HomeMoviesമാരി 2 സായിപല്ലവിയുടെ ഫസ്റ്റ് ക്യാരക്റ്റർ പോസ്റ്റർ എത്തി

മാരി 2 സായിപല്ലവിയുടെ ഫസ്റ്റ് ക്യാരക്റ്റർ പോസ്റ്റർ എത്തി

തമിഴ് ചിത്രം മാരി 2 ന്റെ ഫസ്റ്റ് ക്യാരക്റ്റർ പോസ്റ്റർ എത്തി. സായി പല്ലവിയുടെ ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിൽ സായിയോടൊപ്പം വരലക്ഷ്മി ശരത് കുമാറും നായികയാകുന്നു. ചിത്രത്തിൽ മലയാളി സാന്നിധ്യമായി നടൻ ടൊവിനോ തോമസ്സുമുണ്ട്.

അറാത്തു ആനന്ദി എന്ന കഥാപാത്രമാണ് സായി എത്തുന്നത്. ക്യാരക്റ്റർ പോസ്റ്ററിലൂടെ ഓരോ ദിവസവും ഓരോരോ കഥാപാത്രങ്ങളുടെ മുഖം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് സംവിധായകൻ ബാലാജി മോഹൻ.


 

RELATED ARTICLES
- Advertisment -

Most Popular