ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും. cbser esults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളിൽ രാവിലെ പത്ത് മുതൽ ഫലം അറിയാനാകും. എസ്എംഎസിൽ ലഭിക്കാൻ ഫോൺ: 7738299899; ഫോർമാറ്റ്: cbse12.
11,86,306 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ വീണ്ടും നടത്തിയിരുന്നു.
സിബിഎസ്ഇ യുടെ പത്താം ക്ലാസ് പരീക്ഷ ഫലം തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ചേക്കും.