Home Blog Page 91

അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം “മഫ്തി പോലീസ്” ടീസർ പുറത്ത്

0

അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത “മഫ്തി പോലീസ്” ടീസർ പുറത്ത്. ജി എസ് ആർട്സിന്റെ ബാനറിൽ ജി അരുൾകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. “ബ്ലഡ് വിൽ ഹാവ് ബ്ലഡ്” എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നത്. സംവിധായകൻ ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമാണിത് എന്ന സൂചനയാണ് ടീസർ നൽകുന്നത്.

നിയമത്തെ നീതിയാൽ മറികടക്കാം, നീതിയെ ധാർമികത കൊണ്ട് മറികടക്കാം, എങ്കിലും അന്തിമ കണക്കുകൂട്ടലിൽ ധാർമികത മാത്രമേ വിജയിക്കൂ എന്ന സിദ്ധാന്തത്തിൽ ഊന്നിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. അർജുനൻ്റെ ആക്ഷൻ മികവും, ഐശ്വര്യ രാജേഷിൻ്റെ സൂക്ഷ്മമായ അഭിനയ മികവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ടീസർ കാണിച്ചു തരുന്നു. സസ്‌പെൻസിനൊപ്പം വൈകാരികമായ തീവ്രതയും ഉൾപ്പെടുത്തിയ ചിത്രം സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത്.

ബിഗ് ബോസ് ഫെയിം അഭിരാമി, രാംകുമാർ, ജി.കെ. റെഡ്ഡി, പി.എൽ. തേനപ്പൻ, ലോഗു, എഴുത്തുകാരനും നടനുമായ വേല രാമമൂർത്തി, തങ്കദുരൈ, പ്രാങ്ക്സ്റ്റർ രാഹുൽ, ഒ.എ.കെ. സുന്ദർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ ഓഡിയോ, ട്രെയ്‌ലർ, റിലീസ് തീയതി എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും.

കോ പ്രൊഡ്യൂസർ- ബി വെങ്കിടേശൻ, എക്സികുട്ടീവ് പ്രൊഡ്യൂസർ – രാജ ശരവണൻ, ഛായാഗ്രഹണം- ശരവണൻ അഭിമന്യു, സംഗീതം- ഭരത് ആശീവാഗൻ, എഡിറ്റിംഗ്- ലോറൻസ് കിഷോർ, ആർട്ട്- അരുൺശങ്കർ ദുരൈ, ആക്ഷൻ- കെ ഗണേഷ് കുമാർ, വിക്കി, ഡയലോഗ്- നവനീതൻ സുന്ദർരാജൻ, വരികൾ- വിവേക്, തമിഴ് മണി, എം സി സന്ന, വസ്ത്രാലങ്കാരം- കീർത്തി വാസൻ, വസ്ത്രങ്ങൾ- സെൽവം, മേക്കപ്പ്- കുപ്പുസാമി, പ്രൊഡക്ഷൻ എക്സികുട്ടീവ്- എം സേതുപാണ്ഡ്യൻ, പ്രൊഡക്ഷൻ കൺട്രോളർ- പി സരസ്വതി, സ്റ്റിൽസ്- മിലൻ സീനു, പബ്ലിസിറ്റി ഡിസൈൻ- ദിനേശ് അശോക്, പിആർഒ- ശബരി

Arjun Sarja-Aishwarya Rajesh’s film “Mufti Police” teaser out

ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിച്ചു കൊണ്ട് “ലോക”

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” നാലാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്നു. 260 കോടി ആഗോള കളക്ഷൻ പിന്നിട്ട് ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം തുടരുകയാണ് ചിത്രം. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയ രണ്ടാമത്തെ മാത്രം മലയാള ചിത്രമായി “ലോക” മാറി”. അതോടൊപ്പം കേരളത്തിൽ നിന്ന് മാത്രം 100 കോടി ഗ്രോസ് കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രവും “ലോക” ആണ്. കേരളത്തിൽ നിന്നും വിദേശത്തും നിന്നും 100 കോടി കളക്ഷനും റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 50 കോടിക്ക് മുകളിൽ ഗ്രോസും നേടിയ “ലോക” ഇത് മൂന്നും ഒന്നിച്ചു നേടിയ ഒരേയൊരു മലയാള ചിത്രം കൂടിയായി മാറി. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. ഇതിനോടകം തന്നെ ഒരുപിടി വമ്പൻ ബോക്സ് ഓഫീസ് റെക്കോർഡുകളാണ്, കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം സൃഷ്ടിച്ചത്.

