Home Blog Page 102

രാഹുൽ ​മാങ്കൂട്ടത്തിലിനിനെതിരായ കോഴി പ്രതിഷേധത്തിൽ പരാതി

0

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ പീഡന പരാതിയിൽ പ്രതിഷേധിച്ച് മഹിള മോർച്ച നടത്തിയ പ്രകടനത്തിൽ കോഴിയെ കെട്ടിത്തൂക്കിയതിൽ പരാതി. മിണ്ടാപ്രാണികളോട് ക്രൂരതയെന്ന് ആരോപിച്ച് പാലക്കാട് സ്വദേശിയായ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ ഹരിദാസാണ് പരാതി കൊടുത്തിരിക്കുന്നത്. മൃ​ഗസംരക്ഷണ മേധാവിക്കും ആനിമൽ വെൽഫെയർ ബോർഡിനും പാലക്കാട് എസ്.പിക്കും പരാതി നൽകി. മിണ്ടാ പ്രാണിയോട് കൊടും ക്രൂരത കാട്ടിയെന്നാണ് ഹരിദാസിന്റെ ആക്ഷേപം. യുവതിയെ ​ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസമാണ് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ കോഴിയെ കെട്ടിത്തൂക്കി പ്രതിഷേധവുമായി രം​ഗത്തെത്തിയത്. പാലക്കാട്ടെ എം.എൽ.എ ഓപീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് പിന്നീട് നേരിട്ടിരുന്നു. ഇത് നേരിയ സംഘർഷത്തിലും കലാശിച്ചു

മഹിളാ മോർച്ച പ്രവർത്തകർ ജീവനുള്ള കോഴികളെ വെച്ച് നടത്തിയ മാർച്ചിൽ ഒരു കോഴി ‌ചത്തതാണ് ​​ഹരിദാസിനെ കേസ് നൽകാൻ പ്രേരിപ്പിച്ചത്. മിണ്ടാപ്രാണിയോട് അതിക്രൂരത കാണിച്ച മഹിളാ മോർച്ച നേതാക്കൾക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടു. പൊലീസും പ്രവർത്തകരുമായുള്ള ഉന്തിലും തള്ളിലും കോഴി ചത്തെന്നാണ് കണ്ടെത്തൽ. പരാതിയിൽ അന്വേഷണവുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് പൊലീസ്.

Rahul mamkootathil issue case against protesters

ടിക്‌ടോക് തിരിച്ചെത്തിയോ? സർക്കാർ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് പറയുമ്പോഴും ഇന്റർനെറ്റിൽ ട്രോളുകളുടെ പ്രളയം

0

ന്യൂഡൽഹി: ഇന്ത്യയിൽ ടിക്‌ടോക് വെബ്‌സൈറ്റ് തുറക്കുന്നുവെന്ന് ചില ഉപയോക്താക്കൾ അവകാശപ്പെട്ടതിനെ തുടർന്ന് എക്സിലും റെഡിറ്റിലും ട്രോളുകളുടെ പ്രളയമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് ഇപ്പോഴും ലഭ്യമല്ലെങ്കിലും, വെബ്‌സൈറ്റ് ആക്സസ് ചെയ്യാമെന്ന വാദങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ് .

ടിക്‌ടോക് വെബ്‌സൈറ്റ് ഇന്ത്യയിലെ എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കളിലും ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (ഡോടി) വ്യക്തമാക്കി. എൻഡിടിവി പ്രോഫിറ്റിന്റെ അപ്ഡേറ്റ് അനുസരിച്ചാണ് ഈ സ്ഥിരീകരണം.

ടിക്‌ടോകിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണമോ സ്ഥിരീകരണമോ ഉണ്ടായിട്ടില്ല.

