Home Blog Page 76

വരുമാന വിവരം അറിയണമെന്ന ഇളയരാജയുടെ ഹർജി; പറയാൻ കഴിയില്ലെന്ന് സോണി മ്യൂസിക്ക്

0

ന്യുഡൽഹി: തന്റെ പാട്ടുകൾ ഉപയോഗിച്ച് വരുമാനം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കണക്കുകൾ പങ്കുവെക്കാൻ ഇയരാജ നൽകിയ ഹർജിയിൽ എതിർപ്പ് അറിയിച്ച് സോണി മ്യൂസിക്ക്. സോണി മ്യൂസിക് എന്റർടൈൻമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിലാണ് തങ്ങളുടെ നിലാപാട് അറിയിച്ചത്.

ജസ്റ്റിസ് എൻ സെന്തിൽകുമാറിന്റെ മുമ്പാകെ സോണി മ്യൂസിക്കിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വിജയ് നാരായൺ കോടതിയിൽ സമർപ്പിച്ച കണക്കുകൾ അടച്ച കവറിലാണ് എത്തിച്ചത്. ഇത് ജഡ്ജിക്ക് മാത്രമേ കാണിക്കാനാകൂ എന്നും ഇളയരാജയുടെ വക്കീലുമായി വരുമാനത്തിന്റെ വിവരങ്ങൾ പങ്കുവെക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആപ്പിൾ മ്യൂസിക്, ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ സ്റ്റ്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള വരുമാന വിവരങ്ങൾ വ്യാപാര രഹസ്യങ്ങളാണ് എന്ന നിലയിലാണ് സോണി മ്യൂസിക് വിവരങ്ങൾ പങ്കുവെക്കാൻ തയാറാകാത്തതെന്ന് അഭിഭാഷകൻ അറിയിക്കുന്നത്.

ഇത് ചോദ്യം ചെയ്ത ഇളയരാജയുടെ അഭിഭാഷകനായ സീനിയർ കൗൺസൽ എസ് പ്രഭാകരൻ, സുപ്രീംകോടതി സീൽഡ് കവർ സമർപ്പണങ്ങളുടെ ആധികാരികതയെ കുറിച്ച് മുൻപ് പരാമർശിച്ചിട്ടുണ്ടെന്നും സോണി മ്യൂസിക് വരുമാന കണക്കുകൾ പുറത്തുവിടണമെന്നും വാദിച്ചു. സംഗീതം ഒരുക്കിയതിന് സിനിമ നിർമ്മാതാക്കളിൽ നിന്നു പ്രതിഫലം സ്വീകരിച്ചിട്ടുണ്ടെന്ന വ്യവസ്ഥയിൽ ഇളയരാജയ്ക്ക് ഈ പാട്ടുകളിൽ നിയമപരമായ അവകാശം സ്ഥാപിക്കാൻ കഴിയുന്നതു വരെ ഇത്തരം വ്യാപാര വിവരങ്ങൾ നൽകാനാകില്ലെന്നും സോണി മ്യൂസിക്കിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇരു വക്കീലുകളുടെയും വാദം കേട്ടശേഷം, ജസ്റ്റിസ് സെന്തിൽകുമാർ സീൽഡ് കവർ തുറക്കാതെ തന്നെ തീരുമാനമെടുത്തു. സോണി മ്യൂസിക് കഴിഞ്ഞ ആഴ്ച തന്നെ കേസ് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതിയെ സമീപിച്ചതായും അഭിഭാഷകൻ കോടതി അറിയിച്ചു.

ilayaraja sony music case

ബീഹാറിലെ മുന്നണി പോരിനെ മറികടക്കാൻ നീക്കവുമായി ​ഗെഹ്ലോട്ട്; ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി

0

പാട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മഹാഗഠ്ബന്ധനത്തിനുള്ളിൽ സീറ്റു തർക്കം രൂക്ഷമാകവെ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗഹ്ലോട്ട് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ സന്ദർശിച്ചു. ഇന്ത്യ സംഖ്യത്തിന്റെ ആവശ്യകതയും ബീഹാറിലെ വിജയവും ലക്ഷ്യമാക്കിയാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി കസേര മകൻ തേജസ്വി യാദവിന് നൽകണമെന്ന ആർജെഡിയുടെ ആവശ്യവും ലുലുവുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായതായിട്ടാണ് സൂചന.

