Home Blog Page 85

ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു

0

കൊച്ചി: ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു​. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ലുലു ഫ്ളൈറ്റ് കിച്ചന്റേയും കൊച്ചി ലുലുമാളിന്റേയും നേതൃത്വത്തിൽ മാരിയറ്റ് കോർട്ടിയാഡിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈ സീസണിൽ 30 ടണോളം ഫ്രൂട്സ് മിക്സ് ചേരുവകൾ ചേർത്താണ് ലുലുവിലെ കേക്ക് നിർമ്മാണം. രണ്ട് ലക്ഷം കേക്കുകൾ നിർമ്മിച്ച് ലുലു സ്റ്റോറുകളിൽ എത്തിക്കുകയാണ് ലക്ഷ്യം. അഞ്ച് വകഭേദങ്ങളിൽ കേക്ക് എത്തും. ഡിസംബർ ഒന്ന് മുതൽ കേരളത്തിലെ ലുലു സ്റ്റോറുകളിൽ കേക്കുകൾ ലഭ്യമാകും. കൊച്ചി ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ കേക്ക് മിക്സിങ്ങ് ഉദ്ഘാടനം ചെയ്തു.

പ്രത്യേകം തയ്യാറാക്കിയ മേശയിൽ കേക്ക് നിര്‍മിക്കുന്നതിനുള്ള ചേരുവകളായ കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, ടുട്ടി ഫ്രൂട്ടി, കാന്‍ഡിഡ്ചെറി, ലൈം പീല്‍, ഓറഞ്ച് പീല്‍, മിക്സഡ് ഫ്രൂട്ട്ജാം, ​ഗ്രേപ്പ് ജ്യൂസ് മിക്സഡ്സ്പൈസ് എന്നിവ വിശിഷ്ടാതിഥികളുടെ നേതൃത്വത്തിൽ മിക്സ് ചെയ്തു. കേക്ക് മിക്സ് മൂന്നു മാസം ഗുണമേന്‍മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനു ശേഷമാണ് നിര്‍മ്മാണം ആരംഭിക്കുക. ഉന്നത ​ഗുണന്മയുള്ള ഇംപോർട്ടഡ് പഴങ്ങളും സ്പൈസസുമാണ് പരമ്പരാ​ഗാത ശൈലിയിൽ പ്ലം കേക്ക് നിർമ്മിക്കുന്നതിനായി ഉപയോ​ഗിച്ചിരിക്കുന്നത്. മദ്യത്തിന്റെ അംശവമില്ലാത്ത തരത്തിലാണ് കേക്ക് നിര്‍മ്മാണം. ലുലു​ഗ്രൂപ്പിന് കീഴിലുള്ള എല്ലാ ഹൈപ്പർമാർക്കറ്റുകളിലേക്കും ക്രിസ്മസ് കേക്ക് എത്തും. ചടങ്ങിൽ ബി​ഗ്ബോസ് താരവും ഇൻഫ്ള്യുവൻസറുമായ റെനീഷ, ലുലു ​ഗ്രൂപ്പ് ഇന്ത്യ എച്ച് ആർ. ഹെഡ് അനൂപ് മജീദ്, ലുലു ഫൈറ്റ് കിച്ചൻ ബിസിനസ് ഡവലപ്പ്മെന്റ് മാനേജർ കെ.ഷെമിമോൻ , കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് , ലുലു​ഗ്രൂപ്പ് ഇന്ത്യ സെൻട്രൽ കിച്ചൻ എക്സിക്യൂട്ടീവ് ഷെഫ് ജസ്റ്റിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

cake mixing ceremony at lulu

ഡിപ്രഷനടിക്കുന്നത് ഒരു പണിയുമില്ലാത്തവർ; ബിസിയായാൽ എല്ലാം ശരിയാകുമെന്ന് കൃഷ്ണപ്രഭ

