
കൊല്ലം: കൊട്ടാരക്കര ക്ഷേത്രത്തിലെ മേല്‍ശാന്തി വാടകവീട്ടിൽ പ്രസാദം തയ്യാറാക്കിയ സംഭവത്തിൽ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്. സംഭവത്തിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് തേടി. വാടകവീട്ടിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രസാദം തയ്യാറാക്കിയതിൽ ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരിപ്രസാദമാണ് മേല്‍ശാന്തി വാടകയ്ക്ക് എടുത്ത വീട്ടില്‍ നിര്‍മ്മിച്ചത്.
സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം അസി. ദേവസ്വം കമ്മീഷണര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ നിരവധി മദ്യക്കുപ്പികളും ഈ മുറിയില്‍ നിന്ന് പിടിച്ചെടുത്തു. തിടപ്പള്ളിയില്‍ നിര്‍മ്മിക്കേണ്ട പ്രസാദമാണ് തൊട്ടടുത്ത വാടക വീട്ടില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മ്മിക്കുന്നതായി കണ്ടെത്തിയത്.
kottarakkara temple issue
