ഷവോമി ഹ്യൂമയിയുടെ സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ എത്തുന്നു

ഷവോമി- യുടെ ഉപഘടകമായ ഹ്യൂമയിയുടെ രണ്ട് പുതിയ സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ എത്തുന്നു .ജൂലൈ 24-നാണ്  സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് .ഹ്യൂമയി തങ്ങളുടെ പുതിയ ഇന്ത്യൻ ട്വിറ്റെർ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത് .ട്വിറ്റെർ പേജിൽ ഹ്യൂമായി പങ്കുവെച്ച  ഒരു ചിത്രം ചതുര രൂപത്തിലുള്ള ഡിസ്പ്ലേയുള്ള ഒരു വച്ചാണ് കാണിക്കുന്നു. ഇത് അമേരിക്കയിൽ ഇതിനകം പുറത്തിറക്കിയ അംമ്നഫിറ്റ് ബി ഐ പി ആകാനാണ് സാധ്യത . കമ്പനിയുടെ  ട്വിറ്റർ അക്കൗണ്ടിലുള്ള രണ്ടാമത്തെ ചിത്രം Xiaomi Huami Amazifit Stratos ആകാനാണ് സാധ്യത .

The Huami Amazfit BIP യു എസിൽ $ 99.99 ആണ് വില ഏകദേശം 6,782 രൂപ  .1.28 ഇഞ്ച് കളർ ടച്ച് ഡിസ്പ്ലേയാണ് കമ്പിനി ഇതിന് നൽകിയിരിക്കുന്നത് .  2.5 ഡി കാർണിംഗ് ഗോറില്ലാ ഗ്ലാസ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .190 എം.എ.എച്ച് ലി-പോളിമർ ബാറ്ററി 30 ദിവസത്തെ ബാറ്ററി ലൈഫും നൽകുന്നു . ഇതിൽ ജിപിഎസ്, ബാരറോമീറ്റർ (എയർ മർദ്ദം അളക്കാൻ), ജിയോ ഗാഗ്റ്റിക് സെൻസർ, ഹൃദയമിടിപ്പ് സെൻസർ, ആക്സിലറോമീറ്റർ, സ്പോട്സ്, സ്ലീപ് ട്രാക്കിംഗ് എന്നിവയെല്ലാം കമ്പിനി നൽകിയിട്ടുണ്ട് . കൂടാതെ കണക്റ്റുചെയ്തിരിക്കുന്ന സ്മാർട്ട് ഫോണിൽ നിന്നുള്ള ഇൻകമിംഗ് കോളുകൾ, സന്ദേശങ്ങൾ,ആപ്പ്  നോട്ടിഫിക്കേഷനുകളും കാണിക്കുന്നു.

Huami Amazfit Stratos നെ കുറിച്ച് നോക്കുകയാണെകിൽ 1.2 GHz പ്രൊസസറിലാണ് ഇത് പ്രവർത്തിക്കുന്നത് . 1.34 ഇഞ്ച് (320×300 പി) വൃത്താകൃതിയിലുള്ള ടച്ച് ഡിസ്പ്ലേയാണ് ഇതിനുള്ളത് . സ്ക്രാച്ച് റെസിസ്റ്റന്റ് 2.5 ഡി കോർണിംഗ് ഗോറില്ല ഗ്ലാസ് ആണ് ഇതിന് കമ്പിനി നൽകിയിരിക്കുന്നത് . ഇതിൽ നിങ്ങളുടെ  പരമാവധി ഓക്സിജൻ ഉപഭോഗം (VO2max), എക്സർസൈസ് ലോഡ് (TD), എന്നിവഎല്ലാം അറിയാൻ സാധിക്കുന്നു . കൂടാതെ 4 ജിബി സ്റ്റോറേജ് ഉള്ളതിനാൽ ഇതിൽ പാട്ടുകൾ സ്റ്റോർ ചെയ്യാൻ സാധിക്കുന്നു  അതിനാൽ  നിങ്ങളുടെ ഫോണുകൾ കണക്ട് ചെയ്യാതെ തന്നെ  സംഗീതം ആസ്വദിക്കാൻ  സാധിക്കുന്നു .ഇത് കൂടാതെ കണക്റ്റുചെയ്തിരിക്കുന്ന സ്മാർട്ട് ഫോണിൽ നിന്നുള്ള ഇമെയിലുകൾ, ടെക്സ്റ്റ് സന്ദേശങ്ങൾ, കോളുകൾ, മറ്റ് അപ്ലിക്കേഷനുകൾ എന്നിവയുടെ നോട്ടിഫിക്കേഷനുകളും കാണിക്കുന്നു .ഒരു പ്രാവിശ്യം ചാർജ് ചെയ്താൽ 5 ദിവസം തുടച്ചയായി ഉപയോഗിക്കാൻ സാധിക്കും എന്നാണ് കമ്പിനി അവകാശപ്പെടുന്നത് .വെള്ളത്തിൽ 164 അടി അല്ലെങ്കിൽ 50 മീറ്റർ ആഴം വരെ വെള്ളം പ്രതിരോധിക്കാൻ കഴിയും എന്നാണ് കമ്പിനി പറയുന്നത് .  അമേരിക്കയിൽ 199.99 ഡോളർ ആണ്  Huami Amazfit Stratosന്റെ വില .ഏകദേശം 13,703 രൂപ

Content Highlights: Xiaomi Huami Amazfit smartwatches launch on 24 july in India 

admin:
Related Post