2020 ജൂണിൽ ഇന്ത്യയിൽ ടിക്‌ടോക് നിരോധിക്കപ്പെട്ടു. ഗൽവാൻ താഴ്വരയിലെ ചൈനീസ് സൈന്യവുമായുള്ള മാരകമായ ഏറ്റുമുട്ടലിനെ തുടർന്ന് 20 ഇന്ത്യൻ സൈനികർ മരിച്ചതിന്റെ പശ്ചാത്തലത്തിൽ 59 മൊബൈൽ ആപ്പുകൾ നിരോധിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദ് ഇതിനെ “ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്ക്” എന്ന് വിശേഷിപ്പിച്ചു.

ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിലേക്ക്; നവംബറിൽ സൗഹൃദ മത്സരം

0

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും അർജന്റീന ദേശീയ ഫുട്ബോൾ ടീമും കേരളത്തിലെത്തുന്നു. നവംബർ 10 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ അർജന്റീന ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷനും കേരള കായിക മന്ത്രി വി. അബ്ദുറഹ്‌മാനും സ്ഥിരീകരിച്ചു.തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് റിപ്പോര്‍ട്ട്.

ഫിഫയുടെ സൗഹൃദ മത്സരങ്ങൾക്കായാണ് മെസിയുടെ നേതൃത്വത്തിൽ അർജന്റീന ടീം കേരളത്തിലെത്തുന്നത്. ഖത്തർ ലോകകപ്പിൽ കിരീടം നേടിയ ടീമിന്റെ സന്ദർശനം കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആവേശകരമായ അനുഭവമാകും.

കേരള സർക്കാർ നേരത്തെ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, കരാർ ലംഘനവുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ഉയർന്നിരുന്നെങ്കിലും, ഇപ്പോൾ സന്ദർശനം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മെസിയെ നേരിൽ കാണാനുള്ള അവസരമാണ് ഈ സന്ദർശനം. മത്സരത്തിന്റെ വേദി, എതിരാളികൾ, ടിക്കറ്റ് വിതരണം തുടങ്ങിയ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ

ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം വെബ് സീരീസ് ” കമ്മട്ടംട്രൈലർ പുറത്തിറങ്ങി

0

കേരളത്തിൽ ഉണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ZEE5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ ക്രൈം ത്രില്ലർ
വെബ് സീരീസ് ആണ് ‘കമ്മട്ടം’.ടോവിനോ തോമസ് ആണ് വെബ് സീരീസ് ഇന്റെ ട്രൈലർ പുറത്തിറക്കിയത്.
ഒട്ടേറെ ത്രസിപ്പിക്കുന്ന സംഭവവികാസങ്ങളും കൊണ്ട് ശ്രദ്ധേയമാകുന്ന കമ്മട്ടം വെബ് സീരീസിൽ ദേശീയ പുരസ്കാര ജേതാവായ നടൻ സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

മലയാളത്തിൽ ZEE5 അവതരിപ്പിക്കുന്ന ആദ്യ ഒറിജിനൽ വെബ് സീരീസായ ‘കമ്മട്ടം’, 23 ഫീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസിൽ നിരവധി ത്രില്ലിങ് മുഹൂർത്തങ്ങൾ ഉണ്ടാകുമെന്ന് ട്രൈലെർലൂടെ വ്യക്തമാകുന്നു

6 എപ്പിസോഡുകളുള്ള വെബ്സീരിസിൽ ജിയോ ബേബി, അജയ് വാസുദേവ്, അഖിൽ കാവളയൂർ, അരുണ്‍ സോള്‍, ശ്രീരേഖ, ജോര്‍ഡി പൂഞ്ച എന്നിവ വേഷമിടുന്നു.“കമ്മട്ടം ” കേരളത്തിൽ ഒരിക്കൽ വാർത്തകളിൽ നിറഞ്ഞു നിന്ന സംഭവങ്ങളെ സിനിമാറ്റിക് രീതിയിൽ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണ്.”കമ്മട്ടം” ഒരു മികച്ച ത്രില്ലിംഗ് എക്സ്പീരിയൻസ് പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്.

“കമ്മട്ടം” സെപ്റ്റംബർ 5 മുതൽ ZEE5 ഇൽ സ്ട്രീമിങ് ആരംഭിക്കും.

സെൻസറിങ് പൂർത്തിയായി; യു എ സർട്ടിഫിക്കറ്റുമായി വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ഓഗസ്റ്റ് 28 റിലീസ്

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”യുടെ സെൻസറിംഗ് പൂർത്തിയായി. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം വമ്പൻ വിതരണക്കാരാണ് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിക്കുന്നത്.

തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

സൂപ്പർഹീറോ ആയ “ചന്ദ്ര” എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ “സണ്ണി” എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.

നേരത്തെ റിലീസ് ചെയ്ത ‘ലോക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ‘തനി ലോക മുറക്കാരി’ എന്ന പ്രോമോ ഗാനം എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ഗംഭീര സംഗീതവുമായെത്തിയ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വമ്പൻ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും പ്രദർശനത്തിന് എത്തും.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ’ 100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്ഓടെ പ്രേക്ഷക ഹൃദയം കീഴടക്കി ZEE5 ഇൽ

0

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള” ഓ ടി ടി ഇലും വമ്പൻ ഹിറ്റ്. റിലീസ് ചെയ്ത് കുറച്ചു ദിവസത്തിനുള്ളിൽ 100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്ഓടെ പ്രേക്ഷക ഹൃദയം കീഴടക്കി ZEE5 ഇൽ മുന്നേറുകയാണ്.

ചിത്രത്തിന്റെ റിലീസ് വലിയ തോതിൽ ചർച്ച ആയ സാഹചര്യത്തിൽ ഓ ടി ടി യിലും മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ZEE5 ഇൽ ഓഗസ്റ്റ് 15 ന് റിലീസ് ആയ ചിത്രം വലിയ തോതിൽ സോഷ്യൽ മീഡിയ ചർച്ചകളും പ്രശംസകളും ഇതിനോടകം ലഭിച്ചു.

കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിച്ചത്. ജെ. ഫനീന്ദ്ര കുമാർ നിർമ്മിച്ച ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ്സ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്നു..ഇവരെ കൂടാതെ,അനുപമ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി,ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, എന്നിവരും വേഷമിടുന്നു.

ഓ ടി ടി റിലീസിൽ ചിത്രം ഹിന്ദിയിലും എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി ZEE5 ആണ് പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നത്.JSKയുടെ വമ്പൻ വിജയത്തോടെ ZEE5 മലയാള സിനിമ പ്രേക്ഷകർക്ക് വിശ്വാസത്തോടെയുള്ള OTT പ്ലാറ്റ്ഫോം ആയി മാറിക്കഴിഞ്ഞിരിക്കുകയാണ്. മികച്ച ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ ZEE5 ഉണ്ടാകും എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

കേരളത്തിന് പുറത്ത് വമ്പൻ വിതരണക്കാരുമായി കൈകോർത്ത് വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”; ചിത്രം ഓഗസ്റ്റ് 28 റിലീസ്

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” കേരളത്തിന് പുറത്ത് വിതരണം ചെയ്യുന്നത് വമ്പൻ വിതരണ കമ്പനികൾ. ഓണം റിലീസായി ഓഗസ്റ്റ് 28 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം തമിഴ്നാട് വിതരണം ചെയ്യുന്നത് എ ജി എസ് സിനിമാസ് ആണ്. ചിത്രം കർണാടകയിൽ എത്തിക്കുന്നത് കന്നഡ താരം രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ എന്ന ബാനറാണ്. തെലുങ്കിലെ വമ്പൻ സിനിമാ നിർമ്മാണ- വിതരണ കമ്പനിയായ സിതാര എന്റെർറ്റൈന്മെന്റ്സ് ചിത്രം ആന്ധ്ര/ തെലുങ്കാന സംസ്ഥാനങ്ങളിൽ എത്തിക്കുമ്പോൾ, നോർത്ത് ഇന്ത്യയിൽ “ലോക” വിതരണം ചെയ്യുന്നത് പെൻ മരുധാർ ടീം ആണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ ഗംഭീര റിലീസ് ലക്ഷ്യമിടുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തും. ഓരോ മാർക്കറ്റിലെയും ഏറ്റവും മികച്ച വിതരണക്കാരാണ് “ലോക” പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വമ്പൻ റസ്റ്റ് ഓഫ് ഇന്ത്യ റിലീസ് ലക്ഷ്യമിടുന്ന ചിത്രം അതിനൊപ്പം തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും പ്രദർശനത്തിന് എത്തും. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രോമോ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘തനി ലോക മുറക്കാരി’ എന്ന പേരിൽ റിലീസ് ചെയ്ത ഗാനത്തിന് ജേക്സ് ബിജോയ് ആണ് ഈണം പകർന്നത്. നേരത്തെ റിലീസ് ചെയ്ത ‘ലോക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന സംഗീതവുമായെത്തിയ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് ചർച്ചയായി മാറിയത്. സൂപ്പർഹീറോ ആയ “ചന്ദ്ര” എന്ന് പേരുള്ള കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. “സണ്ണി” എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകളും നൽകിയത്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.

ലോക ചാപ്റ്റർ വൺ: ചന്ദ്ര’-പ്രമോ സോങ് റിലീസായി

0

ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ സിനിമയായ ‘ലോക‘യുടെ പ്രമോ സോങ് പുറത്ത് വിട്ടു. ഏതൊരു സംഗീത ആസ്വാദകനെയും പിടിച്ചിരുത്തുന്ന ഈ പവർ പാക്കഡ് പ്രമോ സോങ് ഇതിനകം തന്നെ കേരളത്തിന്റെ പ്ലേലിസ്റ്റിൽ കയറി. മലയാള സിനിമ യുടെ മുഖഛായ തന്നെ മാറ്റിയേക്കാം എന്ന പ്രവചനങ്ങൾ ആണ് ഈ ഓണത്തിന്ന്,ഓഗസ്റ്റ് 28 റിലീസിന്‌ ഒരുങ്ങുന്ന ചിത്രത്തിനെ പറ്റി ഉള്ളത് . ബോളിവുഡ് സംഗീത ലോകത്തെ പ്രമുഖ ഗായികമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ബോളിവുഡ് സിനിമ, പഞ്ചാബി ഫോക്ക്, സൂഫി ഗാനങ്ങൾ എന്നിവ ആലപിച്ച് കേൾവിക്കാരുടെ പ്രിയങ്കരിയായ നൂറൻ സിസ്റ്റർസിലെ ജ്യോതി നൂറനും, റെബിലെ (Reble) എന്നറിയപ്പെടുന്ന മേഘാലയൻ റാപ്പർ ദൈയാഫി ലമാരെ യും ചേർന്ന് ആണ് പ്രമോ ഗാനത്തിന് ജീവൻ നൽകിയിരിക്കുന്നു .
മുഹ്സിൻ പരാരി (Mu.Ri) യുടെ വരികൾക്ക് ജെയ്ക്സ് ബിജോയ്‌ സംഗീതം നൽകിയപ്പോൾ പ്രേക്ഷകർക്കുണ്ടായിരുന്ന ഉയർന്ന പ്രതീക്ഷകൾക്ക്‌ ഒന്നു കൂടെ കരുത്തു നൽകുകയാണ് ഈ പ്രമോ സോങ്.

എംടിവി സൗണ്ട് ട്രിപ്പിങ്, എംടിവി അൺപ്ലഗ്ഗ്ഡ്, കോക്ക് സ്റ്റുഡിയോ പരിപാടികളിലൂടെ ശ്രദ്ധ നേടിയ ജ്യോതി നൂറാൻ പിന്നീട് ഹൈവേ, സിംഗ് ഈസ് ബ്ലിംഗ്, തനു വെഡ്സ് മനു റിട്ടേൺസ്, സുൽത്താൻ, മിർസിയ, ദംഗൽ, ടൈഗർ സിന്ദ ഹേ, ലാൽ സിംഗ് ഛദ്ദ തുടങ്ങിയ നിരവധി ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ പെൺകുട്ടികളുടെ ശബ്ദം എന്നറിയപ്പെടുന്ന Reble യും ആദ്യമായി മലയാളത്തിലേക്ക് എത്തിയപ്പോൾ ഒരു പുതിയ ഹിറ്റ്‌ സോങ് ആണ് മലയാളികൾക്ക് കിട്ടിയിരിക്കുന്നത് .

