കോര്‍പ്പറേഷന്‍റെ സ്റ്റോപ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കൊച്ചിയിലെ ഒബ്റോണ്‍ മാള്‍ കോര്‍പറേഷന്‍ അടച്ചുപൂട്ടി . മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തതിനെ തുടര്‍ന്നാണ് മാള്‍ അടച്ചു പൂട്ടിയത്. കഴിഞ്ഞ മെയ് 16 ന് ഒബ്റോണ്‍ മാളില്‍ അഗ്നിബാധയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് മാള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു .

