Home Blog Page 92

ഓപ്പറേഷൻ സിന്തൂർ നിർത്തുന്നതിൽ ട്രംപ് ഇടപെട്ടിട്ടില്ല: ആവർത്തിച്ച് രാജ് നാഥ് സിങ്ങ്

0

ഹൈദരാബാദ്: പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്തൂർ പ്രതിരോധ നടപടി നിർത്തിവെയ്ക്കുന്നതിൽ മറ്റൊരു ബാഹ്യ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും പ്രശ്നം ഇരു രാജ്യങ്ങൾക്കുമിടയിൽ ഉള്ളതാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. സെപ്റ്റംബർ 17 ബുധനാഴ്ച ഹൈദരാബാദ് പരേഡ് ​ഗ്രൗണ്ടിൽ വെച്ച് നടന്ന ഹൈദരാബാദ് വിമോചന ദിന ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളുണ്ടായാൽ ഓപ്പറേഷൻ സിന്തൂർ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്തൂർ അവസാനിപ്പിച്ചത് ആരുടേയും ഇടപെടലുകൾ കൊണ്ടല്ല. ചിലർ ഇന്ത്യ പാക് സംഘർഷം അവസാനിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്നുണ്ട്. ആരും അങ്ങനെ ചെയ്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അത് ഇരു രാഷ്ട്രങ്ങൾക്കിടയിലുള്ള പ്രശ്നമാണെന്നും മൂന്നാമതൊരു ശക്തിക്കും അതിൽ ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി വ്യക്തമാക്കി

Trump did not interfere in stopping Operation Sindoor: Rajnath Singh

ശിവ​ഗിരിയിലെ പോലീസ് നടപടി കോടതി ഉത്തരവ് ; ഖേദം പ്രകടിപ്പിച്ച് എ.കെ.ആന്റണി

0

തി​രു​വ​ന​ന്ത​പു​രം: ആ​ദി​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​മി ന​ൽ​കി​യ​ത് താ​നാ​യി​രു​ന്നു. എ​ന്നി​ട്ടും ആ​ദി​വാ​സി​ക​ളെ ചു​ട്ടു​ക​രി​ച്ചെ​ന്ന് താ​ൻ പ​ഴി​കേ​ട്ടുവെന്നും തുറന്നു പറഞ്ഞ് എ.കെ ആന്റണി. ശിവ​ഗിരിയിൽ നടത്തിയ പൊലീസ് നടപടിയിൽ ഖേദം പ്രകടിപ്പിക്കുന്നതായി എ.കെ.ആന്റണി വ്യക്തമാക്കി. നിയമസഭയിൽ ചർച്ചയ്ക്കിടയിൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ പോലീസ് വേട്ടയാടലുകളെ കുറിച്ചുള്ള ആക്ഷേപങ്ങൾക്കാണ് മറുപടിയുമായി ആന്റണി രം​ഗത്തെത്തിയത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​ണ്. അ​വി​ടെ കു​ടി​ൽ കെ​ട്ടി​യ​പ്പോ​ൾ എ​ല്ലാ പാ​ർ​ട്ടി​ക​ളും മാ​ധ്യ​മ​ങ്ങ​ളും അ​വ​രെ ഇ​റ​ക്കി വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മുത്തങ്ങയിലെ ആദിവാസികളെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രാവിശ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് സർക്കാരിന് സമ്മർദ്ദവും കത്തും ലഭിച്ചു. വന്യജീവി സങ്കേതത്തിൽ ഒരു തരത്തിലുമുള്ള കയ്യേറ്റം അം​ഗീകരിക്കാൻ പാടില്ലെന്നായിരുന്നു ഞാൻ വാദിച്ചതെന്നും ആന്റണി പറഞ്ഞു. അന്ന് പൊലീസ് നടപടി സ്വീകരിച്ചത് പല താക്കീതുകൾക്ക് ശേഷമായിരുന്നെന്നും ആന്റണി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഞാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പോയിട്ട് 21 വര്‌ഷം കേരള രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. പിന്നീട് ദേശീയ രാഷ്ട്രീയത്തിലായിരുന്നു ശ്രദ്ധ. മു​ത്ത​ങ്ങ സം​ഭ​വ​ത്തി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ആ​രെ​യാ​ണ് കു​റ്റ​പ്പെ​ടു​ത്തി​യ​തെ​ന്നും അദ്ദേഹം ചോദിച്ചു. ആ റിപ്പോർട്ട് പുറത്തുവിടാൻ ഇപ്പോഴും തയ്യാറാകണമെന്നും ആന്റണി പറഞ്ഞു. 1995 ൽ ​ശി​വ​ഗി​രി​യി​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ൾ ഏ​റെ വേ​ദ​ന​യു​ണ്ടാ​ക്കി. ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം പോ​ലീ​സി​നെ അ​യ​യ്ക്കേ​ണ്ടി വ​ന്നു​വെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ശി​വ​ഗി​രി​യി​ൽ അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ത്തി​യി​രി​ക്ക​ണം എന്നത് കോ​ട​തി ഉ​ത്ത​ര​വായിരുന്നു. എ​ല്ലാ ന​ട​പ​ടി​യും പോ​ലീ​സ് എ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.അതിന്റെ ഫലമായിട്ടാണ് ശിവ​ഗിരിയിൽ പൊലീസ് നടപടിയെത്തിയത്. ശ്രീ​നാ​രാ​യ​ണ ഗു​രു ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധി​ക്കു​ന്ന വ്യക്തിയാമെന്നും ആന്റണി കൂട്ടി ചേർത്തു. എന്റെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ചാ​ണ് ഞാൻ പഠിച്ച ചേ​ർ​ത്ത​ല സ്കൂ​ളി​ന്‍റെ പേ​ര് ശ്രീ​നാ​രാ​യ​ണ ഹൈ​സ്കൂ​ൾ എ​ന്ന് മാ​റ്റി​യ​തെ​ന്നും എ.​കെ. ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി.

കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​യു​ട​നെ പോ​ലീ​സ് ശി​വ​ഗി​രി​യി​ൽ പോ​യി​ല്ല. പ്ര​കാ​ശാ​ന​ന്ദ​യ്ക്ക് ചു​മ​ത​ല കെ​മാ​റാ​ൻ ശാ​ശ്വ​തീ​കാ​ന​ന്ദ​യും കൂ​ട്ട​രും ത​യ്യാ​റാ​യി​ല്ല. ശി​വ​ഗി​രി കാ​വി​വ​ത്ക​രി​ക്കു​മെ​ന്ന് വാ​ദി​ച്ചു. കീ​ഴ്കോ​ട​തി വി​ധി​ക​ൾ പ്ര​കാ​ശാ​ന​ന്ദ​യ്ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്നും എ​കെ ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി.

sivagiri issue, AK Antony expresses regret

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ചിത്രം “മിറൈ” ആഗോള ഗ്രോസ് 100 കോടി; ചിത്രം കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസ്

0

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” ആഗോള ഗ്രോസ് 100 കോടി. ബ്രഹ്മാണ്ഡ ഹിറ്റായി മാറിയ ചിത്രം വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയാണ് മുന്നേറുന്നത്. ചിത്രം കേരളത്തിലെത്തിച്ചത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ്. 2025 സെപ്റ്റംബർ 12 നു ആണ് ചിത്രം വമ്പൻ റിലീസായി എത്തിയത്. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം തേജ സജ്ജ നായകനായി എത്തിയ ചിത്രമാണിത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. റിതിക നായക് ആണ് ചിത്രത്തിലെ നായിക. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. കേരളത്തിലും മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്.

5 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചത്. ബുക്ക് മൈ ഷോയിൽ ഇപ്പോഴും ട്രെൻഡിങ് ആയി തുടരുന്ന ചിത്രത്തിന് കഴിഞ്ഞ ദിവസവും ഒരു ലക്ഷത്തിൽ അധികം ടിക്കറ്റുകളാണ് വിറ്റ് പോയത്. യു എസ് ബോക്സ് ഓഫീസിൽ 2 മില്യൺ ഡോളർ കളക്ഷനും ചിത്രം മറികടന്നു. ഈ നേട്ടം കൈവരിക്കുന്ന, തേജ സജ്ജയുടെ രണ്ടാമത്തെ ചിത്രമാണിത്. പ്രേക്ഷകരെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

ഒരു പാൻ ഇന്ത്യൻ സാഹസിക ആക്ഷൻ ചിത്രമായി ഒരുക്കിയ ചിത്രത്തിൻ്റെ ഹൈലൈറ്റ് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ്. ഒരു സൂപ്പർ യോദ്ധാവായി ഗംഭീര പ്രകടനമാണ് തേജ സജ്ജ ഈ ചിത്രത്തിൽ നടത്തിയിരിക്കുന്നത്. ആക്ഷൻ, ത്രിൽ, പ്രണയം, ഫാന്റസി ഘടകങ്ങൾ, മിത്ത് എന്നിവയെലാം കോർത്തിണക്കിയ ഒരു പാൻ ഇന്ത്യൻ ദൃശ്യാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ആണ് ചിത്രം നേടുന്നത്. ഹനു-മാൻ എന്ന ചിത്രത്തിന് ശേഷം വീണ്ടും 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ഇതിലൂടെ തേജ സജ്ജ.