ഡിപ്രഷനടിക്കുന്നത് ഒരു പണിയുമില്ലാത്തവർക്കെന്ന് പ്രതികരിച്ച് നടി കൃഷ്ണപ്രഭ. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. എന്നെ സംബന്ധിച്ചിടത്തോളം ഒരു ദിവസം പോയികിട്ടാന്‍ ഒരു പാടുമില്ല. രാവിലെ എഴുന്നേറ്റ് രണ്ട് പാട്ട് പ്രാക്ടീസ് ചെയ്യുക, അപ്പോള്‍ ഉച്ചയാവും. ഉച്ച കഴിയുമ്പോള്‍ അടുത്ത പാട്ട് പ്രാക്ടീസ് ചെയ്യുക. ഇപ്പോള്‍ ആളുകള്‍ പറയുന്നത് കേള്‍ക്കാം, ഓവർ തിങ്കിങ് ആണ്, ഭയങ്കര ഡിപ്രഷന്‍ ആണ്, പിന്നെ എന്തൊക്കെയോ പുതിയ വാക്കുകള്‍ വരുന്നുണ്ടല്ലോ, മൂഡ് സ്വിങ്സ് എന്നൊക്കെ.., ഞങ്ങള്‍ തമാശക്ക് പറയും, പഴയ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍, പുതിയ പേരിട്ടു. അതൊക്കെ വരാന്‍ കാരണം എന്താന്ന് അറിയുവോ, വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാ.. എപ്പോഴും ബിസി ആയിട്ട് ഇരുന്നാൽ കുറെയൊക്കെ ഇതിനു പരിഹാരം ഉണ്ടാകും,’ കൃഷ്ണ പ്രഭ പ്രതികരിച്ചു.

സിനിമയില്‍ ചാന്‍സ് കിട്ടാത്തതിന്‍റെ പേരില്‍ താന്‍ പണ്ട് കരഞ്ഞിട്ടുണ്ടെന്ന് നടി കൃഷ്ണ പ്രഭ പറഞ്ഞു. വേഷം ഉറപ്പിച്ചിട്ട് അവസാന നിമിഷം മാറിപ്പോയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. താന്‍ വെറുതെയിരിക്കാത്ത ആളാണെന്നും ഒരു പണിയുമില്ലാത്തവര്‍ക്കാണ് ഡിപ്രഷനും മൂഡ് സ്വിങ്സുമൊക്കെ വരുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘കയ്യില്‍ വന്ന സിനിമകളൊക്കെ പോയപ്പോള്‍ ആദ്യമൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട്. ഫിക്സ് ചെയ്ത് അവസാന നിമിഷം ഞാന്‍ മാറിപ്പോയിട്ടുണ്ട്. അപ്പോള്‍ ഒരാഴ്​ചയൊക്കെ നിര്‍ത്താതെ നിന്ന് കരഞ്ഞിട്ടുണ്ട്. വരാനുള്ളത് നമുക്ക് തന്നെ വരുമെന്ന് പിന്നെ എനിക്ക് മനസിലായെന്നും കൃഷ്ണപ്രഭ മനസ് തുറന്നു.

Those who are unemployed are the ones who suffer from depression, actress krishnaprabha

നാലരമണിക്കൂർ ചോദ്യം ചെയ്യൽ; വീടുകളിൽ വ്യാപകര പരിശോധനയും; നടി ശിൽപാ ഷെട്ടി അഴിക്കുള്ളിലാകുമോ?

0

മുംബൈ: അറുപത് കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ ഷെട്ടിയെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്ത് പൊലീസ്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാ​ഗം നടിയെ ചോദ്യം ചെയ്തത്. ഏകദേശം നാലര മണിക്കൂർ ചോദ്യം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പൊലീസ് ശിൽപ ഷെട്ടിയുടെ വസതിയിൽ എത്തിയാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. ശിൽപ ഷെട്ടി ചോദ്യം ചെയ്യലിൽ സംശയാസ്പദമായ ഇടപാടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. നടിയുടെ പരസ്യ കമ്പനി ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങളാണ് കൈമാറിയത്. മറ്റ് ചില പ്രധാന രേഖകളും താരം പൊലീസിന് കൈമാറിയിട്ടുണ്ട്. രേഖകൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

ശില്‍പ്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയേയും സാമ്പത്തിക കുറ്റകൃത്യ വിഭാ​ഗം ചോദ്യം ചെയ്തിരുന്നു. കേസില്‍ ശില്‍പ്പയ്ക്കും രാജ് കുന്ദ്രയ്ക്കുമെതിരെ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ തട്ടിപ്പിന് കേസെടുത്തത്. ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തി തന്റെ പക്കല്‍ നിന്ന് 60 കോടി രൂപയിലധികം തട്ടിയെടുത്തു എന്നാണ് ദീപക് കോത്താരിയുടെ പരാതി. ബിസിനസ് വിപുലീകരണത്തിനായി 2015-2023 കാലഘട്ടത്തിൽ നല്‍കിയ പണം ഇവര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നും ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

Shilpa Shetty questioned Mumbai Police

പൊതുമധ്യത്തിൽ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി അജ്ഞാത സംഘം; ഒഡിഷയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ

0

ബെര്‍ഹാംപൂര്‍: ഒഡീഷ ബര്‍ഹാംപൂരില്‍ ബിജെപി നേതാവും മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ പിതാബാഷ് പാണ്ഡെയെ വെടിവെച്ചു കൊന്നു. ബൈക്കിലെത്തിയ രണ്ടു പേരാണ് കൊലപ്പെടുത്തിയത്. ബര്‍ഹാംപൂരില്‍ രാത്രിയോടെ ആളുകള്‍ നോക്കി നില്‍ക്കെയാണ് അക്രമികള്‍ പിതാബാഷയുടെ നേർക്ക് വെടിയുതിർത്തത്. നെഞ്ചിലാണ് വെടിയേറ്റതെന്ന് ദൃക്സാക്ഷികൾ പറയുന്നു.വെടിയേറ്റ പിതാബാഷ് ഓടാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീഴുകയിരുന്നു,. ഇയാളെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒഡീഷ ബാര്‍ കൗണ്‍സില്‍ അംഗവും നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റുമായിരുന്നു പിതാബാഷ് പാണ്ഡെ. ദീര്‍ഘകാലം കോണ്‍ഗ്രസില്‍ അംഗമായിരുന്ന പിതാബാഷ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. സംഭവത്തിന് പിന്നാലെ ബി.ജെ,പി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

bjp leader murdered in odisha

സ്കൂള്‌‍ വിദ്യാർത്ഥിയെ പ്രണയം നടിച്ച് വലയിലാക്കി കടത്തി കൊണ്ടുപോകാൻ ശ്രമം; പ്രതിയെ പിടികൂടി ശൂരനാട് പൊലീസ്

0

ശാസ്താംകോട്ട:സ്കൂൾ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് ലൈംഗിക അതിക്രമം നടത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതി പിടിയിൽ.ശൂരനാട് വടക്ക് തെക്കേമുറി റാഷിദ് മൻസിലിൽ മുഹമ്മദ് റിസാദ് (24)ആണ് ശൂരനാട് പൊലിസിന്റെ പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയും പലരീതിയിലുള്ള പ്രലോഭനങ്ങൾ മുഖേനയും വശത്താക്കി വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. മാതാവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിൽ വരികയായിരുന്ന റിസാദിനെയും പെൺകുട്ടിയെയും ഇയ്യാളുടെ വീടിനു സമീപം വെച്ച് കണ്ടെത്തി പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു.തുടർന്ന് റിസാദിനെ കസ്റ്റഡിയിലെടുത്തു.ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്ഐ ദീപു,സിപിഒ മാരായ ബിനോജ്,ശ്രീകാന്ത്,അരുൺ രാജ്, ശ്രുതി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

school student kidnapping kerala

പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി

0

എറണാകുളം: പാലിയേക്കര ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ടോൾ പാതയിലെ ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ല കളക്ടർ കോടതിയെ അറിയിച്ചു. ആഴത്തിലുള്ള കുഴികളുടെ വശം ബാരിക്കേഡിംഗ് പ്രശ്നം ഉണ്ട്. സുരക്ഷപ്രശ്നങ്ങളുണ്ട്. നാല് വരി പാത ചെറിയ സർവ്വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്കാണ്. ഹൈകോടതിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് പരാതിക്കാരൻ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു.

സർവീസ് റോഡുകൾ പൂർണ്ണമാക്കാതെ ടോൾ പിരിക്കാൻ കമ്പനിക്ക് അവകാശമില്ല പകുതി മാത്രമേ ട്രോൾ പിരിക്കുകയാണെങ്കിൽ ഈടാക്കാവൂ എന്ന വാദം കോടതി കേൾക്കും എന്നാണ് പ്രതീക്ഷ. കേന്ദ്രസർക്കാരിനോട് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാനാണ് ഇപ്പോൾ കോടതി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.

കുതിച്ചുയർന്ന് സ്വർണവില; 88,560 കടന്നു

0

കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡുകള്‍ കടന്ന് കുതിക്കുന്നത് തുടരുന്നു. ഇന്ന് പവന് ആയിരം രൂപയാണ് വര്‍ധിച്ചത്. 88,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. ഗ്രാമിന് 125 രൂപയാണ് വര്‍ധിച്ചത്. 11,070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.

ഇഷ്ട ബ്രാൻഡുകൾ വിലക്കുറവിൽ സ്വന്തമാക്കാം ; ലുലുവിൽ ദി ലക്സ് എഡിറ്റ് എക്സ്പോ ഇന്ന് അവസാനിക്കും

0

കൊച്ചി: ലോകാത്തര ബ്രാൻഡുകളുടെ വിപുലമായ ശേഖരവുമായി ലുലുവിൽ ദി ലക്സ് എഡിറ്റ് എക്സ്പോ ഇന്ന് അവസാനിക്കും. ഫ്രാ​ഗ്രൻസ്, വാച്ചുകൾ, സൺ ​ഗ്ലാസുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് മേളയിൽ ഒരുങ്ങുന്നത്. ലുലു എട്രിയത്തിൽ ആരംഭിച്ച എക്സ്പോയിൽ ആകർഷകമായ ഓഫറുണ്ട്. സ്വിസ്സ് ടൈം ഹൗസാണ് വാച്ച് എക്സ്പോ ഒരുക്കുന്നത്. കാൽവിൻ ക്ലെൻ, കാസിയോ, എഡിഫൈസ്, കെന്നത്ത് കോൾ തുടങ്ങി അന്താരാഷ്ട്ര ബ്രാൻഡുകൾ എക്സ്പോയിൽ അണിനിരക്കുന്നുണ്ട്. പല വാച്ച് ബ്രാൻഡുകൾക്കും ഫള്റ്റ് ഫിഫ്റ്റി ഓഫറാണ് തുടരുന്നത്. സെലിൻ പാരിസ്, പ്രാഡ, റെയിബാൻ, ,ടോം ഫോർഡ്, പോലീസ്, ഹൂ​ഗോ, ടോമി ഹിൽഫൈറ്റർ ഉൾപ്പടെ ലോകോത്തര ബ്രാൻഡുകളുടെ സൺ​​ഗ്ലാസുകൾ ഐ.എക്സ് പ്രസ് ഒരുക്കുന്ന എക്സ്പോയിലെ മുഖ്യ ആകർഷണമാണ്. 50 ശതമാനം വരെയുള്ള ഓഫർ പല ബ്രാൻഡിനും ലഭിക്കും. ലുലു ബ്ലഷിന്റെ നേതൃത്വത്തിൽ പെർഫ്യുമുകളുടെ വിപുലമായ കളക്ഷനൊരുക്കിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഡേവിഡ് ഓഫ്, ഡോൾസ് ആൻഡ് ​ഗബ്ബാന തുടങ്ങിയ ബ്രാൻഡുകൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. കയ്യിലിണങ്ങിയ ഇഷ്ട വാച്ചുകൾ തിരഞ്ഞെടുക്കാനും വാങ്ങുവാനും ഈ ഓഫർ കാലം വിനിയോ​ഗിക്കാൻ സാധിക്കും. ഇന്ന് കൂടി തുടരുന്ന ഓഫർ വഴി വിലക്കുറവിൽ ഇഷ്ടബ്രാൻഡുകൾ സ്വന്തമാക്കാം.

പടം അടിക്കുറിപ്പ്: കൊച്ചി ലുലുമാളിൽ ആരംഭിച്ച ദി ലക്സ് എഡിറ്റ് എക്സ്പോയിലെ വാച്ചുകളുടെ സ്റ്റാൾ.

കെഎസ്ആർടിസി ബസിൽ വെള്ളക്കുപ്പി കൂട്ടിയിട്ട ജീവനക്കാർക്ക് സ്ഥലം മാറ്റം

0

ആയൂർ: കെഎസ്ആർടിസി ബസിൽ വെള്ളക്കുപ്പി കൂട്ടിയിട്ട ജീവനക്കാർക്കെതിരേ നടപടിയുമായി ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കഴിഞ്ഞ ദിവസം മന്ത്രിയുടെ ശകാരം ഏറ്റുവാങ്ങിയ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്മോൻ ജോസഫ്, വെഹിക്കിൾ‌ സൂപ്പർവൈസർ, മെക്കാനിക് എന്നിവരെ തൃശൂരിലെ വിവിധ ഡിപ്പോകളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

ആയൂർ എംസി റോഡിൽ കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും പത്തനാപുരത്തേക്ക് പോവുകയായിരുന്ന മന്ത്രി ആയൂരിൽ വച്ച് ബസ് തടയുകയും പരിശോധിക്കുകയുമായിരുന്നു. മുൻപും ഇക്കാര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുകയും നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.

