HomeNewsചുരത്തിൽ നിന്ന് ബസ് മറിഞ്ഞ് 9 പേർക്ക് ദാരുണാന്ത്യം; 23 പേർക്ക് പരിക്ക്

ചുരത്തിൽ നിന്ന് ബസ് മറിഞ്ഞ് 9 പേർക്ക് ദാരുണാന്ത്യം; 23 പേർക്ക് പരിക്ക്

ചിന്ദുരു: ആന്ധ്രപ്രദേശിലെ ചുരത്തിൽ നിന്ന് ബസ് മറിഞ്ഞ് 9 പേർക്ക് ദാരുണാന്ത്യം. 23 പേർക്ക് പരുക്ക്. അല്ലൂരി സീതാരാമരാജു ജില്ലയിലെ ചിന്ദൂർ- മരടുമില്ലി ചുരത്തിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. തെലങ്കാനയിലേക്ക് പോകുകയായിരുന്ന ബസിൽ ജീവനക്കാർ ഉൾപ്പെടെ 37 പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 6 പേർ മാത്രമാണ് പരുക്കുകളില്ലാതെ രക്ഷപെട്ടത്.

കനത്ത മഞ്ഞിൽ ചുരത്തിലെ വളവ് കാണാതെ വന്നതാണ് അപകടത്തിന് കാരണം. ചുരത്തിൽ ‌നിന്ന് താഴെയുള്ള റോഡിലേക്കാണ് ബസ് തല കുത്തനെ മറിഞ്ഞത്. പരുക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്.

chinturu andhra pradesh bus accident

RELATED ARTICLES
- Advertisment -
Google search engine

Most Popular