നമ്മുടെ വിജയമില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിന് അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും , ബിഹാറിൽ വിജയം നേടേണ്ടത് ഞങ്ങൾക്ക് അത്യാവശ്യമാണെന്നും ​ഗെഹ്ലോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. ബിഹാർ ജനതക്ക് വിവേചനവും സാമ്പത്തിക തിരിച്ചടിയും സമ്മാനിച്ച എൻഡിഎയ്ക്ക് ഇനി തിരിച്ചടിയാണ് നേരിടുക. ശക്തമായ തിരിച്ചടി ജനം നൽകുമെന്നും അശോക് ​ഗഹ്ലോട്ട് പ്രതികരിച്ചു. മഹാഗഠ്ബന്ധനത്തിന്റെ ഐക്യം സംരക്ഷിക്കുക, പ്രത്യേകിച്ച് ബിഹാറിൽ എൻഡിഎയെ പരാജയപ്പെടുത്തേണ്ട അവശ്യത്തിൽ ഊന്നി പ്രവർത്തിക്കുക എന്നിവയെല്ലാം ലാലു പ്രസാദ് യാദവിനോട് കോൺ​ഗ്രസ് അധ്യക്ഷൻ വിശദമാക്കിയിട്ടുണ്ട്.

243 അംഗ നിയമസഭയിലെ 121 മണ്ഡലങ്ങളിൽ നവംബർ 6 ന് വോട്ടെടുപ്പ് നടക്കുക, 1,314 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് . പ്രധാനപ്പെട്ട 12 മണ്ഡലങ്ങളിൽ ആർ.ജെ.ഡി കോൺ​ഗ്രസുമായി നേരിട്ട് മത്സരരം​ഗത്തെത്തിയതോ
ടെ വിവാദങ്ങളിലേക്ക് കടന്നത്. സഖ്യകക്ഷികൾക്കെതിരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി). കോൺഗ്രസ്, വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി)കൾക്കെതിരെ അഞ്ച് സ്ഥാനാർഥികളെയാണ് ആർജെഡി പ്രഖ്യാപിച്ചിരുന്നത്. തേജസ്വിയാദവ് ഇതോടെ എൻ.ഡി.എ സഖ്യത്തിനെതിരെ പോരിനിരങ്ങിയ ഇന്ത്യ മുന്നണിക്ക് തുടക്കത്തിലെ ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലുമെത്തി.

അതേ സമയം മഹാഗഠ്ബന്ധനത്തിനുള്ളിൽ തർക്കം നിലനിൽക്കുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഇപ്പോൾ മൂന്ന് സീറ്റുകളിൽ സഖ്യകക്ഷിയായ സിപിഐ യെയും നേരിടേണ്ടിവരും. നേരത്തെ ആർജെഡിയുമായി അഞ്ച് സീറ്റുകളിൽ നേരിട്ട മത്സരം നേരിടേണ്ടിവരുമെന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. സൗഹൃദ മത്സരമെന്ന് ​ഗെഹ്ലോട്ട് ആദ്യം പ്രതികരിച്ചിരുന്നെങ്കിലും എൻ.ഡി.എയാണ് മുഖ്യ ശുത്രുവെന്നും ബീഹാറിൽ എൻ.ഡി.എയെ പരാജയപ്പെടുത്തണമെന്ന ശക്തമായ നിലപാടും ലാലുപ്രസാദിനോട് പങ്കുവച്ചു .

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ കോൺഗ്രസിന് താത്പര്യമില്ലെന്നത് ചർച്ചക്ക് ഇടയാക്കിയിരുന്നു. എന്നാൽ രാഹുൽ ​ഗാന്ധിയും തേജസ്വി യാദവും അടുത്ത സൗഹൃദത്തിലാണെന്നും അതിനാൽ തന്നെ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങളും ഉണ്ടാകുമെന്നും അശോക് ​ഗെ​ഗ്ലോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

bihar election 2025 update

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി”

0

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “ഫൗസി” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. മെഗാ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. “എ ബറ്റാലിയൻ ഹു വോക്‌സ് എലോൺ” എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

ടൈറ്റിലിനൊപ്പം പ്രഭാസിന്റെ ലുക്കും ടൈറ്റിൽ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചരിത്രത്താളുകളിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു. ‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 1940-കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുക്കുന്നത്.

