ചിമ്പുവിന്റെ ‘മാനാട്’ ടീസര്‍ റിലീസ്

നടന്‍ ചിമ്പുവിന്റെ 45ാ-ംമത്തെ സിനിമയായ “മാനാട് “എന്ന ചിത്രത്തിന്റെ മലയാളം ടീസ്സര്‍,ചിമ്പുവിന്റെ ജന്മദിനമായ ഇന്ന് ഫെബ്രുവരി മൂന്നിന്,മലയാളത്തിലെ പ്രശസ്ത യുവ ചലച്ചിത്രനടന്‍ പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഓഫിഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.

വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ എന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് കഥാപാത്രത്തെയാണ് ചിമ്പു ‘മാനാടില്‍ അവതരിപ്പിക്കുന്നത്.

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥ് നിര്‍വ്വഹിക്കുന്നു.മുഖത്ത് രക്തവും നെറ്റിയില്‍ വെടിയുണ്ടമായി പ്രാര്‍ത്ഥന നടത്തുന്ന ചിമ്പുവിന്റെ മുഖവും ‘A Venkat Prabhu Politics’ എന്ന ടാഗ്‌ലൈനോടുകൂടി മഹാത്മാഗാന്ധിയുടെ ‘മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ’. എന്ന ഉദ്ധരണിയുമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വെെറലായിരുന്നു.മറ്റു ഭാഷകള്‍ക്കൊപ്പം മലയാളത്തിലും ” മാനാട് “പ്രദര്‍ശനത്തിനെത്തും.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

English Summary: Maanaadu Official Teaser Video