എൻ.എം ബാദുഷക്ക് ഓണററി ഡോക്ടറേറ്റ് നൽകി

കൊച്ചി:∙ പ്രമുഖ ചലച്ചിത്ര നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം ബാദുഷയെ ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിഷൻ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക സാംസ്കാരിക സന്നദ്ധ സേവന മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ആണ് ഡബ്ല്യു.എച്ച്.ആർ.പി.സി (WHRPC) ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേരള അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, എം പിമാരായ എ.എം ആരിഫ്, ഹൈബി ഈഡൻ, ഡബ്ല്യു.എച്ച്.ആർ.പി.സി കേരള കോർഡിനേറ്റർ സുധീഷ് പാറയിൽ, പി.ശിവപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.

ബാദുഷയെ പോലുള്ളവരാണ് നിരവധി വെല്ലുവിളികളെ തരണം ചെയ്ത് സമൂഹത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിക്കുന്നതെന്ന് കെ.പി ജയചന്ദ്രൻ പറഞ്ഞു. 2020 – 2021 വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിലും കോവിഡ് 19 മഹാമാരിയുടെ സമയത്തും ബാദുഷ നടത്തിയ സ്തുത്യർഹ സേവനങ്ങൾ മുൻനിർത്തിയാണ് ഓണററി നൽകാൻ എച്ച്ആർപിസി തിരഞ്ഞെടുത്തത്.

admin:
Related Post