‘ലോക‘ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ’ചന്ദ്ര’. ഈ മെഗാ ബഡ്ജറ്റ് ചിത്രത്തിന് കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ‘ലോക’ വേൾഡിലെ സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്ല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കല്ല്യാണി പ്രിയദർശൻ ന് പുറമെ നസ്ലെൻ,ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം പോസ്റ്റർ റിലീസ് സമയത്ത് തന്നെ മലയാള സിനിമ ഇതുവരെ എക്സ്പീരിയൻസ് ചെയ്യാത്ത സിനിമറ്റിക് അനുഭവം ഉറപ്പ് നൽകിയിരുന്നു.

ദുൽഖർ സൽമാന്റെ വേ ഫെയറർ മൂവീസ് ആണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ടീസർ റിലീസിന് പിന്നാലെ വലിയ പ്രേക്ഷക ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് . തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

സിനിമയുടെ അണിയറയിൽ ഛായാഗ്രഹണം: നിമിഷ് രവി, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ സ്ക്രീൻപ്ലേ : ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ , കലാസംവിധായകൻ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ: യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്

സിനിമയിലെ കാസ്റ്റിങ്ങ് കൗച്ച് പ്രമേയമാക്കി ചിത്രവുമായി ഉത്തര ഉണ്ണി; പ്രധാനവേഷത്തിൽ ജാഫർ ഇടുക്കിയും

0

അഭിനയത്തിനും നൃത്തത്തിനുമൊപ്പം സംവിധാനത്തിലേക്ക് വീണ്ടും ചുവടുവച്ച് ഉത്തര ഉണ്ണി. സിനിമ മേഖലയിൽ നേരിടുന്ന സ്ത്രീ സുരക്ഷയും ആശയങ്കകളും പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിന് ബാബ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമ സെറ്റുകളിൽ ജൂനിയർ ആർട്ടിസ്റ്റുകളായ സ്ത്രീകൾ നേരിടുന്ന ലൈം​ഗിക ചൂഷണങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സാമൂഹിക പ്രതിബദ്ധതയും ഒപ്പം സിനിമ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പശ്താത്തലവുമായി സിനിമ യെത്തുമ്പോൾ ചർച്ചകൾക്കും വഴിയൊരുങ്ങും.

അവസരങ്ങളുടെ പേരിൽ സിനിമ മേഖലയിൽ ഒരുങ്ങുന്ന ചൂഷണമാണ് ചിത്രത്തിന്റെ പ്രമേയം. കാസ്റ്റിങ്ങ് കൗച്ചും , മറ്റ് അനുബദ്ധ ആരോപണങ്ങളും ഈ ഹ്രസ്വ ചിത്രത്തിലൂടെ സംവേ​ദിക്കും. ആരെ വിശ്വസിക്കണമെന്ന് അറിയാതെ വ്യക്തമായ അറിവില്ലാത്ത ഘട്ടത്തിൽ ചതിക്കുഴികളിലേക്ക് ഇറങ്ങുന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെ കഥയാണ് ചിത്രം പറയുക. സംഘർഷഭരിതമായി മുന്നോട്ട് പോകുന്ന ചിത്രം 15 മിനിട്ട് ദൈർഘ്യത്തിൽ പുതുമയുള്ള പ്രമേയം മുന്നോട്ട്വയ്ക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും ഒരുക്കുന്നത് ഉത്തര ഉണ്ണി തന്നെയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ ജാഫർ ഇടുക്കിയാണ്. അഭിനയത്തേക്കാൾ ഏറെ ഇഷ്ടം എഴുത്തും സംവിധാവുമാണെന്ന് ഉത്തര ഉണ്ണി നിഥിൻ പ്രതികരിക്കുന്നു. അതിനാൽ തന്നെയാണ് വിഷ്വൽ കമ്യൂണിക്കേഷൻ പഠിച്ചതെന്നും ഉത്തര പ്രതികരിക്കുന്നത്.

