ, കഴിഞ്ഞ 15 വർഷത്തിനിടെ ഏറ്റവും നേരത്തേ കാലവർഷം ആരംഭിക്കുന്ന വർഷമാകും 2025. 2009-ൽ മേയ് 23-ന് കാലവർഷം എത്തിയതാണ് കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും നേരത്തെയുള്ള വരവ്.

അതിനിടെ, അറബിക്കടലിൽ സീസണിലെ രണ്ടാമത്തെ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഈ ന്യൂനമർദം വടക്കോട്ടു നീങ്ങി തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഖത്തറിലെ പേലേറ്ററിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

0

കൊച്ചി: ഖത്തറിൽ ആദ്യമായി BNPL (Buy Now, Pay Later) ലൈസൻസ് ലഭിച്ച ഫിൻടെക് സ്ഥാപനമായ പേലേറ്റർ ഖത്തറിൽ, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ നിക്ഷേപവിഭാഗമായ ലുലു എഐ നിക്ഷേപം നടത്തി.
ടെക്നോളജി-ഇന്നവേഷൻ തുടങ്ങിയ സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക്  ഇൻവെസ്റ്റ്മെന്റ് നൽകി സഹായിക്കുകയാണ് ലുലു ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് (AI) കൊണ്ട് ലക്ഷ്യമാക്കുന്നത്.  

ഖത്തറിലെ സാമ്പത്തിക മേഖലയിലേയ്ക്ക് ലുലു എഐ നടത്തുന്ന ആദ്യ നിക്ഷേപമാണ് ഇത്. പത്ത് രാജ്യങ്ങളിലായി 15 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ അനുഭവ പാരമ്പര്യം ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് നൽകി അവയെ ഉയർത്തിക്കൊണ്ട് വരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ജീവിതം എളുപ്പമാക്കാൻ ശ്രമിക്കുന്ന ദൗത്യത്തിലേയ്ക്ക് പേലേറ്ററിനൊപ്പം ചുവടുവയ്ക്കുന്നതാണ് ഈ നിക്ഷേപം. ഖത്തർ സെൻട്രൽ ബാങ്കിൽ നിന്നും ബിഎൻപിഎൽ ലൈസൻസ് ലഭിച്ച ആദ്യ കമ്പനിയുമാണ് പേ ലേറ്റർ എന്നതും ശ്രദ്ധേയമാണ്.

“ലുലു എഐ വെറും നിക്ഷേപ പോർട്ട്ഫോളിയോ മാത്രമല്ല ‌ സാമ്പത്തിക സേവനങ്ങളുടെ ഭാവി രൂപപ്പെടുത്തുകയാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
ഞങ്ങളുടെ ഓരോ നിക്ഷേപവും അർത്ഥവത്തായ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള ഒരു ശ്രമമാണ്. പേലേറ്റർ ഈ ദൗത്യത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലുലു എഐയുമായുള്ള പുതിയ പങ്കാളിത്തം പേലേറ്ററിന്റെ  വ്യവസായ നാഴികക്കല്ലാണെന്ന് പേലേറ്ററിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അൽ-ദെലൈമി പറഞ്ഞു.
ലുലു എഐയുടെ  പ്രാദേശിക തലത്തിലെ അനുഭവവും,  പേലേറ്റർ ഉപഭോക്താക്കളെയും വ്യാപാരികളെയും ശാക്തീകരിക്കുന്ന ഒരു ഫിൻടെക് ഹബ് എന്ന നിലയിലുള്ള അനുഭവ പാരമ്പര്യവും,  ഖത്തറിൽ ഇതിന്റെ പ്രയോജനം  കൂടുതൽ പേർക്ക് നൽകാനാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

വൃഷഭ ഒക്ടോബർ 16ന് റിലീസിനെത്തും; മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0

മോഹൻലാലിന്റെ പിറന്നാൾ ദിവസമായ ഇന്ന് ആരാധകർക്ക് വേണ്ടി വൃഷഭയുടെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മോഹൻലാൽ പങ്കുവെച്ച വാചകങ്ങൾ ഇങ്ങനെ “ഇത് പ്രത്യേകത നിറഞ്ഞതാണ്. എന്റെ ആരാധകർക്ക് വേണ്ടി ഞാൻ സമർപ്പിക്കുന്നു. കാത്തിരിപ്പ് അവസാനിക്കുന്നു. വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുന്നു.”

കണക്ട് മീഡിയ, ബാലാജി ടെലിഫിലിംസ് എന്നിവയുടെ ബാനറിൽ നന്ദ കിഷോർ തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം പുരാണത്തോടൊപ്പം ആക്ഷനും ഇമോഷനും ചേർന്നാണ് എത്തുന്നത്.

ഒരു രാജാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. തന്റെ മുന്നിലെ വാളിന്റെ മുകളിൽ കൈ വെച്ച് നിൽക്കുന്ന മോഹൻലാൽ ഒരു ശക്തമായ മറുപടി കൂടിയാണ് നൽകുന്നത്. ഒരു ഇതിഹാസ ചിത്രമായിട്ടാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രം എത്തുന്നത്.