സെപ്റ്റംബർ 12 ന് 8 വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിൽ ആണ് ചിത്രം എത്തിയത്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സംവിധായകൻ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ രചനയിലും സംഭാഷണത്തിലും സംവിധായകനൊപ്പം മണിബാബു കരണവും പങ്കാളിയാണ്.

സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, പിആർഒ: ശബരി

Bigg Boss Malayalam: ‘136 ദശലക്ഷം മണിക്കൂര്‍ വാച്ച് ടൈം’ ; ബിഗ് ബോസ് മലയാളത്തിന്റേത് റെക്കോര്‍ഡ് കുതിപ്പെന്ന് ജിയോസ്റ്റാര്‍ സൗത്ത് ക്ലസ്റ്റര്‍ മേധാവി കൃഷ്ണന്‍ കുട്ടി

0

Bigg Boss Malayalam Season 7: ടെലിവിഷനിലും ഡിജിറ്റലിലും പ്രേക്ഷക പങ്കാളിത്തം വര്‍ധിപ്പിച്ച് റെക്കോര്‍ഡ് കുതിപ്പാണ് ബിഗ് ബോസ് മലയാളം നടത്തിവരുന്നതെന്ന് ജിയോസ്റ്റാര്‍ സൗത്ത് ക്ലസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗം മേധാവി കൃഷ്ണന്‍ കുട്ടി ടൈംസ് നൗ വാര്‍ത്തയോട്.

gകൊച്ചി: ഡിജിറ്റല്‍, ടെലിവിഷന്‍ പ്ലാറ്റ് ഫോമുകളില്‍ ഇതുവരെയുള്ള കാഴ്ചാ റെക്കോഡുകള്‍ തകര്‍ത്താണ് ബിഗ് ബോസ് മലയാളം മുന്നേറുന്നതെന്ന് ജിയോസ്റ്റാര്‍ സൗത്ത് ക്ലസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗം മേധാവി കൃഷ്ണന്‍ കുട്ടി ടൈംസ് നൗ വാര്‍ത്തയോട്. ബിഗ് ബോസ് മലയാളം സീസണ്‍ 7 ചരിത്രപരമായ മുന്നേറ്റമാണ് നടത്തിവരുന്നതെന്നും അദ്ദേഹം ടൈംസ് നൗ വാര്‍ത്തയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

‘ജിയോ ഹോട്ട്സ്റ്റാറില്‍, പരമ്പരകളില്‍ ഏറ്റവും വലിയ ഓപ്പണിങ് ഈ ഷോയ്ക്ക് ലഭിച്ചു. ആദ്യ വാരാന്ത്യത്തില്‍ മാത്രം 12.6 കോടി മിനിറ്റിന്റെ ക്യുമുലേറ്റീവ് വാച്ച് ടൈം രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 225% കൂടുതലാണ്. കണക്റ്റഡ് ടിവി ഏകദേശം 30% വാച്ച് ടൈം സംഭാവന ചെയ്തു – കഴിഞ്ഞ സീസണിനേക്കാള്‍ 154% വര്‍ധനവ്. വലിയ സ്‌ക്രീനില്‍ കാണുന്നതിനുള്ള പ്രേക്ഷകരുടെ താത്പര്യമാണ് ഇത് സൂചിപ്പിക്കുന്നത്’- കൃഷ്ണന്‍ കുട്ടി വിശദീകരിച്ചു.
‘ടെലിവിഷനിലും ഗണ്യമായ വളര്‍ച്ചയുണ്ടായി, സീസണ്‍ 6നെ അപേക്ഷിച്ച് ആദ്യ വാരാന്ത്യത്തില്‍ റേറ്റിംഗില്‍ 22% വര്‍ധനവുണ്ടായി. ലോഞ്ച് ചെയ്ത് ഒരു മാസം തികയുന്നതിനുമുമ്പ്, കേരളത്തിലെ ഏകദേശം 70% ടിവി പ്രേക്ഷകര്‍ ഷോയുടെ ഭാഗമായി. ഇത് ടിവിയിലും ഡിജിറ്റലിലുമായി 136 ദശലക്ഷം മണിക്കൂര്‍ വാച്ച് ടൈം നേടിത്തന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടിവിയില്‍ ഏകദേശം 10% വളര്‍ച്ചയും ഡിജിറ്റലില്‍ 35% വളര്‍ച്ചയുമുണ്ടായി’ – അദ്ദേഹം പറഞ്ഞു.

