
ഡിപ്രഷനടിക്കുന്നത് ഒരു പണിയുമില്ലാത്തവർക്കെന്ന് പ്രതികരിച്ച് നടി കൃഷ്ണപ്രഭ. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. എന്നെ സംബന്ധിച്ചിടത്തോളം ഒരു ദിവസം പോയികിട്ടാന്‍ ഒരു പാടുമില്ല. രാവിലെ എഴുന്നേറ്റ് രണ്ട് പാട്ട് പ്രാക്ടീസ് ചെയ്യുക, അപ്പോള്‍ ഉച്ചയാവും. ഉച്ച കഴിയുമ്പോള്‍ അടുത്ത പാട്ട് പ്രാക്ടീസ് ചെയ്യുക. ഇപ്പോള്‍ ആളുകള്‍ പറയുന്നത് കേള്‍ക്കാം, ഓവർ തിങ്കിങ് ആണ്, ഭയങ്കര ഡിപ്രഷന്‍ ആണ്, പിന്നെ എന്തൊക്കെയോ പുതിയ വാക്കുകള്‍ വരുന്നുണ്ടല്ലോ, മൂഡ് സ്വിങ്സ് എന്നൊക്കെ.., ഞങ്ങള്‍ തമാശക്ക് പറയും, പഴയ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍, പുതിയ പേരിട്ടു. അതൊക്കെ വരാന്‍ കാരണം എന്താന്ന് അറിയുവോ, വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാ.. എപ്പോഴും ബിസി ആയിട്ട് ഇരുന്നാൽ കുറെയൊക്കെ ഇതിനു പരിഹാരം ഉണ്ടാകും,’ കൃഷ്ണ പ്രഭ പ്രതികരിച്ചു.
സിനിമയില്‍ ചാന്‍സ് കിട്ടാത്തതിന്‍റെ പേരില്‍ താന്‍ പണ്ട് കരഞ്ഞിട്ടുണ്ടെന്ന് നടി കൃഷ്ണ പ്രഭ പറഞ്ഞു. വേഷം ഉറപ്പിച്ചിട്ട് അവസാന നിമിഷം മാറിപ്പോയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. താന്‍ വെറുതെയിരിക്കാത്ത ആളാണെന്നും ഒരു പണിയുമില്ലാത്തവര്‍ക്കാണ് ഡിപ്രഷനും മൂഡ് സ്വിങ്സുമൊക്കെ വരുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘കയ്യില്‍ വന്ന സിനിമകളൊക്കെ പോയപ്പോള്‍ ആദ്യമൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട്. ഫിക്സ് ചെയ്ത് അവസാന നിമിഷം ഞാന്‍ മാറിപ്പോയിട്ടുണ്ട്. അപ്പോള്‍ ഒരാഴ്ചയൊക്കെ നിര്‍ത്താതെ നിന്ന് കരഞ്ഞിട്ടുണ്ട്. വരാനുള്ളത് നമുക്ക് തന്നെ വരുമെന്ന് പിന്നെ എനിക്ക് മനസിലായെന്നും കൃഷ്ണപ്രഭ മനസ് തുറന്നു.
Those who are unemployed are the ones who suffer from depression, actress krishnaprabha
