Home Blog Page 93

അത്ഭുത ‘ലോക’ത്തിന് പേര് നൽകിയത് വിനായക് ശശികുമാർ; നന്ദി പറഞ്ഞ് “ലോക” ടീം

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ:ചന്ദ്ര” മലയാള സിനിമയിലെ റെക്കോർഡുകൾ ഓരോന്നായി കടപുഴക്കി പ്രദർശനം തുടരുകയാണ്. 250 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ഇതിനോടകം മാറിക്കഴിഞ്ഞു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ഇപ്പോഴിതാ പാൻ ഇന്ത്യൻ തലത്തിൽ തരംഗമായ ചിത്രത്തിന്റെ ടൈറ്റിൽ നിർദേശിച്ചതിന് പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാറിന് നന്ദി പറയുകയാണ് “ലോക” ടീം. ചിത്രത്തിന്റെ കഥയോടും, ഈ സിനിമാറ്റിക് യൂണിവേഴ്സിനോടും ഏറ്റവും കൂടുതൽ ചേർന്ന് നിൽക്കുന്നതും, ഈ യൂണിവേഴ്സിന്റെ സ്പിരിറ്റ് പ്രേക്ഷകരുടെ മനസ്സിലേക്കെത്തിക്കുന്നതുമായ മനോഹരമായ ഒരു പേരാണ് “ലോക” എന്നും ആ പേര് ഈ സിനിമാറ്റിക് യൂണിവേഴ്സിനായി നിർദേശിച്ച വിനായക് ശശികുമാറിന് നന്ദി അറിയിക്കുന്നുവെന്നും “ലോക” ടീം അറിയിച്ചു.

5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ലോക – ചാപ്റ്റർ വൺ:ചന്ദ്ര”. ചിത്രത്തിന്റെ ടൈറ്റിൽ നിർദേശിച്ചത് കൂടാതെ ചിത്രത്തിലെ “ശോക മൂകം” എന്ന ഹിറ്റ് ഗാനത്തിന് വരികൾ രചിച്ചതും വിനായക് ശശികുമാർ ആണ്. ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും സൂപ്പർ ഹിറ്റാണ്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ഈ ഫാന്റസി യൂണിവേഴ്സിന്റെ അടുത്ത ഭാഗങ്ങളിൽ അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രങ്ങളെയും അടുത്തിടെ അണിയറ പ്രവർത്തകർ പരിചയപ്പെടുത്തി. “മൂത്തോൻ” ആയി മമ്മൂട്ടി, “ഒടിയൻ” ആയി ദുൽഖർ സൽമാൻ, “ചാത്തൻ” ആയി ടോവിനോ തോമസ് എന്നിവർ ഈ യൂണിവേഴ്സിന്റെ വരും ചിത്രങ്ങളിലെത്തും. ദുൽഖർ, ടോവിനോ എന്നിവരുടെ അതിഥി വേഷങ്ങളും “ലോക”യുടെ ഹൈലൈറ്റുകളിൽ ഒന്നാണ്.

ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം ഗംഭീര റിലീസായി എത്തിച്ചത്. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയിലും വമ്പൻ തരംഗം സൃഷ്ടിച്ചാണ് ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ മുന്നേറുന്നത്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പിള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

ബേക്ക്മില്‍ ഫുഡ്‌സ് ; പുതിയോ ലോഗോയും സിംബലും അവതരിപ്പിച്ചു

0

കൊച്ചി: (14.09.25) കേരളത്തിലെ മുന്‍നിര കേക്ക് നിര്‍മ്മാതാക്കളായ ബേക്ക്മില്‍ ഫുഡ്‌സ് 11 ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും, സിംബലും അവതരിപ്പിച്ചു. കൊച്ചിയിലെ ഹോട്ടല്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുതിയ ലോഗോയുടെയും, സിംബലിന്റെയും പ്രകാശനം ചലച്ചിത്രതാരം മഡോണ സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബേക്ക്മില്‍ ഫുഡ് മാനേജിംഗ് പാര്‍ടണര്‍മാരായ നൗഷാദ് ഇബ്രാഹിം, മനോജ് ജോസഫ്, മുഹമ്മദ് സഗീര്‍ എന്നിവരും പങ്കെടുത്തു.


അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ബേക്ക്മില്‍ 100 കോടിയുടെ വിപുലീകരണ പദ്ധതികള്‍ നടപ്പക്കുമെന്ന് മാനേജിംഗ് പാര്‍ട്ടണര്‍ നൗഷാദ് ഇബ്രാഹിം പറഞ്ഞു. ആദ്യഘട്ടത്തില്‍, 50 എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ച്, പ്രീമിയം കേക്കുകള്‍, കുക്കികള്‍, പ്രത്യേക ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കും. ഇതിലൂടെ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. പുതിയ ലോഗോയും, സിംബലും അവതരിപ്പിക്കുന്നതിലൂടെ ദൃശ്യപരമായ മാറ്റത്തിനും അപ്പുറം രുചി, ഗുണമേന്മ, പുതുമ, ഉയര്‍ന്ന ഗുണനിലവാരം എന്നിവയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും വിപണികളില്‍ ബേക്ക്മില്ലിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന് പാര്‍ട്ണര്‍മാരായ മനോജ് ജോസഫ്, മുഹമ്മദ് സഗീര്‍ എന്നിവര്‍ പറഞ്ഞു. വരും മാസങ്ങളില്‍ പുതിയ ലോഗോയിലായിരിക്കും എല്ലാ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തുക. 15 രാജ്യങ്ങളിലേക്ക് ബേക്ക്മില്‍ കയറ്റുമതി നടത്തുന്നുണ്ട്. യു.എസിലെ ടെക്‌സാസില്‍ ‘ ഗ്ലോബല്‍ ഇംപെക്‌സ് ഐഎന്‍സി’ എന്ന പേരില്‍ സ്വന്തം വിതരണ ശൃംഖലയുണ്ട്. ഇതിലൂടെ മറ്റ് പത്തിലധികം ഇന്ത്യന്‍ ബ്രാന്‍ഡുകളും വിതരണം ചെയ്യുന്നുണ്ട്. യു.എസ്.എ, കാനഡ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ മൂന്നാമത്തെ വലിയ കേക്ക് വിതരണ ശൃഘലയും ബേക്ക്മില്ലിന്റെതാണെന്നും ഇവര്‍ വ്യക്തമാക്കി.

ഇരിങ്ങാലക്കുടയില്‍ 3,500 ചതുരശ്രഅടി വിസ്തൃതിയില്‍ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ബേക്കമില്ലിന് ഇന്ന് ഒന്നരലക്ഷം ചതുരശ്ര അടിവിസ്തൃതിയും നാല് അത്യാധുനിക നിര്‍മ്മാണയൂണിറ്റുകളും ഉണ്ട്. പ്രതിദിനം 70 ടണ്‍ കേക്ക് ഉത്പാദന ശേഷിയോടുകൂടി കേരളത്തിലെ രണ്ടാമത്തെ വലിയ കേക്ക് നിര്‍മ്മാതാക്കളാണ്.
പ്രാദേശിക വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ പ്രതിബദ്ധതയുടെ ഭാഗമായി കമ്പനിയില്‍ 80% ത്തിലധികം തൊഴിലാളികളും വനിതകളാണ്. യൂണിബിക്, റിലയന്‍സ് റീട്ടെയില്‍, മോര്‍ റീട്ടെയില്‍, ലുലു ഗ്രൂപ്പ്, അഞ്ജനി ഫുഡ്‌സ് തുടങ്ങിയ ഭാരതത്തിലെ പ്രമുഖ കമ്പനികള്‍ക്കായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുനനതും ബേക്ക്മില്ലാണ്.