പാൻ ഇന്ത്യൻ വിജയമാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ നേടിയാണ് മുന്നേറുകയാണ്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിലെ ദുൽഖർ, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിരയും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ ചിത്രം വമ്പൻ റിലീസായി എത്തിച്ചത് വേഫെറർ ഫിലിംസ് ആണ്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്

0

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. ആക്ഷൻ, വൈകാരികത, പ്രതികാരം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു അച്ഛൻ – മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.

മോഹൻലാലിനെ ഒരു രാജാവായി ഗംഭീര ലുക്കിലാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. തൻ്റെ കരിയറിൽ ആദ്യമായാണ് അദ്ദേഹം ഒരു രാജാവായി അഭിനയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഇതിഹാസ തുല്യമായ വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുമെന്നും ടീസർ സൂചിപ്പിക്കുന്നു. നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കുക എന്നതാണ് ചിത്രത്തിൻ്റെ ലക്ഷ്യം.

മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്.

മോഹൻലാലിൻറെ ജന്മദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസർ റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് റിലീസ് ചെയ്ത പോസ്റ്ററും വലിയ ശ്രദ്ധയാണ് നേടിയത്. യോദ്ധാവിൻ്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഈ പോസ്റ്ററുകളിൽ മോഹൻലാലിനെ അവതരിപ്പിച്ചത്. അതിനൂതനമായ വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. 2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തും. .

ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ – പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ, പിആർഒ- ശബരി.

Mohanlal’s pan-Indian film ‘Vrishabha’ teaser out

സുമതി വളവ് വേൾഡ് ഡിജിറ്റൽ പ്രീമിയർ ZEE5-ൽ സെപ്റ്റംബർ 26 മുതൽ

0

വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയിൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രം ” സുമതി വളവ് ” സെപ്റ്റംബർ 26 മുതൽ ZEE5 ഇൽ സ്ട്രമിങ് ആരംഭിക്കും.മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ZEE5-ൽ റിലീസ് ചെയ്യും.

തിരുവനന്തപുരം ജില്ലയിലെ പാലോട് നിന്നും മൈലുംമൂടെന്ന സ്ഥലത്തേക്ക് പോകുമ്പോൾ കാടിന് നടുവിലായി റോഡിൽ ഒരു കൊടുംവളവുണ്ട്.പണ്ട് അന്നാട്ടുകാർ പറഞ്ഞ് തലമുറകളിലേക്ക് കൈമാറിയ,ഇന്ന് സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങുമുള്ള മലയാളികൾ അറിയുന്ന ആ വളവാണ് സുമതി വളവ് എന്ന് അറിയപ്പെടുന്നത്.ആ വളവ് പ്രധാനകഥാപാത്രമായെത്തുന്ന സിനിമയാണ് സുമതി വളവ്.

കുളത്തൂപ്പുഴ ഡിവിഷനിലെ കല്ലേലിയിലേക്ക് സ്ഥലം മാറിയെത്തുന്ന ഫോറസ്റ്റ് ഓഫീസറിലൂടെയാണ് കഥ തുടങ്ങുന്നത്.ഈ വളവിൽ സുമതി എന്ന സ്ത്രീയുടെ പ്രേതം വേട്ടയാടുന്നുണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.എന്നാൽ അപ്പു എന്ന ചെറുപ്പക്കാരനായ ഗ്രാമീണന്റെ ജീവിതം ഈ പ്രേതബാധയുള്ള വളവുമായി ബന്ധപ്പെട്ട സംഭവങ്ങളിലൂടെ ചുരുളഴിയാൻ തുടങ്ങുമ്പോൾ കഥ കൂടുതൽ വഴിത്തിരിവിലേക്ക് നീങ്ങുന്നു.

ചിത്രത്തിൽ അർജുൻ അശോകൻ, ഗോകുൽ സുരേഷ്,സിദ്ധാർഥ് ഭരതൻ,ഗോപിക അനിൽ,ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ബാലു വർഗീസ്, മാളവിക മനോജ്, ശിവദ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1953-ൽ നടന്ന സംഭവകഥയാണ് സുമതി വളവിന് ഭീതിയുടെ പരിവേഷമേകിയ ചരിത്രമായി നമ്മൾ വായിച്ചും കേട്ടുമെല്ലാം അറിഞ്ഞത്. ഗർഭിണിയായ യുവതി കൊല്ലപ്പെടുന്ന ആ ചരിത്രത്തിന് പകരം മറ്റൊരു സിനിമാറ്റിക് കഥയാണ് ചിത്രത്തിലെ സുമതി വളവിന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നൽകിയിരിക്കുന്നത്.

ആഗോള തലത്തിൽ മികച്ച ഓ ടി ടി പ്ലേറ്റ്ഫോമായ ZEE5-ൽ ചിത്രം റിലീസ് ആകുന്നതിൽ അതിയായ സന്തോഷമുമുണ്ടെന്ന് സംവിധായകൻ വിഷ്ണു ശശി ശങ്കർ കൂട്ടിച്ചേർത്തു.ZEE5 വഴി സുമതി വളവ് പല ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തുന്നതിന് ഒരുപാട് സന്തോഷം ഉണ്ടെന്ന് അർജുൻ അശോകൻ പറഞ്ഞു.

“സുമതി വളവ്” – ഒരിക്കൽ കടന്നാൽ തിരിച്ചു പോരാനാവാത്ത വളവ്…ഡിജിറ്റൽ പ്രീമിയർ സെപ്റ്റംബർ 26 മുതൽ ZEE5-ൽ മാത്രം

Sumathi Valav World Digital Premiere on ZEE5 from September 26th

നന്ദിത ബോസായി ശ്വേത മേനോൻ; മെറിലാൻഡ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്റർ പുറത്ത്, ചിത്രം സെപ്റ്റംബർ 25ന് വേൾഡ് വൈഡ് റിലീസിന്

0

തീക്ഷ്ണമായ കണ്ണുകളും നിശ്ചയദാർഢ്യത്തോടെയുള്ള മുഖഭാവവുമായി നന്ദിത ബോസായി എത്തിയിരിക്കുകയാണ് ശ്വേത മേനോൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയിലെ പുതിയ ക്യാരക്ട‍ര്‍ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവരുകയാണ്. സെപ്റ്റംബർ 25നാണ് ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. സിനിമയിലെ മനോജ് കെ. ജയന്‍റേയും കലാഭവൻ ഷാജോണിന്‍റേയും ബാബുരാജിന്‍റേയുമൊക്കെ ക്യാരക്ടർ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ആകാംക്ഷ നിറയ്ക്കുന്നതും രക്തരൂക്ഷിതവുമായ ഒട്ടേറെ രംഗങ്ങളുമായി എത്തിയിരുന്ന ട്രെയിലർ ഇതിനകം ഏവരും ഏറ്റെടുത്തിട്ടുണ്ട്. വിനീത് തന്‍റെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായി എത്തുന്നതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയിലുമാണ്. കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ‘ഫേസസ് ഓഫ് കരം’ എന്ന ടാഗ് ലൈനിലാണ് സിനിമയിലെ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിനിമയിലേതായി ഇറങ്ങിയ പാട്ടുകളും ഇതിനകം ഏവരും ഏറ്റെടുത്തിട്ടുണ്ട്.

‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും. ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രീ പ്രൊഡക്ഷൻ‌ ജോലികൾ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ 5 ദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തിൽ (കൊച്ചി) നടക്കുകയുണ്ടായത്. കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ ആരാധകരുണ്ടായിരുന്ന പരിശീലകൻ, മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോമനോവിച്ചും സിനിമയിൽ ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായി എത്തുന്നുണ്ട്.

ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ഹെലന്‍റെ രചയിതാക്കളിൽ ഒരാളായിരുന്നു, ഹെലനിൽ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിനിമയുടെ ഓവർസീസ് വിതരണ അവകാശം ഫാർസ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

സംവിധായകൻ കെ. മധുവിന്‍റെ മകളും മരുമകനുമായ പാർവതി കെ. മധുവും മാധവ് രമേശുമാണ് ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രാവൺ കൃഷ്ണകുമാർ. മാക്ക് ഈറാക്‌ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷൻസ്) ആണ് ജോർജിയയിലെ ലൈൻ പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ക്രിയേറ്റീവ് ഡയറക്ടർ: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാർ വർദുകദ്സെ, നോബിൾ ബാബു തോമസ്, ഈറാക്‌ലി സബനാഡ്സെ, പ്രൊ‍ഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കലാസംവിധാനം: അരുൺ കൃഷ്ണ, മേക്കപ്പ്: മനു മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: അഭയ് വാരിയർ, സ്റ്റിൽസ്: അനൂപ് ചാക്കോ, ഫിനാൻസ് കൺട്രോൾ: വിജേഷ് രവി, ടിൻസൺ തോമസ്, പിആർഒ ആതിര ദിൽജിത്ത്.

