മഞ്ജു വാര്യരുടെ മൊബൈലിന് എന്തു സംഭവിച്ചു?

” ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല. അന്ന് എന്റെ മൊബൈലിന് എന്താ സംഭവിച്ചതെന്ന് “?
മഞ്ജു വാര്യർ തുടർന്നു.ചതുർമുഖത്തിന്റെ ലോക്കേഷനിൽ വിശ്വസിക്കാൻ പറ്റാത്ത പല സംഭവങ്ങളും നടന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറർ സിനിമയായതു കൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നതെന്ന്. അതോടെ ലോക്കേഷനിൽ എല്ലാവരിലും ഭയം വർദ്ധിച്ചു തുടങ്ങി. ഒരിക്കൽ എന്റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതൊടെ ഉറപ്പിച്ചു. ഹൊറർ സിനിമയായതു കൊണ്ടാണെന്ന് . ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ് .

മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമായ ചതുർമുഖത്തിന്റെ പ്രസ് മീറ്റിൽ വെച്ച് മഞ്ജു വാര്യർ ഈ വാക്കുകൾ എല്ലാ വരേയും അത്ഭുതപ്പെടുത്തി.

രഞ്ജിത്ത് കമല ശങ്കർ, സലില്‍.വി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ” ചതുർമുഖം എന്ന സിനിമയുടെ ലോക്കേഷനിൽ സംഭവിച്ചതിനെ കുറിച്ച് ഓർക്കുകയായിരുന്നു മഞ്ജു വാര്യർ .

മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽ വരുന്ന ചതുർമുഖത്തിലെ നിഗൂഢമായ നാലാമത്തെ മുഖം സ്മാർട്ട് മൊബൈൽ ഫോൺ പ ആണെന്ന് എറണാകുളം ക്രൗൺ പ്ലാസയിൽ വെച്ച് നടന്ന പ്രസ് മീറ്റിൽ വെളിപ്പെടുത്തി.

മഞ്ജു വാരിയർ, സണ്ണി വെയിൻ, അലൻസിയർ എന്നിവരാണ് മറ്റു മുഖങ്ങൾ .നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവർക്കൊപ്പം ശക്തമായ വൻ താരനിര ചതുർ മുഖത്തിൽ ഉൾപ്പെടുന്നു.
ഫോൺ പ്രധാന കഥാപാത്രമാകുന്ന ഈ ടെക്നോ ഹൊറർ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവ്വഹിക്കുന്നു. ചിത്രസംയോജകൻ മനോജാണ്.പിസ, സി യു സൂൺ, സൂരരായി പോട്ര് , മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ.

മഞ്ജു വാര്യർ പ്രൊഡക്ഷൻസും, ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് ടോംസ്, ജസ്റ്റിൻ തോമസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് എഴുതുന്നു. ഏറെ പ്രത്യേകതകളുള്ള ഈ സിനിമയുടെ കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്നു.

ചതുർ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ ചലച്ചിത്രം ആയിരിക്കും. മലയാള സിനിമയിൽ വരാൻ പോകുന്ന ആദ്യ ടെക്നോ-ഹൊറർ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് ചിത്രത്തിന്നു നൽകാൻ സാധിക്കും എന്ന് തീർച്ച.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസറായി ബിജു ജോർജ്ജും ചതുർ മുഖത്തിൽ പ്രവർത്തിക്കുന്നു. ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്. സൻജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവരാണ് ചതുർമുഖം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ജിത്തു അഷ്‌റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തിൽ ബിനു ജി നായരും ടോം വർഗീസുമാണ് ലയിൻ പ്രൊഡ്യൂസഴ്സ്.

മേക്കപ്പ്-രാജേഷ് നെന്മാറ,കല-നിമേഷ് എം താനൂർ, ചിഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്യാമന്തക് പ്രദീപ്, ഡിസൈൻസ്- ദിലീപ് ദാസ്. സെഞ്ച്വറി ഫിലിംസ് ” ചതുർമുഖം” ഏപ്രിൽ എട്ടിന് തിയ്യേറ്ററിലെത്തിക്കുന്നു.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : What happened to Manju Warrier’s mobile?

admin:
Related Post