‘കാഴ്ചക്കാരുടെ പങ്കാളിത്തത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്, വോട്ടിംഗ് സീസണ്‍ 6 നെ അപേക്ഷിച്ച് 43% വര്‍ദ്ധിച്ചു (അഞ്ചാമത്തെ ആഴ്ചയുടെ അവസാനം 5.6 ദശലക്ഷം, മുന്‍പ് 3.9 ദശലക്ഷം ആയിരുന്നു), പ്രേക്ഷകര്‍ മുമ്പത്തേക്കാളും കൂടുതല്‍ സജീവമായി ഇതിന്റെ ഭാഗമാകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്’ – കൃഷ്ണന്‍ കുട്ടി വിശദീകരിച്ചു.
‘ജിയോസ്റ്റാറിന്റെ പ്രധാന കണ്ടന്റ് പീസുകളില്‍ ഒന്ന് ബിഗ് ബോസ് മലയാളമാണ്. ഈ ഷോ വിവിധ വിഷയങ്ങളില്‍ ദൈനംദിന സംഭാഷണങ്ങള്‍ക്ക് തുടക്കമിടുന്നതും സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതുമാണ്. ഇരട്ട പ്ലാറ്റ് ഫോമുകളിലെ വിജയം വിപണിയില്‍ ജിയോസ്റ്റാറിന്റെ ബ്രാന്‍ഡ് മൂല്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു’ – കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

“മാ വന്ദേ”; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ, നിർമ്മാണം സിൽവർ കാസ്റ്റ് ക്രിയേഷൻസ്

0

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. “മാ വന്ദേ” എന്നാണ് ചിത്രത്തിൻ്റെ പേര്. ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ ചിത്രീകരിക്കുന്നതിനാണ് ഈ ചിത്രം തയ്യാറാക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ഉയർച്ചയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കും.

അദ്ദേഹത്തിന്റെ യാത്രയിലുടനീളം സമാനതകളില്ലാത്ത പ്രചോദനത്തിന്റെ ഉറവിടമായി നിലകൊണ്ട, അദ്ദേഹത്തിന്റെ അമ്മയായ ശ്രീമതി ഹീരാബെൻ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും. അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക വിഎഫ്എക്സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച് ആണ് ഈ ചിത്രം തങ്ങൾ ഒരുക്കുന്നത് എന്ന് നിർമ്മാതാക്കളായ സിൽവർ കാസ്റ്റ് ക്രിയേഷൻസ് അറിയിച്ചു. പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിർമ്മിക്കും. പ്രചോദനാത്മകമായ ഈ ജീവചരിത്രത്തിലൂടെ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു സിനിമാ അനുഭവം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

ഛായാഗ്രഹണം – കെ. കെ. സെന്തിൽ കുമാർ ഐ. എസ്. സി, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ- സാബു സിറിൽ, ആക്ഷൻ- കിംഗ് സോളമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഗംഗാധർ എൻഎസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസേഴ്സ്- ടിവിഎൻ രാജേഷ്, കോ-ഡയറക്ടർ- നരസിംഹ റാവു എം, മാർക്കറ്റിംഗ് – വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ- ശബരി

