Home Blog Page 101

വിശാൽ 35 ന് പേര് ‘ മകുടം ‘ !ടൈറ്റിൽ ടീസർ പുറത്തിറങ്ങി

0

തെന്നിന്ത്യൻ മുൻ നിര താരം വിശാൽ നായകനാവുന്ന 35 – മത്തെ സിനിമയുടെ പേര് അണിയറക്കാർ പ്രഖ്യാപിച്ചു. ‘ മകുടം ‘ എന്നാണ് പുതിയ വിശാൽ ചിത്രത്തിൻ്റെ പേര്. ഇതൊരു ‘ പവർ പാക്ക്ഡ് ആക്ഷൻ ‘ ചിത്രമാണെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. ടൈറ്റിൽ ടീസർ പുറത്തിറങ്ങി മൂന്നു മണിക്കൂറുകൾ കൊണ്ട് തന്നെ അത് ഒന്നര ലക്ഷത്തിൽ പരം കാണികളെ ആകർഷിച്ച് മുന്നേറ്റം തുടരുന്നു എന്നത് ശ്രദ്ധേയമാണ്.
‘ മകുട ‘ ത്തിൻ്റെ
45 ദിവസത്തെ ആദ്യഘട്ട ചിത്രീകരണം ചെന്നൈയിൽ തുടങ്ങി ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. തമിഴിലെ ഒന്നാം കിട നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ ‘ സൂപ്പർ ഗുഡ് ഫിലിംസ് ‘ നിർമ്മിക്കുന്ന 99- മത്തെ സിനിമയാണിത് . തുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. തമിഴ് – തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രവി അരസാണ് രചനയും സംവിധാനവും.
ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെl അണിയറക്കാർ വെളിപ്പെടുത്തിയിട്ടില്ല. സർപ്രൈസ് അപ്‌ഡേറ്റുകൾ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം . ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സി.കെ.അജയ് കുമാർ, പി ആർ ഓ

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ട്രെയ്‌ലർ പുറത്ത്; ചിത്രം ഓഗസ്റ്റ് 28 റിലീസ്

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിന്റെ പ്രൗഢ ഗംഭീരമായ പ്രീ റിലീസ് ഇവന്റിൽ വെച്ചാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഏതാനും ദിവസങ്ങൾക്ക് മുൻപ് സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് എന്ന ഫീലാണ് ട്രെയ്‌ലർ നൽകുന്നത്. ആക്ഷൻ, ത്രിൽ, വൈകാരിക നിമിഷങ്ങൾ, ഫൺ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന സംഗീതവും ട്രെയ്‌ലറിനെ കൂടുതൽ ആവേശകരമാക്കിയിട്ടുണ്ട്. സൂപ്പർഹീറോ ആയ “ചന്ദ്ര” എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ “സണ്ണി” എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.

നേരത്തെ പുറത്തു വന്ന ‘ലോക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ‘തനി ലോക മുറക്കാരി’ എന്ന പ്രോമോ ഗാനം എന്നിവ മികച്ച പ്രേക്ഷക പ്രതികരണം സൃഷ്ടിച്ചിരുന്നു. കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം വമ്പൻ വിതരണക്കാരാണ് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിക്കുന്നത്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. വലിയ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും പ്രദർശനത്തിന് എത്തും

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

വേൾഡ് ബുക്ക് ഓഫ് റെക്കോർഡിന്റെ ഗോൾഡ് എഡിഷനിൽ ഇടം നേടി നന്ദമൂരി ബാലകൃഷ്ണ

0

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്നതും യുകെ, യുഎസ്എ, കാനഡ, സ്വിറ്റ്സർലൻഡ്, ഇന്ത്യ, യുഎഇ എന്നിവിടങ്ങളിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ (ഡബ്ല്യുബിആർ) ഇടം നേടി തെലുങ്കു സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ. ഡബ്ല്യുബിആറിന്റെ ഗോൾഡ് എഡിഷനിൽ ആണ് അദ്ദേഹത്തിന് ഇടം ലഭിച്ചത്. നായകനെന്ന നിലയിൽ 50 മഹത്തായ വർഷങ്ങളായി നീണ്ടു നിൽക്കുന്ന ബാലകൃഷ്ണയുടെ അസാധാരണമായ സിനിമാ യാത്രയ്ക്കുള്ള ഹൃദയംഗമമായ ആദരവാണ് ഈ പ്രത്യേക അംഗീകാരത്തിലൂടെ നൽകുന്നത്.