ഇന്ത്യ vs പാകിസ്ഥാൻ: ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം

0

ഏഷ്യാ കപ്പ് 2025 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ പാകിസ്ഥാനെ 7 വിക്കറ്റിന് തോൽപ്പിച്ചു. പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 127 റൺസിന് 9 വിക്കറ്റ് നഷ്ടപ്പെടുത്തി. ഇന്ത്യ 15.5 ഓവറിൽ 131 റൺസ് (3 വിക്കറ്റ്) നേടി ലക്ഷ്യം മറികടന്നു

‘ലോക’യിൽ ഒറ്റ സീനിൽ എത്തി വൈറലായ ഷിബിൻ എസ്. രാഘവ് ‘കാട്ടാളനിലും’; ഷിബിനെ കാട്ടാളന്‍റെ ലോകത്തിലേക്ക് ക്ഷണിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

0

ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയിൽ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’യിലൂടെ വൈറലായ തൃശൂർ സ്വദേശി ഷിബിൻ എസ്. രാഘവും. ‘കാട്ടാളൻ’ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഷിബിനെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.

ഒറ്റ ഡയലോഗ് പോലും ഇല്ലാതെ ഒറ്റ സീനിൽ എത്തി ‘ലോക’യിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചയാളാണ് ചിത്രത്തിലെ ഈ പേരില്ലാത്ത കഥാപാത്രം. ചിത്രത്തിൽ നസ്ലിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫ്ലാറ്റിലെ ഈ കഥാപാത്രത്തെ ഏവരും ഇതിനകം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഹൈദരാബാദിൽ വച്ചു നടന്ന ‘ലോക’യുടെ വിജയാഘോഷത്തിനിടയിൽ തെലുങ്കിലെ സൂപ്പർഹിറ്റ് സംവിധായകൻ നാഗ് അശ്വിൻ ‘ലോക’യുടെ സംവിധായകൻ ഡൊമിനിക് അരുണിനോട് ചോദിച്ചതു പോലും ഈ കഥാപാത്രത്തെക്കുറിച്ചായിരുന്നു. ഈ കഥാപാത്രത്തിന് ഒരു സ്പിന്നോഫ് ഉണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. ‘ലോക’യ്ക്ക് പിന്നാലെ ‘കാട്ടാളനി’ലൂടെ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഷിബിൻ എസ്. രാഘവ്.

മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് അടുത്തിടെ ‘കാട്ടാളൻ’ സിനിമയുടെ പൂജ നടന്നിരുന്നത്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, സിദ്ദീഖ്, ജഗദീഷ്, ബോളിവുഡ് താരം കബീർ ദുഹാൻ സിങ്, ഐ എം വിജയൻ, ആൻ്റണി വർഗ്ഗീസ് പെപ്പെ, ഡയറക്ടർ ഹനീഫ് അദേനി, രജിഷ വിജയൻ, ഹനാൻ ഷാ, ബേബി ജീൻ, ഷറഫുദ്ധീൻ, ഡയറക്ടർ ജിതിൻ ലാൽ, ആൻസൺ പോൾ, സാഗർ സൂര്യ, ഷോൺ റോയ്, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങി നിരവധി താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.

പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ‘എആർഎം’ സംവിധായകൻ ജിതിൻ ലാലാണ് ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടർ. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

Shibin S. Raghav, who went viral in a single scene in ‘Loka’, will also be seen in ‘Kaattalan’

മൂന്നാം വാരം 226 ലേറ്റ് നൈറ്റ് ഷോസ്! വീണ്ടും ചരിത്രം കുറിച്ച് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിൻ്റെ ‘ലോക’

0

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. ഇപ്പോഴിതാ റിലീസായി മൂന്നാം വാരമാകുമ്പോൾ 226 ലേറ്റ് നൈറ്റ് ഷോസുമായി ലോക മുന്നേറുകയാണ്. മലയാളത്തിൽ തന്നെ ഇത് മൂന്നാം ആഴ്ചയിൽ ഏറ്റവും കൂടുതൽ ലേറ്റ് നൈറ്റ് ഷോസാണ്. വിദേശ മാർക്കറ്റിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിക്കൊണ്ട് മലയാളത്തിന്‍റെ അഭിമാനമായി എല്ലാ ഭാഷകളിലും വൻ ജനപിന്തുണയോടെ ‘ലോക’ കളക്ഷനിൽ കുതിക്കുകയാണ്.