പ്രഭാസിന്റെ നായികയായി ഇമാൻവി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്താരാഷ്ട്രസാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ചിത്രത്തിൽ അഭിനയിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.

നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ചാറ്റർജി ഐ. എസ്. സി, സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ- അനിൽ വിലാസ് ജാദവ്, വരികൾ- കൃഷ്ണകാന്ത്, കൺസെപ്റ്റ് ഡിസൈനർ- പ്രേം രക്ഷിത്, വസ്ത്രാലങ്കാരം- ശീതൾ ഇഖ്ബാൽ ശർമ, ടി വിജയ് ഭാസ്കർ, വിഎഫ്എക്സ്- ആർ സി കമല കണ്ണൻ, സൗണ്ട് ഡിസൈനർ- കെ ജയ് ഗണേഷ്, സൗണ്ട് മിക്സ്- എ എം റഹ്മത്തുള്ള, പബ്ലിസിറ്റി ഡിസൈനർമാർ- അനിൽ-ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

വരുമാന മാർ​ഗം എന്തിന് ഇളയരാജ അറിയണം; എതിർപ്പ് അറിയിച്ച് സോണി മ്യൂസിക്ക്

0

ന്യുഡൽഹി: തന്റെ പാട്ടുകൾ ഉപയോഗിച്ച് വരുമാനം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കണക്കുകൾ പങ്കുവെക്കാൻ ഇയരാജ നൽകിയ ഹർജിയിൽ എതിർപ്പ് അറിയിച്ച് സോണി മ്യൂസിക്ക്. സോണി മ്യൂസിക് എന്റർടൈൻമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിലാണ് തങ്ങളുടെ നിലാപാട് അറിയിച്ചത്.

ജസ്റ്റിസ് എൻ സെന്തിൽകുമാറിന്റെ മുമ്പാകെ സോണി മ്യൂസിക്കിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വിജയ് നാരായൺ കോടതിയിൽ സമർപ്പിച്ച കണക്കുകൾ അടച്ച കവറിലാണ് എത്തിച്ചത്. ഇത് ജഡ്ജിക്ക് മാത്രമേ കാണിക്കാനാകൂ എന്നും ഇളയരാജയുടെ വക്കീലുമായി വരുമാനത്തിന്റെ വിവരങ്ങൾ പങ്കുവെക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആപ്പിൾ മ്യൂസിക്, ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ സ്റ്റ്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള വരുമാന വിവരങ്ങൾ വ്യാപാര രഹസ്യങ്ങളാണ് എന്ന നിലയിലാണ് സോണി മ്യൂസിക് വിവരങ്ങൾ പങ്കുവെക്കാൻ തയാറാകാത്തതെന്ന് അഭിഭാഷകൻ അറിയിക്കുന്നത്.

ഇത് ചോദ്യം ചെയ്ത ഇളയരാജയുടെ അഭിഭാഷകനായ സീനിയർ കൗൺസൽ എസ് പ്രഭാകരൻ, സുപ്രീംകോടതി സീൽഡ് കവർ സമർപ്പണങ്ങളുടെ ആധികാരികതയെ കുറിച്ച് മുൻപ് പരാമർശിച്ചിട്ടുണ്ടെന്നും സോണി മ്യൂസിക് വരുമാന കണക്കുകൾ പുറത്തുവിടണമെന്നും വാദിച്ചു. സംഗീതം ഒരുക്കിയതിന് സിനിമ നിർമ്മാതാക്കളിൽ നിന്നു പ്രതിഫലം സ്വീകരിച്ചിട്ടുണ്ടെന്ന വ്യവസ്ഥയിൽ ഇളയരാജയ്ക്ക് ഈ പാട്ടുകളിൽ നിയമപരമായ അവകാശം സ്ഥാപിക്കാൻ കഴിയുന്നതു വരെ ഇത്തരം വ്യാപാര വിവരങ്ങൾ നൽകാനാകില്ലെന്നും സോണി മ്യൂസിക്കിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ilayaraja sonymusic issue

