നാലു ഭാഷകളില്‍ നമിത നിർമ്മിക്കുന്ന “ബൗ വൗ “ഫസ്റ്റ് ലുക്ക് പോസ്റ്റർ

തെന്നിന്ത്യയിലെ പ്രശസ്ത സിനിമ താരം നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്..
മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നമിത നിര്‍മ്മിക്കുന്ന “ബൗ വൗ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.നാല് ഭാഷകളിലെ പ്രശസ്തരായ പതിനാല് ചലച്ചിത്ര നടികൾ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് “
ബൗ വൗ ” പോസ്റ്റർ റിലീസ് ചെയ്യതത്.

ആര്‍ എല്‍ രവി,മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗരുടെ വേഷത്തില്‍ നമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബ്രിട്ടീഷ് അധിനിവേശ കാലത്തിനുശേഷം അവര്‍ ഉപേക്ഷിച്ചുപോയ വനമധ്യത്തിലുള്ള ദുരൂഹമായ ഒരു എസ്റ്റേറ്റിന്റെ കഥ പകര്‍ത്താനായി ബ്ലോഗര്‍ എത്തുന്നതും അതിനിടയില്‍ അവിടുത്തെ പൊട്ടക്കിണറ്റില്‍ അകപ്പെട്ട അവരെ രക്ഷപ്പെടുത്താനായി ഒരു നായ നടത്തുന്ന ശ്രമങ്ങളാണ് “ബൗ വൗ “എന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.ഇതിനുവേണ്ടി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വലിയ ബഡ്ജറ്റില്‍ ഗംഭീരമായൊരു കിണറിന്റെ സെറ്റൊരുക്കിട്ടുണ്ട്, കലാസംവിധായകന്‍ അനില്‍ കുമ്പഴ. 35 അടി താഴ്ചയിലാണ് കിണറിന്റെ സെറ്റ് പണിതിട്ടുള്ളത്.
സിനിമയുടെ ഭൂരിഭാഗം ഷൂട്ട് ചെയ്യേണ്ടത് ഇവിടെയായതുകൊണ്ട് വളരെ വിശാലമായ സ്‌പെയ്‌സിലാണ് സെറ്റ് ഒരുക്കിട്ടുള്ളത്.

നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കില്‍ കന്നഡത്തിലും തെലുങ്കിലുമായി റീമേക്ക് ചെയ്യും.

എസ് നാഥ് ഫിലിംസ്,നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത,സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എസ് ക്യഷ്‌ണ നിര്‍വ്വഹിക്കുന്നു. മുരുകൻ മന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു.എഡിറ്റര്‍-അനന്തു എസ് വിജയന്‍,കല-അനില്‍ കുമ്പഴ, ആക്ക്ഷന്‍-ഫയര്‍ കാര്‍ത്തിക്,പി ആര്‍ ഒ-എ എസ് ദിനേശ്.

English Summary : First look poster for movie “Bow Wow” produced by Namitha in four languages