Shweta Menon as Nandita Bose; Maryland Cinemas’ Vineeth Sreenivasan’s film ‘Karam’ character poster out, film to release worldwide on September 25

ജീത്തു ജോസഫ് – ആസിഫ് അലി – അപർണ ബാലമുരളി ചിത്രം ‘മിറാഷ്’ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

0

ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതം മുൻ നിർത്തിക്കൊണ്ട് ആസിഫ് അലിയേയും അപർണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘മിറാഷി’ന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളിലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 19നാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് റിലീസ്.

ചിത്രത്തിലെ ത്രില്ലടിപ്പിക്കുന്നതും സസ്പെൻസ് നിറയ്ക്കുന്നതുമായ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടീസറും അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ശ്രദ്ധ നേടിയിരുന്നു. ഇമോഷണൽ രംഗങ്ങളിലൂടേയും ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലൂടേയും നീങ്ങുന്ന ചിത്രമെന്നാണ് ലഭിച്ചിരിക്കുന്ന സൂചനകള്‍. ഏറെ ദുരൂഹമായതും ഉദ്വേഗം നിറയ്ക്കുന്നതുമായ രംഗങ്ങളും ഒട്ടേറെ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ടെന്നും ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനായിട്ടുണ്ട്.

ദൃശ്യം സീരീസ് ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും ഏവരും ഏറ്റെടുത്തിരുന്നു. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ഗോപൻ എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖ താരങ്ങൾ.

ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ ‘രേഖചിത്രം’ ബോക്സ്ഓഫിസിൽ വൻ വിജയമായി മാറിയിരുന്നു. ഏറെ ചർച്ചയായി മാറിയിരുന്ന ‘കൂമൻ’ എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റ‍ര്‍: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: ലിന്‍റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഗാനരചന: വിനായക് ശശികുമാർ, ഡിഐ: ലിജു പ്രഭാകർ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ടിങ്.

Jeethu Joseph – Asif Ali – Aparna Balamurali’s film ‘Mirash’ advance ticket booking has started; the film will be in theaters from tomorrow

ജയരാജ്-സുരഭി ചിത്രം”അവൾ” വീഡിയോ ഗാനം പുറത്തിറങ്ങി

0

ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത “അവൾ “എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ
ഗാനം റിലീസായി.

മുഹാദ് വെമ്പായം എഴുതിയ വരികൾക്ക് കണ്ണൻ സി ജെ സംഗീതം പകർന്ന് മത്തായി സുനിൽ ആലപിച്ച “ആണ്ടാണ്ടേ പെണ്ണൊരുത്തി…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അവൾ എന്ന സിനിമയിലെ “പ്രഭ” എന്ന് സംവിധായകൻ ജയരാജ് വ്യക്തമാക്കി . സുരഭി തന്നെ പല ഇന്റർവ്യൂകളിലും ഇത് എടുത്തു പറഞ്ഞിട്ടുമുണ്ട്. നിരഞ്ജന അനൂപ്,കെ പി എ സി ലളിത, സബിത ജയരാജ്, നിതിൻ രഞ്ജി പണിക്കർ,ഷൈനി സാറ,മനോജ് ഗോവിന്ദൻ,ഷിബു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഗോൾഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സച്ചു സജി നിർവഹിക്കുന്നു. എഡിറ്റിംഗ്-ശ്രീജിത്ത് സി ആർ,ഗാനരചന-മുഹാദ് വെമ്പായം,സംഗീതം-കണ്ണൻ സി ജെ,കലാസംവിധാനം-ജി ലക്ഷ്മണൻ,മേക്കപ്പ്-ലിബിൻ മോഹൻ, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ,
സൗണ്ട് ഡിസൈൻ-വിനോദ് പി ശിവറാം,പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം,പി ആർ ഒ-വിവേക് വിനയരാജ്…എ എസ് ദിനേശ്.ഒക്ടോബർ പത്തിന് “അവൾ” പ്രദർശനത്തിനെത്തുന്നു.

