കേടായ പമ്പുകൾ നന്നാക്കാൻ 20,000 രൂപ വരെ നൽകും

ആലപ്പുഴ: കുട്ടനാട് മേഖലയിലെ പുനരധിവാസം വേഗത്തിലാക്കുന്നതിന് ജലനിരപ്പ് താഴ്ത്തുന്നതിന് അടിയന്തരി നടപടി സ്വീകരിക്കാൻ ജില്ല കളക്ടറുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൈനകരി, ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിലെയും നഗരസഭയിലെ നെഹ്‌റുട്രോഫി വാർഡിന്റെ ചില ഭാഗങ്ങളിലും വെള്ളം വറ്റിക്കുന്നതിന് വെള്ളത്തിൽ മുങ്ങി നശിച്ച പമ്പുകൾ അററകുററപ്പണി നടത്തി പ്രവർത്തിപ്പിക്കുന്നതിന് ബന്ധപ്പെട്ട
പാടശേഖരസമിതികൾക്ക് 20,000 രൂപ വരെ നൽകാൻ ജില്ല കളക്ടർ നിർദ്ദേശം നൽകി. പുനരധിവാസത്തിന് വെള്ളം വറ്റിക്കേണ്ടത് അത്യാവശ്യമുള്ള ഭാഗങ്ങളിലാണ് ഇത് അനുവദിക്കുക.

admin:
Related Post