HomeNewsനെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ; എയർപോർട്ടിലെത്താൻ ഇനി ​ഗതാ​ഗതക്കുരുക്കിനെ ഭയക്കണ്ട

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ; എയർപോർട്ടിലെത്താൻ ഇനി ​ഗതാ​ഗതക്കുരുക്കിനെ ഭയക്കണ്ട

കൊച്ചി: സംസ്ഥാനത്ത് പുതിയ ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടി വരുന്നു. എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരിയിലാണ് പുതിയ സ്റ്റേഷന്‍ വരുന്നത്. ഇതിനായി കേന്ദ്ര റെയിൽവേ ബോർഡ് അനുമതിയായി. ഇത് യാഥാർഥ്യമായാൽ കേരളത്തില്‍ വിമാനത്താവളത്തിനടുത്ത് റെയില്‍വേ സ്റ്റേഷനുള്ള ആദ്യ സ്ഥലമായി നെടുമ്പാശ്ശേരി മാറും.

ട്രെയിന്‍ ഇറങ്ങി ടാക്സികളൊന്നും വിളിക്കാതെ തന്നെ നേരെ വിമാനത്താവളത്തിലേക്ക് എത്തുന്ന തരത്തിലുള്ള സജ്ജീകരണങ്ങളും പുതിയ റെയില്‍വേ സ്റ്റേഷനിലുണ്ടാകും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു. ഇക്കാര്യം ജോർജ്ജ് കുര്യനും സ്ഥിരീകരിച്ചിരുന്നു.

New railway station near nedumbassery airport

RELATED ARTICLES
- Advertisment -
Google search engine

Most Popular