രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്നു സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.കൂടാതെ കാലിക്കട്ട്, മഹാത്മഗാന്ധി, കണ്ണൂർ, കുസാറ്റ്, ആരോഗ്യ സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു . വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിൽ രാത്രി യാത്ര ഒഴിവാക്കാൻ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി .മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആണ് മുന്നറിയിപ്പ് നൽകിയത് .