ആഗോള സിനിമയിൽ വളരെ കുറച്ച് പേർക്ക് മാത്രം അവകാശപ്പെടാൻ സാധിക്കുന്ന ഒരു നേട്ടമാണിത്. തൻ്റെ വിശിഷ്ടമായ കരിയറിലുടനീളം, ബാലകൃഷ്ണ തൻ്റെ പിതാവായ നന്ദമൂരി താരക രാമറാവുവിൻ്റെ (എൻ. ടി. ആർ) മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുക മാത്രമല്ല, തൻ്റെ ആകർഷകമായ വൈവിധ്യവും ശക്തമായ സ്ക്രീൻ സാന്നിധ്യവും ജോലിയോടുള്ള അശ്രാന്തമായ പ്രതിബദ്ധതയും കൊണ്ട് ടോളിവുഡിനുള്ളിൽ തനിക്കായി ഒരു പ്രത്യേക വ്യക്തിത്വം സൃഷ്ടിക്കുകയും ചെയ്തു. ഒന്നിലധികം തലമുറകളിലെ ചലച്ചിത്രപ്രേമികളെ ആകർഷിക്കുകയും അവരുടെ സ്നേഹം നേടിയെടുക്കുകയും ചെയ്ത അഭിനിവേശം, അച്ചടക്കം, കാലാതീതമായ കലാസൃഷ്ടി എന്നിവയുടെ തെളിവാണ് അദ്ദേഹത്തിന്റെ ഈ സിനിമായാത്ര.

ഏതൊരു മഹാനായ കലാകാരനെയും പോലെ, ബാലകൃഷ്ണയും നിരവധി വെല്ലുവിളികളും തിരിച്ചടികളും നേരിട്ടു. പക്ഷേ അദ്ദേഹത്തിന്റെ പ്രതിരോധശേഷി, ധൈര്യം, വൈവിധ്യമാർന്ന വേഷങ്ങളിലുള്ള തുടർച്ചയായ പരീക്ഷണങ്ങൾ എന്നിവ അദ്ദേഹത്തെ എപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന ഒരു വ്യവസായത്തിൽ പ്രസക്തനും പ്രിയപ്പെട്ടവനുമായി തുടരാൻ സഹായിച്ചു. സിനിമയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകൾക്ക് ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിലൊന്നായ പത്മഭൂഷൺ ബാലകൃഷ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ, നിരൂപക പ്രശംസ നേടിയതും വാണിജ്യപരമായി വിജയിച്ചതുമായ അദ്ദേഹത്തിന്റെ ഭഗവന്ത് കേസരി എന്ന ചിത്രം ഇത്തവണ ദേശീയ പുരസ്‍കാരവും നേടി.

ജനങ്ങളുടെ വിശ്വാസവും സ്നേഹവും തുടർച്ചയായി നേടിക്കൊണ്ട് ഹിന്ദുപൂർ നിയമസഭാ മണ്ഡലത്തിൽ ഹാട്രിക് വിജയം നേടി ബാലകൃഷ്ണ ചരിത്രം സൃഷ്ടിച്ചു. തന്റെ അശ്രാന്തമായ പ്രതിബദ്ധതയിലൂടെയും ഊർജ്ജസ്വലമായ നേതൃത്വത്തിലൂടെയും അദ്ദേഹം ഹിന്ദുപൂരിനെ പരിവർത്തനം ചെയ്യുക മാത്രമല്ല, വികസനത്തിലും ക്ഷേമ സംരംഭങ്ങളിലും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ച് അതിനെ ഒരു മാതൃകാ നിയോജകമണ്ഡലമായി രൂപപ്പെടുത്തുകയും ചെയ്തു. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് സിഇഒ സന്തോഷ് ശുക്ല പുറത്തിറക്കിയ ഔപചാരിക പ്രശംസാപത്രത്തിൽ, സിനിമയ്ക്ക് ബാലകൃഷ്ണ നൽകിയ അഞ്ച് പതിറ്റാണ്ട് നീണ്ട സംഭാവനകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി പ്രശംസിക്കപ്പെട്ടു. ഇന്ത്യൻ സിനിമയിലും അതിനപ്പുറത്തും ഒരു സുവർണ്ണ മാനദണ്ഡം സ്ഥാപിച്ച ഒരു പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുമ്പോൾ തന്നെ, നിരന്തരം സ്വയം പുനർനിർമ്മിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്, പ്രശസ്തനായ ഒരു നടന്റെ യാത്രയെ മാത്രമല്ല, തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക ദീപവാഹകന്റെ യാത്രയെയും കൂടി പ്രതിഫലിപ്പിക്കുന്നു.