ജോജുവിന് ജന്മദിന സമ്മാനമായി ‘ആശ’യുടെ സ്പെഷൽ പോസ്റ്റർ പുറത്ത്

0

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ സിനിമയിലെ ജോജുവിന്‍റെ ബെർത്ത്ഡേ സ്പെഷൽ പോസ്റ്റർ പുറത്ത്. ജോജുവിന്‍റെ ജന്മദിനം പ്രമാണിച്ചാണ് അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും ‘ആശ’യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

നടി ഉർവ്വശിയുടെ വേറിട്ട വേഷപ്പകർച്ചയുമായി ‘ആശ’യുടെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘പണി’ ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് ‘ആശ’.

സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർ‍ത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

അൽത്താഫ് സലീമിന് ജന്മദിനാശംസകളുമായി ‘ഇന്നസെന്‍റ് ‘ സിനിമയുടെ ബെർത്ത്ഡേ സ്പെഷൽ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ; ചിത്രം നവംബർ 7ന് തിയേറ്ററുകളിൽ

0

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ സിനിമയുടെ സ്പെഷൽ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നായകനായെത്തുന്ന അൽത്താഫ് സലീമിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ബെർത്ത്ഡേ സ്പെഷൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ വിനോദ് എന്ന കഥാപാത്രമായാണ് അൽത്താഫ് എത്തുന്നത്. നവംബർ 7-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ തന്നിട്ടുള്ള സൂചന. കഴിഞ്ഞ ദിവസം റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് മോഡലിലുള്ളതാണ് പോസ്റ്റർ. അൽത്താഫും നടി അന്ന പ്രസാദുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

കിലി പോൾ ഭാഗവതരായെത്തി ‘കാക്കേ കാക്കേ കൂടെവിടെ…’യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ചത് അടുത്തിടെയാണ്. ഈ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ ‘പൊട്ടാസ് പൊട്ടിത്തെറി…’ എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും ഏവരും ഏറ്റെടുക്കുകയുണ്ടായി. സിനിമയിലെ മൂന്നാമത് ഗാനമായി ‘അതിശയം’ എത്തിയത് അടുത്തിടെയാണ്. പാടിയത് സംഗീതലോകത്തെ പുത്തൻ താരോദയമായ ഹനാൻ ഷായും നിത്യ മാമ്മനും ചേർന്നാണ്.
രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള ‘അമ്പമ്പോ…’ എന്ന് തുടങ്ങുന്ന ഗാനവും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.

ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത്‌ ശ്രീകുമാർ.

ആ നോട്ടത്തിലുണ്ട് എല്ലാം! ജോജു ജോർജ്ജിൻ്റെ ജന്മദിനത്തിൽ ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളന്‍റെ സ്പെഷൽ പോസ്റ്റർ പുറത്ത്

0

സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘വലതുവശത്തെ കള്ളന്‍റെ’ ജോജു ജോർജ്ജ് ജന്മദിന സ്പെഷൽ പോസ്റ്റർ പുറത്ത്. കണ്ണട താഴ്ത്തി ആരെയോ തീക്ഷ്ണമായി നോക്കുന്ന ജോജു ജോർജജാണ് പോസ്റ്ററിലുള്ളത്. ജോജുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം നടന്നത്.

ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന ടൈറ്റിൽ പോസ്റ്ററും ബിജു മേനോൻ്റെ ജന്മദിനത്തിൽ പുറത്തിറക്കിയ സ്പെഷൽ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. ക്രിസ്മസ് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളൻ’ ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്.

കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി ഒ പി : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി എഫ് എക്സ് : ടോണി മാഗ് മിത്ത്, എക്സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, പിആർഒ : ആതിര ദിൽജിത്ത്.

