Home Blog Page 631

നടി ജ്യോതി കൃഷ്ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

0

ലൈഫ് ഒഫ് ജോസൂട്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി ജ്യോതി കൃഷ്‌ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞു . ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന രാധികയുടെ സഹോദരന്‍ അരുണ്‍ ആണ് ജ്യോതിയുടെ വരന്‍.തൃശൂരില്‍ വെച്ചാണ് വിവാഹ നിശ്ചയം നടന്നത് .നവംബര്‍ 19നാണ് വിവാഹം.

ചിത്രങ്ങൾ കാണാം ഇവിടെ ക്ലിക്ക് ചെയ്യു   

രാജ്യത്തെ നീളം കൂടിയ പാലം പ്രധാമന്ത്രി ഉദ്ഘാടനം ചെയ്തു

0

ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളകൂടിയ പാലമായ ധോള-സദിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപിച്ചു .കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ടാണ് ചടങ്ങ് നടന്നത് .അസമിലെ സാധിയയില്‍ നിന്നും തുടങ്ങുന്ന പാലം ധോളയിലാണ് അവസാനിക്കുന്നത്.  9.15 കിലോമീറ്റര്‍ ആണ് പാലത്തിന്റെ നീളം .പാലം വന്നതോടെ അസാമില്‍ നിന്നും അരുണാചല്‍ പ്രദേശിലേയ്ക്കുള്ള യാത്രാ ദൈര്‍ഘ്യത്തില്‍ നാലു മണിക്കൂറിന്‍റെ കുറവുണ്ടാകും .

 

കൊച്ചിയിലെ ഒബ്റോണ്‍ മാള്‍ പൂട്ടി

0

കോര്‍പ്പറേഷന്‍റെ സ്റ്റോപ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കൊച്ചിയിലെ ഒബ്റോണ്‍ മാള്‍ കോര്‍പറേഷന്‍ അടച്ചുപൂട്ടി . മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തതിനെ തുടര്‍ന്നാണ് മാള്‍ അടച്ചു പൂട്ടിയത്. ക‍ഴിഞ്ഞ മെയ് 16 ന് ഒബ്റോണ്‍ മാളില്‍ അഗ്നിബാധയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് മാള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു .

ബാങ്ക് വായ്പ്പയെടുത്ത് വീടുവെച്ചയാള്‍ സര്‍ക്കാരിന്റെ സൗജന്യവീട് പരസ്യത്തില്‍

0

തിരുവനന്തപുരം:ബാങ്ക് വായ്പ്പയെടുത്ത് വീടുവെച്ചയാള്‍  സര്‍ക്കാരിന്റെ സൗജന്യവീട് പരസ്യത്തില്‍ മോഡൽ ആക്കിയത് വിവാദമാകുന്നു .ഭവനരഹിതര്‍ക്ക് വീടു വെയ്ക്കാന്‍ സഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയായ ലൈഫിന്റെ പരസ്യംത്തിലാണ് മോഹനനെയും ഭാര്യയെയും രണ്ടു കുട്ടികളെയും ഫോട്ടോ കാണിച്ചിരുന്നത് .എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ആയിരുന്നു ഈ പരസ്യം പുറത്തിറക്കിയത് .പ്രതിപക്ഷ എംഎല്‍എ വിഡി സതീശന്‍ ആണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത് .പള്ളിപ്പുറം കോണ്‍വെന്റ് പടിഞ്ഞാറ് 21 ാം വാര്‍ഡ് നിവാസിയായ ചാറ്റുപാടത്ത് മോഹനൻ വീട് നിര്‍മ്മിക്കാനുള്ള സഹായത്തിനായി ഗ്രാമപഞ്ചായത്തിലും ബ്‌ളോക്കിലുമെല്ലാം കയറിയിറങ്ങി മടുത്ത് ഒടുവിൽ  ജില്ലാ ബാങ്കില്‍ നിന്നും അഞ്ചു ലക്ഷം വായ്പ്പയെടുക്കുയും ബാക്കി കടം വാങ്ങിയുമാണ് വീടുപണി പൂർത്തിയാക്കിയത് .വീട് ബാങ്ക് വായ്പ്പയെടുത്ത് നിര്‍മ്മിച്ചതാണെന്ന വിവരം പ്രാദേശിക കോണ്‍ഗ്രസുകാര്‍ വഴി ആണ്  വി ഡി സതീശന്‍ അറിഞ്ഞത് .