Jayaraj-Surabhi’s film “Aval” video song released

ക്വീൻ ഓഫ് ദ നൈറ്റ്; വേഫെറർ ഫിലിംസ് ചിത്രം “ലോക”യിലെ പുത്തൻ ഗാനം പുറത്ത്

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യിലേ സൂപ്പർ ഹിറ്റായ “ക്വീൻ ഓഫ് ദ നൈറ്റ്” എന്ന ഗാനം പുറത്ത്. ഗാനത്തിൻ്റെ വീഡിയോ ഉൾപ്പെടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ജേക്‌സ് ബിജോയ് ഈണം നൽകിയ ഗാനം രചിച്ച് ആലപിച്ചത് സേബ ടോമി ആണ്. കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന ചന്ദ്ര എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിൻ്റെ സൂപ്പർ ഹിറ്റായ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്ത് വിട്ടിരുന്നു. ജേക്‌സ് ബിജോയ് ഈണം നൽകി ബി കെ ഹരിനാരായണൻ വരികൾ രചിച്ച ചിത്രത്തിൻ്റെ ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് റിലീസ് ചെയ്തത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ.

കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം പാൻ ഇന്ത്യൻ വിജയമാണ് നേടുന്നത്. 250 കോടി ആഗോള കളക്ഷൻ പിന്നിട്ട് കുതിപ്പ് തുടരുകയാണ് “ലോക”. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്സ് ഓഫീസ് കളക്ഷനും നേടി മുന്നേറുകയാണ്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.

ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിലെ ദുൽഖർ, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിരയും പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. കേരളത്തിൽ ചിത്രം വമ്പൻ റിലീസായി എത്തിച്ചതും വേഫെറർ ഫിലിംസ് ആണ്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം “ലോക”യുടെ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്ത്

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യുടെ സൂപ്പർ ഹിറ്റായ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്ത്. ജേക്‌സ് ബിജോയ് ഈണം നൽകി ബി കെ ഹരിനാരായണൻ വരികൾ രചിച്ച ചിത്രത്തിൻ്റെ ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സ്പോട്ടിഫൈ, ആമസോൺ പ്രൈം മ്യൂസിക്, യൂട്യൂബ്, ജിയോ സാവൻ, ഗാനാ, ആപ്പിൾ മ്യൂസിക് തുടങ്ങി പത്തോളം മ്യൂസിക് പ്ലാറ്റ്ഫോമുകളിൽ ഈ ഒറിജിനൽ സൗണ്ട് ട്രാക്ക് ലഭ്യമാണ്. ചിത്രത്തിൻ്റെ വിജയത്തിൽ വമ്പൻ പങ്ക് വഹിച്ച ഒരു ഘടകമാണ് ജേക്‌സ് ബിജോയ് നൽകിയ സംഗീതം. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്. പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ശ്രദ്ധിക്കപ്പെട്ടത്.

വമ്പൻ വിജയം നേടിയ ചിത്രം 250 കോടി ആഗോള കളക്ഷൻ പിന്നിട്ട് കുതിപ്പ് തുടരുകയാണ്. ബുക്ക് മൈ ഷോയിലും ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപന സ്വന്തമാക്കിയാണ് “ലോക” പ്രദർശനം തുടരുന്നത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം പാൻ ഇന്ത്യ തലത്തിലാണ് വമ്പൻ വിജയം നേടുന്നത്.

ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്സ് ഓഫീസ് കളക്ഷനും നേടി മുന്നേറുകയാണ്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ദുൽഖർ, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ ചിത്രം വമ്പൻ റിലീസായി എത്തിച്ചത് വേഫെറർ ഫിലിംസ് ആണ്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

The original soundtrack of Dulquer Salmaan’s blockbuster film “Loka” produced by Wayfarer Films is out.