എന്നാൽ ബാലകൃഷ്ണയുടെ മഹത്വം വെള്ളിത്തിരയ്ക്ക് അപ്പുറത്താണ്. കഴിഞ്ഞ 15 വർഷമായി, ബസവതാരകം ഇന്തോ അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ എന്ന നിലയിൽ, അദ്ദേഹം പൊതുസേവനത്തെ ഒരു മഹത്തായ ദൌത്യത്തിലേക്ക് ഉയർത്തി. ജീവിതത്തെ പരിവർത്തനം ചെയ്യുക, പ്രതീക്ഷ നൽകുക, അനുകമ്പയുള്ള ആരോഗ്യ സംരക്ഷണം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവ ചെയ്താണ് അദ്ദേഹം നിലകൊള്ളുന്നത്. കലാപരമായ മിടുക്കിന്റെയും മാനുഷിക നേതൃത്വത്തിന്റെയും ഈ അപൂർവ സംയോജനം വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അഭിമാനത്തോടെ പ്രതിഫലിപ്പിക്കുന്ന, സ്ഥിരോത്സാഹം, അർപ്പണബോധം, സാമൂഹിക ഉന്നമനം എന്നിവക്ക് ഉദാഹരണമാണ്.

അരനൂറ്റാണ്ടിലേറെയായി സ്റ്റാർഡം പുനർനിർവചിച്ച ഒരു ഐക്കണിക് നടന്റെ ആഗോള ആഘോഷമാണ് നന്ദമൂരി ബാലകൃഷ്ണയെ ഡബ്ല്യുബിആർ ഗോൾഡ് എഡിഷനിലേക്ക് ഉൾപ്പെടുത്തുന്നത്. ആരോഗ്യപരവും സാമൂഹികവുമായ കാര്യങ്ങളിൽ വിജയകരമായി ഇടപെടുന്ന അനുകമ്പയുള്ള നേതാവും തലമുറകളിലുടനീളം പ്രേക്ഷകരെ പ്രചോദിപ്പിക്കുന്ന സാംസ്കാരിക അംബാസഡറുമാണ് അദ്ദേഹം. ഈ ബഹുമതിയിലൂടെ, നേട്ടങ്ങളിലെ അസാധാരണമായ നാഴികക്കല്ലുകൾ മാത്രമല്ല, വ്യക്തികളെ യഥാർത്ഥ ഇതിഹാസങ്ങളാക്കുന്ന മാനുഷിക മൂല്യങ്ങളും സംഭാവനകളും അംഗീകരിക്കുകയെന്ന അതിന്റെ ദൌത്യത്തെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ശക്തിപ്പെടുത്തുന്നു.

ഇന്ത്യൻ സിനിമയിലെ നായകനെന്ന നിലയിൽ മികച്ച സംഭാവനകൾ നൽകിയതിന് യുകെയിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഗോൾഡ് എഡിഷനിൽ ഉൾപ്പെടുത്തി ബാലകൃഷ്ണയെ ആദരിക്കും. ആഗസ്റ്റ് 30ന് ഹൈദരാബാദിൽ വെച്ചാണ് ചടങ്ങ്.

തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടൽ; തടസ്സങ്ങൾ മാറുന്നതോടെ മാൾനിർമ്മാണം തുടങ്ങും: എം.എ യൂസഫലി