ഒക്ടോബർ 16 2025ൽ റിലീസിനെത്തുന്ന ചിത്രം മലയാളം, തെലുഗ്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസിനെത്തും. ശോഭ കപൂർ, എക്താ ആർ കപൂർ, സി കെ പദ്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് എസ് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരെഖ് മെഹ്ത എന്നിവരാണ് നിർമ്മിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ ഇതിഹാസ ചിത്രങ്ങളുടെ പുതിയ ആവിഷ്കാരമാണ് എത്തിക്കുന്നത്.

ഇമോഷണൽ രംഗങ്ങൾക്കൊപ്പം ബ്രഹ്മാണ്ട ക്യാൻവാസിൽ ഒരുങ്ങുന്ന യുദ്ധ രംഗങ്ങൾ ഉൾപ്പെടെ വൃഷഭ വലിയ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ലോകമെമ്പാടും പ്രേക്ഷകരുടെ മനം കീഴടക്കാൻ ഉള്ള ഒരുക്കത്തിലാണ് ചിത്രം. പി ആർ ഒ – ശബരി

നിർമ്മാതാവായി കന്നഡ സൂപ്പർതാരം യാഷിന്റെ അമ്മ പുഷ്പ അരുൺകുമാർ; പി എ പ്രൊഡക്ഷൻസ്- ശ്രീരാജ്- പൃഥ്‌വി അമ്പാർ ചിത്രം “കൊത്തലവാടി” ടീസർ പുറത്ത്

0

പി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി പുഷ്പ അരുൺകുമാർ നിർമ്മിച്ച്, ശ്രീരാജ് സംവിധാനം ചെയ്യുന്ന പൃഥ്‌വി അമ്പാർ നായകനായ കന്നഡ ചിത്രം “കൊത്തലവാടി” ടീസർ പുറത്ത്. കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ ഗുണ്ടല്പെട്ട് താലൂക്കിൽ വരുന്ന ഒരു ഗ്രാമത്തിന്റെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ ആയി, എല്ലാത്തരം പ്രേക്ഷകരേയും ലക്‌ഷ്യം വെച്ചൊരുക്കുന്ന ചിത്രത്തിൽ കൊത്തലവാടി ഗ്രാമത്തിൽ ഉപയോഗിക്കുന്ന സംസാരഭാഷാ ശൈലിയാണ് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കാവ്യാ ശൈവയാണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പർ താരമായ യാഷിന്റെ അമ്മ കൂടിയായ പുഷ്പ അരുൺകുമാർ നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. മാസ്സ് സീനുകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസറിലെ പൃഥ്‌വി അമ്പാറിന്റെ ലുക്കും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഒരു മാസം മുൻപ് പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

സംവിധായകൻ ശ്രീരാജ്‌ തന്നെ കഥയും തിരക്കഥയും രചിച്ച ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത് രഘു നിടുവള്ളിയാണ്‌. ഗോപൽകൃഷ്ണ ദേശ്പാണ്ഡെ,
രാജേഷ് നടരംഗ, അവിനാഷ്, ബാല രാജ്വാഡി, മാനസി സുധീർ, ചേതൻ ഗന്ധർവ, അപൂർവ, രഘു രാമനകോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഡോ. രാജ്കുമാറിന്റെ ഐതിഹാസിക ചിത്രങ്ങളിൽ നിന്നും പാർവതമ്മയുടെ പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട പുഷ്പ അരുൺകുമാർ പുതിയ പ്രതിഭകളെ പരിപോഷിപ്പിക്കുക എന്ന കാഴ്ചപ്പാടോടെയാണ് പി എ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്. പുതിയ കലാകാരന്മാർക്ക് അവസരങ്ങൾ നൽകുകയെന്ന ദൗത്യം ആദ്യ ചിത്രത്തിലൂടെ തന്നെ നിർവഹിക്കുകയാണ് പുഷ്പ അരുൺകുമാർ. ചിത്രത്തിന്റെ സംവിധായകൻ, നായിക, ആക്ഷൻ ഡയറക്ടർ എന്നിവരുടെയെല്ലാം അരങ്ങേറ്റ ചിത്രം കൂടിയാണിത്. കന്നഡ കൂടാതെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലേക്കും തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാനും പുതിയ പ്രതിഭകൾക്ക് അവസരം നൽകാനും തയ്യാറെടുക്കുകയാണ് പി എ പ്രൊഡക്ഷൻസ്.

ഛായാഗ്രഹണം- കാർത്തിക് എസ്, എഡിറ്റർ- രാമിസെട്ടി പവൻ, സംഗീതം- വികാസ് വശിഷ്ഠ, പശ്ചാത്തലസംഗീതം- അഭിനന്ദൻ കശ്യപ്, വരികൾ- ഡോ. വി. നാഗേന്ദ്ര പ്രസാദ്, കിന്നൽ രാജ്, പ്രമോദ് മറവണ്ടെ, ഗൌസ് പീർ, കൊറിയോഗ്രാഫി- മദൻ ഹരിണി, സംഘട്ടനം- സാഗർ എ, ആർട്ട്- അമർ, പബ്ലിസിറ്റി- ദിനേശ് അശോക്, പിആർഒ- ശബരി