ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിത പശ്ചാത്തലത്തില്‍ കഥ പറയുന്ന ” അവനോവിലോന “

സന്തോഷ് കീഴാറ്റൂര്‍,ആത്മീയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേശീയ പുരസ്ക്കാര ജേതാക്കളായ ഷെറി,ടി ദീപേഷ് എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്യുന്ന “അവനോവിലോന ” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര താരം മോഹന്‍ലാല്‍ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ പുറത്തിറക്കി.

കെ സി കൃഷ്ണന്‍,റിയാസ്,കെ എം ആര്‍,കോക്കാട് നാരായണന്‍,മിനി രാധന്‍,ഒ മോഹനന്‍,എ വി സരസ്വതി തുടങ്ങിയവര്‍ക്കൊപ്പം കണ്ണൂരിലെ ഇരുപതോളം ട്രാന്‍സ് ജെന്‍ഡര്‍ന്മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
സന്തോഷ് കീഴാറ്റൂര്‍ പ്രൊഡക്ഷന്‍സ്,നിവ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സന്തോഷ് കീഴാറ്റൂര്‍,ശ്രീമ അനില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജലീല്‍ ബാദുഷ നിര്‍വ്വഹിക്കുന്നു.ഷെറി തിരക്കഥ സംഭാഷണമെഴുതുന്നു.

പ്രൊജക്റ്റ് ഡിസെെനര്‍-ഡിക്സണ്‍ പൊടുത്താസ്,എഡിറ്റര്‍-അഖിലേഷ് മോഹന്‍,പഞ്ചാത്തല സംഗീതം-ഗോപീ സുന്ദര്‍,കല-സുനീഷ് വടക്കുമ്പാടന്‍,മേക്കപ്പ്-മണികണ്ഠന്‍ ചുങ്കത്തറ,വസ്ത്രാലങ്കാരം- റിയഇഷ,സ്റ്റില്‍സ്-ലിജിന്‍ രവി,പരസ്യ ക്കല-ലെെനോജ്‌ റെഡ് ഡിസെെന്‍,അസോസിയേറ്റ് ഡയറക്ടര്‍-പ്രതാപന്‍ പടിയില്‍,അസിസ്റ്റന്റ് ഡയറക്ടര്‍-വര്‍ഷ ജിത്തു,പ്രൊഡ്ക്ഷന്‍ എക്സിക്യൂട്ടീവ്-അനീഷ് നമ്പ്യാര്‍.

ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിത പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ എഡ്ഡി എന്ന ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രത്തെ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്നു.ട്രാന്‍സ് ജെന്‍ഡന്മാരുടെ കുലദേവതയാണ് ഗ്രീക്ക് ദേവതയാണ്
” അവനോവിലോന “.

“ആദിമധ്യാന്തം” എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ഷെറിയും “ടെെപ്പ് റെെറ്റര്‍”എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ടി ദീപേഷും ഒന്നിക്കുന്ന ” അവനോവിലോന “കണ്ണൂര്‍ പരിസര പ്രദേശങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാവുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Movie “Avanovilona” tells the story of the life of a transgender community.