തകർപ്പൻ ഓഫറുമായി ഹോണ്ട; ജി.എസ്.ടി ഇളവോടെ ഇഷ്ടവാഹനങ്ങൾ വാങ്ങാം

0

പുതിയ ജിഎസ്ടി ഇളവിന്റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് നൽകിക്കൊണ്ട് ഹോണ്ട മോട്ടോർ സൈക്കിൾ & സ്കൂട്ടർ ഇന്ത്യ തങ്ങളുടെ സ്കൂട്ടറുകളിലും കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിലും വിലക്കുറവ് പ്രഖ്യാപിച്ചു. 350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങളുടെ നികുതി 28% ൽ നിന്ന് 18% ആയി കുറയ്ക്കാനുള്ള ജിഎസ്ടി കൗൺസിലിന്റെ തീരുമാനത്തെ തുടർന്നാണ് ഈ പരിഷ്കരണം. ഇത് ജനപ്രിയ മോഡലുകൾക്ക് 18,887 രൂപ വരെ കുറവുണ്ട്.

ആക്ടിവ 110 സ്കൂട്ടറുകൾക്ക് 7,874 രൂപ വരെയും ഡിയോ 110 ന് 7,157 രൂപ വരെയും വിലക്കുറവ് ലഭിക്കും. 125 സിസി സ്കൂട്ടർ നിരയിൽ, ആക്ടിവ 125 ന് 8,259 രൂപ വരെയും ഡിയോ 125 ന് 8,042 രൂപ വരെയും വിലക്കുറവ് ലഭിക്കും. കമ്മ്യൂട്ടർ ബൈക്കുകളുടെ കാര്യത്തിൽ, ഷൈൻ 100 ന് 5,672 രൂപ വരെയും ഡിയോ 125 ന് 6,256 രൂപ വരെയും വിലക്കുറവ് ലഭിക്കും. യൂണികോണിന് ഏകദേശം 9,948 രൂപയും എസ്പി 125 ന് 8,447 രൂപയും എസ്പി 160 ന് 10,635 രൂപയും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

honda bike new offers

ഓപ്പറേഷൻ സിന്തൂർ നിർത്തുന്നതിൽ ട്രംപ് ഇടപെട്ടിട്ടില്ല: ആവർത്തിച്ച് രാജ് നാഥ് സിങ്ങ്

0

ഹൈദരാബാദ്: പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്തൂർ പ്രതിരോധ നടപടി നിർത്തിവെയ്ക്കുന്നതിൽ മറ്റൊരു ബാഹ്യ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും പ്രശ്നം ഇരു രാജ്യങ്ങൾക്കുമിടയിൽ ഉള്ളതാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. സെപ്റ്റംബർ 17 ബുധനാഴ്ച ഹൈദരാബാദ് പരേഡ് ​ഗ്രൗണ്ടിൽ വെച്ച് നടന്ന ഹൈദരാബാദ് വിമോചന ദിന ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളുണ്ടായാൽ ഓപ്പറേഷൻ സിന്തൂർ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്തൂർ അവസാനിപ്പിച്ചത് ആരുടേയും ഇടപെടലുകൾ കൊണ്ടല്ല. ചിലർ ഇന്ത്യ പാക് സംഘർഷം അവസാനിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്നുണ്ട്. ആരും അങ്ങനെ ചെയ്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അത് ഇരു രാഷ്ട്രങ്ങൾക്കിടയിലുള്ള പ്രശ്നമാണെന്നും മൂന്നാമതൊരു ശക്തിക്കും അതിൽ ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി വ്യക്തമാക്കി

