HomeNewsഅശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചു; പ്രമുഖ യൂട്യൂബർ 'തൊപ്പി'യുടെ ചാനൽ പൂട്ടിച്ച് പൊലീസ്

അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചു; പ്രമുഖ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടിച്ച് പൊലീസ്

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടിപ്പൂട്ടി. പൊലീസ് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് ചാനലിനെതിരെ ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

എറണാകുളം റൂറൽ സൈബർ പൊലീസാണ് ഐടി (IT) നിയമപ്രകാരം തൊപ്പിക്കെതിരെ കേസെടുത്തിരിക്കുന്നത്. തന്റെ സുഹൃത്തുക്കളുടെ നഗ്ന വീഡിയോയാണ് തൊപ്പി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്ന് എഫ്.ഐ.ആറിൽ (FIR) വ്യക്തമാക്കുന്നുണ്ട്.

അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് തൊപ്പിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്.

മുൻകൂർ ജാമ്യത്തെ എതിർത്ത് പൊലീസ്:

തൊപ്പി ചെയ്തത് അതീവ ഗൗരവ സ്വഭാവമുള്ള കുറ്റമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എറണാകുളം റൂറൽ പൊലീസ് ശക്തമായി എതിർക്കുകയും കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular