കൊച്ചി: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കാന്താര ചാപ്റ്റർ 1’-ൻ്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഈ വെള്ളിയാഴ്ച, 2025 ഒക്ടോബർ 31 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും.
തിയേറ്ററുകളിൽ ചരിത്രം സൃഷ്ടിച്ച ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ സ്ട്രീം ചെയ്യാൻ ലഭ്യമാകും.
കാന്താരയുടെ പ്രീക്വൽ ആയ ‘കാന്താര ചാപ്റ്റർ 1’ ഇതിനകം ആഗോള ബോക്സ് ഓഫീസിൽ 800 കോടി രൂപയിലധികം കളക്ഷൻ നേടി ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയിരുന്നു. ഭൂതകോലത്തിൻ്റെയും ദൈവീകമായ വിശ്വാസത്തിൻ്റെയും കഥ പറയുന്നതാണ് ചിത്രം
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. ബംഗാളി നടി നൽകിയ കേസാണ് റദ്ദാക്കിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ബംഗാളി നടി വെളിപ്പെടുത്തൽ നടത്തി രംഗത്തെത്തിയത്. പിന്നാലെയാണ് നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. .2024 ഓഗസ്റ്റിലാണ് എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ എഫ്ഐആറും അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസിലെ തുടർനടപടികളുമാണ് ജസ്റ്റീസ് സി. പ്രതീപ്കുമാർ റദ്ദാക്കിയത്.
15 വർഷത്തിന് ശേഷമാണ് പരാതി നൽകി നടി രംഗത്തെത്തിയെന്നതും പരമാവധി രണ്ട് വർഷം മാത്രം ശിക്ഷ ലഭിക്കേണ്ട കേസായിരുന്നു ഇതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് പരിഗണിച്ച മജിസ്ട്രേറ്റ് പരാതിയുടെ കാലതാമസം പരിഗണിക്കേണ്ടിയിരുന്നു എന്നും കോടതി വിലയിരുത്തി. ആരോപണം വ്യാജമാണെന്ന് വ്യക്തമാക്കി ഹൈക്കോടതിയിൽ നടൻ രഞ്ജിത്ത് ഹർജി നൽകിയതോടെയാണ് കേസ് ഇന്ന് റദ്ദാക്കിയത്.
കൊച്ചി: സമുദ്ര വിഭവങ്ങളുടെ രുചിക്കൂട്ടുമായി ലുലു ഹൈപ്പർമാർക്കറ്റിൽ സീ ഫുഡ് ഫെസ്റ്റിന് തുടക്കമായി. നൂറിലധികം സമുദ്രോത്പന്നങ്ങൾക്കൊപ്പം 41- ലധികം സമുദ്രവിഭവങ്ങളും മേളയുടെ ആകർഷണമാണ്. ഫെസ്റ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് നിർവഹിച്ചു. കേരളത്തിന്റെ മത്സ്യസമ്പത്തിന്റെ തനിമ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ലുലു എടുത്ത ഉദ്യമത്തിന് മുഹമ്മദ് ഹനീഷ് ഐ.എ.എസ് ആശംസ അറിയിച്ചു. പരമ്പരാഗത മത്സ്യ വിഭവങ്ങൾ ഏറ്റവും ശുചിത്വത്തോടെയാണ് ലുലുവിൽ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സീഫുഡ് സ്റ്റാളുകൾ സന്ദർശിച്ച അദ്ദേഹം ലുലുവിന്റെ ഷെഫുമാർ ഒരുക്കിയ സമുദ്രവിഭവങ്ങളുടെ ലൈവ് പാചകം ആസ്വദിക്കുകയും അവ ഭക്ഷിക്കുകയും ചെയ്തു. കേരളത്തിലെ മത്സ്യങ്ങൾക്ക് പുറമേ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സ്യരുചികളും മേളയുടെ ഭാഗമാണ്.
41ല്‍ പരം മത്സ്യ വിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.ലുലുവിലെ ഷെഫുമാരുടെ നേതൃത്വത്തിൽ സ്വാദിഷ്ടവുമായ രുചിക്കൂട്ടുകളിലാണ് സീ ഫുഡ് ഫെസ്റ്റിവൽ ഒരുങ്ങിയിരിക്കുന്നത്. കേരളത്തിലെ പരമ്പരാഗത സമുദ്രവിഭങ്ങൾ ഒരുക്കി ഞണ്ട് , കൊഞ്ച്, കൂന്തൽ, നെയ്മീൻ, ആവോലി, ചെമ്പല്ലി എന്നീ മത്സ്യങ്ങളുടെ വിഭവങ്ങൾ ഉൾപ്പടെ സീഫുഡ് ബിരിയാണി, കല്ലിൽ ചുട്ട ചെമ്മീൻ, വ്യത്യസ്തതരം മത്സ്യ ഉത്പ്പന്നങ്ങൾ, മീൻ അച്ചാറുകൾ എന്നിവ സീ ഫുഡ് കൗണ്ടറിൽ ലഭ്യമാണ്. മരട് ഫോറം മാളിലെ ലുലു ഡെയിലിയിലും സീ ഫുഡ് ഫെസ്റ്റ് ഈ ദിവസങ്ങളിൽ നടക്കും. നവംബർ രണ്ട് വരെ ലുലു ഹൈപ്പർ മാർക്കറ്റിൽ സീ ഫുഡ് ഫെസ്റ്റ് തുടരും. ചടങ്ങിൽ ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർമാർക്കറ്റ്സ് ജനറൽ മാനേജർ ജോ പൈനേടത്ത്, ലുലു ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ , ബയ്യിങ്ങ് മാനേജർ സന്തോഷ് കൊട്ടാരത്ത് തുടങ്ങിയവർ പങ്കെടുത്തു.
ന്യൂഡൽഹി: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ തീവ്രവാദിയാക്കി ചാപ്പകുത്തി പാകിസ്ഥാൻ. റിയാദിൽ സംഘടിപ്പിച്ച ജോയി ഫോറം എന്ന പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ബലൂചിസ്ഥാനേയും പാകിസ്ഥാനേയും വേർതിരിച്ച് പരാമർശിച്ചതിനെ തുടർന്നാണ് പാകിസ്ഥാൻ സർക്കാർ സൽമാൻ ഖാനെ തീവ്രവാദിയന്ന് മുദ്രകുത്തി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാൻ സർക്കാർ 1997ലെ ആന്റി-ടെററിസം ആക്റ്റ് ന്റെ നാലാം ഷെഡ്യൂൾ പട്ടികയിൽ സൽമാനെ ഉൾപ്പെടുത്തി. തീവ്രവാദ ബന്ധം സംശയിക്കുന്നവരെ ഉൾപ്പെടുത്തുന്ന പട്ടികയാണിത്.
ഈ ഒക്ടോബർ 16-ന് ബലൂചിസ്ഥാൻ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയതായി പ്രചരിക്കുന്ന വിജ്ഞാപന പ്രകാരം , സൽമാൻ ഖാനെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയതായി കാണിക്കുന്നത്. റിയാദിൽ നടന്ന ഈ പരിപാടിയിൽ സൽമാൻ ഖാനും, ഷാരൂഖ് ഖാനും, ആമിർ ഖാനും പങ്കെടുത്തിരുന്നു. ഇവിടെ നടത്തിയ പ്രസംഗമാണ് വിവാദത്തിന് ഇടയായതും.
മലയാള സിനിമാലോകം കാത്തിരുന്ന ആ കൂട്ടുകെട്ട് ഒരുമിക്കുന്നു. മമ്മൂട്ടിയും യുവ നിർമ്മാതാവ് ഷെരീഫ് മുഹമ്മദും ആദ്യമായി ഒന്നിക്കുന്ന സിനിമ വരുന്നു. ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം പുറത്തിറങ്ങി.
സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്കോ’യുടെ വൻ വിജയത്തിന് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ആൻ്റണി വർഗ്ഗീസ് ചിത്രം ‘കാട്ടാളന്റെ ‘ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടയിലാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെതായി ഒരുങ്ങുന്ന ഏറ്റവും വലിയ പ്രോജക്ടായി മമ്മൂട്ടി ചിത്രം വരുന്നുവെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.
മമ്മൂട്ടിയെ ഇതുവരെ കാണാത്തൊരു വേറിട്ട കഥാപാത്രമായിട്ടായിരിക്കും ഈ ചിത്രത്തിൽ കാണാൻ സാധ്യതയെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഇവർ ഒരുമിക്കുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പി.ആർ.ഒ ആതിര ദിൽജിത്ത്.
ന്യൂഡൽഹി: ജാർഖണ്ഡിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് ആശങ്കയും പ്രതിഷേധവും തുടരുകയാണ്. സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് രക്തം നൽകിയത്. സ്വീകരിച്ച രക്തത്തിലൂടെ എച്ച്‌ഐവി കുട്ടികളിലേക്ക് പകർന്നു എന്നാണ് റിപ്പോർട്ട്.സംഭവത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ വ്യാപകമായ വിമർശനം ഉയർന്നതിനാൽ ജാർഖണ്ഡ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. റാഞ്ചിയിൽ നിന്നുള്ള ഉന്നതതല മെഡിക്കൽ സംഘം അടിയന്തരമായി അന്വേഷണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച തലാസീമിയ ബാധിതനായ ഒരു കുട്ടിയുടെ കുടുംബം രക്തബാങ്കിൽ നിന്ന് എച്ച്‌ഐവി ബാധിച്ച രക്തം നൽകിയതായി ആരോപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മെഡിക്കൽ സംഘം അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ നാല് കുട്ടികൾക്ക് കൂടി എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതോടെ കേസുകളുടെ എണ്ണം അഞ്ചായി.
Children who received blood from a government hospital tested positive for HIV
പ്രശസ്ത നടനും ജീവകാരുണ്യ പ്രവർത്തകനുമായ ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ചു കൊണ്ട് ഹൈദരാബാദ് സിറ്റി സിവിൽ കോടതി. 2025 സെപ്റ്റംബർ 26 നു പുറത്തു വന്ന കോടതി ഉത്തരവിൽ, ഹൈദരാബാദ് സിറ്റി സിവിൽ കോടതി, ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം അല്ലെങ്കിൽ മറ്റ് തിരിച്ചറിയാവുന്ന അടയാളങ്ങൾ എന്നിവയുടെ അനധികൃത വാണിജ്യപരമായ ഉപയോഗത്തിൽ നിന്ന് ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ നിരോധിച്ചു.
നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറുള്ള, ഇന്ത്യൻ സിനിമയിലെ ഇതിഹാസ വ്യക്തിയും പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയും നേടിയ ചിരഞ്ജീവി, വ്യാപാര വസ്തുക്കൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, എഐ ഉള്ളടക്കം എന്നിവയിലുടനീളം തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് നിയമ പരിരക്ഷ തേടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ വ്യക്തിത്വങ്ങളിൽ ഒരാളായി അദ്ദേഹത്തെ അംഗീകരിച്ച കോടതി, അദ്ദേഹത്തിന്റെ പേര്, ഫോട്ടോകൾ, മീമുകൾ എന്നിവയുടെ അനധികൃത ഉപയോഗം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ, അദ്ദേഹത്തിന്റെ പ്രശസ്തിക്കും സാമ്പത്തികത്തിനും ഹാനികരമാണെന്ന് നിരീക്ഷിച്ചു. ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാധ്യമങ്ങൾ വഴിയുള്ള ചൂഷണം അദ്ദേഹത്തിന്റെ പ്രശസ്തിക്കും താൽപ്പര്യങ്ങൾക്കും ഗുരുതരവും പരിഹരിക്കാനാവാത്തതുമായ ഭീഷണി ഉയർത്തിയെന്നും അതിൽ പറയുന്നു.
കൊനിഡെല ചിരഞ്ജീവിയുടെ പേര്, സ്റ്റേജ് ടൈറ്റിലുകൾ (“മെഗാ സ്റ്റാർ”, “ചിരു”, “അണ്ണയ്യ”), ശബ്ദം, ഇമേജ് അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേക വ്യക്തിത്വ അടയാളങ്ങൾ എന്നിവ, ഏതെങ്കിലും മാധ്യമ ഫോർമാറ്റിലുടനീളം വ്യക്തിപരമോ വാണിജ്യപരമോ ആയ ആവശ്യങ്ങൾക്കായി നേരിട്ടോ അല്ലാതെയോ ഉപയോഗിക്കുന്നതിൽ നിന്ന് കോടതി വിലക്കി. 2025 ഒക്ടോബർ 27ന് ഈ കേസിൽ കോടതി അടുത്ത വാദം കേൾക്കും. ഈ ഉത്തരവിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനം, അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ അനധികൃത ചൂഷണം എന്നിവ കർശനമായ സിവിൽ, ക്രിമിനൽ നടപടികൾക്ക് കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ടിആർപി അല്ലെങ്കിൽ വാണിജ്യ നേട്ടത്തിനായി അദ്ദേഹത്തിന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമ സ്ഥാപനങ്ങൾ, ടിവി ചാനലുകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്ക് വ്യക്തമായി മുന്നറിയിപ്പ് നൽകിയിരുന്നു.
2025 ഒക്ടോബർ 11ന് ചിരഞ്ജീവി ഹൈദരാബാദ് പോലീസ് കമ്മീഷണർ സജ്ജനാറിനെ സന്ദർശിക്കുകയും ഉത്തരവിന്റെ ഒരു പകർപ്പ് വ്യക്തിപരമായി അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. ക്രിമിനൽ നടപടികൾ ആരംഭിക്കുന്നതിനെക്കുറിച്ചും അത്തരം ലംഘനങ്ങൾ തടയുന്നതിന് ശിക്ഷാ നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു. ഈ നീക്കം തന്റെ സ്വകാര്യതയും വ്യക്തിത്വ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള ചിരഞ്ജീവിയുടെ പ്രതിബദ്ധത അടിവരയിട്ടു കാണിക്കുന്ന ഒന്നാണ്. ഈ സുപ്രധാന നിയമ പരിരക്ഷ കൈവരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതിൽ അഭിഭാഷകനായ ശ്രീ എസ്. നാഗേഷ് റെഡ്ഡിക്കും അദ്ദേഹത്തിന്റെ നിയമ സംഘത്തിനും ചിരഞ്ജീവി ഹൃദയംഗമമായ നന്ദി അറിയിച്ചു.
ചിരഞ്ജീവിയുടെ വ്യക്തിത്വ അവകാശങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ അംഗീകാരത്തിനോ വിവരങ്ങൾക്കോ കൊനിഡെല കുടുംബത്തിന്റെ ജനറൽ കൌൺസിലും ചീഫ് ലീഗൽ ഓഫീസറും ആയ മിസ്റ്റർ സാർ ചാഗ്ലയുമായി ഇമെയിൽ വഴി ([email protected]) ബന്ധപെടുക എന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായക മൊഴിയുമായി ഗോവർദ്ധൻ. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം വിറ്റു എന്നാണ് പൊലീസിന് നൽകിയ മൊഴി. പോറ്റി സ്വർണ്ണം വിറ്റത് ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർദ്ധനാണ്. കേസിൽ പ്രത്യേക അന്വേഷണ സംഘമാണ് ഗോവർദ്ധന്റെ മൊഴി രേഖപ്പെടുത്തി. ഈ നിണായക വിവരത്തെ തുടർന്ന് എസ്ഐടി സംഘം ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിലും തെളിവെടുപ്പ് നടത്തും എന്നറിയിച്ചു. ഇന്ന് തെളിവെടുപ്പിനായി സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടിരുന്നു. ചെന്നൈയിലും തെളിവെടുപ്പ് നടത്തുമെന്നാണ് അറിയിച്ചത്.
ക്വാലാലംപൂർ: ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് മലേഷ്യൻ പ്രധാനമന്ത്രി അന്വർ ഇബ്രാഹിം. ക്വാലാലംപൂരിൽ നടക്കുന്ന 47-ാം ആസിയാൻ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കില്ല. മോഡി ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുക്കുമെന്നാണ് സ്ഥിരീകരണം എത്തുന്നത്. ഒക്ടോബർ 26, 28 തീയതികളിലായതിനാൽ തന്നെ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മോദി ഇന്ത്യയിൽ തിരക്കിലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നത്. അതിനാൽ തന്നെ വെർച്വലായി മോദി പങ്കെടുക്കുമെന്നാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ സ്ഥിരീകരണം. . “അദ്ദേഹത്തിന്റെ തീരുമാനം ഞാൻ ബഹുമാനിക്കുന്നു,” എന്നാണ് അന്വർ ഇബ്രാഹിം പ്രതികരിച്ചത്.
ക്വാലാലംപൂരിൽ നടക്കാനിരുന്ന ഇരുപക്ഷ ബിലാറ്ററൽ മീറ്റിംഗുകളും ഒപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ടുള്ള സമ്മേളനത്തിനുള്ള സാദ്ധ്യതയും ഇതോടെ മങ്ങി. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുമെന്ന് ഇന്ത്യ വ്യക്തമാക്കുന്നത്. മലേഷ്യൻ സർക്കാർ ഇന്ത്യയുമായിട്ടുള്ള ആസിയാൻ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയുടെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വാണിജ്യവും നിക്ഷേപവും ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യ മലേഷ്യയ്ക്ക് ഇപ്പോഴും അത്യന്തം പ്രധാനപ്പെട്ട പങ്കാളിയാണ്. അതിനൊപ്പം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, പ്രാദേശിക സുരക്ഷ എന്നീ മേഖലകളിലും ഇരുരാജ്യങ്ങൾക്കിടയിലെ സഹകരണം മികച്ചതാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
കോന്നിയുടെ ദൃശ്യമനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന യുവമിഥുനങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാം അവരെ കൊണ്ടെത്തിക്കുന്നത് അച്ചൻകോവിലാറിൻ്റെ നിഗൂഡതകളിലേക്കാണ്. ഭീകരതയുടെ ദിനരാത്രങ്ങളാണ് തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്നത്.
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായെത്തുന്ന സിനിമയാണ് “കിരാത”.
ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിച്ച ആക്ഷൻ പാക്ക്ഡ് ചിത്രം കിരാതയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസായി.
പുതുമുഖങ്ങൾക്കൊപ്പം സീസൺഡ് ആർട്ടിസ്റ്റുകളും ഒന്നിക്കുന്ന ചിത്രത്തിൽ എം ആർ ഗോപകുമാർ, ചെമ്പിൽ അശോകൻ, ദിനേശ് പണിക്കർ, ഡോ രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ് ആർ ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ റെഡ്ഡി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ, മാളവിക, നയന ബാലകൃഷ്ണൻ, മായാ ശ്രീധർ, കാർത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂർ, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി ജെ, ഷേജുമോൾ വി, സെബാസ്റ്റ്യൻ മോനച്ചൻ, അൻസു കോന്നി, ജോർജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണൻ കൊടുമൺ, ജയമോൻ ജെ ചെന്നീർക്കര, ധനേഷ് കൊട്ടകുന്നിൽ, ഉത്തമൻ ആറന്മുള, രാധാകൃഷ്ണൻ നായർ, സണ്ണി, ബിനു ടെലൻസ് എന്നിവരോടൊപ്പം ചിത്രത്തിൻ്റെ നിർമ്മാതാവ് ഇടത്തൊടി ഭാസ്ക്കരൻ ഒരു അതിഥി വേഷത്തിൽ അഭിനയിക്കുന്നു.
ബാനർ – ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (ഒറ്റപ്പാലം), നിർമ്മാണം – ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ), ഛായാഗ്രഹണം, എഡിറ്റിംഗ് സംവിധാനം – റോഷൻ കോന്നി, രചന, സഹസംവിധാനം – ജിറ്റ ബഷീർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – കലേഷ്കുമാർ കോന്നി, ശ്യാം അരവിന്ദം, കല- വിനോജ് പല്ലിശ്ശേരി, ചമയം – സിൻ്റാ മേരി വിൻസൻ്റ്, കോസ്റ്റ്യും -അനിശ്രീ, ഗാനരചന – മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, സംഗീതം- സജിത് ശങ്കർ,ആലാപനം -ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, അരിസ്റ്റോ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ -സജിത് സത്യൻ, സൗണ്ട് ഡിസൈൻ- ഹരിരാഗ് എം വാര്യർ, ബാക്ക്ഗ്രൗണ്ട് സ്കോർ – ഫിഡൽ അശോക്, ടൈറ്റിൽ അനിമേഷൻ – നിധിൻ രാജ്, കോറിയോഗ്രാഫി – ഷമീർ ബിൻ കരിം റാവുത്തർ, സംവിധാന സഹായികൾ – നന്ദഗോപൻ, നവനീത്, പോസ്റ്റർ ഡിസൈൻ- ജിസ്സെൻ പോൾ, വിതരണം – ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (സുധൻരാജ്), സ്റ്റിൽസ് – എഡ്‌ഡി ജോൺ, ഷൈജു സ്മൈൽ, പി ആർ ഓ – അജയ് തുണ്ടത്തിൽ.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ റിലീസ് ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 31 ന് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. ‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’.
ആദ്യ ട്രെയ്‌ലർ സമ്മാനിച്ച പ്രതീക്ഷകളെ വർധിപ്പിക്കുന്ന രീതിയിലാണ് ഈ റിലീസ് ട്രെയ്‌ലറും ഒരുക്കിയിരിക്കുന്നത്. ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഹൊറർ ത്രില്ലർ ചിത്രമാണിതെന്ന സൂചനയാണ് ഇപ്പോൾ വന്ന ട്രെയ്‌ലറും പ്രേക്ഷകർക്ക് നൽകുന്നത്. നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോർത്തിണക്കി വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണിതെന്ന് ഇതിന്റെ ടീസർ, ട്രെയ്‌ലറുകൾ എന്നിവ കാണിച്ചു തരുന്നു. സെൻസറിങ് പൂർത്തിയായപ്പോൾ A സർട്ടിഫിക്കറ്റ് ലഭിച്ച ‘ഡീയസ് ഈറേ’ യുടെ റിലീസിനായി ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടൈറ്റിലോടെയുള്ള ഗാനമാണ് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നത്. .
ഇ ഫോർ എക്സ്പെരിമെന്റസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഇന്ത്യക്ക് പുറത്ത് ഹോം സ്ക്രീൻ എന്റർടൈൻമെൻറ്സ് വിതരണം ചെയ്യുന്ന ചിത്രം കർണാടക ഒഴികെയുള്ള റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. വികെ ഫിലിംസ് ആണ് ചിത്രം കർണാടകയിൽ വിതരണം ചെയ്യുന്നത്. യു കെ , ഓസ്ട്രേലിയ എന്നിവ ഒഴിച്ചുള്ള നോൺ- ജിസിസി രാജ്യങ്ങളിൽ ബെർക് ഷെയർ ഡ്രീം ഹൌസ്, ഇസാനഗി ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം യുഎസ്എയിൽ എത്തിക്കുന്നത് പ്രൈം മീഡിയ യുഎസ് ആണ്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ “മധുവിധു” വിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകനായ ഷറഫുദീന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പോസ്റ്റർ റിലീസ് ചെയ്തത്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാണം ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ്. ചിത്രം 2025 ൽ തീയേറ്ററുകളിലെത്തും. ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു ഫാമിലി ഫൺ ഫിലിം ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് പോസ്റ്ററുകൾ നൽകുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
വലിയ രീതിയിൽ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘പൊന്മാൻ’, ‘സർക്കീട്ട്’, ‘ഗഗനചാരി’ അടക്കം നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ നിർമാണ രംഗത്തു സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്. ഒരുപിടി സൂപ്പർ ഹിറ്റ് മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായി മാറിയ ഹിഷാം അബ്ദുൾ വഹാബ് ആണ് ‘മധുവിധു’വിന് സംഗീതമൊരുക്കുന്നത്.
ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, പ്രൊജക്റ്റ് ഡിസൈനർ – രഞ്ജിത്ത് കരുണാകരൻ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, പിആർഒ- ശബരി