മനസ്സിൽ തൊടുന്ന ഈണവുമായി “കണ്മണി നീ”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ യിലെ പുതിയ ഗാനം പുറത്ത്

0

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യിലെ പുതിയ ഗാനം എത്തി. ‘കണ്മണീ നീ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം രചിച്ചത് ദീപിക കാർത്തിക്ക് കുമാറും ആലപിച്ചത് പ്രദീപ് കുമാറുമാണ്. ഝാനു ചന്റർ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. ശിവം, സെൽമണി സെൽവരാജ് എന്നിവരാണ് ഗാനത്തിൻ്റെ അഡീഷണൽ വരികൾ രചിച്ചത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

ദുൽഖർ സൽമാൻ, നായിക ഭാഗ്യശ്രീ ബോർസെ എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങൾ ആണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള സ്നേഹവും ഇവരുടെ ബന്ധത്തിൻ്റെ ആഴവും ഗാനത്തിൻ്റെ മനോഹരമായ വരികളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു. ചിത്രത്തിൽ നിന്ന് നേരത്തെ പുറത്ത് വന്ന ആദ്യ ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ദുൽഖർ സൽമാന്റെ ജന്മദിനത്തിന് പുറത്തു വന്ന, ചിത്രത്തിന്റെ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ദുൽഖർ സൽമാൻ എന്ന നടന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും “കാന്ത” എന്ന സൂചനയാണ് ടീസർ നൽകിയത്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഈഗോ ക്ലാഷിന്റെ കഥയാണ് ചിത്രം പറയുന്നത്. ദുൽഖർ, സമുദ്രക്കനി എന്നിവരാണ് ആ കലാകാരന്മാരായി എത്തുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നും ടീസർ കാണിച്ചു തരുന്നു. റാണ ദഗ്ഗുബതി ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം അവതരിപ്പിക്കുന്നത്.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് “കാന്ത”. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നതും വേഫറെർ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.

പ്രഭാസ്- ഹനു രാഘവപുടി പാൻ ഇന്ത്യൻ ചിത്രം ടൈറ്റിൽ പോസ്റ്റർ നാളെ

0

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നാളെ. രാവിലെ 11.07 നാണ് പോസ്റ്റർ പുറത്തു വിടുക. ‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ താരനിരയിൽ ബോളിവുഡ് ഇതിഹാസം അനുപം ഖേറും ഉണ്ടാകുമെന്നുള്ള അപ്‌ഡേറ്റ് നേരത്തെ പുറത്തു വന്നിരുന്നു. 1940-കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുക്കുന്നത്. പ്രഭാസിന്റെ നായികയായി ഇമാൻവി എത്തുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തിയും ജയപ്രദയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകോത്തര സാങ്കേതിക നിലവാരത്തിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. “എ ബറ്റാലിയൻ ഹു വോക്‌സ് എലോൺ” എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.

നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ചാറ്റർജി ഐ. എസ്. സി, സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ- അനിൽ വിലാസ് ജാദവ്, വരികൾ- കൃഷ്ണകാന്ത്, കൺസെപ്റ്റ് ഡിസൈനർ- പ്രേം രക്ഷിത്, വസ്ത്രാലങ്കാരം- ശീതൾ ഇഖ്ബാൽ ശർമ, ടി വിജയ് ഭാസ്കർ, വിഎഫ്എക്സ്- ആർ സി കമല കണ്ണൻ, സൗണ്ട് ഡിസൈനർ- കെ ജയ് ഗണേഷ്, സൗണ്ട് മിക്സ്- എ എം റഹ്മത്തുള്ള, പബ്ലിസിറ്റി ഡിസൈനർമാർ- അനിൽ-ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

രാക്ഷസന് ശേഷം ആര്യനുമായി വിഷ്ണു വിശാൽ; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

0

വിഷ്ണു വിശാൽ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം “ആര്യൻ” കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. ‘രാക്ഷസൻ’ എന്ന വമ്പൻ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്ണു വിശാൽ. ‘എ പെർഫെക്റ്റ് ക്രൈം സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.

ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ആദ്യാവസാനം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ത്രില്ലർ ആണിതെന്ന സൂചന നൽകിയ ട്രെയ്‌ലർ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി കഥ പറയുന്ന ചിത്രത്തിൽ പോലീസ് ഓഫീസർ ആയാണ് വിഷ്ണു വിശാൽ അഭിനയിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജൻ, സെൽവരാഘവൻ, ചന്ദ്രു, ജീവ സുബ്രമണ്യം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സു ഫ്രം സോ, ലോക, ഫെമിനിച്ചി ഫാത്തിമ എന്നിവക്ക് ശേഷം വേഫറെർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കാൻ പോകുന്ന ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം – ഹാരിഷ് കണ്ണൻ, സംഗീതം- ജിബ്രാൻ, എഡിറ്റർ- സാൻ ലോകേഷ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, പി സി സ്റ്റണ്ട്സ് പ്രഭു, അഡീഷണൽ തിരക്കഥ- മനു ആനന്ദ്, കോസ്റ്റ്യൂം ഡിസൈനർ ആൻഡ് സ്റ്റൈലിസ്റ്റ് -വിനോദ് സുന്ദർ, അഡീഷണൽ സ്റ്റൈലിംഗ്-വർഷിണി ശങ്കർ, സൌണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ, ഹരിഹരൻ എൻ (സിങ്ക് സിനിമ), ഓഡിയോഗ്രാഫി-തപസ് നായക്, ഡിഐ-ബ്രിഡ്ജ് പോസ്റ്റ് വർക്ക്സ്, വിഎഫ്എക്സ്-ഹോക്കസ് പോക്കസ്, ഡബ്ബിംഗ്-സീഡ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻസ്-പ്രഥൂൽ എൻ. ടി., പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-ഗുണശേഖർ (പോസ്റ്റ് ഓഫീസ്), മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്-സിദ്ധാർത്ഥ് ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സീതാരാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ശ്രാവന്തി സായിനാഥ്, പിആർഒ- ശബരി

തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം “കിഷ്കിന്ധാപുരി ” ഒക്ടോബർ 24 മുതൽ ZEE5-ൽ

0

കൗശിക് പെഗല്ലപതി സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായ് ശ്രീനിവാസ്,അനുപമ പരമേശ്വരൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഹൊറർ ത്രില്ലർ ചിത്രം ” കിഷ്കിന്ധാപുരി ” തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഒക്ടോബർ 24 മുതൽ ZEE5-ൽ റിലീസ് ചെയ്യും.

ഷൈൻ സ്ക്രീൻസ് ഇന്റെ ബാനറിൽ സാഹു ഗരിപാട്ടി നിർമ്മിച്ച ചിത്രത്തിൽ തനികെല്ല ഭരണി, സുദർശൻ,സാൻഡി മാസ്റ്റർ,ശ്രീകാന്ത്,ക്രാന്തി,ഹൈപ്പർ ആദി,മകരാന്ത് ദേഷ്പാണ്ടേ,സുനിൽ റെഡി എന്നിവർ വേഷമിടുന്നു.

കിഷ്കിന്ധാപുരി ഗ്രാമത്തിൽ നിന്നുള്ള പ്രണയികളായ രാഘവും (ബെല്ലംകൊണ്ട സായ് ശ്രീനിവാസ്) മൈഥിലിയും (അനുപമ പരമേശ്വരൻ) ഒരുമിച്ച് താമസിക്കുകയും ഒരു ടൂർ ബിസിനസ്സ് നടത്തുകയും ചെയ്യുന്നു. അവർ വിനോദസഞ്ചാരികളെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലേക്ക് കൊണ്ടുപോകുന്നു, ഗൈഡുകളായി ഭയപ്പെടുത്തുന്ന കഥകൾ പറയുന്നു. സാധാരണയായി കെട്ടിച്ചമച്ച കഥകൾ ഉപയോഗിച്ച് സന്ദർശകരെ കബളിപ്പിക്കുമ്പോൾ, ഒരു ദിവസം അവർ വിനോദസഞ്ചാരികളെ പഴയതും തകർന്നതുമായ ഒരു റേഡിയോ സ്റ്റേഷനിലേക്ക് നയിക്കുന്നു, അവിടെ നാശം വിതയ്ക്കുന്ന ഒരു യഥാർത്ഥ പ്രേതത്തെ അവർ കണ്ടുമുട്ടുന്നു. എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് ആത്മാവ് അതിന്റെ അടുത്ത ഇരകളുടെ പേരുകൾ റേഡിയോയിലൂടെ പ്രഖ്യാപിക്കുന്നു.

നിരവധി സസ്‌പെൻസും ത്രില്ലിങ് മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം ബോക്സ്ഓഫീസിൽ വൻ കുത്തിപ്പാണ് നേടിയിരിക്കുന്നത്.കഥപറച്ചിലിൽ ഒരു വ്യത്യസ്ഥത നിലനിൽക്കുന്ന ചിത്രം വിഷ്വൽ സ്റ്റൈലിംഗ് കൊണ്ട് മനോഹരമാണ്.കിഷ്കിന്ധാപുരിയിലൂടെ ‘ജമ്പ് സ്കെയർ’ ഭയാനുഭവങ്ങൾക്കപ്പുറത്ത് ഒരു നാട്ടിൻപുറ ഹൊറർ ലോകം സൃഷ്ടിക്കാനായിരുന്നു ആഗ്രഹം എന്ന് സംവിധായകൻ കൗശിക് പെഗല്ലപതി പറഞ്ഞു.

ഞാൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളിയേറിയ വേഷങ്ങളിൽ ഒന്നാണ് ഈ കഥാപാത്രം എന്ന് ബെല്ലംകൊണ്ട സായ് ശ്രീനിവാസ് പറഞ്ഞു.ഭയാനകമായ സ്ഥലങ്ങളിൽ ഷൂട്ട് ചെയ്തത് ഒരു മികച്ച അനുഭവമായിരുന്നു എന്ന് അനുപമ കൂട്ടിച്ചേർത്തു.കിഷ്കിന്ധാപുരി മികച്ച ഒരു ദൃശ്യനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്. ചിത്രം
ഒക്ടോബർ 24 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.

ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്ന് വി ഡി സതീശൻ

0

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പുറത്തുവന്ന ഹൈക്കോടതി വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ദേവസ്വം ബോർഡിന്റെ നിലവിലെ അധ്യക്ഷൻ പി എസ് പ്രശാന്തിന്റെ ഇടപെടലിലാണ് സ്വർണപ്പാളി മദ്രാസ് ആസ്ഥാനമായ കമ്പനിയ്ക്ക് കൈമാറിയതെന്നും സതീശൻ ആരോപിച്ചു. ജൂലൈ 30ന് തിരുവാഭരണ കമ്മീഷണർ കമ്പനിയെ വിശ്വാസമില്ലെന്നും സ്വർണപ്പാളി കൊണ്ടുപോകരുതെന്നും പറഞ്ഞിരുന്നു. എന്നാൽ ആഗസ്റ്റ് 8ന് നിലപാട് പൂർണമായും മാറ്റുകയായിരുന്നു. ഇത് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേരിട്ടുള്ള ഇടപെടൽ കാരണമാണ് എന്ന് സതീശൻ പറഞ്ഞു. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ദ്വാരപാലക ശിൽപവും വിറ്റ് പോകുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നാൽപത് വർഷത്തെ വാറണ്ടിയുള്ള സ്വർണപ്പാളി വീണ്ടും മങ്ങിയെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് വൻ കവർച്ചയ്ക്കായിരുന്നു എന്നും ദേവസ്വം മാനുവലും കോടതി വിധിയും ലംഘിച്ചാണ് ബോർഡ് പ്രവർത്തിച്ചതെന്നും സതീശൻ പറഞ്ഞു. “ശബരിമലയിൽ വൻ സ്വർണകവർച്ചയാണ് നടന്നത്. ഇതിൽ ദേവസ്വം ബോർഡിനും മന്ത്രിക്കും വ്യക്തമായ പങ്കുണ്ട്. അതിനാൽ മന്ത്രി അടിയന്തരമായി രാജിവെക്കണം. ബോർഡിനെ ചവിട്ടി പുറത്താക്കണം,” അദ്ദേഹം പറഞ്ഞു.

V. D. Satheesan about devaswom board