ബോക്സിങ്ങില്‍ അമിത് പങ്കലിന് സ്വര്‍ണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അമിത് പങ്കലിന് സ്വർണം. പുരുഷന്‍മാരുടെ 49 കിലോ വിഭാഗം ബോക്സിങ്ങില്‍ ഉസ്ബക്കിസ്ഥാന്‍റെ ദുസ്മറ്റോവയെ അട്ടിമറിച്ചാണ് അമിത് വിജയം നേടിയത്.

പുരുഷന്മാരുടെ ബ്രിജ് (ചീട്ടുകളി) ടീം ഇനത്തിലും ഇന്ത്യ സ്വർണം കരസ്ഥമാക്കി. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ 15 സ്വർണം, 24 വെള്ളി, 29 വെങ്കലം ഉൾപ്പെടെ ഇന്ത്യയുടെ മെഡല്‍നേട്ടം 68 ആയി.

admin:
Related Post