പേ വിഷബാധ : വാക്സിൻ സ്വീകരിച്ച വീട്ടമ്മ മരിച്ചു

0

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധ മരണം. പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി 65 കാരിയായ കൃഷ്ണമ്മയാണ് മരിച്ചത്. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാക്സിൻ സ്വീകരിച്ചിരുന്നു.
തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേൽക്കുകയും ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടയിൽ 1.65 ലക്ഷം ആളുകൾക്ക് തെരുവുനായയുടെ കടിയേൽക്കുകയും 17 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

നോബിൾ ബാബു തോമസ് നായകനായി എത്തുന്ന അടവി

0

കരം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന് ശേഷം നോബിൾ ബാബു തോമസ് എത്തുന്നത് കാട് പ്രധാന പശ്ചാത്തലമാക്കി ഒരുങ്ങുന്ന അടവി എന്ന ഷോർട്ട് ഫിലിമിലാണ്. വൃദ്ധി വിശാലും കേരളത്തിലെ ഒരു ഗജവീരനും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി ഭാഷകളിലും അടവി ഒരുങ്ങുന്നുണ്ട്.

അടവി എന്ന പേരിന്റെ അർത്ഥം കാട് എന്നാണ്. പ്രകൃതിയുടെ ഭീതിജനകമായ വശം മാത്രമേ എല്ലാവർക്കും അറിയൂ, എന്നാൽ മാതൃസഹജമായൊരു കരുതലും കൂടിയുണ്ട്. അതേക്കുറിച്ച് പലർ‌ക്കും അറിയില്ല. എന്നും വിസ്മയിപ്പിച്ചിട്ടുള്ള കാടാകുന്ന മാന്ത്രിക പ്രപഞ്ചം അത് നമുക്ക് കാണിച്ച് തരും. അതാണ് അടവിയുടെ പ്രമേയം.

കുളിസീൻ, മറ്റൊരു കടവിൽ എന്നീ ഹിറ്റ് ഷോർട്ട്ഫിലിമുകൾ സംവിധാനം ചെയ്ത രാഹുൽ കെ ഷാജിയാണ് അടവി സംവിധാനം ചെയ്യുന്നത് . കൈലാസം ഡ്രീംവർക്‌സിന്റെ ബാനറിൽ അമൽ ഗോപാലകൃഷ്ണനാണ് നിർമ്മാണം. രാഹുൽ രാജാണ് സംഗീതം ഒരുക്കുന്നത്. അഭിനയത്തിലൂടെ പ്രിയങ്കരനായ അഹമ്മദ് സിദ്ധിഖ് ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.ബിലഹരി സ്വതത്ര എഡിറ്ററാകുന്ന ചിത്രംകൂടിയാണ് അടവി. ശ്രീറാം ചന്ദ്രശേഖർ ഛായാഗ്രാഹകൻ. പോസ്റ്റർ ഒരുക്കിയത് സുജിത് ഡിസൈൻസാണ്. ക്രിയേറ്റിവ് ഡയറക്ടർ രാജേഷ് സുബ്രമണ്യം. പ്രൊഡക്ഷൻ കൺട്രോളർ പ്രശോഭ് കെ വി

സൂപ്പർ സ്റ്റാർ കരൺ ചന്ദ് ആയി ബിബിൻ പെരുമ്പിള്ളി; “ആശാൻ” ക്യാരക്ടർ പോസ്റ്റർ പുറത്ത്

0

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. സൂപ്പർ സ്റ്റാർ കരൺ ചന്ദ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന നടൻ ബിബിൻ പെരുമ്പിള്ളിയുടെ പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ് പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലോക’യിൽ ശ്രദ്ധേയമായ വേഷത്തിൽ ബിബിൻ പെരുമ്പിള്ളി എത്തിയിരുന്നു.

മലയാള സിനിമയിൽ മികച്ച കാരക്ടർ വേഷങ്ങളിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്ന നടനാണ് ഇപ്പൊൾ ബിബിൻ. ‘ലോക’യിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ബിബിൻ മികച്ച പ്രകടനം നൽകിയത്. സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടൽ, തീവണ്ടി,കുറുപ്പ് , വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ്‌ ഓഫ് കൊത്ത, റൈഫിൾ ക്ലബ് തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം.

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന “ആശാൻ” എന്ന ചിത്രത്തിൽ 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. നടൻ ഷോബി തിലകനും ചിത്രത്തിൽ ഒരു നിർണായക വേഷം ചെയ്യുന്നുണ്ട്. അദ്ദേഹത്തിൻ്റെ ക്യാരക്ടർ പോസ്റ്ററും നേരത്തെ പുറത്ത് വന്നിരുന്നു. “രോമാഞ്ചം” എന്ന ചിത്രത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്

ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, സെൻടൽ പിക്ചേഴ്സാണ് ചിത്രം വിതരണം ചെയ്യുന്നത്. ഓവർസീസ് പാർട്ണർ – ഫാർസ് ഫിലിംസ്