0

തൃശൂർ: തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണ്. 3000 പേർക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ചിയ്യാരത്ത് തൃശ്ശൂർ മാനേജ്മെന്റ് അസോസിയേഷൻ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാൾ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ കേസെത്തിയത്. ഇപ്പോഴും ആ കേസ് ഹൈക്കോടതി പരി​ഗണനയിലാണ്. രണ്ടരവർഷമായി ആ കേസ് മുന്നോട്ട് പോകുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കിൽ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസ്സങ്ങൾ മാറിയാൽ തൃശൂരിൽ ലുലുവിന്റെ മാൾ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുപാട് ബിസിനസുകാരുടെ പാദസ്പർശം കൊണ്ട് അനു​ഗ്രഹീതമാണ് തൃശൂർ. കേരളത്തിലെ എല്ലാ അറിയപ്പെടുന്ന ബിസിനസുകാരും തൃശൂരിന്റെ സംഭാവനയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ തലമുറയ്ക്കായി തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ കരുതിവയ്ക്കുന്ന സാംസ്കാരിക പരമായും പ്രൊഫഷണൽപരവുമായി മികവ് എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസും വളർച്ചയുമായി മുന്നേറുമ്പോഴും മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സദസിലിരിക്കുന്ന കുട്ടികളോട് വ്യക്തമാക്കി. ടിഎംഎ പ്രസിഡന്റ് സി. പത്മകുമാർ ചടങ്ങിൽ അധ്യക്ഷനായി.മണപ്പുറം ​ഗ്രൂപ്പ് ചെയർമാൻ പി.വി നന്ദകുമാർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ്, ടി.എസ് അനന്തരാമൻ, വി വേണു​ഗോപാൽ,ടി.ആർ. അനന്തരാമൻ, സിജോ പോന്നോർ, പി.കെ ഷാജി എന്നിവർ പ്രസം​ഗിച്ചു.

no lulu mall at trissur reason

”തലവര’ അടിപൊളി ഗംഭീരം, ഇത് മകനായത് കൊണ്ട് പറയുന്നതല്ല’; അർജുന് സ്നേഹമുത്തം നൽകി ഹരിശ്രീ അശോകൻ

0

മനം കവരുന്ന അഭിനയ മുഹൂർത്തങ്ങളുമായി അർജുൻ അശോകൻ ചിത്രം ‘തലവര’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കരിയറിൽ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ വേഷം അതിഗംഭീരമായി അർജുൻ സ്ക്രീനിൽ പകർന്നാടിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം അ‍ർജുന്‍റെ അച്ഛൻ ഹരിശ്രീ അശോകൻ പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

”സൂപ്പർ… അടിപൊളിയാണ് ഗംഭീരമായിട്ടുണ്ട്. ഇത് വെറുതെ മോനായതുകൊണ്ട് പറയുകയല്ല. എല്ലാ ആർട്ടിസ്റ്റുകളും ഗംഭീരമാണ്. എല്ലാവരും നന്നായി പെർഫോം ചെയ്തിട്ടുണ്ട്. നല്ല ഡയറക്ഷൻ, എനിക്ക് തോന്നുന്നു ഈ അടുത്തകാലത്തൊന്നും ഇങ്ങനെയൊരു സിനിമ വന്നിട്ടില്ല. ഒരു ഫ്രെയിം പോലും ബൊറടിക്കുന്നില്ല, എല്ലാ സീനുകളും ഗംഭീരമായിട്ടുണ്ട്. നല്ല എഡിറ്റിംഗും സ്ക്രിപ്റ്റിംഗുമാണ്. യൂത്തിനും ഫാമിലിക്കും നന്നായി ക്യാച്ച് ചെയ്യാനാകും വിധം രസകരമായി ഒരുക്കിയിട്ടുണ്ട്”, ഹരിശ്രീ അശോകന്‍റെ വാക്കുകള്‍.

മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ‘തലവര’ അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകള്‍. ചിത്രത്തിൽ ‘പാണ്ട’ എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്.

പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണുള്ളത് എന്നതാണ് പ്രത്യേകത. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിച്ചിരിക്കുന്നതാണ് ചിത്രം. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക – നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം എത്തിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ ഭാഷ്യം.

അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്. തീർച്ചയായും കുടുംബങ്ങളുടേയും യൂത്തിന്‍റേയും പൾസറിഞ്ഞ് ഒരുക്കിയിരിക്കുന്നൊരു ഫീൽഗുഡ് ചിത്രമാണ് തലവര എന്നുറപ്പിച്ച് പറയാം.

