സംവിധായകനും നടനുമായ കെ വിശ്വനാഥ് അന്തരിച്ചു

സംവിധായകനും നടനും കെ വിശ്വനാഥ് (കസിനഡുനി വിശ്വനാഥ് -92) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലാണ് അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സായിലായിരുന്നു അദ്ദേഹം. വിഖ്യാത ഇന്ത്യൻ സിനിമയായ ശങ്കരാഭരണത്തിന്റെ സംവിധായകനാണ് കെ വിശ്വനാഥ്. വാണിജ്യചിത്രങ്ങൾക്കപ്പുറം കലാമൂല്യമുള്ള  സിനിമകളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയ തലത്തിൽ വലിയ ഖ്യാതി

നേടിക്കൊടുത്ത സംവിധായകനാണ് അദ്ദേഹം. അമ്പതിൽപരം ചിത്രങ്ങൾ സംവിധാനം ചെയ്തു.

തെലുങ്ക് നുപുറമെ ആറ് ഹിന്ദിസിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ പരമോന്നത സിനിമ പുരസ്‌ക്കാരമായ ദാദാസാഹെബ്‌ ഫാൾക്കേ അവാർഡ് (2017), പദ്മശ്രീ (1992) എന്നിവ നൽകികൊണ്ട് രാജ്യം ആദരിച്ചു. അഞ്ചു ദേശീയ അവാർഡുകൾ, ആറ് സംസ്ഥാന നന്ദി അവാർഡുകൾ, പത്ത് സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡുകൾ, ഒരു ബോളിവുഡ് ഫിലിംഫെയർ അവാർഡ് തുടങ്ങിയവ ലഭിച്ചു. 1992 ൽ ആന്ധ്രാപ്രദേശ് രഘുപതി വെങ്കയ്യ അവാർഡ് നൽകി ആദരിച്ചു. തെലുങ്ക് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പെഡപുലിവാറുവിൽ കസിനഡുനി സുബ്രാഹ്മണ്യന്റെയും സരസ്വതിയുടെയും മകനായി 1930 ലാണ് ജനനം. ജയലക്ഷ്മിയാണ് ഭാര്യ. പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്ര നാഥ് എന്നിവർ മക്കളാണ്.

admin:
Related Post