സെക്രട്ടറിയേറ്റ് ഉപരോധത്തിൽ യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച സംഘര്‍ഷം

0

പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഒരു വര്‍ഷം പരാജയത്തിന്റെ വര്‍ഷമാണെന്നാരോപിച്ച് നടത്തുന്ന ഉപരോധത്തിനിടയിൽ യൂത്ത് കോൺഗ്രസും യുവമോർച്ചയും തമ്മിൽ സംഘർഷം. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും കല്ലേറും ഉണ്ടായി. യൂത്ത് കോണ്‍ഗ്രസിന്‍റെ കൊടികളും പോസ്റ്ററുകളും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തകര്‍ത്തു.  നേതാക്കള്‍ ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.ഇന്ന് വൈകിട്ട് വരെ സമരം തുടരാനാണ് ഇരു സംഘടനകളുടെയും തീരുമാനം.

സഹീർ ഖാൻ സാഗരിക വിവാഹ നിശ്ചയം കഴിഞ്ഞു – ചിത്രങ്ങൾ കാണാം

0

ക്രിക്കറ്റ് താരം സഹീർ ഖാൻന്റെയും  നടി സാഗരികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരാവാൻ തീരുമാനിച്ചത് . സഹീർ ഖാൻ തന്റെ ട്വിറ്റർ പേജിലൂടെ വിവാഹിതനാകാൻ പോകുന്ന വിവരം തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു .ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത് .ക്രിക്കറ്റ് താരങ്ങളെലാം വിവാഹ നിശ്ചയത്തിൽ  പങ്കെടുക്കാനെത്തിയിരുന്നു. വിരാട് കോഹ്‌ലി കാമുകിയുമായ അനുഷ്ക ശര്‍മയ്ക്കൊപ്പമാണ് എത്തിയത്.  കൂടാതെ സച്ചിൻ തെൻഡുൽക്കർ പത്നി അഞ്ജലി, , രോഹിത് ശർമ ഭാര്യ റിതിക, യുവരാജ് സിങ്, അജയ് ജഡേജ, മുഹമ്മദ് കൈഫ് തുടങ്ങിയവരും പങ്കെടുത്തിരുന്നു

പുസ്തക രചനയിൽ ചട്ടലംഘനം : ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്

0

പുസ്തക രചനയിൽ ചട്ടലംഘനം എന്ന ആരോപണത്തിന് ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്.അറിയിക്കേണ്ടവരെ അറിയിച്ച ശേഷമാണ് പുസ്തക രചന നടത്തിയതെന്നും . ചട്ടലംഘനം എന്ന ആരോപണം നിലനിൽക്കില്ലെന്നും . തന്‍റെ പുസ്തകം ആത്മകഥാ വിഭാഗത്തിൽ പെട്ട ഒരു സാഹിത്യകൃതിയാണെന്നും . സാഹിത്യ രചനക്ക് അനുമതി ആവശ്യമില്ലെന്നും ജേക്കബ് തോമസ് മീഡിയവൺ എന്ന ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞു .ആത്മകഥ എന്നുപറയുമ്പോൾ  30 വര്‍ഷത്തെ തന്‍റെ സര്‍വ്വീസ് ജീവിതവും  അതിന്‍റെ ഭാഗമാകുന്നത് സ്വാഭാവികമാണെന്നും രണ്ടാം ഭാഗത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്നും പുതിയ പുസ്തകത്തിന്‍റെ രചനയിലാണെന്നും അദ്ദേഹം പറഞ്ഞു .

ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര ഇന്ദ്രജിത് സിനിമയിലേക്ക്

0

റെഡ് റോസ് ക്രിയേഷന്‍റെ ബാനറിൽ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ്ണകുമാർ സംവിധാനം ചെയുന്ന ‘ടിയാൻ’ എന്ന ചിത്രത്തിലൂടെ ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര ഇന്ദ്രജിത് സിനിമയിലേക്ക് .ഇന്ദ്രജിത് അവതരിപ്പിക്കുന്ന പട്ടാഭിരാമൻ എന്ന കഥാപാത്രത്തിന്റെ മകൾ ആര്യയുടെ വേഷം ആണ് നക്ഷത്ര അവതരിപ്പിക്കുന്നത്. അച്ഛനും മകളും ഒരുമിച്ചുള്ള നല്ല കുറച്ചു മുഹൂർത്തങ്ങൾ ടിയാനിൽ ഉണ്ട്.ഇന്ദ്രജിത് താനെ യാണ് ഈക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത് .

അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ തിരിച്ചു കിട്ടി – ചിത്രങ്ങൾ

0

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും കാ​ണാ​താ​യ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ കണ്ടുകിട്ടി . ക്ഷേ​ത്ര​ത്തി​ലെ ര​ണ്ടു കാ​ണി​ക്ക വ​ഞ്ചി​ക​ളി​ൽ​നി​ന്നാ​ണ് തി​രുവാ​ഭ​ര​ണ​ങ്ങ​ൾ കണ്ടുകിട്ടിയത് . ര​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ​ക്കും ചെ​റി​യ കേ​ടു പാ​ടു​ക​ൾ പറ്റിയിട്ടുണ്ട് . ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ കാ​ണി​ക്ക വ​ഞ്ചി​ക​ളി​ൽ​നിന്നും കണ്ടെത്തിയത് .ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു തരുവാഭരങ്ങൾ ക്ഷേത്രത്തിൽ നിന്നും നഷ്ടമായത് .തി​രു​വാ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട ശേ​ഷം ര​ണ്ടു വ​ട്ടം ഭ​ണ്ഡാ​രങ്ങൾ തുറന്നിരുനെകിലും ആ​ഭ​ര​ണ​ങ്ങ​ൾ അപ്പോൾ ഇ​തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

 

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ‘വാനാക്രൈ’ ആക്രമണം

0

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ ഡിവിഷണൽ ഓഫീസിലെ കംപ്യൂട്ടറുകളെയാണ് ‘വാനാക്രൈ വൈറസ് ബാധിച്ചത് .അക്കൗണ്ട്സ് വിഭാഗത്തിലെ നാല് കമ്പ്യൂട്ടറും എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു കംപ്യൂട്ടറും തകരാറിലായത് . പൊതുജന സേവനങ്ങൾക്കുള്ള കംപ്യൂട്ടറുകളെ തകരാർ ബാധിച്ചിട്ടില്ല. ലോകത്താകമാനം വലിയ നാശം വിതച്ച വാനാക്രൈ ആക്രമണം കേരളത്തിൽ ചില പഞ്ചായത്തുകളിലെ കമ്പ്യൂട്ടറുകളിൽ മാത്രമാണ് തകരാർ ഉണ്ടാക്കിയത് .

 

പൃഥ്വിരാജ്,ഇന്ദ്രജിത് ചിത്രം ടിയാൻന്‍റെ ട്രെയിലർ പുറത്തിറങ്ങി

0

 

റെഡ് റോസ് ക്രിയേഷന്‍റെ ബാനറിൽ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മുരളി ഗോപി തിരക്കഥ എഴുതി  കൃഷ്ണകുമാർ സംവിധാനം ചെയുന്ന ‘ടിയാൻ’ എന്ന പുതിയ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.മലയാള സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ദൃശ്യങ്ങളാണ് ട്രെയിലറിൽ കാണാനാകുന്നത്.അസ്ലാന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അസ്ലാന്റെ സഹോദരന്‍ പട്ടാമ്പിരാമന്‍ എന്ന കഥാപാത്രത്തെ ഇന്ദ്രജിത്ത് അവതരിപികുനത് . മുരളി ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.കൂടാതെ പത്മപ്രിയ, ഷൈന്‍ ടോം, രാഹുൽ, അനന്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും  ചിത്രത്തിൽ അഭിനയിക്കുന്നു .ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.സതീഷ് കുറുപ്പ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.ഹൈദരാബാദ്, മുംബൈ, പൂനൈ, ബദരീനാഥ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത് .

 

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കിടെ സ്‌ഫോടനം

0

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീതപരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപെടുകയും 59 പേര്‍ക്കു പരുക്കേൽക്കുകയും ചെയ്തു .

ചാവേറാക്രമണനാണ് സംശയിക്കുന്നതെന്നു പോലീസ് പറഞ്ഞു. യുഎസ് പോപ്പ് ഗായിക അരീന ഗ്രാന്‍ഡെയുടെ സംഗീതപരിപാടിയുടെ അവസാനം വലിയ ഒരു ശബ്ദത്തോടെയാണ് സ്‌ഫോടനം ഉണ്ടായത് . ഗായിക അരീന ഗ്രാന്‍ഡെ സുരക്ഷിതയാണ്. പ്രദേശിക സമയം തിങ്കളാഴ്ച രാത്രി 10.35 ന് ആയിരുന്നു സ്‌ഫോടനമുണ്ടായത്.

വീഡിയോ ദൃശ്യങ്ങൾ കാണാം