Trump did not interfere in stopping Operation Sindoor: Rajnath Singh

ശിവ​ഗിരിയിലെ പോലീസ് നടപടി കോടതി ഉത്തരവ് ; ഖേദം പ്രകടിപ്പിച്ച് എ.കെ.ആന്റണി

0

തി​രു​വ​ന​ന്ത​പു​രം: ആ​ദി​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​മി ന​ൽ​കി​യ​ത് താ​നാ​യി​രു​ന്നു. എ​ന്നി​ട്ടും ആ​ദി​വാ​സി​ക​ളെ ചു​ട്ടു​ക​രി​ച്ചെ​ന്ന് താ​ൻ പ​ഴി​കേ​ട്ടുവെന്നും തുറന്നു പറഞ്ഞ് എ.കെ ആന്റണി. ശിവ​ഗിരിയിൽ നടത്തിയ പൊലീസ് നടപടിയിൽ ഖേദം പ്രകടിപ്പിക്കുന്നതായി എ.കെ.ആന്റണി വ്യക്തമാക്കി. നിയമസഭയിൽ ചർച്ചയ്ക്കിടയിൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ പോലീസ് വേട്ടയാടലുകളെ കുറിച്ചുള്ള ആക്ഷേപങ്ങൾക്കാണ് മറുപടിയുമായി ആന്റണി രം​ഗത്തെത്തിയത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​ണ്. അ​വി​ടെ കു​ടി​ൽ കെ​ട്ടി​യ​പ്പോ​ൾ എ​ല്ലാ പാ​ർ​ട്ടി​ക​ളും മാ​ധ്യ​മ​ങ്ങ​ളും അ​വ​രെ ഇ​റ​ക്കി വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മുത്തങ്ങയിലെ ആദിവാസികളെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രാവിശ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് സർക്കാരിന് സമ്മർദ്ദവും കത്തും ലഭിച്ചു. വന്യജീവി സങ്കേതത്തിൽ ഒരു തരത്തിലുമുള്ള കയ്യേറ്റം അം​ഗീകരിക്കാൻ പാടില്ലെന്നായിരുന്നു ഞാൻ വാദിച്ചതെന്നും ആന്റണി പറഞ്ഞു. അന്ന് പൊലീസ് നടപടി സ്വീകരിച്ചത് പല താക്കീതുകൾക്ക് ശേഷമായിരുന്നെന്നും ആന്റണി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഞാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പോയിട്ട് 21 വര്‌ഷം കേരള രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. പിന്നീട് ദേശീയ രാഷ്ട്രീയത്തിലായിരുന്നു ശ്രദ്ധ. മു​ത്ത​ങ്ങ സം​ഭ​വ​ത്തി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ആ​രെ​യാ​ണ് കു​റ്റ​പ്പെ​ടു​ത്തി​യ​തെ​ന്നും അദ്ദേഹം ചോദിച്ചു. ആ റിപ്പോർട്ട് പുറത്തുവിടാൻ ഇപ്പോഴും തയ്യാറാകണമെന്നും ആന്റണി പറഞ്ഞു. 1995 ൽ ​ശി​വ​ഗി​രി​യി​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ൾ ഏ​റെ വേ​ദ​ന​യു​ണ്ടാ​ക്കി. ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം പോ​ലീ​സി​നെ അ​യ​യ്ക്കേ​ണ്ടി വ​ന്നു​വെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ശി​വ​ഗി​രി​യി​ൽ അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ത്തി​യി​രി​ക്ക​ണം എന്നത് കോ​ട​തി ഉ​ത്ത​ര​വായിരുന്നു. എ​ല്ലാ ന​ട​പ​ടി​യും പോ​ലീ​സ് എ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.അതിന്റെ ഫലമായിട്ടാണ് ശിവ​ഗിരിയിൽ പൊലീസ് നടപടിയെത്തിയത്. ശ്രീ​നാ​രാ​യ​ണ ഗു​രു ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധി​ക്കു​ന്ന വ്യക്തിയാമെന്നും ആന്റണി കൂട്ടി ചേർത്തു. എന്റെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ചാ​ണ് ഞാൻ പഠിച്ച ചേ​ർ​ത്ത​ല സ്കൂ​ളി​ന്‍റെ പേ​ര് ശ്രീ​നാ​രാ​യ​ണ ഹൈ​സ്കൂ​ൾ എ​ന്ന് മാ​റ്റി​യ​തെ​ന്നും എ.​കെ. ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി.

കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​യു​ട​നെ പോ​ലീ​സ് ശി​വ​ഗി​രി​യി​ൽ പോ​യി​ല്ല. പ്ര​കാ​ശാ​ന​ന്ദ​യ്ക്ക് ചു​മ​ത​ല കെ​മാ​റാ​ൻ ശാ​ശ്വ​തീ​കാ​ന​ന്ദ​യും കൂ​ട്ട​രും ത​യ്യാ​റാ​യി​ല്ല. ശി​വ​ഗി​രി കാ​വി​വ​ത്ക​രി​ക്കു​മെ​ന്ന് വാ​ദി​ച്ചു. കീ​ഴ്കോ​ട​തി വി​ധി​ക​ൾ പ്ര​കാ​ശാ​ന​ന്ദ​യ്ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്നും എ​കെ ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി.

sivagiri issue, AK Antony expresses regret