ഗാസയിൽ കരയാക്രമണം ശക്തമാക്കി ഇസ്രയേൽ

0

ടെൽ അവീവ്: ​ഗാസയിൽ കരയാക്രമണം ശക്തമാക്കി ഇസ്രയേൽ. ചൊവ്വാഴ്ച ആരംഭിച്ച കരയാക്രമണത്തിൽ 62 കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ​ഗാസ ന​ഗരം പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഇസ്രയേൽ നിലവിൽ സ്വീകരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി കരമാർ​ഗമുള്ള യുദ്ധം തുടങ്ങി. ​ഗാസ സിറ്റിയുടെ നാല് ഭാ​ഗത്തും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗാ​സ​മു​ന​മ്പി​നെ പ​ല ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ച് സ​മ്പൂ​ർ​ണ സൈ​നി​ക ന​ട​പ​ടി​യെ​ന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്. വടക്കൻ ​​ഗാസയിൽ കരയുദ്ധം രൂക്ഷമായതോടെ തെക്കൻ ​ഗാസയിലേക്ക് പലസ്തീനികൾ കൂട്ടപ്പലായനം തുടങ്ങി. അൽ റാഷീദ് തീരദേശ റോഡിലൂടെ മാത്രമാണ് പലായനം ചെയ്യാനുള്ള ഏക മാർ​ഗം ഇസ്രയേൽ അനുവദിച്ചിട്ടുള്ളത്. വടക്കൻ ​ഗസ്സയിൽ നിന്ന് ഇതോടെ ഇന്ന് മാത്രം പലായനം ചെയ്തത് പതിനായിരങ്ങളെന്നാണ് കണക്ക് കൂട്ടൽ. ബോംബ് ആക്രമണവും പീരങ്കി ആക്രമണവും ശക്തമാക്കിയാണ് ഇസ്രയേൽ സൈന്യം ​ഗാസ സിറ്റി പിടിച്ചടക്കാൻ ശ്രമിക്കുന്നത്. ഇസ്രയേലിന്റെ നീക്കങ്ങൾക്ക് അമേരിക്കയുടെ ശക്തമായ പിന്തുണയുമുണ്ട്.

ബന്ദികളെ മനുഷ്യകവചമാക്കി ഇസ്രയേൽ ആക്രമണത്തെ പ്രതിരോധിക്കാൻ ഹമാസ് ഒരുങ്ങുമ്പോൾ ഹമാസിൻരെ നീക്കത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താക്കീതുമെത്തിയിരുന്നു. വടക്കൻ ​ഗാസയിൽ ഹമാസിന്റെ ശക്തികേന്ദ്രങ്ങൾ തകർക്കാനാണ് കരമാർ​ഗമുള്ള സൈനിക നടപടിയെന്നാണ് ഇസ്രയേൽ വാദം. ​ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന യു.എൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വന്നിട്ടും മനുഷ്യകുരുതിയിൽ നിന്ന് പിന്മാറാത്ത നിലപാടുമായി ഇസ്രയേൽ മുന്നോട്ട് പോകുകയാണ്. ഇസ്രയേൽ ഖത്തറിൽ നടത്തി ആക്രമണങ്ങൾക്ക് എതിരെ അറബ് രാജ്യങ്ങൾ ഒന്നിച്ച സാഹചര്യത്തിൽ പലസ്ഥീന് പിന്തുണയുമായി മുസ്ലീം അറബ് രാജ്യങ്ങളുടെ കൂട്ടായ്മ രം​ഗത്തെത്താനാണ് സാധ്യത. അതേസമയം യുദ്ധം വേണ്ടെന്ന നിലപാട് അറബ് രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. ഈ മാസം 22ന് ഫ്രാൻസും, സൗദിയും നയിക്കുന്ന യോ​ഗം ചേരും. 2023 ഒക്ടോബർ മുതൽ ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ അക്രമണത്തിൽ 64,964 പേർ കൊല്ലപ്പെടുകയും 165,312 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

