
ന്യൂഡൽഹി: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ തീവ്രവാദിയാക്കി ചാപ്പകുത്തി പാകിസ്ഥാൻ. റിയാദിൽ സംഘടിപ്പിച്ച ജോയി ഫോറം എന്ന പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ബലൂചിസ്ഥാനേയും പാകിസ്ഥാനേയും വേർതിരിച്ച് പരാമർശിച്ചതിനെ തുടർന്നാണ് പാകിസ്ഥാൻ സർക്കാർ സൽമാൻ ഖാനെ തീവ്രവാദിയന്ന് മുദ്രകുത്തി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാൻ സർക്കാർ 1997ലെ ആന്റി-ടെററിസം ആക്റ്റ് ന്റെ നാലാം ഷെഡ്യൂൾ പട്ടികയിൽ സൽമാനെ ഉൾപ്പെടുത്തി. തീവ്രവാദ ബന്ധം സംശയിക്കുന്നവരെ ഉൾപ്പെടുത്തുന്ന പട്ടികയാണിത്.
ഈ ഒക്ടോബർ 16-ന് ബലൂചിസ്ഥാൻ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയതായി പ്രചരിക്കുന്ന വിജ്ഞാപന പ്രകാരം , സൽമാൻ ഖാനെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയതായി കാണിക്കുന്നത്. റിയാദിൽ നടന്ന ഈ പരിപാടിയിൽ സൽമാൻ ഖാനും, ഷാരൂഖ് ഖാനും, ആമിർ ഖാനും പങ്കെടുത്തിരുന്നു. ഇവിടെ നടത്തിയ പ്രസംഗമാണ് വിവാദത്തിന് ഇടയായതും.
