HomeMoviesതൃഷയുടെ ഹൊറർ ചിത്രം മോഹിനി തിയേറ്ററിലേക്ക് !

തൃഷയുടെ ഹൊറർ ചിത്രം മോഹിനി തിയേറ്ററിലേക്ക് !

മിഴിലെ എവർ ഗ്രീൻ നായിക തൃഷ നായികയായി അഭിനയിച്ച ഹൊറർ എന്റര്‍ടൈനര്‍ ചിത്രമായ മോഹിനി  പ്രദർശനത്തിനെത്തുന്നു .ലണ്ടൻ ,റഷ്യ ,ചോറ്റാനിക്കര ,ചെന്നൈ,വാഗമൺ  എന്നിവിടങ്ങളിൽ വെച്ചു ചിത്രീകരിച്ചിരിക്കുന്ന മോഹിനിയുടെ രചയിതാവും സംവിധായകനും ആർ .മാതേഷാണ് .തൃഷ മോഹിനി,വൈഷ്‌ണവി എന്നിങ്ങനെ രണ്ടു നായികാ കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു .ദൃശ്യ ഭംഗി കൊണ്ടും അവതരണ രീതികൊണ്ടും ആബാലവൃദ്ധം കാണികളെയും ആകര്‍ഷിക്കുന്ന ഒരു സിനിമയായിരിക്കും മോഹിനി എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.
മോഹിനി ലണ്ടനിലെ വലിയ കൺസ്ട്രക്ഷൻകമ്പനിയിലെ ചീഫ്  എഞ്ചിനിയറാണ് .ആ കമ്പനിയുടെ ചെയർമാൻ ലണ്ടൻ സർക്കാരിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ് . കമ്പനിയിൽ നടന്ന നടുക്കുന്ന ചില സംഭവങ്ങൾ മോഹിനിയെ വല്ലാതെ അസ്വസ്ഥയാക്കി .അവിടെ നടക്കുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തികകൾ അവൾ വെളിച്ചത്തു കൊണ്ട് വന്നതോടെ ചെയർമാന്റെ ശത്രുതയ്ക്ക് പാത്രീഭൂതയാവേണ്ടി വന്നു .ഒടുവിൽ മോഹിനിയെ സംഹരിക്കാൻ തന്നെ തീരുമാനിച്ചു അയാൾ .മോഹിനി തെളിവുകളില്ലാത്ത വിധം അതി ദാരുണമായി കൊല്ലപ്പെട്ടു .ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഷെഫാണ് വൈഷ്‌ണവി .കേക്ക് നിർമ്മാണത്തിൽ എക്സ്പെർട്ടായ വൈഷ്ണവി ലണ്ടനിൽ എത്തുന്നു .അവിടെ സുഹൃത്തുക്കളുമായി ഉല്ലാസമായി വൈഷ്ണവി കഴിയുമ്പോൾ അവളുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ പ്രകടമാവുന്നു .പ്രതികാര ദാഹത്തോടെ ശാന്തി കിട്ടാതെ അലയുന്ന മോഹിനിയുടെ ആത്മാവ് താനുമായി രൂപ സാദൃശ്യമുള്ള  വൈഷ്ണവിയിൽ  പ്രവേശിക്കുന്നു .പക്ഷേ വൈഷ്ണവിയിലൂടെ പകരം വീട്ടുക എന്ന മോഹിനിയുടെ ലക്‌ഷ്യം നിറവേറില്ല എന്ന അവസ്ഥയാണ് സംജാതമായത് .കുരിക്കിന്മേൽ കുരുക്കുകൾ  വീണ്  മോഹിനിയുടെ ആത്മാവിന്റെ പ്രതികാര ലക്‌ഷ്യം തടസപ്പെട്ടു .മോഹിനിയുടെ ലക്‌ഷ്യം പൂർണതയിലെത്തിയോ എന്നത് ത്രസിപ്പിക്കുന്ന ജിജ്ഞാസാഭരിതമായ മുഹൂർത്തങ്ങളിലൂടെ ദൃശ്യവൽക്കരിച്ചു സാക് ഷാത്കാരം നൽകിയിരിക്കയാണ് മാതേഷ്.പ്രേക്ഷകരെ രസിപ്പിക്കാൻ നർമ്മം ,പ്രണയം ,ആക്ഷൻ ,
എന്നിവ ചേരുംപടി ചേർത്ത ഒരു വിനോദ ചിത്രമായിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് .തൻ്റെ കഥാപാത്രങ്ങൾക്കു വേണ്ടി ആറുമാസക്കാലം പ്രത്യേക മാർഷൽ ആർട്ട് പരിശീലനം നേടിയാണ് തൃഷ മോഹിനിയിൽ സാഹസികമായി അഭിനയിച്ചിരിക്കുന്നതത്രെ .
സുരേഷ്, പൂർണിമാ ഭാഗ്യരാജ്, മുകേഷ് തിവാരി, ജാക്കി ഭഗ്നാനി, യോഗി ബാബു, ലൊല്ലുസഭാ സാമിനാഥൻ, ഗണേഷ് വിനായകം, ശ്രീരഞ്ജിനി,രമ,എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.  ആർ .ബി .ഗുരുദേവ് ഛായാഗ്രഹണവും വിവേക്-മെർവിൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു . പ്രിൻസ്  പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മൺ കുമാർ നിർമ്മിച്ച മോഹിനി ജൂലായ് 27 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു .

# സി.കെ.അജയ് കുമാര്‍ ,പി ആര്‍ ഒ

- Advertisment -

Must Read

മലയാളി യുവാവിന് ഹോളിവുഡ് സിനിമയിലൂടെ അരങ്ങേറ്റം !!!

0
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കാരൻ  എബിൻ ആന്റണി സിനിമയിൽ  നായകനായി അരങ്ങേറ്റം കുറിച്ചത് ഇംഗ്ലീഷ് സിനിമയിൽ. അടുത്തിടെ അമേരിക്കയിൽ ആമസോൺ പ്രൈമിൽ റീലീസ് ചെയ്ത  ഇംഗ്ലീഷ് ഫീച്ചർ ഫിലിമായ " സ്പോക്കൺ " എന്ന സിനിമയിൽ  ടൈലർ എന്ന കേന്ദ്ര...