baaba short film utthara unni

രാഹുലിനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റും; പീഡനപരാതിയിൽ നാറി പാലക്കാട് എം.എൽ.എ

0

തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതികളിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കുട്ടത്തിലിനെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ് നേതൃത്വം. രാഹുലിനെതിരായി ഉയർന്നുവരുന്ന ആരോപണങ്ങളിൽ വലിയ അതൃപ്തിയാണ് നേതൃത്വത്തിനുള്ളത്. പരാതികളിൽ എഐസിസി തന്നെ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. നേതൃത്വത്തിന് ലഭിച്ച പരാതികൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി കെപിസിസിയ്ക്ക് കൈമാറുകയും ചെയ്തു. ഈ ഘട്ടത്തിൽ രാഹുലിൽ നിന്നും രാജി എഴുതി വാങ്ങിക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വെളിപ്പെടുത്തലുകൾക്ക് മുൻപ് തന്നെ എഐസിസി തലത്തിലടക്കം രാഹുലിനെതിരായ പരാതികൾ ലഭിച്ചിരുന്നതായാണ് വിവരം. ഈ പരാതികളുടെ കൂടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ നടപടിക്ക് കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെങ്കിലും പാലക്കാട് എംഎൽഎ ആയി രാഹുൽ തുടരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾക്കും നിലവിലെ സാഹചര്യത്തോടെ കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ, തെരഞ്ഞെടുപ്പുകൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ നടപടികളിലേക്ക് കോൺഗ്രസ് പോയേക്കും.

അതേസമയം, രാഹുൽ മാങ്കുട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. യൂത്ത് കോൺഗ്രസിന്റെ വാട്സ്അപ്പ് ഗ്രൂപ്പിലാണ് ആരോപണങ്ങളിൽ രാഹുൽ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. പുതുമുഖ നടിയുടെയും പ്രവാസി എഴുത്തുകാരിയുടെയും വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുലിനെതിരെ യൂത്ത് കോൺഗ്രസിൽ നിന്ന് തന്നെ ശക്തമായ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

Rahul Mamkootathil issue

നിലമേല്‍ വാഹനാപകടം: പരിക്കേറ്റവര്‍ക്ക് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്

0

കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്‍കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. 9 പേര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലന്‍സിലുമായി പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കി.

Minister Veena George provides assistance to the injured, Nilamel accident

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മൂന്ന് മാസം പ്രായമായ കുഞ്ഞും വെന്റിലേറ്ററിൽ

0

മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. അതേ സമയം അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരൻ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പനി ബാധിച്ചതിനെ തുടർന്നാണ് ഏഴ് വയസുകാരനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ ഇന്നലെ നടത്തിയ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കുട്ടിയ്ക്ക് പനി ഭേദമാകുന്നത് വരെ നിരീക്ഷിക്കാനാണ് സൂപ്രണ്ടിന്റെ നിർദേശം. രോഗം ബാധിച്ച അന്നശ്ശേരി സ്വദേശിയായ 49കാരന്റെ ആരോഗ്യനിലയിലും മാറ്റമില്ല. മുൻ കരുതലിന്റെ ഭാഗമായി ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി.

അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗം കൂടുതലായും ഉണ്ടാകുന്നത്. അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ആക്രമിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെടുന്നത്. കടുത്ത തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാനും വെളിച്ചത്തിലേക്ക് നോക്കാനും ബുദ്ധിമുട്ട് എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അമീബ ശരീരത്തിനുള്ളിലേക്ക് കടന്നാല്‍ 5മുതല്‍10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

amebic virus kerala