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം; ബി​ഗ്ബോസ് താരം ജാസ്മിനെതിരെ പരാതി

0

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം നടത്തിയ ബി​ഗ്ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ള്യുവൻസറുമായ ജാസ്മിൻ ജാഫറിനെതിരെ പരാതി. മതവികാരം വ്രണപ്പെടുത്തി, കലാപാഹ്വാനം എന്നിവ ചൂണ്ടിക്കാട്ടി ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. നിയമ വശങ്ങള്‍ പരിശോധിച്ച ശേഷം കേസെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും, ക്ഷേത്രക്കുളത്തിലുമാണ് അനുവാദമില്ലാതെ ജാസ്മിനെത്തി റീൽസ് ചിത്രീകരിച്ചത്. റീൽസ് വീഡിയോ ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആറാട്ടിനടക്കം ഉപയോ​ഗിക്കുന്ന ക്ഷേത്രക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ചെന്നാണ് ക്ഷേത്രം അഡ്മിസിട്രേറ്ററുടെ പരാതി.

ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തില്‍ വീഡിയോ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്കുണ്ട്. മുൻപ് സമാനമായ കേസിൽ മറ്റൊരു പെൺകുട്ടിയും നിയമനടപടി നേരിട്ടിരുന്നു. അഹിന്ദുക്കള്‍ക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ലെന്നും. അനുമതിയില്ലാതെയാണ് ക്ഷേത്രക്കുളത്തിൽ അതിക്രമിച്ച് കടന്നതെന്നും പരാതിയിൽ പറയുന്നു. ബി​ഗ്ബോസ് റിയാലിറ്റി ഷോയിലെ അവസാന ഘട്ടം വരെ പോരാടിയ മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. ബി​​ഗ്ബോസിലും വിവാദങ്ങളിൽ നിറഞ്ഞിരുന്നു.

Guruvayur temple,complaint against jasmin jaffar

ടൊയോട്ട കിർലോസ്‌കർ കാമ്രി ഹൈബ്രിഡ് സ്പ്രിന്‍റ് എഡിഷൻ നിരത്തിലിറക്കി

0

മുംബൈ: സാധാരണ എലഗൻസ് വേരിയന്റിനേക്കാൾ കൂടുതൽ സ്‌പോർട്ടിയായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) തങ്ങളുടെ കാമ്രി ഹൈബ്രിഡ് സ്പ്രിന്‍റ് എഡിഷൻ നിരത്തിലിറക്കി. പ്ലാറ്റിനം വൈറ്റ് പേൾ, ഡാർക്ക് ബ്ലൂ മെറ്റാലിക്, ഇമോഷണൽ റെഡ്, സിമന്റ് ഗ്രേ, പ്രീവിയസ് മെറ്റൽ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ബോണറ്റ്, റൂഫ്, ട്രങ്ക് എന്നിവയിൽ മാറ്റ് ബ്ലാക്ക് ഫിനിഷോടെ ഈ ഷേഡുകളെല്ലാം ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 48.50 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

ഈ പ്രത്യേക പതിപ്പ് പ്രധാനമായും ഡീലർഷിപ്പ് തലത്തിൽ ലഭ്യമായ ഒരു ആക്‌സസറി കിറ്റാണ്. പുറമെയാണ് കൂടുതൽ മെച്ചപ്പെടുത്തലുകൾ കാണാനാവുക. കൂടാതെ കുറച്ച് ഫീച്ചർ അപ്‌ഗ്രേഡുകളും ലഭ്യമാക്കിയിട്ടുണ്ട്.ടൊയോട്ട കാമ്രി സ്പ്രിന്റ് എഡിഷന്റെ പുറംഭാഗത്ത് സ്പോർട്ടി ഫ്രണ്ട്, റിയർ ബമ്പർ എക്സ്റ്റൻഷനുകൾ, ബ്ലാക്ക്-ഔട്ട് 18 ഇഞ്ച് അലോയ് വീലുകൾ, ബൂട്ട് ലൈറ്റിലെ സ്‌പോയിലർ എന്നിവ ഉൾപ്പെടുന്നു. ഡീലർ-ലെവൽ ആക്‌സസറികളായി ആംബിയന്റ് ലൈറ്റിംഗും പുഡിൽ ലാമ്പുകളുമുണ്ട്‌.

camry toyota hybrid

ഡ്യുക്കാറ്റിയുടെ ഡെസേർട്ട്എക്സ് റാലിക്ക് തകർപ്പൻ ഓഫർ; വിലക്കിഴിവ് അറിഞ്ഞാൽ ഞെട്ടും

0

മുംബൈ: ഈ മാസം 31 നു മുൻപായി ഇറ്റാലിയൻ സൂപ്പ‍‍ർ മോട്ടോർസൈക്കിൾ ബ്രാൻഡായ ഡ്യുക്കാറ്റിയുടെ ഡെസേർട്ട്എക്സ് റാലി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1.50 ലക്ഷം രൂപ വരെ സ്റ്റോർ ക്രെഡിറ്റ് ലഭിക്കും. വരും ദിവസങ്ങളിൽ അഡ്വഞ്ചർ ബൈക്ക് വാങ്ങാൻ പദ്ധതിയിടുന്നവർക്കായി കിടിലൻ ഓഫറാണ് ഡ്യുക്കാറ്റി അവതരിപ്പിച്ചിരിക്കുന്നത്.

കമ്പനി ബൈക്കിന് നേരിട്ടാവില്ല ഓഫർ നൽകുന്നത്. ഡ്യുക്കാട്ടി സ്റ്റോറിൽ ഉപയോഗിക്കാവുന്ന ഒരു ക്രെഡിറ്റ്, കമ്പനി ഉപഭോക്താക്കൾക്ക് നൽകും. ഈ ക്രെഡിറ്റ് ഉപയോഗിച്ച് നിങ്ങളുടെ ബൈക്കിനുള്ള ആക്‌സസറികൾ, റൈഡിംഗ് ഗിയർ, ജാക്കറ്റുകൾ, ഹെൽമെറ്റുകൾ, കമ്പനി ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് ലഭിക്കുന്ന ഓഫറുകളിൽ വ്യത്യാസമുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു വാഹനം വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

ducati desert x offer

‘ഇതെന്‍റെ ജീവിതമാണ്, ഇങ്ങനെയൊരു ചിത്രം ഹോളിവുഡിലോ ബോളിവുഡിലോ ഒന്നും വന്നിട്ടില്ല’; ‘തലവര’ കണ്ട് അർജുൻ അശോകനേയും അണിയറപ്രവർത്തരേയും അഭിനന്ദിച്ച് വിറ്റിലിഗോ മോഡൽ ബെൻസി ജോയ്

0

നെഞ്ചിൽ തൊടുന്ന അഭിനയ മുഹൂർത്തങ്ങളുമായി അർജുൻ അശോകൻ ചിത്രം ‘തലവര’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കരിയറിൽ തന്നെ ഏറെ വെല്ലുവിളി ഉയർത്തുന്ന വേഷം അതിഗംഭീരമായി അർജുൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്‌. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം വിറ്റിലിഗോ മോഡൽ ബെൻസി ജോയ് പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

”ഞാൻ വിറ്റിലിഗോ രോവാസ്ഥയുള്ളയാളാണ്. എനിക്ക് പറയാൻ വാക്കുകളില്ല. ഇങ്ങനെയൊരു ചിത്രം ഹോളിവുഡിലോ ബോളിവുഡിലോ ഒന്നും വന്നിട്ടില്ല. എന്നെ പോലെയുള്ളൊരു വ്യക്തി എങ്ങനെയാണോ കടന്നുവന്നത്, ഞങ്ങളുടെ ജീവിതമാണ് ഈ സിനിമയിലുള്ളത്. ശരിക്കും കരഞ്ഞുപോയി. ഇങ്ങനെയൊരു സിനിമ വന്നതിൽ ഏറെ സന്തോഷമുണ്ട്. മേക്കപ്പൊക്കെ ശരിക്കും മികച്ചതായിരുന്നു, സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകരോടും നന്ദിയുണ്ട്”, ബെൻസി ജോയ് സിനിമ കണ്ടിറങ്ങവേ മാധ്യമങ്ങളോട് പറഞ്ഞിരിക്കുകയാണ്.

മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ‘തലവര’ അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകള്‍. ചിത്രത്തിൽ ‘പാണ്ട’ എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്.

പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണുള്ളത് എന്നതാണ് പ്രത്യേകത. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിച്ചിരിക്കുന്നതാണ് ചിത്രം. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക – നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം എത്തിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ ഭാഷ്യം.

അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്. തീർച്ചയായും കുടുംബങ്ങളുടേയും യൂത്തിന്‍റേയും പൾസറിഞ്ഞ് ഒരുക്കിയിരിക്കുന്നൊരു ഫീൽഗുഡ് ചിത്രമാണ് തലവര എന്ന് നിസ്സംശയം പറയാം.

മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇനി സിനിമയിലും; മെറിലാൻഡ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ സിനിമയിൽ ഞെട്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിച്ച്, ചിത്രം സെപ്റ്റംബർ 25ന് വേൾഡ് വൈഡ് റിലീസിന്

0

കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ ആരാധകരുണ്ടായിരുന്ന പരിശീലകൻ, മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോമനോവിച്ച് ഇനി സിനിമയിലേക്ക്. മെറിലാൻഡ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ സിനിമയിലൂടെ ഇനി അഭിനയത്തിലും ഞെട്ടിക്കാൻ എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിച്ച്. അദ്ദേഹത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ കുറിച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്.

”നമ്മളെല്ലാവരുടെയും പ്രിയപ്പെട്ട ആശാൻ. ഞാൻ എന്‍റെ ലൈഫിൽ കണ്ടതിൽ വെച്ചേറ്റവും പോസിറ്റീവ് ആയ മനുഷ്യരിൽ ഒരാൾ. ആശാനേ, നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് തന്നെ ഒരു ബഹുമതിയാണ്!! ഞങ്ങളെല്ലാവരും താങ്കളെ അത്രമേൽ ഇഷ്ടപ്പെടുന്നുണ്ട്. ആന്ദ്രേ നിക്കോളയായി ഇവാൻ വുകോമനോവിച്ചിനെ അവതരിപ്പിക്കുന്നു!” എന്നാണ് വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

ആകാംക്ഷ നിറയ്ക്കുന്നതും വിസ്മയം നിറയ്ക്കുന്നതുമായ ഒട്ടേറെ രംഗങ്ങളുമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വിനീത് തന്‍റെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. തോക്കുമേന്തി നിൽക്കുന്ന നടൻ നോബിൾ ബാബുവിന്‍റേതായി എത്തിയ പോസ്റ്റർ മുമ്പ് വൈറലായിരുന്നു. ഇപ്പോഴിതാ ട്രെയിലറും ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. സെപ്റ്റംബർ 25നാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് റിലീസ്.

‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും. ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രീ പ്രൊഡക്ഷൻ‌ ജോലികൾ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ 5 ദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തിൽ (കൊച്ചി) നടക്കുകയുണ്ടായത്.

ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ഹെലന്‍റെ രചയിതാക്കളിൽ ഒരാളായിരുന്നു, ഹെലനിൽ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിനിമയുടെ ഓവർസീസ് വിതരണ അവകാശം ഫാർസ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

സംവിധായകൻ കെ. മധുവിന്‍റെ മകളും മരുമകനുമായ പാർവതി കെ. മധുവും മാധവ് രമേശുമാണ് ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രാവൺ കൃഷ്ണകുമാർ. മാക്ക് ഈറാക്‌ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷൻസ്) ആണ് ജോർജിയയിലെ ലൈൻ പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ക്രിയേറ്റീവ് ഡയറക്ടർ: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാർ വർദുകദ്സെ, നോബിൾ ബാബു തോമസ്, ഈറാക്‌ലി സബനാഡ്സെ, പ്രൊ‍ഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കലാസംവിധാനം: അരുൺ കൃഷ്ണ, മേക്കപ്പ്: മനു മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: അഭയ് വാരിയർ, സ്റ്റിൽസ്: അനൂപ് ചാക്കോ, ഫിനാൻസ് കൺട്രോൾ: വിജേഷ് രവി, ടിൻസൺ തോമസ്, പിആർഒ ആതിര ദിൽജിത്ത്.

