HomeNewsറീൽസ് ചിത്രീകരണത്തിന് വേണ്ടി ലൈറ്റ് ഹൗസിനു മുകളിൽകയറി ഗുണ്ട് പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു

റീൽസ് ചിത്രീകരണത്തിന് വേണ്ടി ലൈറ്റ് ഹൗസിനു മുകളിൽകയറി ഗുണ്ട് പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു

തൃശ്ശൂർ: റീൽസ് ചിത്രീകരണത്തിന് വേണ്ടി ലെെറ്റ് ഹൗസിന് മുകളിൽ കയറി ​ഗുണ്ട് പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിലാണ് യുവാവിന്റെ സാഹസം അരങ്ങേറിയത്. സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന മണത്തല ബേബി റോഡ് ആലുങ്ങൽ വീട്ടിൽ സൽമാൻ ഫാരിസ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ വിവാഹത്തിനോട് അനുബന്ധിച്ച് വാങ്ങിയതിൽ ബാക്കി വന്ന ​ഗുണ്ടുകളാണ് സൽമാനും സുഹൃത്തുക്കളും ചേർന്ന് ലൈറ്റ് ഹൗസിന് മുകളിൽ കയറി പൊട്ടിച്ചത്. അപകടത്തിൽ യുവാവിന്റെ വലത് കൈപ്പത്തി തകർന്നു. ഇയാളെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈറ്റ് ഹൗസിന് മുകളിലെത്തി അവിടെനിന്ന് കത്തിച്ചെറിഞ്ഞ് റീൽസ് ചിത്രീകരിക്കാനായിരുന്നു സൽമാന്റെ ശ്രമം.

ലൈറ്റ് ഹൗസ് പരിസരത്ത് ശക്തമായ കാറ്റ് തുടരുന്നതിനിടയിലാണ് ​ഗുണ്ട് പൊട്ടിക്കാൻ ശ്രമിച്ചത്. ​ഗുണ്ട് കത്തിച്ച ശേഷം വലിച്ചെറിയാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റ് മൂലം തിരി വേ​ഗം കത്തുകയും ​ഗുണ്ട് സൽമാന്റെ കയ്യിലിരുന്ന് പൊട്ടുകയും ചെയ്തു. സംഭവത്തിൽ നാല് പേരെ ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈറ്റ് ഹൗസിന് മുകളിൽ സ്ഫോടക വസ്തുക്കൾ പൊട്ടിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

light house accident reels shoot

RELATED ARTICLES
- Advertisment -
Google search engine

Most Popular