മാധ്യമങ്ങള്‍ തോറും ‘ലോക’യും ‘ലോക’യുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഇപ്പോഴും സെർച്ച് ലിസ്റ്റിലുള്ളത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽസിൽ 40 ലക്ഷം കടന്നും മുന്നേറുകയാണ് സിനിമയുടെ ബുക്കിംഗ്. പ്രായഭേദമന്യേ ഏവരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞതായാണ് ലോകത്താകമാനം നിന്ന് വരുന്ന റിപ്പോർട്ട്.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” വിദേശത്ത് നിന്ന് 100 കോടിയിലധികം കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ്. 200 കോടി ആഗോള കളക്ഷൻ പിന്നിട്ട ലോക മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായി 250 കോടി നേട്ടത്തിലേക്ക് കുതിക്കുകയാണ്.

റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.

റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് “ലോക” നേടിയത്. പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുകിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട “മൂത്തോൻ” എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിനു ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.

5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്u ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.

ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ: ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ , കലാസംവിധായകൻ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ: യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്.

226 late night shows in the third week! Dulquer Salmaan’s Wayfarer Films’ ‘Loka’ makes history again

ഡ്രൈവിങ്ങ് ലേണേഴ്സിൽ സമ​ഗ്ര മാറ്റവുമായി സർക്കാർ

0

തിരുവനന്തപുരം: ഡ്രൈവിങ്ങ് ലേണേഴ്സ് ടെസ്റ്റിൽ സമ​ഗ്ര മാറ്റവുമായി സർക്കാർ. 30 ചോദ്യങ്ങലിൽ 18 ഉത്തരം ശരിയാക്കിയെങ്കിൽ മാത്രമേ ഇനി ലേണേഴ്സ് പാസാകാൻ സാധിക്കു. ഒരു ചോദ്യത്തിന് 30 സെക്കന്റിനുള്ളിൽ ഉത്തരം നൽകാനും പുതുക്കിയ നിയമം എത്തി. മുൻപ് 20 ചോദ്യത്തിന് 12 ഉത്തരങ്ങൾ ശരിയാക്കിയാൽ ലേണേഴ്സ് പാസാകുമെന്ന രീതിയ്ക്കാണ് മാറ്റം വരുന്നത്. 15 സെക്കന്റിനുള്ളിൽ ഒരുത്തരം ശരിയാക്കണമെന്ന പഴയ രീതി മാറി സമയ ദൈർഘ്യവും കൂട്ടിയിട്ടുണ്ട്.

ഓൺലൈൻ പരീക്ഷയിലെ ചോദ്യക്രമത്തിലും സമ​ഗ്രമായ മാറ്റം വരും. മുൻപ് ​ഗ്രൈവിങ്ങ് സ്കൂൾ വിതരണം ചെയ്തിരുന്ന പുസ്തകങ്ങൾ പഠിച്ച് ലേണേഴ്സ് പാസാകുന്ന രിതിയായിരുന്നെങ്കിൽ ഇതിൽ മാറ്റം വരുത്തുകയാണ് സർക്കാർ. എം.വി.ഡി ലേണേഴ്സ് ആപ്പ് എന്ന ആപ്പ് വഴി ഇനി ലേണേഴ്സ് ചോദ്യം ലഭിക്കും. ​ഗതാ​ഗത വാഹാനപരിശീലനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമായിരിക്കില്ല പരീക്ഷാ സിലബസിലെന്നും സൂചനയുണ്ട് ആപ്ലിക്കേഷൻ വഴി നടത്തുന്ന പരിശീലന ചോദ്യങ്ങളും മോക് ടെസ്റ്റും വിജയിക്കുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റഅ ആദ്യഘട്ടത്തിൽ നൽകും.

ഇത്തരത്തിൽ ലേണേഴ്സ് ടെസറ്റിനായി ആപ്ലിക്കേഷൻ വഴി മോക്ക് ടെസ്റ്റ് പാസാകുന്നവർക്ക് പ്രി ലേണേഴ്സ് ടെസ്റ്റ് എന്ന എം.വി.ഡിയുടെ ക്ലാസിൽ പങ്കെടുക്കേണ്ട ആവശ്യവുമില്ല. മണിക്കൂറുകളോളം നീളുന്ന ക്ലാസ് ഒഴിവാക്കാനാണ് ഓൺലൈൻ സാധ്യത സുതാര്യമാക്കിയുള്ള സർക്കാരിന്റെ പുതിയ പരിഷ്കാരം.