israel gaza war

ഇസ്രയേലിനെ തലങ്ങും വലങ്ങും അടിക്കാൻ അറബ് രാജ്യങ്ങൾ; ഏകീകൃത സൈനിക കമാൻഡ് വരുന്നു

0

ദോഹ: ഖത്തറിലെ ഇസ്രയേൽ നടത്തിയ അക്രമണത്തിന് പിന്നാലെ അറബ് രാജ്യങ്ങൾ സൈനികമായി ഒരുമിക്കുന്നു. അറബ് രാജ്യങ്ങൾക്ക് മേൽ തുടർച്ചയായി നടന്ന അക്രമണത്തിന് പിന്നാലെയാണ് ഏകീകൃത സൈനിക കമാൻഡിന് രൂപം നൽകാൻ ജി.സി.സി രാജ്യങ്ങൾ ഒരുങ്ങുന്നത്. ഖത്തറിലെ ഹമാസ് കേന്ദ്രത്തിന് നേരെ നടത്തിയ ഇസ്രയേലിന്റെ വ്യോമാക്രമണം നീതികരിക്കാൻ കഴിയാത്ത നടപടിയെന്നാണ് അറബ് ഉച്ചകോടിയിൽ വിമർശനമം ഉയർന്നത്. ​ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിൽ കടന്നു കയറി ഇസ്രയേൽ നടത്തിയ സൈനിക നടപടിയെ ശക്തമായി എതിർത്തു.
സംയുക്ത പ്രതിരോധ സംവിധാനം ഒരുക്കിയാണ് പ്രതിരോധ നടപടി സ്വീകരിക്കുന്നത്.

“വഞ്ചനാപരവും, ഭീരുത്വപരമായ നടപടിയെന്നാണ് ഇസ്രയേൽ ആക്രമണത്തെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി വിശേഷിപ്പിച്ചത്. അംഗരാജ്യങ്ങളുടെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനായി ജിസിസി രാജ്യങ്ങളായ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ സംയുക്തമായി പ്രതിരോധ കരാറിനും രൂപം നൽകി. എന്റെ രാജ്യ തലസ്ഥാനം ഹമാസ് നേതാക്കളും അവരുടെ കുടുംബവും താമസിച്ചിരുന്ന കുടുംബത്തിന് നേരെയുള്ള ഹീനമായ അക്രമണത്തിന് സാക്ഷിയായി. ​ഗാസയിലെ വെടിനിർത്തലിനായി അമേരിക്കയുടെ പിന്തുണയോടെ നടത്താനിരുന്ന ചർച്ചയ്ക്ക് എത്തിയ പ്രതിനിധികലെയാണ് അവർ കൊലപ്പെടുത്തിയതെന്ന് ഖത്തർ അമീർ അറബ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രസം​ഗിച്ചത്.

രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നു കയറിയുള്ള ഇസ്രയേൽ നീക്കത്തെ അതിശക്തമായി പ്രതിരോധിക്കുമെന്നും അമീർ ആവർത്തിച്ചു. ഇസ്രായേൽ ഗവൺമെന്റിനെ ബാധിച്ചിരിക്കുന്ന അധികാര ഭ്രാന്തിനേയും , അഹങ്കാരത്തേയും രക്തദാഹത്തേയും നേരിടാൻ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു ഷെയ്ഖ് തമീം പ്രസം​ഗം തുടർന്നത്.ആക്രമണം അവസാനിപ്പിക്കാനും ഖത്തറിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കാനും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജി സി സി കൗൺസിൽ അന്താരാഷ്ട്ര സമൂഹത്തോടും യു എൻ രക്ഷാസമിതിയോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ജി.സി.സി സൈനിക സംഘടനകൾക്കിടയിൽ ഇതിനകം തന്നെ കൂടിയാലോചനകൾ നടന്നുവരികയാണെന്നും ഏകീകൃത സൈനിക കമാൻഡിന്റെ ഒരു യോഗം ഉടൻ ദോഹയിൽ നടക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് മുഹമ്മദ് അൽ-അൻസാരി പ്രതികരിച്ചു.

israel issue

മോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ സെപ്റ്റംബർ 18ന്; അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

0

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്. സെപ്റ്റംബർ 18 നാണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്യുന്നത്. ടീസർ അനൗൺസ്മെൻ്റ് പോസ്റ്ററിൽ ഗംഭീര ലുക്കിലാണ് മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനർനിർവചിക്കാൻ പാകത്തിനാണ് ഒരുക്കുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

വമ്പൻ കാൻവാസ്‌, താരനിര എന്നിവ കൊണ്ട് വലിയ ശ്രദ്ധ നേടുന്ന ഈ ചിത്രം, ആക്ഷൻ, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. മോഹൻലാലിൻറെ ജന്മദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു. യോദ്ധാവിന്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാലിനെ അവതരിപ്പിച്ചത്.

അതിനൂതനമായ വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയുമായി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് ചിത്രം. അടുത്തിടെയാണ് മോഹൻലാൽ ഈ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയത്. സിനിമാനുഭവത്തിന്റെ മികവിന്റെ അതിരുകൾ മറികടക്കുന്ന ചിത്രമാക്കി വൃഷഭയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. 2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, പിആർഒ- ശബരി.