പനമ്പിള്ളി നഗറിൽ ചായ കുടിച്ച് സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും! പ്രിയദർശൻ ചിത്രത്തിന് കൊച്ചിയിൽ തുടക്കം

0

ഇന്ത്യൻ സിനിമാലോകത്തെ തന്നെ ശ്രദ്ധേയ സംവിധായകൻ മലയാളത്തിന്‍റെ സ്വന്തം പ്രിയദർശന്‍റെ പുതിയ ബോളിവുഡ് ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. പനമ്പിള്ളി നഗറിലെ ഒരു ടീ ഷോപ്പിന് മുമ്പിൽ ചായ കുടിച്ചുകൊണ്ടു നിൽക്കുന്ന സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ചേർന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയദർശൻ സോഷ്യൽ മീഡിയയിലൂടെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസ്, തേസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന് ‘ഹയ്‍വാൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബോളിവുഡിൽ ഒട്ടേറെ ഫൺ എന്‍റർടെയ്നറുകള്‍ ഒരുക്കിയ പ്രിയന്‍റെ പുതിയ ചിത്രം ഒരു ഹൈ ഒക്ടെയ്ൻ ത്രില്ലറാണെന്നാണ് സൂചന.

ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള സെയ്ഫും അക്ഷയ് കുമാറും നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് ഒരുമിച്ച് വീണ്ടുമെത്തുന്നത്. ‘തഷാൻ’ ആണ് ഇരുവരും ഒരുമിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം. സാബു സിറിലാണ് ഹയ്‍വാന്‍റെ പ്രൊഡക്ഷൻ ഡിസൈനർ, ദിവാകർ മണിയാണ് ഛായാഗ്രാഹകൻ, എം.എസ് അയ്യപ്പൻ നായരാണ് എഡിറ്റർ, അരോമ മോഹനാണ് പ്രൊഡക്ഷൻ കൺട്രോളർ.

കൊച്ചിയിൽ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന് ഇനി വാഗമൺ, ഊട്ടി, ബോംബെ എന്നിവിടങ്ങളാണ് അടുത്ത ലൊക്കേഷനുകള്‍. ‘ഭൂത് ബംഗ്ല’യ്ക്ക് ശേഷമാണ് പ്രിയദർശൻ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിലേക്ക് കടന്നിരിക്കുന്നത്. ‘ഭൂത് ബംഗ്ല’ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ‘അപ്പാത്ത’യാണ് പ്രിയദർശന്‍റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. പിആർഒ: ആതിര ദിൽജിത്ത്.

ഇന്ത്യൻ നാവികസേനയിൽ ചേരാം, 63,200 രൂപ വരെ ശമ്പളം, 1,266 ഒഴിവുകൾ

0

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിൽ ട്രേഡ്സ്മാൻ സ്കിൽഡ് (ഗ്രൂപ്പ് സി, നോൺ-ഗസറ്റഡ്, ഇൻഡസ്ട്രിയൽ) വിഭാഗത്തിലേക്കുള്ള നിയമനത്തിന് 1,266 ഒഴിവുകൾ. ഇന്ത്യൻ നേവിയുടെ വിവിധ അപ്രന്റിസ് സ്കൂളുകളിൽ പരിശീലനം പൂർത്തിയാക്കിയ എക്സ്സ്–നേവൽ അപ്രന്റിസുകൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസശമ്പളം 19,900 മുതൽ 63,200 രൂപ വരെയായിരിക്കും. അപേക്ഷകൾ സെപ്റ്റംബർ 2 വരെ ഓൺലൈനായി സമർപ്പിക്കാം.മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഡീസൽ മെക്കാനിക്, ഐസിഇ ഫിറ്റർ ക്രെയ്ൻ, ക്രെയ്ൻ ഓപ്പറേറ്റർ (ഓവർഹെഡ്), ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മെക്കാനിക്, മേസൺ, ബിൽഡിങ് മെയിന്റനൻസ് ടെക്നിഷ്യൻ, ഇലക്ട്രിഷ്യൻ, പവർ ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, കമ്പ്യൂട്ടർ ഫിറ്റർ, റേഡിയോ/റഡാർ മെക്കാനിക്, ഗൈറോ ഫിറ്റർ, സോണാർ ഫിറ്റർ, മെക്കാനിക് മറൈൻ ഡീസൽ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെക്കാട്രോണിക്സ് മെക്കാനിക്, മെഷിനിസ്റ്റ്, ടർണർ, വെപ്പൺ ഫിറ്റർ, പൈപ് ഫിറ്റർ, പ്ലംബർ, വെൽഡർ, ഷിപ്റൈറ്റ് സ്റ്റീൽ, ഷീറ്റ് മെറ്റൽ വർക്കർ, ബോയ്ലർ മേക്കർ തുടങ്ങി നിരവധി ട്രേഡുകളിലേക്കാണ് നിയമനം.

job vacancy in indian navy