learners test new updates

നേപ്പാളിൽ പ്രധാനമന്ത്രിയായി സുശീല കർക്കിയുടെ സത്യപ്രതിജ്ഞ ചെയ്തു

0

കാഠ്മണ്ഡു: നേപ്പാളിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. ഇടക്കാല പ്രധാനമന്ത്രിയായാണ് സുശീല കർക്കി അധികാരം ഏറ്റെടുത്തത്. ഇന്ന് രാവിലെ ഒൻപത് മണിക്കായിരുന്നു സുശീല കർക്കിയുടെ സത്യപ്രതിജ്ഞ. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ പാര്‍ലമെന്റ് പിരിച്ചുവിട്ടു.

ജെൻ സി കലാപത്തെ തുടർന്ന് പ്രധാനമന്ത്രി കെപി ശർമ്മ ഒലി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നേപ്പാളില്‍ സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കല സര്‍ക്കാര്‍ ഇന്ന് അധികാരമേറ്റത്. നേപ്പാള്‍ രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. രാഷ്ട്രീയ കലാപങ്ങള്‍ കാരണം രാജ്യം അനിശ്ചിതാവസ്ഥയിലായിരുന്നതിനാല്‍ സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഈ നീക്കം രാജ്യത്ത് സ്ഥിരത കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

Nepal’s First lady pm Sushila karki

‘മിറൈ’ ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്റർ : 2 ദിവസങ്ങൾ കൊണ്ട് 55.6 കോടി കളക്ഷൻ

0

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ”യുടെ രണ്ടാം ദിനം പിന്നിടുമ്പോൾ ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറി. 55.60 കോടിയാണ് ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ ചിത്രം നേടിയത്. ബുക്കിങ്ങ് അതിവേഗം ഓരോ മണിക്കൂറിലും വർദ്ധിക്കുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.

ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ തേജ സജ്ജ ഇത്തവണ തീയേറ്ററുകളിലേക്ക് എത്തിയത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റിതിക നായക് ആണ് ചിത്രത്തിലെ നായിക. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ.

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ടീസർ സൂചന നൽകിയിരുന്നു. ഒരു സൂപ്പർ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തിൽ വേഷമിടുന്നത്. ആക്ഷൻ, ത്രിൽ, പ്രണയം, ഫാന്റസി ഘടകങ്ങൾ, മിത്ത് എന്നിവയെലാം കോർത്തിണക്കിയ ഒരു പാൻ ഇന്ത്യൻ ദൃശ്യാനുഭവമാണ് ചിത്രം പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ രാജ്യവ്യാപകമായി മികച്ച പ്രേക്ഷക ശ്രദ്ധ നേടുന്നു..

മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കാർത്തിക് ഘട്ടമനേനിയുടെ സംവിധാനത്തിൽ ഒരു വമ്പൻ സിനിമാനുഭവമായി ആണ് “മിറൈ” ഒരുങ്ങുന്നത്. സംവിധായകൻ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ രചനയിലും സംഭാഷണത്തിലും സംവിധായകനൊപ്പം മണിബാബു കരണവും പങ്കാളിയാണ്. .

സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം

‘Mirai’ box office blockbuster: Rs 55.6 crore collection in 2 days

ലോകമെമ്പാടും ‘ലോക’; 250 കോടിയിലേക്ക് കുതിച്ച് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം ജൈത്രയാത്ര തുടരുന്നു

0

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും ചർച്ചാവിഷയമായി മുന്നേറുകയാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. വിദേശ മാർക്കറ്റിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിക്കൊണ്ട് മലയാളത്തിന്‍റെ അഭിമാനമായി എല്ലാ ഭാഷകളിലും വൻ ജനപിന്തുണയോടെ ‘ലോക’ കളക്ഷനിൽ കുതിക്കുകയാണ്. റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും മാധ്യമങ്ങള്‍ തോറും ‘ലോക’യും ‘ലോക’യുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഇപ്പോഴും സെർച്ച് ലിസ്റ്റിലുള്ളത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽസിൽ 40 ലക്ഷം കടന്നും മുന്നേറുകയാണ് സിനിമയുടെ ബുക്കിംഗ്. പ്രായഭേദമന്യേ ഏവരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞതായാണ് ലോകത്താകമാനം നിന്ന് വരുന്ന റിപ്പോർട്ട്.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” വിദേശത്ത് നിന്ന് 100 കോടിയിലധികം കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ്. 200 കോടി ആഗോള കളക്ഷൻ പിന്നിട്ട ലോക മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായി 250 കോടി നേട്ടത്തിലേക്ക് കുതിക്കുകയാണ്.

റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.

റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് “ലോക” നേടിയത്. പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുകിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട “മൂത്തോൻ” എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിനു ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.

5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.

ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ: ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ , കലാസംവിധായകൻ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ: യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്.

‘Lokah’ worldwide; reaches 250 crores

സൈലം ഗ്രൂപ്പ് സ്ഥാപകൻ സിനിമാ നിർമാണത്തിലേക്ക്,ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ന് തുടക്കം

0

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനികളിൽ ഒന്നായ ‘സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തു. എസ് സിനിമാ രംഗത്തേക്ക്. ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായി സ്വന്തമായി ഒരു ചലച്ചിത്ര നിർമാണ കമ്പനി കൂടി തുടങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾക്ക് സുപരിചിതനായ ഡോ. അനന്തു. ”ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ” എന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ ലോഞ്ച് ഇവന്റ് കോഴിക്കോട് നടന്നു.

വേറിട്ട രീതിയിലുള്ള പഠന രീതികളിലൂടെ കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികളുടെ പ്രിയപെട്ട അധ്യാപകനാണ് 29 കാരനായ ഡോ. അനന്തു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദ്ദേഹം സ്ഥാപിച്ച “സൈലം” എന്ന വിദ്യാഭ്യാസസ്ഥാപനത്തിന് കേരളത്തിനകത്തും പുറത്തും പരിശീലന കേന്ദ്രങ്ങളുണ്ട്. നിലവിൽ സൈലത്തിന്റെ സിഇഒ എന്ന നിലയിൽ പ്രവർത്തനം തുടരവെയാണ് ആലപ്പുഴ സ്വദേശിയായ ഡോ.എസ്.അനന്തു സിനിമാ മേഖലയിലേക്കും ചുവടുവെയ്ക്കുന്നത്.

“പഠിക്കുന്ന കാലം മുതലേ സിനിമയോടുള്ള അഭിനിവേശവും ഉള്ളിലുണ്ടായിരുന്നു എന്ന് ഡോ. അനന്തു പറയുന്നു. സൈലത്തിലെ വിദ്യാർത്ഥികളോടൊപ്പം സമയം ചെലവഴിക്കുന്നത് പോലെ തന്നെ താൻ ഏറെ ആസ്വദിക്കുന്ന ഒരു വിഷയമാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ സ്പേസിൽ ഉൾപ്പെടെ കാണികളെ രസിപ്പിക്കുന്ന മികച്ച സിനിമകളും, ഡിജിറ്റൽ കണ്ടന്റ്റുകളും നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റിന് തുടക്കം കുറിച്ചിരിക്കുന്നത്. മുൻനിര താരങ്ങളും സംവിധായകരും ഒരുമിക്കുന്ന ആറോളം സിനിമകളുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ചില ബിഗ് ബജറ്റ് സിനിമകൾക്കായുള്ള ആശയങ്ങളും പരിഗണനയിലുണ്ട്.

എല്ലാവരും പഠിപ്പിക്കുന്ന ഒരേ വിഷയങ്ങളെ തന്നെ വളരെ വ്യത്യസ്തമായ രീതികളിൽ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് പകരാൻ കഴിവുള്ള അധ്യാപകനാണ് ഡോ. അനന്തു. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അനായാസം അവതരിപ്പിക്കാനും തിരിച്ചറിയാനുമുള്ള ഈ മികവ് നല്ല സിനിമകൾ തെരെഞ്ഞെടുക്കുന്നതിലും പ്രതിഫലിക്കും.