Mohanlal’s pan-Indian film ‘Vrishabha’ teaser to be released on September 18th

ഇതായിരുന്നല്ലേ ആ സർപ്രൈസ്!!ആദ്യ സിനിമ നിർമാണ സംരഭത്തെകുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബേസിൽ ജോസഫും ഡോ.അനന്തുവും

0

എഡ്യൂക്കേഷൻ സെക്റ്ററിൽ ചരിത്രം സൃഷ്ടിച്ചിട്ടുള്ള സൈലം ഫൗണ്ടറായ ഡോ.അനന്തുവും ബേസിലും ചേർന്ന് നിർമിക്കുന്ന ആദ്യ സിനിമ ഒക്ടോബറിൽ ഷൂട്ടിംഗിന് തുടക്കം കുറയ്ക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

മിന്നൽ മുരളി,കുഞ്ഞിരാമായണം,ഗോദ എന്നീ ലോകം ക്രിയേറ്റ് ചെയ്ത ബേസിൽ ജോസഫിനൊപ്പം കേരളത്തിലെ പ്രിയപ്പെട്ട അധ്യാപകനും സൈലം ലേർണിംഗിന്റെ സ്ഥാപകനായ അനന്തുവും ഒന്നിക്കുമ്പോൾ എന്തായിരിക്കും അവർ നമുക്ക് വേണ്ടി കരുതിവെച്ചിട്ടുണ്ടാവുക.

സോഷ്യൽ മീഡിയയിലെ രസകരമായ ഇവരുടെ വിഡിയോയിൽ നിന്നും മനസ്സിലായ കാര്യം
രണ്ടുപേരുടെയും ക്രീയേറ്റീവ് ചിന്തകളുടെ ഒരു Extension ആണെന്ന് നമുക്ക് ഉറപ്പിക്കാവുന്നതാണ്.

ഉറച്ച ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള ഊർജവും ഉണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് തെളിയിച്ചവരാണ് അനന്തുവും ബേസിലും

ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്

വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റിനായി നമുക്ക് കാത്തിരിക്കാം

Basil Joseph and Dr. Ananthu share their first film production venture on social media

മമ്മൂട്ടി- ജോമോൻ ചിത്രം “സാമ്രാജ്യം” 4K റീ റിലീസ് തീയതിയിൽ മാറ്റം; വൈകിയാലും വമ്പൻ തിരിച്ചു വരവ് ഒക്ടോബറിൽ

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4K റീ റിലീസ് തീയതിയിൽ മാറ്റം. സെപ്റ്റംബർ 19 നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിൻ്റെ, റീമാസ്റ്ററിംഗ് ജോലികൾ തീരാൻ സമയം എടുക്കുന്നത് കൊണ്ടാണ് റിലീസ് മാറിയത്. അല്പം വൈകിയാലും വമ്പൻ തിരിച്ചു വരവായി ചിത്രം ഒക്ടോബറിൽ പ്രദർശനത്തിന് എത്തുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. ഈ കഴിഞ്ഞ സെപ്റ്റംബർ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീമാസ്റ്റർ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടത്. 4K ഡോൾബി അറ്റ്മോസിൽ ആണ് ചിത്രം റീ മാസ്റ്റർ ചെയ്യുന്നത്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ ‘സാമ്രാജ്യം”, അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ മുതൽ മുടക്കിൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ്. അൾട്രാ സ്റ്റൈലിഷ് നായകനായി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രം, അതിൻ്റെ മേക്കിങ് മികവ് കൊണ്ടും വലിയ പ്രേക്ഷക പ്രശംസ നേടി. സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ചിത്രം ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ചു കൊണ്ട് വമ്പൻ കാൻവാസിലാണ് ഒരുക്കിയത്. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറും ഇരുനൂറും ദിവസങ്ങൾ തകർത്തോടിയ ചിത്രം കൂടിയാണ് “സാമ്രാജ്യം”.

ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജയാനൻ വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ പി ഹരിഹരപുത്രൻ. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കിളിമാനൂരിൽ വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ പാറശ്ശാല എസ്എച്ച്ഒയ്ക്ക് സസ്‌പെൻഷൻ

0

തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിന് സസ്‌പെൻഷൻ. ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറിന്റേറാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഏഴാംതീയതിയാണ് അനിൽ കുമാറിന്റെ വാഹനം ഇടിച്ച് വയോധികനായ രാജൻ മരിച്ചത്. അപകടമുണ്ടാക്കി വാഹനം പിന്നീട് നിർത്താതെ പോയി. അനിൽ കുമാർ നിലവിൽ ഒളിവിലാണ്. പോലീസുകാരൻ പ്രതിയായ കേസായതിനാൽ ലോക്കൽ പോലീസിനെ മാറ്റി. പകരം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമാണ് എസ്.എച്ച്.ഒ അനിൽകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവിൽ കഴിയുന്ന അനിൽ കുമാർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്.

വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിന് പിന്നാലെ സസ്പെൻഷൻ നടപടിയെത്തുന്നത്. പകരം ചുമതല പൂവാർ സി ഐയ്ക്ക് നൽകി. അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുകയും നിർത്താതെ പോയതിനുമാണ് എസ് എച്ച് ഒക്കെതിരെ കേസ്. ആറ്റിങ്ങൽ കോടതിയിൽ ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ എസ്എച്ച്ഒയെ പ്രതിയാക്കിയ റിപ്പോർട്ട് സമർപ്പിക്കും. ഒരാൾ വാഹനത്തിന്റെ സൈഡിൽ ഇടിച്ചു വീണെന്നും വീണയാൾ പിന്നീട് എഴുനേറ്റ് പോയെന്നുമായിരുന്നു അനിൽകുമാറിന്റെ വിചിത്രവാദം. എന്നാൽ ഈ വാദം പൊലീസ് തള്ളി.

മദ്യപിച്ചാണോ വാഹനം ഓടിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. കേസ് മുറുകയതോടെ ഒലിവിലായ അനിൽ കുമാറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേ സമയം ലോക്കൽ പോലീസിന്റെ സഹായം അനിൽ കുമാറിന് ലഭിക്കുന്നുവെന്ന ആക്ഷേപവും നിലനിൽക്കുന്നു. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷൻ പരിധി വിട്ട് അനിൽകുമാർ തട്ടത്തുമലയിലെ വീട്ടിലേക്ക് പോയത്. അനിൽകുമാറിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബവും രം​ഗത്തെത്തിയത്.

kilimanoor police accident case

റീൽസ് ചിത്രീകരണത്തിന് വേണ്ടി ലൈറ്റ് ഹൗസിനു മുകളിൽകയറി ഗുണ്ട് പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു

0

തൃശ്ശൂർ: റീൽസ് ചിത്രീകരണത്തിന് വേണ്ടി ലെെറ്റ് ഹൗസിന് മുകളിൽ കയറി ​ഗുണ്ട് പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിലാണ് യുവാവിന്റെ സാഹസം അരങ്ങേറിയത്. സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന മണത്തല ബേബി റോഡ് ആലുങ്ങൽ വീട്ടിൽ സൽമാൻ ഫാരിസ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ വിവാഹത്തിനോട് അനുബന്ധിച്ച് വാങ്ങിയതിൽ ബാക്കി വന്ന ​ഗുണ്ടുകളാണ് സൽമാനും സുഹൃത്തുക്കളും ചേർന്ന് ലൈറ്റ് ഹൗസിന് മുകളിൽ കയറി പൊട്ടിച്ചത്. അപകടത്തിൽ യുവാവിന്റെ വലത് കൈപ്പത്തി തകർന്നു. ഇയാളെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈറ്റ് ഹൗസിന് മുകളിലെത്തി അവിടെനിന്ന് കത്തിച്ചെറിഞ്ഞ് റീൽസ് ചിത്രീകരിക്കാനായിരുന്നു സൽമാന്റെ ശ്രമം.

ലൈറ്റ് ഹൗസ് പരിസരത്ത് ശക്തമായ കാറ്റ് തുടരുന്നതിനിടയിലാണ് ​ഗുണ്ട് പൊട്ടിക്കാൻ ശ്രമിച്ചത്. ​ഗുണ്ട് കത്തിച്ച ശേഷം വലിച്ചെറിയാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റ് മൂലം തിരി വേ​ഗം കത്തുകയും ​ഗുണ്ട് സൽമാന്റെ കയ്യിലിരുന്ന് പൊട്ടുകയും ചെയ്തു. സംഭവത്തിൽ നാല് പേരെ ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈറ്റ് ഹൗസിന് മുകളിൽ സ്ഫോടക വസ്തുക്കൾ പൊട്ടിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

light house accident reels shoot