ഡോ. അനന്തുവിന്‍റെ സൈലം ഗ്രൂപ്പിന് കീഴിയുള്ള യൂട്യൂബ് ചാനലിൽ 1 കോടി ഫോളോവേഴ്സാണ് ഇതിനകമുള്ളത്. സൈലം ആപ്പിൽ 10 ലക്ഷം പെയ്ഡ് യൂസേഴ്സ് ഓൺലൈനായി ലോഗിൻ ചെയ്തിട്ടുണ്ട്. യു.പി.എസ്.എസി, പി.എസ്.എസി, എൻ.ഇ.ഇ.ടി, ജെ.ഇ.ഇ, സി.എ, എ.സി, സി.എ തുടങ്ങിയ മത്സരപരീക്ഷകളിലായി മുപ്പതിനായിരത്തോളം വിദ്യാർത്ഥികൾ സൈലത്തിന്റെ ക്‌ളാസ്‌റൂമുകളിൽ നേരിട്ടും പഠിക്കുന്നു. സ്‌കൂൾ ക്‌ളാസുകൾക്കുള്ള പരിശീലനവും നൽകിവരുന്നു. ഇതിനെല്ലാം പുറമെ, ഒട്ടനവധി മാനുഷിക, കാരുണ്യപ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ് ഡോ.എസ്.അനന്തു.

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന ‘ഇന്നസെന്‍റ് ‘ സിനിമയിലെ ഗാനം പുറത്ത്, ചിത്രം ഒക്ടോബർ റിലീസിന്

0

പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന സിനിമയിലെ ‘അമ്പമ്പോ…’ എന്ന് തുടങ്ങുന്ന ഗാനം പുറത്ത്. രേഷ്മ രാഘവേന്ദ്ര ആലപിച്ചിരിക്കുന്ന നാടൻ ശൈലിയിലുള്ള ഗാനത്തിൻ്റെ അഡീഷനൽ കംപോസിഷൻ നിർവ്വഹിച്ചിരിക്കുന്നത് ജെയ് സ്റ്റെല്ലാറാണ്. ഒക്ടോബറിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയായാണ് ‘ഇന്നസെന്‍റ് ‘ എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ നൽകിയിരുന്ന സൂചന.

സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നത്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.

ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത്‌ ശ്രീകുമാർ.

ബുക്ക് മൈ ഷോ വിപ്ലവം, ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽസിൽ 40 ലക്ഷം കടന്ന് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം ‘ ലോക – ചാപ്റ്റർ വൺ: ചന്ദ്ര’

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ബുക്ക് മൈ ഷോയിൽ വിപ്ലവം തീർക്കുന്നു. ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽസിൽ 40 ലക്ഷം കടന്ന് മുന്നേറുകയാണ് ‘ലോക’. ഓണം റിലീസായെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് റിലീസായി രണ്ടാഴ്ചയ്ക്ക് ശേഷവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽസിൽ തുടരും (4.51 മില്യൺ), മഞ്ഞുമ്മൽ ബോയ്സ്(4.30 മില്യൺ) ആണ് ഇനി ‘ലോക’യ്ക്ക് മുന്നിലുള്ള ചിത്രങ്ങൾ. 16 ദിവസം കൊണ്ട് 4.15 മില്യൺ ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽ നേടിക്കൊണ്ട് എമ്പുരാൻ (3.75 മില്യൺ), ആവേശം (3 മില്യൺ), ആടുജീവിതം (2.92 മില്യൺ), പ്രേമലു (2.36 മില്യൺ) സിനിമകളെ ‘ലോക’ പിന്നിലാക്കി കഴിഞ്ഞു. ഡിസ്ട്രിക്ട് സോമാറ്റോ ബുക്കിംഗ് ആപ്പിലും മികച്ച ബുക്കിംഗ് ലഭിച്ചുകൊണ്ടിരിക്കുകയാണ്.

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. ഇതിനകം ആഗോള ബോക്സോഫീസിൽ 200 കോടി കളക്ഷനും ചിത്രത്തിന് ലഭിച്ചുകഴിഞ്ഞു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.

റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് “ലോക” നേടിയത്. പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുകിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട “മൂത്തോൻ” എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിനു ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.

5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.

ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ: ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ , കലാസംവിധായകൻ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ: യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്.